ദിയയുടെ ജ്വല്ലറിയിലെ ക്രമക്കേട്: ജീവനക്കാരുടെ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ജ്വല്ലറിയിലെ സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ മൂന്ന് വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

ജീവനക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ്. ജീവനക്കാർ തട്ടിപ്പ് നടത്തിയതിന് വ്യക്തമായ രേഖകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കൃഷ്ണകുമാറും മകൾ ദിയയും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം തങ്ങളെ തട്ടിക്കൊണ്ടുപോയതായും ജീവനക്കാർ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News