മിഷിഗൺ സ്‌കൂളിൽ നാല് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ ഏഥൻ ക്രംബ്ലി കുറ്റം സമ്മതിച്ചു

പോണ്ടിയാക് (മിഷിഗണ്‍): മിഷിഗൺ സ്‌കൂളിലുണ്ടായ വെടിവയ്പിൽ നാല് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കൗമാരക്കാരനായ ഏഥന്‍ ക്രംബ്ലി തിങ്കളാഴ്ച കുറ്റം സമ്മതിച്ചു. തെക്കുകിഴക്കൻ മിഷിഗണിലെ ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിൽ നടന്ന ആക്രമണം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷംമാണ് 16 കാരനായ ഏഥൻ ക്രംബ്ലി എല്ലാ 24 കുറ്റങ്ങളിലും കുറ്റസമ്മതം നടത്തിയത്. അസിസ്റ്റന്റ് പ്രോസിക്യൂട്ടർ മാർക്ക് കീസ്റ്റ് കുറ്റകൃത്യങ്ങൾ വിവരിക്കുമ്പോൾ ഗ്യാലറിയിലുണ്ടായിരുന്ന ഇരകളുടെ ചില ബന്ധുക്കൾ വിതുമ്പിക്കരഞ്ഞു. “അറിയാമായിരുന്നിട്ടും, മനഃപൂർവ്വം” മറ്റ് വിദ്യാർത്ഥികളെ വെടിവയ്ക്കാൻ തീരുമാനിച്ചോ എന്ന് ചോദിച്ചപ്പോൾ, “അതെ” എന്നായിരുന്നു ക്രംബ്ലിയുടെ മറുപടി. ഒരു ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റത്തിന് സാധാരണയായി മിഷിഗണിൽ യാന്ത്രികമായി ജീവപര്യന്തം തടവുശിക്ഷയാണ് ലഭിക്കുക. എന്നാൽ, കൗമാരക്കാർക്കും അവരുടെ അഭിഭാഷകനും വാദിക്കാനും, പരോളിനുള്ള അവസരത്തിനും വാദിക്കാൻ കഴിയുന്ന ഒരു വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് പ്രൊസിക്യൂട്ടറുടെ ഓഫീസ് പറയുന്നു. ഓക്‌ലാൻഡ് കൗണ്ടി സർക്യൂട്ട് കോടതി…

ടെക്‌സസില്‍ നേരത്തേയുള്ള വോട്ടിംഗ് ഇന്ന് ആരംഭിക്കും

ടെക്‌സസ് : ഇടക്കാല തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ടെക്‌സസ് സംസ്ഥാനത്തെ നേരത്തെയുള്ള വോട്ടിംഗ് ഇന്ന് ആരംഭിക്കും. പരാതികള്‍ക്ക് ഇടം കൊടുക്കാതെയാണ് ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ക്കും വോട്ടു ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി പോളിംഗിന്റെ 30 ദിവസം മുമ്പായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, യുഎസ് പാസ്‌പോര്‍ട്ട്, യുഎസ് സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. 18 വയസ്സു മുതല്‍ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശം. ഇത്തവണ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടിന് കനത്ത വെല്ലുവിളിയുയര്‍ത്തി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ യുവനേതാവ് ബെറ്റൊ ഒ റൂര്‍ക്കെയാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ ഗ്രേഗ് ഏബട്ടിന്റെ പിന്തുണ വര്‍ധിച്ചുവരുകയാണെന്ന് പറയുന്നുണ്ടെങ്കിലും നിരാശനാകാതെ റൂര്‍ക്കെ വോട്ട് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

യൂണിഫൈഡ് ഡബ്ല്യൂ.എം.സി. അമേരിക്ക റീജിയൻ, ഗോപാല പിള്ള ഗ്രൂപ്പിനെ ഒഴിവാക്കി

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്‍സിലിന്റെ ജന്മനാടായ ന്യൂജേഴ്സിയിൽ രജിസ്റ്റർ ചെയ്തിട്ടൂള്ള വേൾഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൻ യൂണിഫൈഡ് (ഗ്രൂപ്പ് ബി), ഗോപാല പിള്ള നയിക്കുന്ന ടെക്സസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അമേരിക്ക റീജിയനുമായി (ഗ്രൂപ്പ് എ) ഓഗസ്റ്റ് 14, 2020 ന് ഒപ്പുവെച്ച മെമ്മോറാണ്ടം ഓഫ് അണ്ടർസ്റാൻഡിംഗ് അഥവാ ധാരണാ ഉടമ്പടി പിൻവലിച്ചുകൊണ്ട് ഗ്രൂപ്പ് ‘എ’ യെ പരിപൂർണമായി കൂട്ടുകെട്ടിൽ നിന്നും ഒഴിവാക്കി. മെമ്മോറാണ്ടത്തിൽ സൗകര്യാർത്ഥമാണ് എ യും ബി യുമായി തരം തിരിച്ചത്. 2016 നടന്ന ഗ്ലോബൽ യൂണിഫിക്കേഷനിൽ നിന്നും എ ഗ്രൂപ്പ് വിട്ടുനിന്നിരുന്നു. ബി ഗ്രൂപ്പിൽ നിന്നും പ്രതിനിധാനം ചെയ്ത അമേരിക്ക റീജിയന്റെ അന്നത്തെ ചെയർമാൻ പി. സി. മാത്യു ഉൾപ്പടെ ഭൂരിപക്ഷം പേരും ഒപ്പിട്ട പ്രമേയം ഇപ്പോഴത്തെ ചെയർമാൻ ചോക്കോ കൊയ്‌ക്കലെത്തിനു അയച്ചുകൊടുക്കുമെന്ന് പ്രസിഡന്റ് ഇൻചാർജ് ആയിരുന്ന ഇപ്പോഴത്തെ ജനറൽ സെക്രട്ടറി കൂടിയായ…

സിന്ധു മേനോൻ മന്ത്രയുടെ ഗവണ്മെന്റ് ആൻഡ് ബിസിനസ് റിലേഷൻ ലീഡ്

മന്ത്രയുടെ ഗവണ്മെന്റ് ആൻഡ് ബിസിനസ് റിലേഷൻ ലീഡ് ആയി ശ്രീമതി സിന്ധു മേനോനെ തിരഞ്ഞെടുത്തു. സർട്ടിഫൈഡ് ഗവണ്മെന്റ് സിഐഒ ആയി ടെക്സസ്സിലെ ഹാരിസ് കൗണ്ടിയിൽ സേവനം അനുഷ്ഠിക്കുന്നു. മിഡിൽ ഈസ്റ്റ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലായി 22 വർഷത്തെ അനുഭവപരിചയമുള്ള, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ഫെഡറൽ, സംസ്ഥാന, പ്രാദേശിക സർക്കാരുകളിലുടനീളം ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകിവരുന്നു സിന്ധു മേനോൻ. ഇന്ത്യയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും ഡാളസിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഓരോ ഓർഗനൈസേഷനും അതുല്യമായ വെല്ലുവിളികൾ കൊണ്ടുവരുന്നു, ഓരോ സമൂഹത്തിനും അതുല്യമായ ആവശ്യങ്ങളുണ്ട്. ചില കമ്മ്യൂണിറ്റികൾ ഡിജിറ്റൽ പരിജ്ഞാനമുള്ളവരാണ്, മറ്റ് കമ്മ്യൂണിറ്റികൾ കൂടുതൽ പരമ്പരാഗതമാണ്. ഒരു ചീഫ് ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിൽ, എല്ലാവരുടെയും ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന പരിഹാരങ്ങൾ അവതരിപ്പിക്കാനുള്ള മന്ത്രയിൽ ലഭിച്ച അവസരം നന്നായി വിനിയോഗിക്കുമെന്നും സിന്ധു…

‘കാന്താര’ വടക്കേ അമേരിക്കയിൽ $1 മില്യൺ കളക്‌ഷന്‍ റെക്കോര്‍ഡ്; ഓസ്‌ട്രേലിയയിലും ആധിപത്യം പുലർത്തി

ഒന്നിലധികം ഭാഷകളിൽ പുറത്തിറങ്ങിയ ‘കാന്താര’ ഒരു കന്നഡ ചിത്രമാണ്. റിലീസ് ചെയ്ത ദിവസം മുതൽ നിരവധി റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കാന്താര, റിലീസ് ചെയ്ത് 23 ദിവസം പിന്നിടുമ്പോഴും വിദേശ ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം റിലീസ് ചെയ്ത് 23-ാം ദിവസത്തിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിലും മികച്ച വരുമാനമാണ് കാന്താര റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, വിദേശ ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനും ചിത്രത്തിന് കഴിഞ്ഞു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥാ സന്ദർഭം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ തൊടുന്നതിൽ വിജയിച്ചു. ഇപ്പോഴിതാ വിദേശത്ത് തന്റെ സമ്പാദ്യത്തിൽ പുതിയ റെക്കോർഡുകൾ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -17): ജോണ്‍ ഇളമത

സൃഷ്ടിയുടെ വേദന മൈക്കെലാഞ്ജലോയെ മഥിച്ചു. അഗ്നിപര്‍വ്വതങ്ങളില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന ലാവപോലെ മനസ്സ്‌ ഉരുകിത്തിളച്ചു. കര്‍ക്കശനായ പോപ്പ്‌ ജൂലിയസ്സിന്റെ കടുംപിടുത്തമാണ്‌ തന്നെ അങ്ങനെ ഒരു വെട്ടിലാക്കിയത്‌. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്‌. ഒരുപക്ഷേ, ശില്പകലയോടൊപ്പം ചിത്രകലയും ഇരട്ടിയായി തന്നെ പ്രതിഭാധനനാക്കില്ലെന്ന്‌ ആരു കണ്ടു! ഏതാണ്ട്‌ നാലഞ്ചു വര്‍ഷം കഠിനാദ്ധ്വാനം വേണ്ടിവരുന്ന ഒരു ദൌത്യമാണ്‌, അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തിട്ടുള്ളത്‌. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം! അയ്യായിരം അടി വീതി വിസ്താരത്തില്‍ നീണ്ടുനിവര്‍ന്ന മുകള്‍ത്തട്ട്‌. മുന്നുറിലേറെ ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള സാദ്ധ്യത. അവ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയെ അനശ്വരമാക്കും. മനസ്സിലൂടെ ഒരു വലിയ പദ്ധതിയുടെ ചുരുള്‍ നിവര്‍ന്നു. ജനസ്സീസിന്റെ പുസ്തകം മുതല്‍ തുടങ്ങാം. അവ മുന്നു പ്രധാന മേഖലകളില്‍ വിരാജിക്കണം. മാലാഖാവൃന്ദങ്ങളുടെ നടുവിലൂടെ കൊടുങ്കാറ്റുപോലെ യഹോവായുടെ ആഗമനം. വലിയ ചുഴലിക്കാറ്റ്‌! സൃഷ്ടി അവിടെ തുടങ്ങുന്നു-ഭുമിയുടെ സൃഷ്ടി. ഉണ്ടാകട്ടെ! എന്ന്‌ അവിടുന്നു കല്‍പിച്ചു. ഭൂമി രൂപരഹിതവും ശുന്യവുമായിരുന്നു.…

ഇറാൻ വനിതകളുടെ ധീര പോരാട്ടത്തിന് കാനായുടെ ഐക്യദാർഢ്യം

അയഞ്ഞ ശിരോവസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് ടെഹ്‌റാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയാക്കി വധിക്കപ്പെട്ട മെഹ്‌സാ അമിനിയെന്ന കുർദിഷ് യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഒരു മാസത്തോളമായി ഇറാനിലെ സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും തുടരുന്ന പ്രക്ഷോഭങ്ങൾക്ക് ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഒക്ടോബർ 19ന് ഗ്ലൻവ്യൂവിൽ ചേർന്ന സംഘടനയുടെ വിശേഷാൽ യോഗത്തിലാണ് ഈ തീരുമാനം കൊക്കൊണ്ടത്. ശിരോവസ്ത്രം പരസ്യമായി തീയിലിട്ട് കത്തിച്ച് പ്രതിഷേധിക്കുന്ന ഇറാൻ സ്ത്രീകളുടെ പോരാട്ടത്തെ അടിച്ചമർത്തുന്ന യാഥാസ്ഥിതിക ഭരണകൂട ഭീകരതയ്ക്ക് ഇരയായി ഇതുവരെ 30 ഓളം വനിതകൾ വധിക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും, ആയിരത്തിലധികം വ്യക്തികൾ ജയിലിൽ അടയ്ക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ കിരാത നടപടികളെ ഐക്യരാഷ്ട്ര സഭയക്കൊപ്പം അമേരിക്ക, കാനഡ മുതലയാ രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിക്കുകയും ഉപരോധങ്ങൾ ഏർപ്പെുത്തുകയുമുണ്ടായെന്നത് സ്വാഗതാർഹമാണ്. ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാ…

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ചരിത്രം സൃഷ്ടിച്ചു; മൂന്നാം തവണയും അധികാരത്തിൽ റെക്കോർഡ് നേട്ടം

ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഞായറാഴ്ച ചരിത്രം സൃഷ്ടിച്ചു, പാർട്ടി സ്ഥാപകൻ മാവോ സെതൂങ്ങിന് ശേഷം ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നേതാവായി, ചൈന ആജീവനാന്തം ഭരിക്കാനുള്ള സാധ്യതയോടെ അഭൂതപൂർവമായ മൂന്നാം തവണയും അധികാരത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാവിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 3-മത്തെ അഞ്ച് വർഷത്തെ ഭരണകാലത്തേക്ക് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട 69 കാരനായ ഷി, തന്റെ അനുയായികളാൽ തിങ്ങിനിറഞ്ഞ പുതിയ ഏഴംഗ സ്റ്റാൻഡിംഗ് കമ്മിറ്റി പുതിയ യുഗത്തെ അറിയിക്കാൻ (‘Xi യുഗം’) പ്രാദേശിക-വിദേശ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. 10 വർഷത്തെ ഭരണത്തിന് ശേഷം വിരമിക്കുന്ന, മാവോ ഒഴികെ, അദ്ദേഹത്തിന്റെ മുൻഗാമികൾ പിന്തുടരുന്ന മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം ഔപചാരികമായി അവസാനിപ്പിക്കുകയാണ് ഷിയുടെ മൂന്നാം ടേമിലേക്കുള്ള “തെരഞ്ഞെടുപ്പ്”. 2012ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഷിയുടെ 10 വർഷത്തെ കാലാവധി ഈ വർഷം പൂർത്തിയാകും. 20-ാമത് പാര്‍ട്ടി…

ദീപിക ദിനപ്പത്രം വിറ്റു കൈക്കലാക്കാൻ ഫാരിസ് അബൂബക്കർ ശ്രമം നടത്തി; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ദീപിക എം.ഡി. സുനിൽ കൂഴമ്പാല

ന്യൂയോർക്ക്: അടുത്ത കാലത്തു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ സന്ദർശനത്തിന്റെ മടക്ക യാത്രയിൽ ദുബായിൽ രണ്ടു ദിവസം തങ്ങിയത് വിവാദമായിരുന്നു. അത് സംബന്ധിച്ച് മുൻ എം.ൽ.എ. പി.സി. ജോർജ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ദുബായിൽ വച്ച് വിവാദ ബിസ്സിനെസ്സ്കാരൻ ഫാരിസ് അബൂബക്കറിനെ കണ്ടിരുന്നു എന്ന് പ്രസ്താവിച്ചിരുന്നു. പ്രസ്തുത അഭിമുഖത്തിൽ ഫാരിസ് അബൂബക്കർ ഏതാനും വർഷങ്ങൾക്കു മുമ്പ് ദീപിക ദിനപ്പത്രത്തിന്റെ അധികാരം പിടിച്ചെടുത്തെന്നും ദീപിക എഡിറ്റോറിയൽ എ.കെ.ജി. സെന്ററിൽ നിന്നുമാണ് വന്നിരുന്നതെന്നും പ്രസ്താവിച്ചിരുന്നു. അത് വാസ്തവമാണ് എന്ന് ദീപികയുടെ മുൻ എം.ഡി. സുനിൽ ജോസഫ് കൂഴമ്പാല സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മൂന്ന് മാസം കൊണ്ട് പി.സി. ജോർജ് ഇടപെട്ട് ഫാരിസ് അബൂബക്കറിനെ കെട്ട് കെട്ടിച്ചെന്നും അതിനു ശേഷം അദ്ദേഹം ദീപികയുടെ ഭരണ ചുമതല ഫാരിസിൽ നിന്നും തിരികെ കത്തോലിക്കാ സഭക്ക് നൽകിയെന്നും ഉള്ള…

എൽക്കിൻസ് പ്രീമിയർ ലീഗ് ഗ്രാൻഡ് ഫിനാലെയിൽ ഫില്ലി പൈറേറ്റ്സ് വിജയകിരീടമണിഞ്ഞു

ഫിലഡൽഫിയ: ഫ്രണ്ട്‌സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് ശനിയാഴ്ച നടന്ന എൽക്കിൻസ് പ്രീമിയർ ലീഗ് 2022 – സീസൺ വൺ “തോമസ് ഫിലിപ്പ് മെമ്മോറിയൽ എവർ റോളിങ് ട്രോഫി”ക്കു വേണ്ടിയുള്ള ഗ്രാന്റ് ഫിനാലെ മത്സരത്തിൽ ഫില്ലി പൈറേറ്റ്സും തണ്ടർ ബേർഡ്സും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ‘ഫില്ലി പൈറേറ്റ്സ്’ വിജയകിരീടമണിഞ്ഞു. അഭിലാഷ് വെള്ളാലേത്ത് ‘മാൻ ഓഫ് ദ മാച്ച്’ ആയും, ‘എം.വി.പി & ബെസ്ററ് ബാറ്റ്സ്മാൻ’ ആയി നവീൻ ഡേവിസ്, ‘ബെസ്ററ് ബൗളർ’ ആയി സച്ചിൻ വർഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മത്സര തുടക്കത്തിൽ ‘തണ്ടർ ബേർഡ്‌സ്’ ആണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവർ 103 റൺസിന്‌ 9 വിക്കറ്റ് നഷ്ട്ടപ്പെട്ടു. ഫില്ലി പൈറേറ്റ്സ് ബാറ്റ് ചെയ്തപ്പോൾ അവർക്ക് 16 ഓവറിൽ 4 വിക്കറ്റ് നഷ്ടമായെങ്കിലും ബാക്കി 6 വിക്കറ്റിന് ഒന്നാം സ്ഥാനാം കരസ്ഥമാക്കി.…