യൂണിഫൈഡ് ഡബ്ല്യൂ.എം.സി. അമേരിക്ക റീജിയൻ, ഗോപാല പിള്ള ഗ്രൂപ്പിനെ ഒഴിവാക്കി

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്‍സിലിന്റെ ജന്മനാടായ ന്യൂജേഴ്സിയിൽ രജിസ്റ്റർ ചെയ്തിട്ടൂള്ള വേൾഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൻ യൂണിഫൈഡ് (ഗ്രൂപ്പ് ബി), ഗോപാല പിള്ള നയിക്കുന്ന ടെക്സസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അമേരിക്ക റീജിയനുമായി (ഗ്രൂപ്പ് എ) ഓഗസ്റ്റ് 14, 2020 ന് ഒപ്പുവെച്ച മെമ്മോറാണ്ടം ഓഫ് അണ്ടർസ്റാൻഡിംഗ് അഥവാ ധാരണാ ഉടമ്പടി പിൻവലിച്ചുകൊണ്ട് ഗ്രൂപ്പ് ‘എ’ യെ പരിപൂർണമായി കൂട്ടുകെട്ടിൽ നിന്നും ഒഴിവാക്കി. മെമ്മോറാണ്ടത്തിൽ സൗകര്യാർത്ഥമാണ് എ യും ബി യുമായി തരം തിരിച്ചത്. 2016 നടന്ന ഗ്ലോബൽ യൂണിഫിക്കേഷനിൽ നിന്നും എ ഗ്രൂപ്പ് വിട്ടുനിന്നിരുന്നു.

ബി ഗ്രൂപ്പിൽ നിന്നും പ്രതിനിധാനം ചെയ്ത അമേരിക്ക റീജിയന്റെ അന്നത്തെ ചെയർമാൻ പി. സി. മാത്യു ഉൾപ്പടെ ഭൂരിപക്ഷം പേരും ഒപ്പിട്ട പ്രമേയം ഇപ്പോഴത്തെ ചെയർമാൻ ചോക്കോ കൊയ്‌ക്കലെത്തിനു അയച്ചുകൊടുക്കുമെന്ന് പ്രസിഡന്റ് ഇൻചാർജ് ആയിരുന്ന ഇപ്പോഴത്തെ ജനറൽ സെക്രട്ടറി കൂടിയായ എൽദോ പീറ്റർ അറിയിച്ചു.

ധാരണാ പത്രത്തിൽ പ്രസ്താവിച്ചിരുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിന് പകരം കരാറുകൾ ലംഘിച്ചു എന്നുള്ളതിനാലാണ് മെമ്മോറാണ്ടം റിപ്പീൽ ചെയ്യുവാനുണ്ടായ കാരണം.

വേൾഡ് മലയാളി കൗണ്‍സില്‍ പല തവണ വിഘടിക്കുകയും യൂണിഫിക്കേഷനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുള്ളതാണ്. വിഘടിച്ചു നിന്ന ഗോപാല പിള്ള ഗ്രൂപ്പിന് അമേരിക്കയിൽ മൂന്നു പ്രൊവിൻസ് മാത്രമേ ഉണ്ടായിരുന്നുളളൂ. ഡാളസിൽ രണ്ടും ന്യൂയോർക്കിൽ ഒന്നും. എന്നാൽ ഗ്രൂപ്പ് ബി യിൽ എട്ടിലധികം പ്രൊവിൻസുകളുമായാണ് 2016 ൽ യൂണിഫിക്കേഷൻ നടത്തിയ വിഭാഗം പി.സി. മാത്യുവിന്റെ നേതൃത്വത്തിൽ വീണ്ടും ഒന്നിപ്പിക്കുവാൻ തയ്യാറായത്. എന്നാൽ, മെമ്മോറാണ്ടത്തിൽ പറയുന്ന പ്രധാന കാര്യം യൂണിഫിക്കേഷൻ നടത്തിയ ശേഷമുള്ള അടുത്ത ടെം തിരഞ്ഞെടുപ്പ് നടത്തുവാൻ പാടില്ല എന്നുള്ളതാണ്. കാരണം, യൂണിഫിക്കേഷന് ശേഷം ഇരു വിഭാഗത്തിലും പ്രവർത്തിച്ചവർ ഒന്നിച്ചു മത്സരം കൂടാതെ നല്ല പ്രവർത്തിക്കള കാഴ്ച വെച്ച് ജനങ്ങളുടെ പ്രീതി നേടുക എന്നുള്ളതായിരുന്നു ഉദ്ദേശം.

എന്നാൽ, എക്സിക്യൂട്ടീവ് കൗൺസിൽ അനുവാദം കൂടാതെ തിരഞ്ഞെടുപ്പു കമ്മീഷണർക്കു എ ഗ്രൂപ്പിന് വേണ്ടി ഒത്താശ പിടിക്കുന്ന ഒരാൾ ഇമെയിൽ അയച്ചു തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുമായാണുണ്ടായത്. കൂടാതെ റീജിയനിൽ പൊസിഷനുകൾ പങ്കുവെച്ചതുപോലെ പ്രൊവിൻസുകളിലും അതേ അനുപാതത്തിൽ പങ്കുവെക്കണമായിരുന്നു. എങ്കിൽ മാത്രമേ യൂണിഫിക്കേഷൻ പൂർണ്ണമാകൂ എന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. എന്നാൽ, ഗ്രൂപ്പ് എ കണ്ടീഷനുകൾ തെറ്റിച്ചു. ന്യൂയോർക്ക് പ്രൊവിൻസ് എ ഗ്രൂപ്പ് തന്നെ കൈയ്യടക്കി വെയ്ക്കുകയാണ് ചെയ്തത്. യൂണിഫിക്കേഷന് ശേഷം ഇരു വിഭാഗത്തിന്റെയും എക്സിക്യൂട്ടീവ് കൗൺസിൽ വിളിച്ചു കൂട്ടി അംഗീകാരം നേടണമെന്നുള്ളതും പാലിച്ചിട്ടില്ല.

യൂണിഫിക്കേഷന് ശേഷം സംഘടനയുടെ രജിസ്‌ട്രേഷൻ റിക്കാർഡുകൾ തിരഞ്ഞെടുക്കപ്പെട്ട റീജിയൻ ഭാരവാഹികളുടെ പേരിലേക്ക് മാറ്റണമെന്നുള്ളതും പാലിച്ചിട്ടില്ല. കൂടാതെ, അടുത്തയിടെ വേൾഡ് മലയാളി കൗൺസിൽ നിയമാവലിയിൽ പറയുന്ന സഹോദരത്വം വളർത്തുന്നതിന് വിപരീതമായി അംഗങ്ങൾ മറ്റു വോളന്റീയർ സംഘടനകളിൽ പ്രവർത്തിക്കുന്നതിനും എതിരായി പ്രമേയങ്ങൾ കൊണ്ടുവരികയും അത് നടപ്പാക്കുവാൻ ഗ്രൂപ്പ് എ നിര്‍ബ്ബന്ധിക്കുകയും ചെയ്തത് അസഹ്യമായതിനാലാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് നേതാക്കൾ അറിയിച്ചു. ഇതോടുകൂടി ഗ്രൂപ്പ് ബി യിൽ ഉള്ള എല്ലാ പ്രൊവിൻസുകളും നിയമപരമായി മാതൃ സംഘടനയിൽ എത്തിച്ചേരും. ഓക്‌ലഹോമ, ഡി.എഫ്.ഡബ്ല്യൂ, ഫ്ലോറിഡ, ടോറോന്റോ, ചിക്കാഗോ, ന്യൂയോർക്ക്, ഫിലഡൽഫിയ, ഹ്യൂസ്റ്റണ്‍, ന്യൂജേഴ്സിയിലുള്ള പ്രൊവിൻസുകൾ എന്നിവയാണ് പ്രധാനമായും ബി ഗ്രൂപ്പിൽ പെടുന്നത്. കൂടാതെ, ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റൺ, നോർത്ത് ജേഴ്സി, ഓൾ വിമൻസ് പ്രൊവിൻസ് മുതലായവ സംഘടിപ്പിക്കുവാൻ മുൻകൈ എടുത്തവർ എന്ന നിലക്ക് തങ്ങളോടപ്പം നിൽക്കുമെന്ന് പ്രത്യാശിക്കുന്നതായി യോഗം വിലയിരുത്തി.

ഒക്ടോബർ 22 ന് സൂം വഴിയായി വിളിച്ചുകൂട്ടിയ സ്പെഷ്യൽ യോഗത്തിൽ ഏകാഭിപ്രായത്തോടെയാണ് തീരുമാനങ്ങൾ എടുത്തത്. അമേരിക്കയുടെ വിവിധ ഭാഗത്തു നിന്നു മാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഒരു തിരഞ്ഞെടുപ്പ് നടത്തി പുതിയ അമേരിക്ക റീജിയൻ കമ്മിറ്റി സ്ഥാനം ഏറ്റെടുക്കും വരെ മുൻ കമ്മിറ്റി പി.സി.മാത്യു (ഡി. എഫ്, ഡബ്ല്യൂ പ്രൊവിൻസ് ഡാളസ്) ചെയർമാനായും, എൽദോ പീറ്റർ (ഹൂസ്റ്റൺ) ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിക്കും. ജനറൽ സെക്രട്ടറിയായി കുരിയൻ സക്കറിയ [(സാബു തലപ്പാല) ഒക്കലഹോമ], അസ്സോസിയേറ്റ് സെക്രട്ടറി അലക്സ് യോഹന്നാൻ (ഫ്ലോറിഡ), ട്രഷററായി ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്‌സി) എന്നിവരും, വൈസ് ചെയർപേഴ്സൺ ആയി ശോശാമ്മ ആൻഡ്രൂസ് (ന്യൂയോർക്ക്), വൈസ് ചെയർമാനായി മാത്യു വന്ദൻ (ബ്രിട്ടീഷ് കൊളംബിയ), വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഓർമയുടെ നേതാവുകൂടിയായ ജോസ് ആറ്റുപുറം (ഫിലാഡൽഫിയ), അഡിഷണൽ വൈസ് പ്രസിഡന്റ് ഉഷ ജോർജ് (ന്യൂയോർക്ക്), എന്നിവരോടൊപ്പം ചാരിറ്റി ഫോറം ചെയറായി (ഫ്ലോറിഡ) നൈനാൻ മത്തായി (ഫിലാഡൽഫിയ), പബ്ലിക് റിലേഷൻ ഓഫീസർ ആയി ജെയ്സി ജോർജ്, കൾച്ചറൽ ഫോറം ചെയറായി എലിസബത്ത് റെഡ്യാര്‍  ( ഇരുവരും ഡാളസ്), പൊളിറ്റിക്കൽ ഫോറം ചെയറായി മാത്തുക്കുട്ടി അലുമ്പറമ്പിൽ (ചിക്കാഗോ) എന്നിവര്‍ ചുമതലയേറ്റു. അഡ്മിൻ വൈസ് പ്രസിഡന്റ് സ്ഥാനം മാത്യൂസ് എബ്രഹാമിനും, വിമൻസ് ഫോറം ആലിസ് മഞ്ചേരിക്കായും മാറ്റിവച്ചിരിക്കുകായാണെന്നു എൽദോ പീറ്റർ അറിയിച്ചു. യഥാർത്ഥ കാര്യങ്ങൾ വിവിധ പ്രൊവിൻസ് ഭാരവാഹികളെ അറിയിച്ചിട്ടുള്ളതായി നേതാക്കൾ അറിയിച്ചു.

ചടങ്ങിൽ കേരളത്തിൽ നിന്നും ഡോ. രാജ് മോഹൻ പിള്ള, പ്രൊഫ. കെ. പി. മാത്യു, ബഹറൈനില്‍ നിന്നും ഡോ. പി.വി. ചെറിയാൻ, ഡൽഹിയിൽ നിന്നും അഡ്വ. ജോസ് എബ്രഹാം, ജയ്‌പൂരിൽ നിന്നും ഡോ. മിലിൻഡ് തോമസ്, ഡോ. ഡെയ്സി ക്രിസ്റ്റഫർ, അഡ്വ. സൂസൻ മാത്യു, അഡ്വ. ജോർജ് വര്‍ഗീസ്, വര്‍ഗീസ് കയ്യാലക്കകം, ഡോ. താരാ സാജൻ എന്നിവർ പങ്കെടുക്കുകയും, വിഘടിച്ചു നിൽക്കുന്ന വേൾഡ് മലയാളി കൗൺസിലിനെ ഒന്നിപ്പിക്കുവാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുകയും, യൂണിഫൈഡ് അമേരിക്ക റീജിയനു വിജയാശംസകൾ നേരുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News