താനും ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായിയെന്ന് ഡാളസ് ജഡ്ജി ക്ലെ ജങ്കിന്‍സ്

ഡാളസ്: ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ്. കഴിഞ്ഞ വാരാന്ത്യമാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ടെക്‌സസ് ഗവര്‍ണറുമായി നിരവധി വിഷയങ്ങളില്‍ കോവിഡ് മഹാമാരിയുടെ ആരംഭത്തില്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജി ക്ലെ ജങ്കിന്‍സ് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെപ്റ്റംബര്‍ 25നു ഡാലസ് ഹാമില്‍ട്ടണ്‍ പാര്‍ക്ക് യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ പ്രസ്താവന നടത്തുകയായിരുന്നു ജഡ്ജി. ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കെക്ക് വോട്ടു ചെയ്യുന്നതിനെ കുറിച്ചും ചര്‍ച്ചില്‍ വെച്ചു ജഡ്ജി ചര്‍ച്ചകള്‍ നടത്തി. എല്ലാം സുരക്ഷിതമായി മുന്നോട്ടു പോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍, എല്ലാം തകരാറിലാക്കുകയാണ് ഗവര്‍ണറെന്ന് ജഡ്ജി പറഞ്ഞു. ഗവര്‍ണറുടെ ഫോണ്‍ നമ്പര്‍ പോലും എനിക്കറിയില്ല. അയയ്ക്കുന്ന ഇമെയിലുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഡാലസ്…

ഇടയനെ എതിരേറ്റു വിശ്വാസ സമൂഹം: ഇത് അപൂർവ സംഗമം !

“രണ്ടായിരത്തി അമ്പത്തിരണ്ട് – അന്നാണ് മലങ്കര സഭ ഇൻഡ്യയിൽ സ്ഥാപിതമായതിന്റെ 2000 വര്ഷം സമാഗതമാവുന്നത് . ഒരു മുപ്പതു വർഷത്തെ പദ്ധതി: നമ്മുടെ മനസ്സിലും നമ്മെപ്പോലെ ചിന്തിക്കുന്നവരുടെ മനസ്സിലും ഈ വീക്ഷണം ഉണ്ടാവണം. ഒരു താല്പര്യവും ഉണ്ടാവണം. നമുക്കൊക്കെ അറിയാവുന്നപോലെ നമ്മുടെ ചുറ്റുപാട് പ്രശ്നങ്ങളാൽ കലുഷിതമാണ് . പക്ഷെ അതൊന്നുമായിരിക്കരുത് നമ്മെ മുന്നോട്ടുനയിക്കേണ്ടത്.” നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ സ്വീകരണ വേദിയിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സഭയുടെ ദൗത്യവും ദര്ശനവും മനസ്സിലാക്കി അടുത്ത മൂന്നു പതിറ്റാണ്ടിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. സ്നേഹത്തിൽ അധിഷ്ഠിതമായ സഹവർത്തിത്വമാണ് എല്ലാമതങ്ങളും പഠിപ്പിക്കുന്നത്. ഒരു ആഗോള ദർശനമാണ് നമുക്ക് വേണ്ടത്. വിശ്വജനീനമായസാഹോദര്യം . കരുതലും പങ്കുവെക്കലും അവിടെ കാണാൻ കഴിയണം. നമ്മുടെ അത്യാർത്തിമൂലം അതൊക്കെ നഷ്ടപ്പെട്ടോ എന്ന് സംശയം . എല്ലാം വിട്ടെറിഞ്…

യുഎൻ ആണവ മേധാവി ഇറാന്‍ ആണവോര്‍ജ്ജ മേധാവിയുമായി ചര്‍ച്ച നടത്തി

വിയന്ന: ഇറാന്റെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ താൻ തിങ്കളാഴ്ച ഇറാന്റെ ആണവോർജ്ജ ഏജൻസി മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതായി യുഎൻ ആണവ നിരീക്ഷണ വിഭാഗം മേധാവി പറഞ്ഞു. ഇറാന്റെ ആണവ പ്രവർത്തനങ്ങളുടെ കടുത്ത പരിമിതിക്ക് പകരമായി അന്താരാഷ്ട്ര ഉപരോധങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്ത 2015 ലെ തകർന്ന കരാർ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2018 ൽ അമേരിക്കയെ അതിൽ നിന്ന് പിൻവലിച്ചതിനുശേഷം പരാജയപ്പെട്ടു. യു എസ് ഇറാനു മേല്‍ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തിയത് ടെഹ്‌റാനെ അതിന്റെ ആണവ പ്രതിബദ്ധതകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു. സമ്പുഷ്ടമായ യുറേനിയത്തിന്റെ ശേഖരം വളരെയധികം വർദ്ധിപ്പിച്ചു, യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്, ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) പ്രവർത്തിപ്പിക്കുന്ന നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തു. എന്നാൽ, മാസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ വിയന്നയിൽ ഇരുവിഭാഗവും മുഖാമുഖം കണ്ടു.…

അപരന്റെ കൈകൾക്ക് കരുത്ത് പകരുന്ന വ്യക്തിത്വങ്ങളായി തീരണം: പുഷ്പരാജ്

ഒക്കലഹോമ: അപരന്റെ കൈകൾക്കു കരുത്ത് പകരുന്നതിനുള്ള ഉത്തരവാദിത്തം മാർത്തോമാ സഭയിലെ ഓരോ സന്നദ്ധ സുവിശേഷക സംഘാഗവും ഏറ്റെടുക്കണമെന്നു കൺവെൻഷൻ പ്രാസംഗീകനും സുവിശേഷകനുമായ പുഷ്പരാജ്ഉദ്ബോധിപ്പിച്ചു. മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സംഘ വാര കൺവെൻഷന്റെ പ്രാരംഭദിനത്തിൽ (സെപ്റ്റ് :26 വൈകീട്ട്) സൂം പ്ലാട്ഫോമിൽ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ഡബ്ലിയു.എസ് മുട്ടപള്ളി മിഷൻ സെന്ററിലെ സുവിശേഷകൻ പുഷ്പരാജ്. വിശുദ്ധ ബൈബിളിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്ത എന്നാൽ ജീവിതത്തിൽ വ്യക്തമായ മാതൃക പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഹൂർ. മോശെയെയും അഹരോനെയും ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തൻറെ ജീവിതത്തിൻറെ അഭിമാനമായി ഹൂർ കണ്ടത്. അപരനിലെ ദൈവസാന്നിധ്യം അംഗീകരിച്ച ,അപരൻറെ ദൈവത്തെ ചേർത്ത് പിടിക്കുവാൻ മനസ്സ് കാണിച്ച,ദൈവത്തെയും വിശ്വാസത്തെയും തലമുറകളിലേക്ക് പകർന്നു…

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മര്‍ത്തമറിയം സമാജത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി മര്‍ത്തമറിയം വനിതാ സമാജത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. സെപ്റ്റംബര്‍ 25-ാം തിയ്യതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പായുടെ പ്രസംഗത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. സമാജം അംഗങ്ങളുടെ ഗാനങ്ങള്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ പൈതൃകവും, സംസ്‌കാരവും കാത്തുസൂക്ഷിച്ചു. വികാരി ചെറിയാന്‍ നീലാങ്കല്‍ അച്ചനും, സഹ വികാരി ഷോണ്‍ അച്ചനും സീനിയേഴ്‌സിനെ അനുമോദിക്കുകയും അവര്‍ സമാജത്തിനുവേണ്ടി ചെയ്ത സംഭാവനകള്‍ എടുത്തു പറയുകയും ചെയ്തു. സമാജം ജോയിന്റ്‌ സെക്രട്ടറി സമാജത്തിന്റെ ചരിത്രം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌ സംസാരിച്ചു. മോനി വര്‍ഗീസും, ലീലാമ്മ തോമസും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംസാരിച്ചു. നീലാങ്കല്‍ അച്ചനും ഷോണ്‍ അച്ചനും സീനിയേഴ്‌സിനെ ഷാള്‍ അണിയിച്ചും, സമ്മാനങ്ങള്‍ നല്‍കിയും ആദരിച്ചു. അന്നമ്മ ഈപ്പന്‍ നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ സെഷന്‍, ലഞ്ച്‌ എന്നിവയോടുകൂടി പരിപാടികള്‍ അവസാനിച്ചു.

ഹൗസിൽ വിജയിച്ചാൽ ബൈഡനെ ഇംപീച്ച് ചെയ്യാൻ റിപ്പബ്ലിക്കൻമാര്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും: നാന്‍സി മേസ്

വാഷിംഗ്ടണ്‍: നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ പരാജയപ്പെടുകയും ജിഒ‌പി ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താൽ, റിപ്പബ്ലിക്കൻമാർ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഇംപീച്ച് ചെയ്യാനുള്ള സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി നാൻസി മേസ് പറയുന്നു. എൻബിസി “മീറ്റ് ദ പ്രസ്” മോഡറേറ്റർ ചക്ക് ടോഡിന്റെ ഇംപീച്ച്‌മെന്റ് വോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേസ്. ബൈഡന്റെ ഇംപീച്ച്‌മെന്റിൽ താൻ വോട്ട് ചെയ്യുമോ എന്ന് മേസ് പറഞ്ഞില്ല. എന്നാൽ, 2021 ൽ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് താൻ വോട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാരണം അതിന്റെ “നടപടി ക്രമങ്ങള്‍” പാലിച്ചില്ല എന്നും അവര്‍ കൂട്ടിച്ചേർത്തു. “ആർക്കെങ്കിലും വേണ്ടി നടപടിക്രമങ്ങൾ ഇല്ലാതാക്കിയതായി എനിക്ക് തോന്നിയാല്‍ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യുന്നതിനായി ഞാൻ വോട്ട് ചെയ്യില്ല. ആരാണ് അധികാരത്തിലിരിക്കുന്നതെന്നത് പരിഗണിക്കാതെ തന്നെ ഞാൻ…

2024ൽ ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് 56% ഡെമോക്രാറ്റുകളും അഭിപ്രായപ്പെടുന്നു: സർവേ

വാഷിംഗ്ടണ്‍: പുതിയ വോട്ടെടുപ്പ് പ്രകാരം 2024 ൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം ഡെമോക്രാറ്റിക് വോട്ടർമാരും അഭിപ്രായപ്പെട്ടു. ലാംഗർ റിസർച്ച് അസോസിയേറ്റ്‌സ് തയ്യാറാക്കി ഞായറാഴ്ച പ്രസിദ്ധീകരിച്ച എബിസി ന്യൂസ്-വാഷിംഗ്ടൺ പോസ്റ്റ് പോൾ, 56 ശതമാനം ഡെമോക്രാറ്റിക് വോട്ടർമാർ ബൈഡന്റെ വീണ്ടും തിരഞ്ഞെടുപ്പ് ശ്രമത്തെ എതിർക്കുന്നുവെന്ന് കണ്ടെത്തി, അതേസമയം 9 ശതമാനം തങ്ങൾക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞു. 35 ശതമാനം ഡെമോക്രാറ്റുകളും ഡെമോക്രാറ്റുകളോട് ചായ്‌വുള്ള സ്വതന്ത്രരും 2021 ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബൈഡൻ 2024 ൽ രണ്ടാം തവണയും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. 2024-ൽ വീണ്ടും തിരഞ്ഞെടുപ്പിനായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ബൈഡന്‍ പറയുമ്പോള്‍ മിക്ക ഡെമോക്രാറ്റുകളും ആ പദ്ധതി പിന്തുടരുമെന്ന് ഉറപ്പില്ല എന്നു പറയുന്നു. എന്നാല്‍, 2024 ൽ വീണ്ടും മത്സരിക്കാനാണ് പ്രസിഡന്റ് ഉദ്ദേശിക്കുന്നതെന്ന് ബൈഡന്റെ സഹായികള്‍…

ഇറാന്‍ ഗവണ്‍മെന്റിനെതിരെ ഡാളസ്സില്‍ വന്‍ പ്രതിഷേധം

പ്ലാനോ(ഡാളസ്) : ഇറാന്‍ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ 22 വയസ്സുള്ള മേര്‍സര്‍ അമിനി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നൂറുകണക്കിന് ഇറാനിയന്‍ വംശജര്‍ പങ്കെടുത്ത പ്രതിഷേധം ഡാളസ്സില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്ലാനോയില്‍ സ്ഥിതി ചെയ്യുന്ന ഡാളസ് മോണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. നിലവിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തി 40 വര്‍ഷം നടത്തിയ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞതിന്റെ ഒരു പൊട്ടിത്തെറിയാണ് ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇറാനില്‍ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ അസീസി പറഞ്ഞു. സെപ്റ്റംബര്‍ 24 ശനിയാഴ്ചയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇറാന്‍ ഗവണ്‍മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവരേയും, സംഘാടകരിലൊരാളായ ഷഹാബി അഭിനന്ദിച്ചു. അസാധാരണ പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങള്‍ അണിനിരന്നിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡു…

ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മറ്റി ചിക്കാഗൊയില്‍ ചേര്‍ന്നു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇ്ന്‍ നോര്‍ത്ത് അമേരിക്കയുടെ 2023 ലെ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ ഭാഗമായുള്ള ഒരു മീറ്റിംഗ് 9-23-22 വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള ജോയിസ് മോന്‍ ലൂക്കോസിന്റെ ഭവനത്തില്‍ വച്ച് (3724 ഗ്ലെന്‍ലെയ്ക്ക് ഡ്രൈവ്, ഗ്ലെന്‍വ്യൂ) കൂടുക ഉണ്ടായി. ടി യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. 2023 ല്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ചിക്കാഗൊയില്‍ നിന്നും പരാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സിറിയക് പുത്തന്‍പുരയില്‍ യോഗത്തില്‍ ആശംസ പ്രസംഗം നടത്തി. ഒക്ടോബര്‍ മാസം 22-ാം തീയതി ഫ്‌ളോറിഡയില്‍ വച്ച് നടത്തുന്ന നാഷന്‍ കമ്മറ്റിയില്‍ കണ്‍വന്‍ഷന്‍ സ്ഥലവും തീയ്യതിയും പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഫൊക്കാന കണ്‍വന്‍ഷനിലേക്ക് പരമാവധി ആളുകളെ ചിക്കാഗൊയില്‍…

കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു , തുടർന്ന് ലദീഞ്ഞ്, കുർബാനയും നടന്നു സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു .സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് – ഇൻ-ചാർജ് ഫാ. നിബി കണ്ണായി, റെസ്റ്രക്ഷൻ…