ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മറ്റി ചിക്കാഗൊയില്‍ ചേര്‍ന്നു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇ്ന്‍ നോര്‍ത്ത് അമേരിക്കയുടെ 2023 ലെ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ ഭാഗമായുള്ള ഒരു മീറ്റിംഗ് 9-23-22 വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള ജോയിസ് മോന്‍ ലൂക്കോസിന്റെ ഭവനത്തില്‍ വച്ച് (3724 ഗ്ലെന്‍ലെയ്ക്ക് ഡ്രൈവ്, ഗ്ലെന്‍വ്യൂ) കൂടുക ഉണ്ടായി. ടി യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. 2023 ല്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ചിക്കാഗൊയില്‍ നിന്നും പരാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

സിറിയക് പുത്തന്‍പുരയില്‍ യോഗത്തില്‍ ആശംസ പ്രസംഗം നടത്തി. ഒക്ടോബര്‍ മാസം 22-ാം തീയതി ഫ്‌ളോറിഡയില്‍ വച്ച് നടത്തുന്ന നാഷന്‍ കമ്മറ്റിയില്‍ കണ്‍വന്‍ഷന്‍ സ്ഥലവും തീയ്യതിയും പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഫൊക്കാന കണ്‍വന്‍ഷനിലേക്ക് പരമാവധി ആളുകളെ ചിക്കാഗൊയില്‍ നിന്നും പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുന്നതാണെന്ന് സിറിയക് തന്റെ ആശംസ പ്രസംഗത്തില്‍ കൂട്ടിച്ചേർത്തു .

സൈമണ്‍ മുണ്ടപ്ലാക്കല്‍, ജെയിംസ് പുത്തന്‍പുരയില്‍, അജയന്‍ കുഴിമറ്റത്തില്‍, ജസ്റ്റിന്‍ കളപ്പുരക്കല്‍, ജോയിസ്‌മോന്‍ ലൂക്കോസ്, സിബില്‍ നെടിയ കലായില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ബാബു കനത്ത് കാട്ട്, ജെയിംസ് മന്നാകുളം, ജെയിസണ്‍ ആശാരിക്കൂറ്റ്, ബാബു മാത്യു, ഡോ.കുര്യന്‍, ആഗസ്റ്റിന്‍ കരിംകുറ്റിയില്‍ എന്നിവ യോഗത്തില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എബ്രഹാം വറുഗീസ് യോഗത്തില്‍ പങ്കെടുത്തു. ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഡിന്നറോട് കൂടി യോഗം പര്യവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News