ന്യൂ ഹാംഷെയർ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനാകുമെന്നും സെനറ്റിന്റെ നിയന്ത്രണം റിപബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുമെന്നും നിക്കി ഹെലി. ന്യൂ ഹാംഷെയറിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സെപ്റ്റ് 24നു സൗത്ത് ഹാംഷെയർ ടൗണിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുൻ യു.എൻ അമേരിക്കൻ അംബാസിഡറുമായിരുന്ന നിക്കി . ന്യൂ ഹാംഷെയറിൽ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതു റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ക്രിസ് സുന്നുവും ,സെനറ്റിലേക്കു മത്സരിക്കുന്നത് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മുൻ ആർമി ജനറൽ ഡോൺ ബോൾഡ്യൂക് ആണ്. പ്രൈമറിയിൽ .റിപബ്ലിക്കൻ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി യാണ് ഡോൺ ജി ഒ പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.. ഡോൺ നേരിടുന്നുണ്ട് മുൻ ഗവർണറും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ മാഗി ഹസ്സനെയാണ് .പ്രൈമറിയിൽ മാഗി 98 ശതമാനം ഡെമോക്രാറ്റിക് വോട്ടുകൾ…
Category: AMERICA
ന്യൂയോർക്കിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ സിക്കുകാരനായ യുവാവ് അറസ്റ്റിൽ
ന്യൂയോർക്ക്: റിച്ച്മണ്ട് ഹിൽ തുളസി മന്ദിറിൽ സ്ഥാപിച്ചരുന്ന ഗാന്ധി പ്രതിമ തകർക്കുകയും കറുത്ത പെയിന്റ് അടിച്ചു വിക്രതമാകുകയും ചെയ്ത കേസിൽ സിക്കുകാരനായ 27 വയസ്സുള്ള സുക്പാൽ സിംഗിനെ ന്യൂയോർക് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം നടന്നസംഭവത്തിൽ സെപ്റ്റംബർ 21 നായിരുന്നു അറസ്റ് രേഖപ്പെടുത്തി വംശീയ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട് .കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്. ആഗോളതലത്തിൽ സമാധാനത്തെയും ഐക്യത്തെയും ചിഹ്നമായി കരുതുന്ന മഹാത്മാ ഗാന്ധി പ്രതിമ തകർത്തത് വളരെ ഗൗരവ്വമുള്ള കുറ്റക്ര്ത്യമാണെന്നു ഡിസ്ട്രിക്ട് അറ്റോർണി മേലിന്റ ഗേറ്റ്സ് പറഞ്ഞു .ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ അനുവദിക്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു ഈ കുറ്റകൃത്യത്തിൽ നാല് പേരാണ് പങ്കെടുത്തതെന്നും ഇതിൽ സുഖദേവ് സിംഗിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാന്നും ഇവർ പറഞ്ഞു . രണ്ട് കാറിലായി എത്തിയ പ്രതികൾ…
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്ക്കാരം (നർമ്മകഥ)
അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയ മലയാളി നേഴ്സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത് മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി… രാവിലെ ഞാനങ്ങെണീറ്റു, പിന്നെ ബെഡ്കോഫി യൊന്നു കുടിച്ചു. കാറ് തുറക്കുവാൻ നോക്കി, പക്ഷേ ചാവി കടക്കുന്നേയില്ല. ഭാര്യയെ ജോലിയിൽ നിന്നും…
‘രാജാവ് മരിച്ചു… രാജാവ് നീണാൾ വാഴട്ടെ’
ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്. നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജ സിംഹാസന മണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരി പൊഴിച്ചുകൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ‘എത്ര ഊഷ്മളവും സ്നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ്’. ധാർഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരി തൂകി ധാർമ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേക ബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നിൽ ഒരു സാധാരണക്കാരൻ ഭയന്നിട്ടെന്നോപോലെ നിൽക്കുമ്പോൾ ലോകം കീഴടക്കി ഭരിച്ച രാജ്ഞി…
വിഷം കുത്തിവയ്ക്കാൻ ഏറെ ശ്രമിച്ചിട്ടും ഞരമ്പ് കണ്ടെത്താനായില്ല; അലബാമയിൽ വധശിക്ഷ മാറ്റിവച്ചു
അലബാമ: പ്രതിയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാൻ മൂന്നു മണിക്കൂർ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ് ലഭിക്കാത്തതിനാൽ വധശിക്ഷ മാറ്റിവച്ചതായി ജയിൽ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസൺ ഡത്ത് ചേംമ്പറിൽ വച്ചാണ് അലൻ മില്ലറുടെ(57) വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നത്. 1999 ൽ ജോലി സ്ഥലത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിക്കു മുൻപ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കിട്ടാതിരുന്നതോടെ രാത്രി 11.30ന് ഇയാളെ ഡെത്ത് ചേംമ്പറിൽ നിന്നും സൗത്ത് അലബാമയിലെ സാധാരണ ജയിലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ മാറ്റിവയ്ക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളിൽ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നു പേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും…
റഷ്യ – ഉക്രൈൻ സംഘര്‍ഷം: ആശങ്കകൾ വർദ്ധിക്കുന്നതിനനുസരിച്ച് ആഗോള അഭിപ്രായം റഷ്യക്കെതിരെ തിരിയുന്നു
ന്യൂയോർക്ക്: റഷ്യയ്ക്കെതിരെ അന്താരാഷ്ട്ര അഭിപ്രായത്തിന്റെ വേലിയേറ്റം നിർണായകമായി മാറുന്നു. യുഎസിനോടും സഖ്യകക്ഷികളോടും ചേർന്ന് നിരവധി ചേരിചേരാ രാജ്യങ്ങൾ മോസ്കോയുടെ ഉക്രെയ്നിലെ യുദ്ധത്തെ അപലപിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിന്റെ തത്വങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ ഉക്രെയ്ൻ ആക്രമിച്ചതു മുതൽ റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു. അടുത്ത കാലം വരെ അത് മിക്കവാറും ആഗ്രഹപരമായ ചിന്തയായിരുന്നു. എന്നാല്‍ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ, അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗവും സംഘർഷത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ ശബ്ദമുയര്‍ത്തി. വ്യാഴാഴ്ചത്തെ യുഎൻ പ്രസംഗങ്ങൾക്ക് മുമ്പുതന്നെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ എതിര്‍പ്പിന്റെവേലിയേറ്റം പ്രകടമായിരുന്നു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന ഉന്നതതല ഉച്ചകോടിയിൽ ചൈനീസ്, ഇന്ത്യൻ നേതാക്കൾ യുദ്ധത്തെ വിമർശിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി റഷ്യയുടെ എതിർപ്പുകൾ അവഗണിച്ചു, ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കിയെ വ്യക്തിപരമായി സംസാരിക്കുന്നതിനുപകരം ദൂരെ നിന്ന് സഭയെ അഭിസംബോധന ചെയ്യാൻ അനുവദിക്കുന്നതിന്…
ഡോ. ആരതി പ്രഭാകറിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് & ടെക്നോളജി പോളിസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിനു യുഎസ് സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. കാബിനറ്റിലെ ഒരു അംഗം കൂടിയാണ് ഇവര്‍. സെപ്തംബര്‍ 21-നാണ് സെനറ്റ് വോട്ടെടുപ്പില്‍ 40 നെതിരെ 56 വോട്ടുകളോടെ ഇവരുടെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയത്. പ്രസിഡന്റ് ബൈഡന്റെ സയൻസ് & ടെക്നോളജി ചീഫ് അഡ്വൈസര്‍, പ്രസിഡന്റ് കൗൺസിൽ ഓഫ് അഡ്വൈസേഴ്സ് ഓൺ സയൻസ് & ടെക്നോളജി ഉപാദ്ധ്യക്ഷ എന്നീ ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് ബൈഡൻ ആരതിയെ നാമനിർദേശം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ ഇനൊവേഷന്‍ മിഷനായി മാറുമെന്ന് ബൈഡന് അവകാശപ്പെട്ടിരുന്നു. ആരതിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം…
ഫാ. പോൾ പൂവത്തിങ്കലിൻറെ ‘സംഗീത നിശ’ ഡാളസിൽ
ഡാളസ് : ‘പാടും പാതിരി’ എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ നയിക്കുന്ന സംഗീത നിശ സെപ്തബർ 25 ഞായറാഴ്ച വൈകുന്നേരം 5 ന് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) നടക്കും. വിൻസന്റ് വലിയവീട്ടിൽ, യൂജിൻ ജോർജ്, അരുൺ ദാസ് കളത്തിൽ, മത്തായി തോമസ് (അനിയൻ) തുടങ്ങിയ ഇൻസ്ട്രമെന്റ് ആർട്ടിസ്റ്റുകളും പരിപാടിയിൽ പങ്കുചേരും. സംഗീതജ്ഞനും, സംഗീത സംവിധായകനും, തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ഫാ. പോൾ പൂവത്തിങ്കൽ ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ് കൂടിയാണ്. മരുന്നിന്റെ സഹായമില്ലാതെ ശബ്ദസംബന്ധമായ തകരാറുകൾ രോഗികൾക്ക് പരിശീലനത്തിലൂടെ പരിഹരിച്ചു നൽകുന്നതിൽ ഫാ. പോള്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. തൃശ്ശൂരില്‍ പുതുതായി ആരംഭിക്കുന്ന ഗാനാശ്രമം പ്രൊജക്റ്റിനോടനുബന്ധിച്ചാണ് അദ്ദേഹത്തിനെ ഗാനപരിപാടി. സംഗീത നിശയുടെ പ്രവേശനം സൗജന്യമായിക്കുമെന്നും ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:…
മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ സെപ്റ്റംബര്‍ 26 മുതൽ
ഡാളസ്: മാർത്തോമാ വോളണ്ടറി ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ (MTVEA) സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സാംഘ വാര കൺവെൻഷൻ ഈ വർഷവും സൂം പ്ലാട്ഫോമിൽ കൂടി നടത്തപ്പടും. മാർത്തോമാ സഭയുടെ ഇന്ത്യയിലെ സുവിശേഷ മിഷൻ ഫീൽഡുകളിലെ സുവിശേഷകർ ദൈവവചന പ്രഘോഷണം നടത്തും. സെപ്തംബര്‍ 26 തിങ്കൾ മുതൽ 30 വെള്ളി വരെ വൈകുന്നേരം 7 മുതൽ 8:30 .വരെ ഡാളസ്സിലെ നാല് ഇടവകകളിലെയും ഒക്ളഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം കൊടുക്കും. സെപ്തംബർ 26, തിങ്കളാഴ്ച നേതൃത്വം നൽകുന്നത് : ഒക്ലഹോമ മാർത്തോമാ ഇടവക – പ്രസംഗം: സുവിശേഷകൻ പുഷ്പരാജ് ഡബ്ലിയു.എസ് (മുട്ടപള്ളി മിഷൻ സെന്റര്‍) സൂം ഐഡി – 859 9809 3625 പാസ്സ്കോഡ്: 315148 സെപ്റ്റംബർ 27, ചൊവ്വാഴ്ച നേതൃത്വം നൽകുന്നത്: ഡാളസ്…
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു
മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‍ അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്. വ്ളാഡിമിർ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു സെപ്തംബര്‍ 23നു വൈകിട്ട് സെമിനാരിയിൽ എത്തിയ പരിശുദ്ധ പിതാവിനെ സെമിനാരി പ്രസിഡന്റ്, അദ്ധ്യാപകർ, വിദ്യാർഥികൾ, വൈദികർ, അത്മായർ തുടങ്ങിയവർ ചേർന്ന സംഘം സ്വീകരിച്ചു. സെമിനാരി ചാപ്പലിൽ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ബിരുദ ദാന ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം (Doctor of Divinity, honoris causa) നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. റഷ്യയിലെ ലെനിൻഗ്രാഡ് (St Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ…
