കാനഡ: വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികൾ ആഘോഷത്തില്‍ പങ്കെടുത്തു. സാനിച് മേയർ ഫ്രെഡ് ഹെയ്ൻസ് ആയിരുന്നു വിശിഷ്ടാതിഥി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും വടം വലി മത്സരവും നടത്തി. കായിക പ്രതിഭകളെ മേയർ പുരസ്‌കാരം നൽകി ആദരിച്ചു. ഓണാഘോഷം വിജയകരമാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിൽപ്പെട്ടവരും ആദരവ് ഏറ്റുവാങ്ങി. ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന സ്ഥലമാണ് വിക്ടോറിയ ഐലൻഡ്. കേരത്തിന്റെ അതേ ഭൂപ്രകൃതിയാണ് ഇവിടെ. കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളതും ഇവിടെ തന്നെയാണ്. ഇവിടെ സംഘടിപ്പിച്ച ഓണാഘോഷം മലയാളികൾക്ക് കേരളത്തിലെ ഓണത്തിന്റെ സ്മരണ തന്നെയാണ് നൽകിയത്. കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി ധാരാളം കുട്ടികൾ പ്രതിവർഷം വിക്ടോറിയ ഐലൻഡിലെത്താറുണ്ട്. വിവിധ തരം കായിക പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ പ്രവർത്തനങ്ങളെല്ലാം ആളുകളെ ജാതി മതഭേദമന്യേ…
Category: AMERICA
മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്
ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ് മെത്രാന്മാരും വൈദികരും അൾത്താര ശുഷ്രൂഷികളും മാർതോമ ശ്ലീഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്ന് പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കും. പാരിഷ് ഹാളിൽ നിന്ന് കുരിശിൻതൊട്ടി ചുറ്റി ദേവലായത്തിലേക്ക് പ്രവേശിക്കുന്ന പ്രദക്ഷിണത്തിൽ പതിനാറോളം മെത്രാന്മാരും നൂറിലധികം വൈദികരും പങ്കെടുക്കും. സൺഡേ സ്കൂൾ വിദ്യാർഥികൾ പേപ്പൽ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരക്കും. തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ശാലോം ടി.വിയിൽ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും. വി. കുർബാനയ്ക്ക് ശേഷം ഉച്ചഭക്ഷണവും തുടർന്ന് പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. ജനറൽ…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ നടത്തി
ഡാലസ്: ദൈവം, മനുഷ്യൻ, മനുഷ്യത്വം എന്നിവയിലേക്കെത്തിച്ചേരുന്ന അവസരമായിതീരണം ഓരോ ഓണാഘോഷവും എന്ന് മ്യൂസിക് ഡയറക്ടർ ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. റീജിയൻ പ്രസിഡന്റ് ജോൺസൺ തലചെലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് അംഗം അലിൻ മേരി മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോട് കൂടി മീറ്റിംഗ് ആരംഭിച്ചു. ന്യൂ ജെഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിലുള്ള ടീം, നോർത്ത് ടെക്സ്സസ് ടീം അംഗങ്ങൾ, ന്യൂ യോർക്ക് പ്രൊവിൻസ് ടീം അംഗങ്ങളുടെ തിരുവാതിര എന്നിവ…
ചിക്കാഗോ എസ്ബി – അസംപ്ഷന്‍ അലുംനി പിക്നിക് അവിസ്മരണീയമായി
ചിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാല്‍ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ് എസ്ബി അസ്സെംപ്ഷൻ അലുംനി പിക്നിക് അവിസ്മരണീയമായി. അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു ചിക്കാഗോ ചങ്ങനാശേരി എസ്ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനേഴിന് പകൽ സ്‌കോക്കിയിലുള്ള ഗ്രോസ്സ്‌പോയ്ന്റ് പാര്‍ക്കിലേക്ക് നടത്തിയ ചിക്കാഗോ എസ്ബി അസ്സെംപ്ഷൻ അലുംനി പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍. രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ചിക്കാഗോ എസ്ബി – അസംപ്ഷന്‍ അലുംനി അസോസിയേഷൻ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ഡാനിയേൽ,മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, സെക്രട്ടറി തോമസ് ഡീക്രോസ്സ് എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു. ഈ പിക്നിക്…
ആഘോഷങ്ങളുടെ ആഘോഷമായി കേരള ഹിന്ദു സോസൈറ്റിയുടെ ഓണാഘോഷം
ഹൂസ്റ്റൺ: സെപ്റ്റംബർ 11 ഞായറാഴ്ച ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് കേരള ഹിന്ദു സൊസൈറ്റിയും ഗുരുവായൂരപ്പൻ ക്ഷേത്രവും! ഓണാഘോഷങ്ങൾ എന്നും മറുനാടൻ മലയാളികൾക്ക് ഒരാവേശമാണ്, അമേരിക്കയിൽ ഇത്രയധികം ആളുകൾ ഒത്തുകൂടുന്ന മറ്റൊരു ഓണാഘോഷ പരിപാടിയും ഉണ്ടാകില്ല. ഇത്തവണയും അത് അന്വർഥമാക്കി ആയിരത്തിൽപരം മലയാളികൾ തടിച്ചു കൂടിയ ഓണാഘോഷം സംഘടിപ്പിച്ച് കേരള ഹിന്ദു സൊസൈറ്റി വ്യത്യസ്തത പുലർത്തി. സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും മലയാളികൾ മിസ്സോറി സിറ്റിയിലെ ക്നാനായ ഹാളിലേക്ക് ഒഴുകിയെത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരുടെ അഭൂതപൂർവമായ തിരക്ക് സംഘാടകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് മേളക്കാർ അണിനിരന്ന ചെണ്ടമേളത്തിന്റെയും സുന്ദരിമാരായ തരുണിമണികൾ പങ്കെടുത്ത താലപ്പൊ ലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീമതി രമാ പിള്ള ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചപ്പോൾ…
ശാലേം കപ്പ്-2022: ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ സെപ്റ്റംബർ 24 ന്
ന്യൂയോർക്ക് : ലോംഗ് ഐലന്റിലുള്ള ശാലേം മാർത്തോമ്മ യുവജനസഖ്യത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാലേം കപ്പ് ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെൻറ് “സീസൺ-8” സെപ്റ്റംബർ മാസം 24-നു ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ലോങ്ങ് ബീച്ച് ടെന്നീസ് സെന്ററിൽ ആരംഭിക്കും. ട്രൈസ്റ്റേറ്റിനോടൊപ്പം (ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്) പെൻസിൽവാനിയയിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും. 2014-ൽ പുരുഷ ഡബിൾസും മിക്‌സഡ് ഡബിൾസുമായിട്ടായിരുന്നു ടൂർണമെന്റിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ, പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, അണ്ടർ-16 ആൺകുട്ടികളും പെൺകുട്ടികളും എന്നിങ്ങനെ പുതിയ മത്സരങ്ങൾ ചേർത്തു. 2019-ൽ പുരുഷ ഡബിൾസ് മൂന്ന് വ്യത്യസ്ത തലങ്ങളിൽ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയും, പേരന്റ് – ചൈൽഡ് ഇവൻറ്, 45+ വെറ്ററൻ ഇവൻറ് എന്നിവയും ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിച്ചു കൊണ്ടു ജനപങ്കാളിത്തം വർദ്ധിപ്പിക്കുവാൻ…
കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി
ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) യുടെ ആഭിമുഖ്യത്തിൽ മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി ഓണാഘോഷച്ചടങ്ങുകളുടെ ഭാഗമായി KSNJ പ്രസിഡന്റ് ജിയോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ശ്രീമതി ദലീമ ജോജോ എംഎൽഎ ഓണസന്ദേശം നൽകി സംസാരിച്ചു. ജനസാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ഈ ഓണാഘോഷപരിപാടിയിൽ നിരവധി ഫോമാ പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം മാവേലിതമ്പുരാനെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയേന്തിയ തരുണീമണികളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ വനിതകൾ അവതരിപ്പിച്ച തിരുവാതിരയും, കുട്ടികളുടെ നൃത്ത പരിപാടികളും ഹൃദ്യമായി. വയലിൻ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മ്യൂസിക് മോജോ പ്രോഗ്രാം ഓണാഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം സ്കൂൾ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ; പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും മുഖ്യ പ്രാസംഗികർ
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും വിവിധ ദിവസനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ് അധ്യക്ഷത വഹിക്കും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ…
പി.ടി ചാക്കോ (മലേഷ്യ) യുടെ നവതി ജന്മദിനം ആഘോഷിച്ചു
ന്യൂജെഴ്സി: വര്‍ത്തമാനങ്ങളില്‍ പി.ടി ചാക്കോച്ചായന്‍ തന്റെ എഴുത്തിന്റെയും വായനയുടെയും ആദ്യ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി എയര്‍ഫോഴ്‌സ്ന്റെയും, മലേഷ്യയുടെയും അമേരിക്കയുടെയും കഥ കേള്‍പ്പിക്കാന്‍ ‘അമ്മ’യുടെ പ്രിയ സംഘാടകന്‍ എന്ന നിലയില്‍ വളര്‍ത്തിയെടുത്ത സുവര്‍ണകാലം. അച്ചന്‍കോവിലാറ്റിലെ മഴയുടെ തണുപ്പും തുടിപ്പും അനുഭവിച്ചു പുസ്തകത്താളുകളില്‍ ഓര്‍മ്മകളില്‍ ഒളിപ്പിച്ച കാലം. ഒരു ഗൃഹാതുരതയുമായി ഓര്‍മ്മകള്‍ ചാക്കോച്ചായന്‍ പങ്കുവെക്കുകയാണ്. ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്ന 2 മാസക്കാലം ഇക്കഴിഞ്ഞയിടെ ആശുപത്രിയില്‍ ആയിരുന്നു. മോളിയെ വിവാഹം ചെയ്തിട്ട് 63 വര്‍ഷങ്ങളായി. അന്നും, ഇന്നും, എപ്പോഴും തുണയായി കൂടെ. ആദ്യം പെണ്ണു കാണാന്‍ അന്നത്തെ ആലോചന പെണ്ണ് വേണ്ട, ഊണു വേണം. മോളിയെ കണ്ടപ്പോള്‍ പെണ്ണു വേണം ഊണ് വേണ്ട എന്നായി. പിറന്ന നാടിനോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആണ് ഇഷ്ടം 42 വര്‍ഷം മലേഷ്യയില്‍ ആരുടേയും മുമ്പില്‍ ആളായിട്ടില്ല. ഇനി ആളാവുകയും…
ക്രിസ്ത്യൻ മ്യൂസിക്കൽ ഈവൻ്റ് ഒക്ടോബർ ഒന്ന് ശനിയാഴ്ച ടൈസൺ സെന്ററില്‍
ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെൻറ്ററിൽ (26 N Tyson Ave, Floral Park, NY) വച്ചു നടത്തപ്പെടുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് നടത്തപ്പെടുന്നത്. ഈ പ്രോഗ്രാമിലെ മുഖ്യ അതിഥിയായി ഫാദർ ജോണി ചെങ്ങളം പങ്കടുക്കുന്നു. അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പുകൾ, ക്രിസ്ത്യൻ ഓൺലൈൻ മീഡിയകൾ, ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ ഇതെല്ലാം ചേർന്ന കൂട്ടായ്മയാണ് സഹ്യദയ ക്രിസ്ത്യൻ ആർട്‌സ്. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, മ്യൂസിക് പ്രോഗ്രാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് സഹ്യദയ നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾ മ്യൂസിക്…
