പത്താം വാർഷികം ചരിത്ര സംഭവമാക്കാൻ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് : 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ( SIUCC) അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ ഒരുക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗലാ ഇവെന്റിനാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത് സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളിൽ സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങൾ ഉൾപ്പെടെ 1,000 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്‌തുകഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു . ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ…

“ഏവർക്കും ഓണക്കോടി”; ‘തുണ’യുമായി മന്ത്ര

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) “ഏവർക്കും ഓണക്കോടി” എന്ന സന്ദേശവുമായി കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്കു ഓണക്കോടി വിതരണം ചെയ്തു .മൂന്നൂറിലധികം കുടുംബങ്ങളിൽ ‘തുണ’ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിതരണം പൂർത്തിയാക്കിയത്. ആലപ്പുഴ ജില്ലയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളിൽ എത്തി ഓണക്കോടി കൈമാറി. സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം. ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിച്ച മഹാബലിയെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇത്തരം സേവാ പ്രവർത്തനങ്ങൾ എന്ന് പ്രസിഡന്‍റ് ഹരി ശിവരാമൻ ഓർമിപ്പിച്ചു മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുന്നത് തുടരുമെന്നും, അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി സേവാ പദ്ധതികൾ ലക്‌ഷ്യം വയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു .

സുപ്രസിദ്ധ തെന്നിന്ത്യൻ ഗായിക സിത്താരയും, ഹരീഷും, ജോബ് കുര്യനും പാടി തിമിർക്കുന്ന ഡി.എം.എ. ഓണാഘോഷം

ഡിട്രോയിറ്റ്: സംഗീതലോകത്തെ സമാനതകളില്ലാത്ത ആലാപന വൈവിധ്യങ്ങളുമായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ആവേശമായി മാറിയ ചലച്ചിത്ര പിന്നണിഗായിക സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും സെപ്റ്റംബർ 17 നു ഡിട്രോയിറ്റിൽ. മിഷിഗൺ മലയാളികളുടെ മെഗാ സംഗമവേദിയായ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ഒരുമയുടെ ഓണം വേദിയിൽ ഒരുക്കുന്ന ഓണസദ്യയ്ക്ക് അകമ്പടിയായി ഹൈ ഓൺ മ്യൂസിക് – ആവണിരാവ് മഹാ സംഗീത വിസ്മയം അരങ്ങേറുന്നു. കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പഞ്ചവാദ്യങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിക്കുന്ന അനന്യമായ നാദപ്രപഞ്ചം മനസ്സിനെയും ശരീരത്തെയും ഒരേപോലെ ആനന്ദത്തിൽ ആറാടിക്കുന്നു. സംഗീത രംഗത്തെ ഇവരുടെ നൂതന പരീക്ഷണങ്ങൾ അനുഭൂതികളുടെ പറുദീസയിലേക്കു പ്രേക്ഷക മനസ്സുകളെ എത്തിക്കുന്നു എന്ന നവമാധ്യമ സാക്ഷ്യവുമായാണ് ഇവർ അമേരിക്കയിൽ വിമാനമിറങ്ങുന്നത്. സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തുടങ്ങുന്ന ഓണസദ്യയും ഓണാഘോഷങ്ങളും തുടർന്നുള്ള സംഗീത സന്ധ്യയും ബെർമിംഗ്ഹാം സീഹോംസ്‌ ഹൈ സ്കൂൾ…

മാപ്പ് ഓണാഘോഷവും, ഫോമാ നിയുക്ത പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന് സ്വീകരണവും – നാളെ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഓണാഘോഷവും, ഇക്കഴിഞ്ഞ ഫോമാ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ “ഫ്രണ്ട്സ് ഓഫ് ഫോമാ” എന്ന ടീമിന്റെ അമരക്കാരനായി നിന്നുകൊണ്ട് ടീമിനെ ഒന്നടങ്കം ചരിത്ര വിജയത്തേരിലേറ്റി ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് തോമസിനും മറ്റ് ടീം അംഗങ്ങൾക്കുമുള്ള പ്രഥമ സ്വീകരണവും നാളെ (സെപ്റ്റംബർ 10 ന് ശനിയാഴ്ച) വൈകിട്ട് മൂന്നു മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. ഫോമാ കൺവൻഷനിൽ സംബന്ധിക്കുവാൻ കേരളത്തിൽനിന്നും അമേരിക്കയിലെത്തിയ ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോയാണ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകുന്നത് എന്നതും ഈ വർഷത്തെ മാപ്പ് ഓണത്തിന്റെ പ്രത്യേകതയാണ്. പഞ്ചവാദ്യങ്ങളുടെയും…

ഗ്രൗണ്ട് സീറോ (ഓർമ്മകൾ): സണ്ണി മാളിയേക്കല്‍

കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാവിലക്കുമായി തട്ടിച്ചുനോക്കുമ്പോൾ, സെപ്റ്റംബര്‍ 11 വേൾഡ് ട്രേഡ് സെൻറർ അറ്റാക്ക്, വിമാനയാത്രകൾക്ക് വേറൊരു മാനം തന്നെ സൃഷ്ടിച്ചു. സന്തോഷിച്ച് ആനന്ദിച്ച് നടത്തിയിരുന്ന വിമാന യാത്രകൾ ഒരു പേടി സ്വപ്നം പോലെ ആയി മാറി. എയർപോർട്ട് ടെർമിനൽ എന്ന് പോലെതന്നെ, നമ്മൾ യാത്ര ചെയ്യുന്നത് ഒരു “ടെർമിനലിലേക്ക്” ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബർ 11. രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങൾ ഒന്നൊന്നായി നമ്മുടെ മുൻപിൽ ഉണ്ട്. എന്നാൽ, സാധാരണ ജനങ്ങളെ, സൂയിസൈഡ് അറ്റാക്കേഴ്സ് പിൻവാതിലിലൂടെ ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത് എന്തു ന്യായീകരണത്തിലൂടെ ലോകം വിശദീകരിക്കും? ഇതുമായി ബന്ധപ്പെട്ട പല രാജ്യങ്ങളിലും കൊല്ലപ്പെട്ട നിരപരാധികൾ, ഇപ്പോഴും യുദ്ധക്കെടുതിയില്‍ ജീവിക്കുന്ന പച്ച മനുഷ്യർ. പേഴ്സണൽ ഗ്രൂമിംഗ്, വസ്ത്രധാരണരീതി, എന്തിന് കഴിക്കുന്ന ഭക്ഷണം വരെ മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റി. മത വിശ്വാസം…

എലിസബത്ത് രാജ്ഞിയുടെ കോഹിനൂർ രത്ന കിരീടം ഇനി കാമിലയുടേത്

ലണ്ടന്‍: വിലമതിക്കാനാവാത്ത കോഹിനൂർ രത്നം അതിന്റെ യഥാര്‍ത്ഥ ഉടമയായ ഇന്ത്യക്ക് തിരികെ നൽകണമെന്ന തർക്കവും ആവശ്യവും ഏറെക്കാലമായി നടന്നിട്ടും വിജയം കണ്ടില്ല. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇനി കിരീടം ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യ, രാജ്ഞിയായി പ്രഖ്യാപിച്ചിട്ടുള്ള, കാമില പാർക്കർ ബൗൾസിന് സ്വന്തമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കൊള്ളയടിച്ച വസ്തുക്കളില്‍ കോഹിനൂർ വജ്രം ഉണ്ടായിരുന്നില്ലെന്നാണ് വാദം. ഇന്ത്യയില്‍ നിന്ന്‌ കണ്ടെടുക്കപ്പെട്ട രത്നമായതിനാല്‍ കോഹിനൂര്‍ ഇന്ത്യക്ക്‌ അവകാശപ്പെട്ടതാണെന്നാണ്‌ ഇന്ത്യയുടെ പ്രധാനം വാദം. പഞ്ചാബ്‌ ബ്രിട്ടീഷ്‌ ആധിപത്യത്തിന്‌ കീഴിലിരിക്കെ സിഖ്‌ സാമ്രാജ്യത്തിന്റെ തലവന്‍ മഹാരാജാ രഞ്ജിത്‌ സിംഗിന്റെ ഇളയ മകന്‍ ദുലീഫ്‌ സിംഗാണ് രത്നം ബ്രിട്ടീഷ്‌ രാജ്ഞിക്ക്‌ കൈമാറിയത്‌. രത്നം ഒരു പൊതുസ്വത്ത്‌ എന്ന നിലയില്‍ സംരക്ഷണത്തിനായി ബ്രിട്ടീഷ്‌ രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ പൊതുസ്വത്തായ രത്നം…

ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ മാർത്തോമ്മ സഭയുടെ പങ്കാളിത്വം ശ്രദ്ധേയമായി

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 ബുധനാഴ്ച്ച ജർമ്മനിയുടെ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ഉത്ഘാടനം ചെയ്തു. പതിനൊന്നാമത് അസംബ്ലിയാണ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ജർമ്മനിയിൽ വെച്ച് നടന്നത്. ഓരോ ആറും എട്ടും വർഷത്തിലൊരിക്കലാണ് ജനറൽ അസംബ്ലി കൂടാറുള്ളത്. ക്രിസ്തുവിന്റെ സ്നേഹം ലോകത്തെ അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു എന്നതാണ് മുഖ്യ പ്രമേയം. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മറ്റ് മതങ്ങളിൽപ്പെട്ടവരുമായും ഇച്ഛാശക്തിയുള്ള എല്ലാവരുമായും ഇടതടവില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ എല്ലാ സഭകളോടുള്ള സമൂലമായ ആഹ്വാനമാണിത്. മാർത്തോമ്മ സഭയെ പ്രതിനിധികരിച്ച് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്താ, കേന്ദ്ര കമ്മറ്റി അംഗം ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്,…

മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ (മാഗ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 മുതൽ 28 വരെ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ വെച്ചു നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ (ബ്ലൂ സ്റ്റാർസ്) ജേതാക്കളായി. ഫൈനൽ മത്സരം കാണുവാൻ എത്തിയ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച  ഫൈനൽ മത്സരത്തിൽ ഓരോവർ ബാക്കി നിൽക്കെ ഒരു വിക്കറ്റിനാണ് ഹൂസ്റ്റൺ വാരിയേഴ്സ് ടീമിനെതിരെ വിജയം കരസ്ഥമാക്കി 2022 മാഗ് എവർ റോളിംഗ് ട്രോഫിയിൽ ബ്ലൂ സ്റ്റാർസ് മുത്തമിട്ടത്. ബ്ലൂ സ്റ്റാഴ്സ് 161/9 (19.0 overs), വാരിയേഴ്സ് 160/7 (20.0 overs). മാഗ് വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളത്തുമഠം ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ ടീം, ഹൂസ്റ്റൺ വാരിയേഴ്സ്, ഹൂസ്റ്റൺ നൈറ്റ്സ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ് ടീം, ഹൂസ്റ്റൺ ഡാർക് ഹോഴ്സ്, റോയൽ…

പി പി ചെറിയാൻ പി എം എഫ് ഡയറക്ടർ ബോര്‍ഡിലേക്ക്; ഷാജി രാമപുരം മീഡിയ കോർഡിനേറ്റർ

ഡാളസ് : നോർക്കായുടെ അംഗീകാരമുള്ള പ്രവാസി മലയാളികളുടെ ഏക ആഗോള സംഘടനയായ , 56 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ഡോ ജോസ് കാനാട്ട് ചെയർമാനായുള്ള ഒൻപൻപതംഗ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒഴിവുവന്ന സ്‌ഥാനത്തേക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ മീഡിയ കോർഡിനേറ്ററും അമേരിക്കയിലെ മുതിർന്ന് മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാനെ തിരഞ്ഞെടുത്തു. ഗ്ലോബൽ മീഡിയ കോർഡിനേറ്ററായി അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാജി രാമപുരം (ഡാളസ്) തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയുടെ അമേരിക്കൻ റീജിയൻ പ്രസിഡന്റായി പ്രൊഫ്. ജോയ് പല്ലാട്ടുമഠം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത 2 വർഷത്തേക്കാന് ഭാരവാഹികളുടെ കാലാവധി. പുതിയ ഗ്ലോബൽ ഭാരവാഹികൾ, ഗ്ലോബൽ പ്രസിഡണ്ട് – സലിം. എം.പി (ഖത്തർ), ഗ്ലോബൽ ജനറൽ സെക്രട്ടറി – സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ), ട്രഷറർ – സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാർ…

ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’ , അസ്സോസിയേഷൻ അംഗങ്ങളായ 11 ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്‌) ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദിയിൽ നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. . സെപ്റ്റംബർ 4 ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ചടങ്ങു സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു സഖറിയ…