ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള സൈനിക സംഘർഷം റഷ്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം യുഎസ്-ചൈന ബന്ധത്തിൽ നാടകീയമായ വിള്ളലുണ്ടാക്കിയെന്നു മാത്രമല്ല, അത് ഇന്തോ-പസഫിക് മേഖലയിലെ ഒരു പുതിയ സുരക്ഷാ പ്രശ്‌നത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ ചോദ്യം റഷ്യയിലെ നിരവധി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ഉന്നയിക്കുന്നുണ്ട്. റഷ്യ ഇപ്പോൾ ചൈനയുടെ ഏക തന്ത്രപരമായ പങ്കാളിയാണോ? ചൈനയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് എന്താണ് ഇത്രയധികം പ്രാധാന്യം? യുക്രെയിനിൽ പ്രസിഡന്റ് പുടിൻ ഒരു പ്രത്യേക സൈനിക നടപടി ആരംഭിച്ചതുമുതൽ മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിലെ രൂക്ഷമായ ശത്രുത, യുക്രെയിനിൽ ഒരു യുദ്ധമെന്നും അയൽരാജ്യത്തിന് നേരെയുള്ള ആക്രമണമെന്നും അപകീർത്തികരമായി മുദ്രകുത്തി അന്താരാഷ്ട്ര തലത്തിൽ വാർത്തകൾ സൃഷ്ടിച്ചിരുന്നു. യഥാർത്ഥത്തിൽ, ബെയ്ജിംഗ് മോസ്കോയെ പിന്തുണയ്ക്കില്ലെന്നും സമ്മർദ്ദം ലഘൂകരിക്കുമെന്നും പ്രതീക്ഷിച്ച് റഷ്യയുമായി വൈരുദ്ധ്യത്തിലിരിക്കെ പാശ്ചാത്യ രാജ്യങ്ങൾ ചൈനയെ പ്രണയിക്കുകയായിരുന്നു. എന്നാൽ, സമനില…
Category: AMERICA
യുഎസ് മറൈൻ കോർപ്‌സ് ജനറലായി പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ-മൈക്കൽ ലാംഗ്ലി
വാഷിംഗ്ടണ്‍: അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ.ലാഗ്ലിക്ക് നാലു നക്ഷത്രപദവി നല്‍കി. വാഷിംഗ്ടണ്‍ ഡി.സി. മറീന്‍ ബാരക്കില്‍ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറല്‍ മൈക്കിളിന്റെ ഫോള്‍ഡറില്‍ നാലുനക്ഷത്രചിഹ്നങ്ങള്‍ ചേര്‍ത്തതോടെ, അമേരിക്കന്‍ മറീന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. ശനിയാഴ്ച ഈ ചടങ്ങുനടക്കുന്നതുവരെ വെളുത്ത വര്‍ഗ്ഗക്കാരനല്ലാത്ത ആരേയും ഫോള്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്കന്‍ കമാണ്ടിന്റെ ചുമതലാണ് 60 വയസ്സുകാരനായ ജനറല്‍ മൈക്കിളിന് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ മിലിട്ടറിയുടെ ചുമതല ആഗസ്റ്റ് 8 മുതല്‍ ജനറല്‍ മൈക്കിള്‍ ഏറ്റെടുക്കും. 1941 വരെ മറീന്‍ കോര്‍പസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേ വര്‍ഷം പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ മൂസ് വെല്‍റ്റ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചു കറുത്തവര്‍ഗ്ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന്…
ഇടക്കാല തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാല്‍ 2024 റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ദോഷകരമെന്ന് നിക്കി ഹേലി
ന്യൂയോര്‍ക്ക് : 2022 നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് സാധ്യത വിരളമാണെന്ന് മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി. ആഗസ്‌ററിന് 7ന് അമേരിക്കയിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹേലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നല്ല പ്രകാരം കാഴ്ചവെക്കണമെങ്കില്‍ അച്ചടക്കത്തോടും, ചിട്ടയോടും, പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണം. വോട്ടര്‍മാരുടെ അംഗീകാരം ഈ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ നേടിയെടുക്കുവാന്‍ കഴിയുകയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. 2024ല്‍ ഡൊണാള്‍ഡ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ മത്സരരംഗത്ത് കാണുകയില്ലെന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ജനുവരി 6 കമ്മിറ്റി ഹിയറിംഗില്‍ ട്രമ്പിലുള്ള തന്റെ വിശ്വാസത്തിന് മങ്ങല്‍ ഏറ്റിരിക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ ഞാന്‍ തന്നെ മത്സരരംഗത്തിറങ്ങുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. ജനുവരി 6…
മെക്‌സിക്കോയിലെ കൽക്കരി ഖനിയിൽ 10 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
മെക്‌സിക്കോ: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 10 തൊഴിലാളികളെ രക്ഷിക്കാനുള്ള നിർണായക ഓപ്പറേഷൻ വീക്ഷിക്കാൻ മെക്‌സിക്കോ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഞായറാഴ്ച ദുരന്തബാധിത കൽക്കരി ഖനന മേഖല സന്ദർശിച്ചു. വടക്കൻ സംസ്ഥാനമായ കോഹുയിലയിലെ ഒരു ഖനിയിൽ വെള്ളം കയറി നാല് ദിവസമായിട്ടും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അവരുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് സൈനിക സ്കൂബ ഡൈവർമാരും 400 ഓളം സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഖനിയിൽ പ്രവേശിക്കുന്നത് വളരെ അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 60 മീറ്റർ (200 അടി) ആഴമുള്ള ഷാഫ്റ്റിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമാക്കാൻ, ഖനിയിലെ വെള്ളം ആദ്യം വറ്റിച്ചുകളയണം. അപകടം നടന്നതിനു ശേഷം അഞ്ച് തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വർഷങ്ങളായി, മെക്സിക്കോയിലെ പ്രധാന കൽക്കരി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായ കോഹുവിലയിൽ നിരവധി…
ന്യു മെക്സിക്കോയിലെ മുസ്‌ലിം വംശജർക്കെതിരായ ആക്രമണത്തെ അപലപിച്ച് ബൈഡൻ
വാഷിംഗ്ടണ്‍ ഡി.സി.: വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടതോടെ ന്യൂമെക്‌സിക്കോയില്‍ സമീപകാലത്തു കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചു നടത്തുന്ന ഈ കൊലപാതകങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അപലപിക്കുകയും, മുസ്ലീം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സംഭവങ്ങളെകുറിച്ചു വിശദ അന്വേഷണങ്ങള്‍ക്ക് ബൈഡന്‍ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും, അമേരിക്കന്‍ മണ്ണില്‍ ഇത്തരം അക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡന്‍ ട്വിറ്ററില്‍ അറിയിച്ചു. വെള്ളിയാഴ്ച കൊല്ലപ്പെട്ട യുവാവ് മുസ്ലീം സമുദായത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ട മറ്റു മൂന്നുപേരില്‍ രണ്ടാള്‍ ഒരേ മോസ്‌കില്‍ അംഗങ്ങളാണ്. മുസ്ലീം സമുദായ്‌തെ മാത്രം ലക്ഷ്യം വെച്ചു നടത്തുന്ന അക്രമണങ്ങളാണ് ഇതെന്ന് പോലീസ് പറഞ്ഞു. നാലു കൊലപാതകങ്ങളും നടന്നതു ന്യൂമെക്‌സിക്കോയിലെ ഒരു പ്രധാനസിറ്റിയായ അല്‍ബു…
ഇന്ത്യൻ പൈതൃക മാസം: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ 5 ഇന്ത്യാക്കാരെ ആദരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു. മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്‌കി ആഗസ്‌റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്‌കിക്ക് നന്ദി. ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി…
ന്യൂ മെക്സിക്കോയിൽ മുസ്ലീം പുരുഷന്മാർ കൊല്ലപ്പെട്ടത് അവരുടെ വിശ്വാസത്തിന്റെ പേരിൽ: പോലീസ്
ന്യൂമെക്സിക്കോ: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ യുഎസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയില്‍ മൂന്ന് മുസ്ലീം പുരുഷന്മാരുടെ കൊലപാതകങ്ങൾ അവരുടെ വിശ്വാസവും വംശവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ലോക്കൽ പോലീസ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ആൽബുകെർക്കിയിൽ ഒരു മുസ്ലിം പള്ളിയിലെ രണ്ട് അംഗങ്ങൾ വെടിയേറ്റ് മരിച്ചു. നവംബറിൽ നടന്ന ഒരു അഫ്ഗാൻ കുടിയേറ്റക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് അവരുടെ മരണത്തിന് ശക്തമായ സാധ്യതയെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് കേസുകളിലും ഇരകളെ മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സിറ്റി പോലീസ് വെളിപ്പെടുത്തി. “എല്ലാ ഇരകളിലും ശക്തമായ ഒരു സാമ്യതയുണ്ട് – അവരുടെ വംശവും മതവും,” ഒരു പത്രസമ്മേളനത്തിൽ അൽബുക്കർക് പോലീസ് ഡെപ്യൂട്ടി കമാൻഡർ കൈൽ ഹാർട്‌സോക്ക് പറഞ്ഞു. “ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഇത്രയും ഭയം ഞങ്ങൾ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല,” ഇസ്ലാമിക് സെന്റർ ഓഫ് ന്യൂ മെക്സിക്കോയുടെ വക്താവ് താഹിർ ഗൗബ…
2024 ൽ ഐ.പി.സി ഫാമിലി കോൺഫറന്‍സ് ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും
ഒക്കലഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫറന്‍സ് 2024 ആഗസ്റ്റ് 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി, ബ്രദർ ബേവൻ തോമസ് നാഷണൽ ട്രഷറാർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.
ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി
ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ് ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ് മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി.…
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം): ഡോ. മുഞ്ഞിനാട് പത്മകുമാർ
കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…
