ഇ.എ. ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ – 85 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്. മക്കൾ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം കൊച്ചുമക്കൾ : നിധി,സേജൻ.ദിലൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ: രണ്ടാം ഭാഗ ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:00 മുതൽ 10:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) തുടർന്ന് ഉച്ച കഴിഞ്ഞു 1:45 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ( 2800, Hancock Drive, Austin, TX…

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് വന്‍ വിജയം

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സി.ഡി.എം.എ) വാര്‍ഷിക പിക്നിക് ക്രമീകരണങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായി. ജൂണ്‍ 25 ശനിയാഴ്ച നിസ്കയൂന കമ്മ്യൂണിറ്റി സെന്റര്‍/പാര്‍ക്കില്‍ വെച്ചായിരുന്നു പിക്നിക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പിക്നിക് അസ്സോസിയേഷന്റെ പുതിയ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. പ്രസിഡന്റ് വര്‍ഗീസ് സക്കറിയ (സുനില്‍) യുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും അവര്‍ക്ക് സഹായികളായി സന്നദ്ധ സേവകരും ഈ പിക്നിക് ഒരു വന്‍ വിജയമാക്കിത്തീര്‍ത്തു. കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ഒത്തുചേരല്‍ ആയതുകൊണ്ട് നിരവധി പേരാണ് രാവിലെ 11 മണി മുതല്‍ ആരംഭിച്ച പിക്നിക്കില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിയത്. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മലയാളികളും പുതുതായി ഈ പ്രദേശത്തേക്ക് കുടിയേറിയവരുമായി പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള ഒരു വേദിയുമായി ഈ പിക്നിക്. സാധാരണ പികിനിക്…

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം.

ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി…

സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ-24 മുതല്‍ ജൂലൈ- 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ജൂലൈ മൂന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക്‌ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ നിശ്ചയപ്രകാരം സോമർസെറ്റിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയർപോർട്ടിൽ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തിൽ എത്തിച്ചേർന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങൾ ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. ചിക്കാഗോ സെൻറ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ…

ടെക്സസിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു; ഗ്രേറ്റർ ഹൂസ്റ്റണിൽ കൂടുതൽ

ഹൂസ്റ്റൺ: മങ്കി പോക്സ് കേസുകൾ ടെക്സസ് സംസ്ഥാനത്തു വർധിച്ചുവരുന്നുവെന്നു ടെക്സസ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ്. ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസുകളിൽ ഭൂരിപക്ഷവും (8 കേസുകൾ) ഗ്രേറ്റർ ഹൂസ്റ്റൺ ഭാഗത്താണെന്നും അധികൃതർ പറഞ്ഞു. തൊലിക്കു പുറത്തു തടിച്ചു പൊങ്ങുകയും ഇതു അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗാവസ്ഥ. മറ്റുള്ളവരിലേക്ക് തൊലിയിലൂടേയും ഉമിനീരിലൂടെയും പകരുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്വവർഗ ഭോഗത്തിലൂടെയാണ് ഇതു വ്യാപിക്കുന്നതെന്നും ഇത്തരം ബന്ധങ്ങൾ രോഗം പടരുന്നതിനു എളുപ്പത്തിൽ കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടെക്സസിൽ നിന്നും മെക്സിക്കോയിലേക്ക് പോയി തിരിച്ചു വന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക വ്യാപകമായി മങ്കി പോക്സ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ടെക്സസിൽ ഇതു കണ്ടെത്തുന്നതിൽ അതിശയോക്തിയില്ലെന്ന് സ്റ്റേറ്റ് ചീഫ് എപ്പിഡിമിളോജിസ്റ്റ് ഡോ. ജനിഫർ ഷൗഫോർഡ് പറഞ്ഞു. ആരെങ്കിലും ചർമ്മത്തിൽ തടിപ്പനുഭവപ്പെട്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് അധികൃതർ…

മകന് വെടിയേൽക്കാതെ ചേർത്തു പിടിച്ച് പിതാവ്; മാതാപിതാക്കള്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ അനാഥനായത് രണ്ടു വയസ്സുകാരന്‍

ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കിടെയുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട മാതാപിതാക്കള്‍ രണ്ടു വയസ്സുകാരനെ ബുള്ളറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത് പിതാവ് തീര്‍ത്ത സുരക്ഷാ കവചം. രണ്ടു വയസ്സുകാരന്റെ ജീവൻ തിരികെ ലഭിച്ചെങ്കിലും പിതാവ് കെവിൻ മക്കാർത്തിയും (37), മാതാവ് ഐറിൻ മക്കാർത്തിയും (35) ക്രൂരമായി കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ ചേർത്തു പിടിച്ചു കവചം തീർത്ത് പിതാവ് മരണത്തിനു കീഴടങ്ങി. കൂടെയുണ്ടായിരുന്ന മാതാവും വെടിയുണ്ടകളേറ്റു പിടഞ്ഞു മരിച്ച ഹൃദയ ഭേദകമായ രംഗങ്ങൾക്കാണ് ഹൈലാൻഡ് വെടിവെപ്പു സാക്ഷ്യം വഹിച്ചത്. മഹാമാരിക്കു ശേഷം നടന്ന ആദ്യ സ്വാതന്ത്ര്യദിന പരേഡിൽ മകനെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് കെവിനും ഐറിനും ഹൈലാൻഡ് പാർക്കിൽ എത്തിയത്. സ്വാതന്ത്ര്യദിന റാലിക്കിടെ സ്ത്രീയുടെ വേഷം ധരിച്ചെത്തിയ യുവാവായ തോക്കുധാരി നിറയൊഴിച്ചപ്പോൾ ഏഴു മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. മുപ്പതോളം പേർ വെടിയേറ്റു ആശുപത്രിയിലുമായി. വെടിവെപ്പിൽ ആറു…

മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്

ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ) : ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജൂലായ് അഞ്ചിന് മെക്കോർമിക്ക് പ്ലേസിൽ ഒത്തു ചേർന്നു ആയിരകണക്കിനു അധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലാ ഹാരിസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സംഭവത്തെ അവർ അപലപിക്കുകയും ചെയ്തു. തോക്കുമായി ബന്ധപ്പെട്ട് രാജ്യത്തു വളർന്നു വരുന്ന അക്രമങ്ങളെ കർശനമായി നിയന്ത്രിക്കുകയോ പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ‘ജൂലായ് നാലിന് എല്ലാവരും ഒത്തുചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടതു ദുഃഖകരമായ, ഏഴുപേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പാണ്. നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മിൽ തന്നെ നിക്ഷിപ്തമാണ്. ഓരോ കൂട്ടവെടിവയ്പ്പിനു ശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 3): ജോണ്‍ ഇളമത

പിറ്റേന്ന്‌ കാലത്ത്‌ രണ്ട്‌ തവിട്ടു നിറമുള്ള കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വില്ലുവണ്ടി ജിയോവാനിയുടെ വീടിന്റെ പുമുഖത്തുള്ള ഉദ്യാനത്തിലേക്കു കടന്നുവന്നു. അതില്‍ നിന്ന്‌ ഗാംഭീര്യം തുടിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍ ഇറങ്ങിവന്നു. ഏതാണ്ട്‌ മുപ്പതുമുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു മാന്യന്‍. അദ്ദേഹം നീളം കൂടിയ ഓവര്‍കോട്ട്‌ ധരിച്ച്‌, വെളുത്ത ഉടുപ്പില്‍ കറുത്ത ബോ കെട്ടി പൊക്കമുള്ള കറുത്ത തുകല്‍ത്തൊപ്പി ധരിച്ചിരുന്നു. ലുഡ്‌വിക്കോ ബുവോണാററ്റി സിമോനി! അദ്ദേഹത്തെ ജിയോവാനി ഹസ്തദാനം നല്‍കി ആദരിച്ചു. ജിയോവാനിക്കു പിന്നാലെ സാന്റീനായും ഇറങ്ങി വന്നു. ലുഡ്‌വിക്കോ സാന്റീനയുടെ കരം ചുംബിച്ച്‌ സ്നേഹവും ആദരവും പ്രകടിപ്പിച്ചു. സാന്റീനാ വിളിച്ചു: മൈക്ക്‌, നിന്റെ അപ്പന്‍ നിന്നെ കാണാനെത്തിയിരിക്കുന്നു. മൈക്കെലാഞ്ജലോ വീടിനുള്ളില്‍നിന്ന്‌ ആഹ്ലാദത്തോടെ ഇറങ്ങി വന്നു. ലുഡ്‌വിക്കോ സ്നേഹപൂര്‍വ്വം അവന്റെ നെറുകയില്‍ ചുംബിച്ചു. എങ്കിലും അയാള്‍ഗൗരവം വിട്ടില്ല. ജിയോവാനി ഓര്‍ത്തു, അല്ലെങ്കിലും ലുഡ്‌വിക്കോ ബുവോണാററ്റി അങ്ങനെതന്നെ എപ്പോഴും. ഗൗരവക്കാരന്‍! ഒരിക്കലും…

യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിച്ചു

യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 2, 3 തീയതികളില്‍ ഭക്തിആദരപൂര്‍വ്വം കൊണ്ടാടി. പെരുന്നാളിന്റെ ആരംഭം കുറിച്ചുകൊണ്ട്‌ ജൂണ്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി. ജൂലൈ രണ്ടാം തീയതി ശനിയാഴ്ച വൈകീട്ട്‌ ആറ്‌ മണിക്ക്‌ സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന്‌ വിശിഷ്ടാതിഥിയായി എത്തിയ റവ.ഫാ. കെ.എ. ചെറിയാന്റെ ഭക്തിനിര്‍ഭരമായ പ്രസംഗവും ഉണ്ടായിരുന്നു. റോമന്‍സ്‌ 12:2 നെ ആസ്പദമാക്കി അച്ചന്‍ വചനശുശ്രൂഷ ചെയ്തു. നേര്‍ച കാഴ്ചകളെക്കാള്‍ അധികമായി നമ്മെത്തന്നെയാണ്‌ ദൈവമുമ്പാകെ കാഴ്ച കൊടുക്കേണ്ടത്‌, വിശുദ്ധിയോടെയുള്ള നമ്മുടെ ജീവിതമാണ്‌ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും അച്ചന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജൂലൈ മുന്നാം തീയതി ഞായറാഴ്ച രാവിലെ 8.30ന്‌ പ്രഭാതനമസ്ക്കാരവും തുടര്‍ന്ന്‌ വിശിഷ്ടാത്ഥി റവ.ഫാ.കെ.എ. ചെറിയാന്റെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍…

അൽ ജസീറ മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അമേരിക്കയുടെ അന്വേഷണ ഫലങ്ങൾ ഫലസ്തീൻ നിരസിച്ചു

 വെസ്റ്റ് ബാങ്കിൽ വെറ്ററൻ ഫലസ്തീൻ-അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലെയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് യുഎസ് സംഘം നടത്തിയ ബാലിസ്റ്റിക് അന്വേഷണത്തിന്റെ ഫലങ്ങൾ ഫലസ്തീൻ തള്ളി. അൽ ജസീറ മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ആരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് തിങ്കളാഴ്ച ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബു അക്ലേയുടെ കൊലപാതകത്തിന് ഫലസ്തീൻ പക്ഷം ഇസ്രായേൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, അതിന്റെ വിശ്വാസ്യത നിലനിർത്താൻ അമേരിക്കയോട് ആവശ്യപ്പെടുന്നു എന്നും ഫലസ്തീൻ പ്രസിഡൻഷ്യൽ വക്താവ് നബീൽ അബു റുദൈനെ ചൊവ്വാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 2 ന്, അബു അക്ലേഹിനെ കൊലപ്പെടുത്തിയ ബുള്ളറ്റ് ഇസ്രായേലിന്റെയും ഫലസ്തീൻ അതോറിറ്റിയുടെയും യുഎസ് സുരക്ഷാ കോഓർഡിനേറ്ററായ മൈക്കൽ വെൻസൽ ഒരു പ്രൊഫഷണൽ, സ്വതന്ത്ര ബാലിസ്റ്റിക് പരിശോധനയ്ക്കായി സ്വീകരിച്ചിരുന്നു. ഇസ്രായേൽ ഫോറൻസിക് ലബോറട്ടറിയിലാണ് ബാലിസ്റ്റിക് ടെസ്റ്റ് നടത്തിയത്. അമേരിക്കയിൽ…