ടെക്സസിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു; ഗ്രേറ്റർ ഹൂസ്റ്റണിൽ കൂടുതൽ

ഹൂസ്റ്റൺ: മങ്കി പോക്സ് കേസുകൾ ടെക്സസ് സംസ്ഥാനത്തു വർധിച്ചുവരുന്നുവെന്നു ടെക്സസ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ്. ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസുകളിൽ ഭൂരിപക്ഷവും (8 കേസുകൾ) ഗ്രേറ്റർ ഹൂസ്റ്റൺ ഭാഗത്താണെന്നും അധികൃതർ പറഞ്ഞു.

തൊലിക്കു പുറത്തു തടിച്ചു പൊങ്ങുകയും ഇതു അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗാവസ്ഥ. മറ്റുള്ളവരിലേക്ക് തൊലിയിലൂടേയും ഉമിനീരിലൂടെയും പകരുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്വവർഗ ഭോഗത്തിലൂടെയാണ് ഇതു വ്യാപിക്കുന്നതെന്നും ഇത്തരം ബന്ധങ്ങൾ രോഗം പടരുന്നതിനു എളുപ്പത്തിൽ കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടെക്സസിൽ നിന്നും മെക്സിക്കോയിലേക്ക് പോയി തിരിച്ചു വന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക വ്യാപകമായി മങ്കി പോക്സ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ടെക്സസിൽ ഇതു കണ്ടെത്തുന്നതിൽ അതിശയോക്തിയില്ലെന്ന് സ്റ്റേറ്റ് ചീഫ് എപ്പിഡിമിളോജിസ്റ്റ് ഡോ. ജനിഫർ ഷൗഫോർഡ് പറഞ്ഞു.

ആരെങ്കിലും ചർമ്മത്തിൽ തടിപ്പനുഭവപ്പെട്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു.‌

Print Friendly, PDF & Email

Leave a Comment

More News