പിറ്റേന്ന് കാലത്ത് രണ്ട് തവിട്ടു നിറമുള്ള കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വില്ലുവണ്ടി ജിയോവാനിയുടെ വീടിന്റെ പുമുഖത്തുള്ള ഉദ്യാനത്തിലേക്കു കടന്നുവന്നു. അതില്‍ നിന്ന് ഗാംഭീര്യം തുടിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍ ഇറങ്ങിവന്നു. ഏതാണ്ട് മുപ്പതുമുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു മാന്യന്‍. അദ്ദേഹം നീളം കൂടിയ ഓവര്‍കോട്ട് ധരിച്ച്, വെളുത്ത ഉടുപ്പില്‍ കറുത്ത ബോ കെട്ടി പൊക്കമുള്ള കറുത്ത തുകല്‍ത്തൊപ്പി ധരിച്ചിരുന്നു. ലുഡ്‌വിക്കോ ബുവോണാററ്റി സിമോനി! അദ്ദേഹത്തെ ജിയോവാനി ഹസ്തദാനം നല്‍കി ആദരിച്ചു. ജിയോവാനിക്കു പിന്നാലെ സാന്റീനായും ഇറങ്ങി വന്നു. ലുഡ്‌വിക്കോ സാന്റീനയുടെ കരം ചുംബിച്ച് സ്നേഹവും ആദരവും പ്രകടിപ്പിച്ചു. സാന്റീനാ വിളിച്ചു: മൈക്ക്, നിന്റെ അപ്പന്‍ നിന്നെ കാണാനെത്തിയിരിക്കുന്നു. മൈക്കെലാഞ്ജലോ വീടിനുള്ളില്‍നിന്ന് ആഹ്ലാദത്തോടെ ഇറങ്ങി വന്നു. ലുഡ്‌വിക്കോ സ്നേഹപൂര്‍വ്വം അവന്റെ നെറുകയില്‍ ചുംബിച്ചു. എങ്കിലും അയാള്‍ഗൗരവം വിട്ടില്ല. ജിയോവാനി ഓര്‍ത്തു, അല്ലെങ്കിലും ലുഡ്‌വിക്കോ ബുവോണാററ്റി അങ്ങനെതന്നെ എപ്പോഴും. ഗൗരവക്കാരന്‍! ഒരിക്കലും…
Category: AMERICA
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിച്ചു
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 2, 3 തീയതികളില്‍ ഭക്തിആദരപൂര്‍വ്വം കൊണ്ടാടി. പെരുന്നാളിന്റെ ആരംഭം കുറിച്ചുകൊണ്ട് ജൂണ്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി. ജൂലൈ രണ്ടാം തീയതി ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന് വിശിഷ്ടാതിഥിയായി എത്തിയ റവ.ഫാ. കെ.എ. ചെറിയാന്റെ ഭക്തിനിര്‍ഭരമായ പ്രസംഗവും ഉണ്ടായിരുന്നു. റോമന്‍സ് 12:2 നെ ആസ്പദമാക്കി അച്ചന്‍ വചനശുശ്രൂഷ ചെയ്തു. നേര്‍ച കാഴ്ചകളെക്കാള്‍ അധികമായി നമ്മെത്തന്നെയാണ് ദൈവമുമ്പാകെ കാഴ്ച കൊടുക്കേണ്ടത്, വിശുദ്ധിയോടെയുള്ള നമ്മുടെ ജീവിതമാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും അച്ചന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജൂലൈ മുന്നാം തീയതി ഞായറാഴ്ച രാവിലെ 8.30ന് പ്രഭാതനമസ്ക്കാരവും തുടര്‍ന്ന് വിശിഷ്ടാത്ഥി റവ.ഫാ.കെ.എ. ചെറിയാന്റെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍…
അൽ ജസീറ മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അമേരിക്കയുടെ അന്വേഷണ ഫലങ്ങൾ ഫലസ്തീൻ നിരസിച്ചു
വെസ്റ്റ് ബാങ്കിൽ വെറ്ററൻ ഫലസ്തീൻ-അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലെയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് യുഎസ് സംഘം നടത്തിയ ബാലിസ്റ്റിക് അന്വേഷണത്തിന്റെ ഫലങ്ങൾ ഫലസ്തീൻ തള്ളി. അൽ ജസീറ മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ആരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് തിങ്കളാഴ്ച ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബു അക്ലേയുടെ കൊലപാതകത്തിന് ഫലസ്തീൻ പക്ഷം ഇസ്രായേൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, അതിന്റെ വിശ്വാസ്യത നിലനിർത്താൻ അമേരിക്കയോട് ആവശ്യപ്പെടുന്നു എന്നും ഫലസ്തീൻ പ്രസിഡൻഷ്യൽ വക്താവ് നബീൽ അബു റുദൈനെ ചൊവ്വാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 2 ന്, അബു അക്ലേഹിനെ കൊലപ്പെടുത്തിയ ബുള്ളറ്റ് ഇസ്രായേലിന്റെയും ഫലസ്തീൻ അതോറിറ്റിയുടെയും യുഎസ് സുരക്ഷാ കോഓർഡിനേറ്ററായ മൈക്കൽ വെൻസൽ ഒരു പ്രൊഫഷണൽ, സ്വതന്ത്ര ബാലിസ്റ്റിക് പരിശോധനയ്ക്കായി സ്വീകരിച്ചിരുന്നു. ഇസ്രായേൽ ഫോറൻസിക് ലബോറട്ടറിയിലാണ് ബാലിസ്റ്റിക് ടെസ്റ്റ് നടത്തിയത്. അമേരിക്കയിൽ…
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കണം: അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു
ഷിക്കാഗോ: ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആവശ്യപ്പെട്ടു. ആദ്യമായി ഷിക്കാഗോ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രത്യേക ക്ഷണിതാക്കളുടെ ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ ഏറ്റവും അധികം താമസിക്കുകയും, ഏറ്റവും കൂടുതല്‍ ബിസിനസ് ഉടമകളും, പ്രത്യേകിച്ച് അനേകം ടെക്‌നോളജി കമ്പനികളും ഉള്ള നഗരങ്ങളില്‍ ഒന്നാണ് ഷിക്കാഗോ. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം പുരോഗതി കൈവരിച്ചു വരികയാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ടെക്‌നോളജി. ഹെല്‍ത്ത് കെയര്‍, സാമ്പാദ്യ- നിക്ഷേപ പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, ഗവണ്‍മെന്റ് സര്‍വീസുകള്‍, ഐ.ടി, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ രംഗങ്ങളില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എ.എ.ഇ.ഐ.ഒ…
സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാര്‍ ചാണയില്‍
ന്യൂയോര്‍ക്ക്: നീണ്ട മുപ്പത്തഞ്ച് വര്‍ഷമായി മലയാളി സമൂഹത്തെ സദാ സന്നദ്ധ സേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് ഇപ്പോഴത്തെ ഒരു അനിവാര്യ ധാര്‍മിക ചുമതലയാണെന്ന് ഡാ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു. കേരള സമാജത്തിന്റെ ഓഡിറ്റര്‍ പദവിയില്‍ തുടങ്ങി പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്‌നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഇത്രയും സേവന പാരമ്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണ്. ഏതുകാര്യം ഏല്‍പിച്ചാലും ആത്മാര്‍ത്ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള പാടവം അവര്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. മലയാളി സമൂഹത്തില്‍ ഏതു പ്രശ്‌നമുണ്ടായാലും അതിനുള്ള പരിഹാര മാര്‍ഗത്തിനായി ശ്രമിക്കാന്‍ ലീലാ മാരേട്ട് ജാഗരൂകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളി സമൂഹത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വനിത…
സണ്ണിവെയ്ല്‍ സ്വാതന്ത്രദിന റാലി ആകര്‍ഷകമായി
സണ്ണിവെയ്ല്‍ (ഡാളസ്): ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി 246 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റിയിലും വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ആകര്‍ഷകമായി. കടുത്ത ചൂടിനെ പോലും അവഗണിച്ചു റാലിയില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് സണ്ണിവെയ്ല്‍ സിറ്റി ഹോംസ്റ്റെയിലുള്ള ന്യൂഹോപ് കോര്‍ണറില്‍ എത്തിചേര്‍ന്നത്. സൈക്കിളുകളിലും വാഹനത്തിലും, കാല്‍നടയായും മുന്നേറി നീങ്ങിയ റാലി ന്യൂഹോപ്, ഓര്‍ഡഗേറ്റ്, ക്രീക്ക് വുഡ്, ബീവര്‍, ഓര്‍ച്ചാര്‍ഡ്, ഹിഡന്‍ ലേക്ക്, ഈഗിള്‍ ക്രസ്റ്റ് എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയശേഷം ലേക്ക് സൈഡില്‍ സമാപിച്ചു. സണ്ണിവെയ്ല്‍ മലയാളി മേയര്‍ സജി ജോര്‍ജ്ജ്, സണ്ണിവെയ്ല്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, ഫിലിപ്പ് സാമുവേല്‍, രാജന്‍കുഞ്ഞ്, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. പാന്‍ഡമിക്കിനുശേഷം പുനരാരംഭിച്ച പരേഡിന് പതിവില്‍ കവിഞ്ഞ് കുട്ടികളുടേയും, യുവജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റാലി വീക്ഷിക്കുവാന്‍ റോഡിനിരുവശവും ധാരാളം പേര്‍ നിരന്നിരുന്നു.…
ഉക്രേനിയൻ സൈന്യത്തെ പരിശീലിപ്പിക്കാൻ യുഎസ് പദ്ധതിയിടുന്നു: അംബാസഡർ
ഉക്രേനിയൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള സാധ്യത യുഎസ് പരിഗണിക്കുകയാണെന്ന് കിയെവിലെ അമേരിക്കൻ അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് പറഞ്ഞു. നിർദ്ദിഷ്‌ട തുകയോ പദ്ധതിയോ എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ പെന്റഗണിലെ ഉദ്യോഗസ്ഥരുമായി ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചുവെന്ന് എനിക്ക് പറയാൻ കഴിയുമെന്ന് അവര്‍ പ്രസ്താവിച്ചു. മുൻനിരയിൽ ഉക്രെയ്നിന്റെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ സഹായം വാഷിംഗ്ടണിൽ നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്നും അംബസഡര്‍ കൂട്ടിച്ചേർത്തു. റഷ്യയുടെ വർദ്ധിച്ചുവരുന്ന യുദ്ധത്തിന് മറുപടിയായി, യുഎസ് സർക്കാർ കിയെവിന് 4.6 ബില്യൺ ഡോളർ പ്രതിരോധ സഹായം കൈമാറിയതായി ജൂൺ 15 ന് ഉക്രെയ്നിലെ യുഎസ് എംബസി അറിയിച്ചു. 26,500 ജാവലിനും മറ്റ് കവച വിരുദ്ധ സംവിധാനങ്ങളും, 1,400 സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങളും, 108 ഹോവിറ്റ്‌സറുകളും, 75,000 സെറ്റ് ബോഡി കവചങ്ങളും ഹെൽമെറ്റുകളും യുഎസ് യുക്രെയ്‌നിന് നൽകിയതായി എംബസി അധികൃതര്‍ പറഞ്ഞു. യുക്രെയിനിന്റെ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്…
തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
ടെക്സസ്: സെന്‍ട്രല്‍ ടെക്സസ് മക്ക്ഗ്രിഗര്‍ സിറ്റിയില്‍ നിന്നും തട്ടികൊണ്ടുപോയ 14 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. ഇരുവരുടെയും ജീവന്‍ അപകടത്തിലാണെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പു ജൂണ്‍ 29നാണ് ആയിഷ ലിന്‍ക്രോസ് (14), എമിലി സോളമന്‍ (14) എന്നിവരെ അവസാനമായി വാക്കോ സൗത്ത് ഈസ്റ്റില്‍ നിന്നും 20 മൈല്‍ “അകലെയുള്ള മെല്‍ഗ്രീഗര്‍ സ്ട്രീറ്റില്‍ നിന്നും കാണാതായത്. ക്രോസ്സിന് അഞ്ച് അടി 2 ഇഞ്ച് ഉയരവും, 105 പൌണ്ട് തൂക്കവും കറുത്ത മുടിയും ഉണ്ട്. സോളമന്‍ അഞ്ചടി ഒരിഞ്ചു ഉയരവും 175 പൗണ്ട് തൂക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ മെക്ക് ഗ്രിഗര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ 254 840 2855 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ കാണാതായാല്‍ 12 മണിക്കൂറിനകം…
ഹൈലാന്റ് പാര്‍ക്ക് വെടിവെയ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍
ഹൈലാന്റ് (ചിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കു നേരെ വീടിന്റെ ടെറസ്സില്‍ നിന്നും ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് 6 പേര്‍ മരിക്കുകയും 30 ല്‍ പരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരന്‍ റോബര്‍ട്ട് ഇ. ക്രിമൊ എന്ന യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെടളിപ്പെടുത്തിയിട്ടില്ല. നോര്‍ത്ത് ചിക്കാഗോയില്‍ നിന്നും ഏകദേശം 25 മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈലാന്റില്‍ സ്വാതന്ത്രദിനറാലിയില്‍ പങ്കെടുക്കുവാന്‍ കുട്ടികളും, യുവാക്കളും, മാതാപിതാക്കളും ഉള്‍പ്പെടെ വലിയൊരു ജനക്കൂ എത്തിയിരുന്നു. റാലിക്കു നേരെ വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെട്ട വാനില്‍ സഞ്ചരിക്കുന്നതിനിടെ ട്രാഫിക്ക് സ്റ്റോപ്പില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ പ്രതി കീഴടങ്ങി. വെടിയേറ്റവരില്‍ മുതിര്‍ന്ന അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 26 പേരെ ഹാന്റ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും…
ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി
ന്യൂജേഴ്‌സി: മരങ്ങാട്ടുപള്ളി ആണ്ടൂർ പുളിക്കയിൽ ജോർജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്. സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ ജോർജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത. മക്കൾ: ജോർജ് കുട്ടി ( യു.എസ്എ.), അവറാച്ചൻ (എബി) പ്രമീള സിബി , പ്രീതി മാത്യു. മരുമക്കൾ: ലിസിമോൾ ജോർജ് നിരപ്പേൽ (യു.എസ്.എ),ജെയ്നു എബി ഇലവുംകുടി, പെരുമ്പാവൂർ, സിബി പൊതൂർ പെരുമ്പല്ലൂർ, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ. സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (07-06-2022) രാവിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11-ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.
