ഹ്യൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കിടങ്ങന്നൂർ പാളത്ത്രയിൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകൻ അനിഷ് മാത്യൂ (41) വിന്റെ പൊതുദർശനവും സംസ്കാരവും ജൂലൈ 9 ന് ശനിയാഴ്ച നടക്കും. അനീഷിന്റെ ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പിൽ കുടുംബാംഗമാണ്. ശ്രേയാ അനീഷ്, സ്നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവർ മക്കളാണ്. സഹോദരൻ : അനുപ് എബ്രഹാം – ജെസ്ലിൻ (റാന്നി താന്നിമൂട്ടിൽ ടി.സി.എബ്രഹാമിന്റെ (ജോയിച്ചൻ) മകൾ (കൻസാസ്) പൊതുദർശനവും സംസ്കാര ശുശ്രുഷയും : ജൂലൈ 9 ശനിയാഴ്ച രാവിലെ 8:00 മുതൽ 11:30 വരെ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ (12803,Sugar ridge Blvd, Stafford,TX, 77477) ശുശ്രൂഷകൾക്ക് ശേഷം റോസെൻബെർഗ് ഡേവിസ് – ഗ്രീൻലോൺ സെമിത്തേരിയിൽ ( 3900, B.F Terry Blvd, Rosenberg, Texas 77471) 12 മണിക്ക് മൃതദേഹം…
Category: AMERICA
ഗര്‍ഭഛിദ്രത്തിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് 72% വോട്ടര്‍മാര്‍
ന്യൂയോര്‍ക്ക് : അമേരിക്കയിലെ 55 ശതമാനം പേര്‍ റൊ.വി.വേഡ് ഭരണഘടനാവകാശമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേര്‍ 15 ആഴ്ചയില്‍ കുറവുള്ള ഗര്‍ഭസ്ഥശിശുക്കളെപോലും നശിപ്പിക്കണമെന്ന അഭിപ്രായപ്പെട്ടതായി ഈയ്യിടെ പ്രസിദ്ധീകരിച്ച സര്‍വേയില്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 28, 29 തിയ്യതികളില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അമേരിക്കന്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉൾകൊള്ളുന്നത്. റോ.വി.വേഡിനെ കുറിച്ചു സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എത്ര ആഴ്ച പ്രായ കുട്ടികള്‍ക്ക് വരെ നല്‍കാം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ മറുപടി നല്‍കേണ്ടിയിരുന്നത്. 69 ശതമാനം ഡമോക്രാറ്റ്‌സ്, 37 ശതമാനം റിപ്പബ്ലിക്കന്‍സും, 60 ശതമാനം സ്വതന്ത്രരും റൊ.വി.വേഡ് നീക്കം ചെയ്തതിനെ എതിര്‍ത്തിരുന്നു. നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന് സര്‍വ്വെയില്‍…
ഡാളസ്സില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു; റിസ്ക്ക് ലവല്‍ യെല്ലോ
ഡാളസ്: ഡാളസ്സില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി 20നും 30നും ശതമാനത്തിലധികമാണ് കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. അതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ദ്ധനവുണ്ടായതായി ഡാളസ് കൌണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റി ജഡ്ജി ക്ലെ ജങ്കിന്‍സിനു അയച്ച കത്തില്‍ ചൂണ്ടികാണിക്കുന്നു. BA4, BA5 ഒമിക്രോണ്‍ വേരിയന്റുകളാണ് കൂടുതലും ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ കണ്ടി റിസ്‌ക്ക് ലവല്‍ യെല്ലോയായി ഉയര്‍ത്തി. വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലോ, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരിലുമാണ് രോഗ ലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലേതില്‍ നിന്നും കുറവ് കേസ്സുകളാണ് ഈ വര്‍ഷം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കൗണ്ടി അധികൃതര്‍ ചൂണ്ടികാട്ടി. റിസ്ക്ക് ലവല്‍ ഉയര്‍ന്നതോടെ വാക്സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് ഡാളസ് കാണ്ടിയിലെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നോര്‍ത്ത് ടെക്സസ്സിലെ ഡാളസ്, കോളിന്‍, കൗണ്ടികളിലും…
ഇ.എ. ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ – 85 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്. മക്കൾ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം കൊച്ചുമക്കൾ : നിധി,സേജൻ.ദിലൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ: രണ്ടാം ഭാഗ ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:00 മുതൽ 10:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) തുടർന്ന് ഉച്ച കഴിഞ്ഞു 1:45 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ( 2800, Hancock Drive, Austin, TX…
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് വന്‍ വിജയം
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സി.ഡി.എം.എ) വാര്‍ഷിക പിക്നിക് ക്രമീകരണങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായി. ജൂണ്‍ 25 ശനിയാഴ്ച നിസ്കയൂന കമ്മ്യൂണിറ്റി സെന്റര്‍/പാര്‍ക്കില്‍ വെച്ചായിരുന്നു പിക്നിക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പിക്നിക് അസ്സോസിയേഷന്റെ പുതിയ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. പ്രസിഡന്റ് വര്‍ഗീസ് സക്കറിയ (സുനില്‍) യുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും അവര്‍ക്ക് സഹായികളായി സന്നദ്ധ സേവകരും ഈ പിക്നിക് ഒരു വന്‍ വിജയമാക്കിത്തീര്‍ത്തു. കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ഒത്തുചേരല്‍ ആയതുകൊണ്ട് നിരവധി പേരാണ് രാവിലെ 11 മണി മുതല്‍ ആരംഭിച്ച പിക്നിക്കില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിയത്. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മലയാളികളും പുതുതായി ഈ പ്രദേശത്തേക്ക് കുടിയേറിയവരുമായി പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള ഒരു വേദിയുമായി ഈ പിക്നിക്. സാധാരണ പികിനിക്…
ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം.
ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി…
സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂൺ-24 മുതല്‍ ജൂലൈ- 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ജൂലൈ മൂന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ നിശ്ചയപ്രകാരം സോമർസെറ്റിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയർപോർട്ടിൽ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തിൽ എത്തിച്ചേർന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങൾ ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. ചിക്കാഗോ സെൻറ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ…
ടെക്സസിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു; ഗ്രേറ്റർ ഹൂസ്റ്റണിൽ കൂടുതൽ
ഹൂസ്റ്റൺ: മങ്കി പോക്സ് കേസുകൾ ടെക്സസ് സംസ്ഥാനത്തു വർധിച്ചുവരുന്നുവെന്നു ടെക്സസ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ്. ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസുകളിൽ ഭൂരിപക്ഷവും (8 കേസുകൾ) ഗ്രേറ്റർ ഹൂസ്റ്റൺ ഭാഗത്താണെന്നും അധികൃതർ പറഞ്ഞു. തൊലിക്കു പുറത്തു തടിച്ചു പൊങ്ങുകയും ഇതു അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗാവസ്ഥ. മറ്റുള്ളവരിലേക്ക് തൊലിയിലൂടേയും ഉമിനീരിലൂടെയും പകരുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്വവർഗ ഭോഗത്തിലൂടെയാണ് ഇതു വ്യാപിക്കുന്നതെന്നും ഇത്തരം ബന്ധങ്ങൾ രോഗം പടരുന്നതിനു എളുപ്പത്തിൽ കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടെക്സസിൽ നിന്നും മെക്സിക്കോയിലേക്ക് പോയി തിരിച്ചു വന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക വ്യാപകമായി മങ്കി പോക്സ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ടെക്സസിൽ ഇതു കണ്ടെത്തുന്നതിൽ അതിശയോക്തിയില്ലെന്ന് സ്റ്റേറ്റ് ചീഫ് എപ്പിഡിമിളോജിസ്റ്റ് ഡോ. ജനിഫർ ഷൗഫോർഡ് പറഞ്ഞു. ആരെങ്കിലും ചർമ്മത്തിൽ തടിപ്പനുഭവപ്പെട്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് അധികൃതർ…
മകന് വെടിയേൽക്കാതെ ചേർത്തു പിടിച്ച് പിതാവ്; മാതാപിതാക്കള്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ അനാഥനായത് രണ്ടു വയസ്സുകാരന്‍
ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കിടെയുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട മാതാപിതാക്കള്‍ രണ്ടു വയസ്സുകാരനെ ബുള്ളറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത് പിതാവ് തീര്‍ത്ത സുരക്ഷാ കവചം. രണ്ടു വയസ്സുകാരന്റെ ജീവൻ തിരികെ ലഭിച്ചെങ്കിലും പിതാവ് കെവിൻ മക്കാർത്തിയും (37), മാതാവ് ഐറിൻ മക്കാർത്തിയും (35) ക്രൂരമായി കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ ചേർത്തു പിടിച്ചു കവചം തീർത്ത് പിതാവ് മരണത്തിനു കീഴടങ്ങി. കൂടെയുണ്ടായിരുന്ന മാതാവും വെടിയുണ്ടകളേറ്റു പിടഞ്ഞു മരിച്ച ഹൃദയ ഭേദകമായ രംഗങ്ങൾക്കാണ് ഹൈലാൻഡ് വെടിവെപ്പു സാക്ഷ്യം വഹിച്ചത്. മഹാമാരിക്കു ശേഷം നടന്ന ആദ്യ സ്വാതന്ത്ര്യദിന പരേഡിൽ മകനെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് കെവിനും ഐറിനും ഹൈലാൻഡ് പാർക്കിൽ എത്തിയത്. സ്വാതന്ത്ര്യദിന റാലിക്കിടെ സ്ത്രീയുടെ വേഷം ധരിച്ചെത്തിയ യുവാവായ തോക്കുധാരി നിറയൊഴിച്ചപ്പോൾ ഏഴു മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. മുപ്പതോളം പേർ വെടിയേറ്റു ആശുപത്രിയിലുമായി. വെടിവെപ്പിൽ ആറു…
മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്
ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ) : ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജൂലായ് അഞ്ചിന് മെക്കോർമിക്ക് പ്ലേസിൽ ഒത്തു ചേർന്നു ആയിരകണക്കിനു അധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലാ ഹാരിസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സംഭവത്തെ അവർ അപലപിക്കുകയും ചെയ്തു. തോക്കുമായി ബന്ധപ്പെട്ട് രാജ്യത്തു വളർന്നു വരുന്ന അക്രമങ്ങളെ കർശനമായി നിയന്ത്രിക്കുകയോ പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ‘ജൂലായ് നാലിന് എല്ലാവരും ഒത്തുചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടതു ദുഃഖകരമായ, ഏഴുപേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പാണ്. നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മിൽ തന്നെ നിക്ഷിപ്തമാണ്. ഓരോ കൂട്ടവെടിവയ്പ്പിനു ശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ…
