സണ്ണിവെയ്ല്‍ സ്വാതന്ത്രദിന റാലി ആകര്‍ഷകമായി

സണ്ണിവെയ്ല്‍ (ഡാളസ്): ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി 246 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റിയിലും വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ആകര്‍ഷകമായി.

കടുത്ത ചൂടിനെ പോലും അവഗണിച്ചു റാലിയില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് സണ്ണിവെയ്ല്‍ സിറ്റി ഹോംസ്റ്റെയിലുള്ള ന്യൂഹോപ് കോര്‍ണറില്‍ എത്തിചേര്‍ന്നത്. സൈക്കിളുകളിലും വാഹനത്തിലും, കാല്‍നടയായും മുന്നേറി നീങ്ങിയ റാലി ന്യൂഹോപ്, ഓര്‍ഡഗേറ്റ്, ക്രീക്ക് വുഡ്, ബീവര്‍, ഓര്‍ച്ചാര്‍ഡ്, ഹിഡന്‍ ലേക്ക്, ഈഗിള്‍ ക്രസ്റ്റ് എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയശേഷം ലേക്ക് സൈഡില്‍ സമാപിച്ചു.

സണ്ണിവെയ്ല്‍ മലയാളി മേയര്‍ സജി ജോര്‍ജ്ജ്, സണ്ണിവെയ്ല്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, ഫിലിപ്പ് സാമുവേല്‍, രാജന്‍കുഞ്ഞ്, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

പാന്‍ഡമിക്കിനുശേഷം പുനരാരംഭിച്ച പരേഡിന് പതിവില്‍ കവിഞ്ഞ് കുട്ടികളുടേയും, യുവജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

റാലി വീക്ഷിക്കുവാന്‍ റോഡിനിരുവശവും ധാരാളം പേര്‍ നിരന്നിരുന്നു. റാലിയില്‍  പങ്കെടുത്തവര്‍ക്കു ലഘുഭക്ഷണവും, ഡ്രിങ്ക്സും ഒരുക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News