വാഷിംഗ്ടണ്‍: ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ ഉക്രയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയുമായി സന്ധി സംഭാഷണത്തിന് അമേരിക്ക ഉക്രയ്ന്‍ പ്രസിഡന്റിനെ നിര്‍ബന്ധിക്കില്ലെന്ന് യു.എസ്സ്. നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ജൂലായ് 3 ഞായറാഴ്ച സുപ്രധാന വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം കാര്‍ബി വെളിപ്പെടുത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റിന് റഷ്യക്കു മേല്‍ എങ്ങനെ വിജയം നേടാമെന്നും, എപ്പോള്‍, ഏത് വ്യവസ്ഥകളോടെ റഷ്യയുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അറിയാമെന്നും കിര്‍ബി പറഞ്ഞു. ഉക്രയ്‌നുള്ള യു.എസ്. സഹായം തുടരുമെന്നും, അതുമാത്രമേ ഇപ്പോള്‍ ഉറപ്പു നല്‍കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യം മുന്നോട്ട് നീങ്ങികൊണ്ടിരിക്കയാണെന്നും, നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും, ഇതിന് റഷ്യ ഉത്തരം പറയേണ്ടിവരുമെന്നും കിര്‍ബി ചൂണ്ടികാട്ടി. ഉക്രെയ്ന്‍ സൈന്യവും, സിവിലിയന്‍മാരും, ധീരമായ പോരാട്ടമാണ് നടത്തുന്നത്. അവര്‍ അതിര്‍ത്തി സംരക്ഷിക്കുക മാത്രമല്ല, പ്രത്യാക്രമണം നടത്തുന്നുണ്ടെന്നും കിര്‍ബി കൂട്ടിചേര്‍ത്തു. റഷ്യന്‍ അധിനിവേശം എത്രനാള്‍…
Category: AMERICA
വി. പത്രോസ് വി പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 9, 10 തീയതികളിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വര്‍ഷം തോറും ആചരിച്ചു വരുന്ന വി. പത്രോസ് വി പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടെ, ഭക്ത്യാദരപൂർവ്വം ജൂലൈ 9 ശനി, 10 ഞായർ ദിവസങ്ങളിൽ നടത്തപ്പെടും. ജൂലൈ 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാനമസ്‍കാരം, ഗാനശുശ്രൂഷ, വചനഘോഷണം, പെരുന്നാൾ റാസ, ആശീർവാദം, ആകാശദീപക്കാഴ്ച, സ്‌നേഹവിരുന്ന് എന്നിവ നടത്തപ്പെടും. 10 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്കാരം, വി. മൂന്നിന്മേൽ കുർബാന, പെരുന്നാൾ സന്ദേശം, റാസ, ആശിർവാദം, സ്‌നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാൾ പൂർത്തീകരിക്കും. മുഖ്യാതിഥിയായ റവ.ഫാ. അലക്സാണ്ടർ.ജെ. കുര്യൻ ( വാഷിങ്ടൺ ഡി.സി. വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓഫീസിലെ സീനിയർ എക്സിക്യൂട്ടീവ് ഇഎസ്ഐ) പെരുന്നാളിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സഹ…
അനീഷ് മാത്യു (41) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: അനീഷ് മാത്യു (41) ഹൃദ്‌യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ്. കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്. ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്. ഭാര്യ: ലിജി അനീഷ്. മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്. അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്. പൊതുദർശനം: ജൂലൈ 9 ശനിയാഴ്ച രാവിലെ 8 :00 മുതൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് എബ്രഹാം (610) 931 1846, റെജി കുര്യൻ (281) 777-1919
പിസിഎന്‍എകെ ഏകദിന വാര്‍ഷിക ഫെലോഷിപ്പ് ജൂലൈ 3 -ന്
പെന്‍സില്‍വേനിയ: 2023 ല്‍ പെന്‍സില്‍വേനിയായില്‍ നടക്കുന്ന 38-ാമത് പെന്ത്‌ക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (PCNAK) അനുഗ്രഹത്തിനായി പിസിഎന്‍എകെ വാര്‍ഷീക ഫെലോഷിപ്പ് 2022 ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 7:30 -ന് (EST) എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് (2605 Welsh Rd, Philadelpha, PA) വെച്ച് നടക്കും. ഇഗ്ലീഷിലും, മലയാളത്തിലും ഗാന ശുശ്രൂഷകളും, സന്ദേശങ്ങളും ഉണ്ടായിരിക്കുമെന്ന് നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍ അറിയിച്ചു. പാസ്റ്റര്‍ ചേസ് ജോസഫ് (മലയാളം), ഇവ. ആല്‍വിന്‍ ഉമ്മന്‍ (ഇംഗ്ലീഷ്) എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സണ്‍ തരകന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേത്രത്വം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂം ഐഡി: 886 3672…
റോ വി വേഡ് സുപ്രീംകോടതി നീക്കംചെയ്തതില്‍ സംതൃപ്തി അറിയിച്ച് പ്രഥമ ഇന്ത്യന്‍ – അമേരിക്കന്‍ ബിഷപ്പ്
ഡമാസ്‌കസ് (ഒഹായോ): അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന ഗര്‍ഭഛിദ്ര അനുകൂലം നിയമം ‘റോ വി വേഡ്’ സുപ്രീംകോടതി നീക്കം ചെയ്തതില്‍ സംതൃപ്തി അറിയിച്ച് അമേരിക്കയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ്. കൊളംബസ് ഡയോസിസ് ബിഷപ്പ് കൂടിയാണ് ഏള്‍. ഒഹായോയിലെ ഡമാസ്‌കസില്‍ ഒത്തുചേര്‍ന്ന കാത്തലിക് കുടുംബങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ‘ഞാന്‍ കാത്തിരുന്നത് ഈ സുന്ദര നിമിഷത്തിനായിരുന്നു. ഓരോദിവസവും ജീവിച്ചതും ഇതിനുവേണ്ടിയായിരുന്നു’- ബിഷപ്പ് പറഞ്ഞു. അമ്മയുടെ ഉദരത്തില്‍ വച്ചു കുഞ്ഞുങ്ങളെ ക്രൂരമായി വധിക്കുന്നതിനു അനുമതി നല്‍കിയ 1973-ലെ യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീംകോടതി ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇതു കുട്ടികളോടുള്ള അനീതിയായി മാത്രമേ കാണാനാവൂ. നിയമത്തില്‍ വരുത്തുന്ന മാറ്റം ഒരിക്കലും ഹൃദയത്തിന് മാറ്റംവരുത്തുമെന്ന് പറയാനാവില്ല. ഹൃദയത്തിനു മാറ്റംവരുത്താന്‍ കഴിയുന്നത് സ്‌നേഹത്തിനു മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. മെയ് മാസത്തില്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍…
കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
ഡാളസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും, ഡാളസ് കേരള അസോസിയേഷനും സംയുക്തമായി വര്‍ഷംതോറും നല്‍കിവരാറുള്ള എഡ്യൂക്കേഷന്‍ സര്‍വീസ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഫൈനല്‍ സ്‌കൂള്‍ ഗ്രേഡിന്റേയും, സാറ്റ് സ്‌കോറിന്റേയും അടിസ്ഥാനത്തിലാണ് 5,8,12 ഗ്രേഡ് വിദ്യാര്‍ഥികളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഐസിഇസിയുടേയും, കേരള അസോസിയേഷന്റേയും അംഗങ്ങള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത. ഗ്രേഡ് റിപ്പോര്‍ട്ട്, സാറ്റ് സ്‌കോര്‍ കോപ്പി എന്നിവ അയയ്ക്കുക. അപേക്ഷ ജൂലൈ 31-നു മുമ്പ് ലഭിച്ചിരിക്കണം. മെയ്‌ലിംഗ് അഡ്രസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ് വേ, ബിലവഡ്, ഗാര്‍ലന്റ് 750 43. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ് (817 791 1775), ജൂലിയറ്റ് മുളയ്ക്കല്‍ (469 600 2765).
ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ; ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥ
അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ എന്ന സമാഹാരത്തിൽ നിന്നും ജീനാ രാജേഷ് കാനഡയിലെ ഒന്റാരിയോയിൽ ഹാമിൽട്ടൺ നഗരത്തിൽ താമസം. രണ്ടു മക്കൾ. എട്ട് വയസ്സുകാരി ആമി (അമാരിസ്)യും മൂന്ന് വയസ്സുകാരി നദി (നദീൻ)യും. ഒന്റാരിയോയിലെ ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ചേഞ്ച് മാനേജർ ആണ്. ജീവിത പങ്കാളി രാജേഷ് ഒന്റാരിയോയിൽ ഫിസിയോ തെറാപ്പിസ്റ്റാണ്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ചാത്തമറ്റം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ വായനയും എഴുത്തും പ്രവാസിയായി കാനഡയിൽ വന്നപ്പോഴും തുടരുന്നു. 2019 ൽ ആദ്യ കഥാസമാഹാരം ‘അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ’ പ്രസിദ്ധീകരിച്ചു. ‘പെണ്ണടയാളങ്ങൾ’, ‘പാർശ്വവീഥികൾ പറഞ്ഞു തുടങ്ങുന്നു’, ‘അമേരിക്കൻ കഥക്കൂട്ടം’, ‘കാക്കനാടൻ കഥോത്സവം’ എന്നീ ആന്തോളജികളിലും കഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഓൺലൈൻ – നവമാധ്യമങ്ങളും എഴുതുന്നു. മകൾ എന്നും ഒറ്റക്ക് ഇരിക്കുമായിരുന്നല്ലോയെന്ന് അമ്മയോർത്തു. സ്ക്കൂൾ വിട്ടു വന്നാലുടനേ പോയിരിക്കും ഉമ്മറക്കോലായിൽ……
ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യുന്ന സ്ത്രീകളെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍
വാഷിംഗ്ടൺ: 50 വർഷം പഴക്കമുള്ള റോ വി വേഡ് (Roe v Wade) വിധി സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഭരണഘടനാപരമായ പ്രത്യുൽപാദന അവകാശങ്ങൾ നഷ്ടപ്പെട്ടതിനാൽ രാജ്യത്തുടനീളം ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഡെമോക്രാറ്റിക് ഗവർണർമാരുടെ ഒരു വെർച്വൽ സമ്മേളനത്തിൽ സംസാരിക്കവെ, “അബോർഷന് കാരണമായ മരുന്നുകൾ വിലക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ലഭിക്കുന്നതിന് തന്റെ ഭരണകൂടം ഗ്യാരന്റി നൽകുമെന്ന്” പ്രസിഡന്റ് പ്രസ്താവിച്ചു. ചില സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രം നടത്തുന്നതിനായി സംസ്ഥാന അതിർത്തികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. അത് സംഭവിക്കുമെന്ന് ആളുകൾ കരുതുന്നില്ലെങ്കിലും അത് നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സ്ഥാപിച്ച ചരിത്രപരമായ വിധി ജൂൺ 24-ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിർദ്ദിഷ്ട സന്ദർഭങ്ങളിലൊഴികെ…
മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ യുക്രെയ്‌നിന് 820 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: യുക്രെയിനിനായി 820 മില്യൺ ഡോളറിന്റെ മറ്റൊരു ആയുധ പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ, പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ വാഷിംഗ്ടണിന്റെ സൈനിക സഹായം 7.6 ബില്യൺ ഡോളറായി ഉയർത്തി. ഉക്രേനിയൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് മിസൈൽ സംവിധാനങ്ങളും (surface-to-air missile systems) കൗണ്ടർ ആർട്ടിലറി റഡാറുകളും പുതിയ പാക്കേജിൽ ഉൾപ്പെടുന്നു. പ്രതിരോധ കരാറുകാരിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ അനുവദിക്കുന്ന യുക്രെയ്ൻ സെക്യൂരിറ്റി അസിസ്റ്റൻസ് ഇനിഷ്യേറ്റീവിന് (യുഎസ്എഐ) കീഴിൽ 770 മില്യൺ ഡോളർ സഹായം നൽകുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ടോഡ് ബ്രെസീൽ പ്രസ്താവനയിൽ പറഞ്ഞു. ശേഷിക്കുന്ന 50 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ പെന്റഗൺ സ്വന്തം ശേഖരത്തിൽ നിന്ന് നൽകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ അഞ്ചാം മാസത്തിലേക്ക് കടന്ന റഷ്യയുടെ സൈനിക നടപടിക്കിടയിൽ യുഎസും അതിന്റെ നേറ്റോ സഖ്യകക്ഷികളും ഉക്രെയ്നെ “ആവശ്യമുള്ളിടത്തോളം കാലം” പിന്തുണയ്ക്കുമെന്ന്…
ആദ്യ മലയാളി മേയർ തെരെഞ്ഞെടുക്കപ്പിട്ടു 30 വർഷം; ജോൺ എബ്രഹാമിന്റെ നിയോഗം
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ചരിത്രനിമിഷത്തിൽ, തന്റെ ചുവടുകൾ വരും തലമുറയ്ക്ക് സ്വപ്നം കാണാൻ ചിറകുകൾ നൽകട്ടെ എന്നാണ് പ്രസംഗിച്ചത്. തദ്ദേശീയർ കയ്യാളിയിരുന്ന ഇന്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർ പകച്ചുനിന്നൊരു കാലമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് ,ജോൺ എബ്രഹാം എന്ന തിരുവനന്തപുരംകാരൻ അമേരിക്കൻ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് അത്തരം സാഹചര്യങ്ങളോട് പടവെട്ടിക്കൊണ്ടായിരുന്നു. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ഇന്ത്യക്കാർ കടന്നുവരുന്നതിനുള്ള കളമൊരുക്കുക എന്ന തന്റെ നിയോഗത്തെക്കുറിച്ച് എഴുപത്തിയാറാം വയസ്സിൽ ജോൺ എബ്രഹാം അഭിമാനത്തോടെ ഓർത്തെടുക്കുന്നു… അമേരിക്കയിൽ എത്തിയിട്ട് നീണ്ട 50 വർഷങ്ങൾ…ആദ്യം ഇവിടെവന്നത്…ജോലി ലഭിച്ചത് …ആ കാലത്തെക്കുറിച്ച് ഇപ്പോഴും ഓർമ്മിക്കാറുണ്ടോ? അൻപതാം വാർഷികം, മുപ്പതാം വാർഷികം എന്നൊന്നും ചിന്തിച്ചിട്ടില്ല. വേണ്ടപ്പെട്ടവർ ഓർമ്മിപ്പിക്കുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ജീവിതം ഒഴുക്കിനൊപ്പം നീങ്ങുകയാണ്. പല അനുഭവങ്ങളും കഥകളേക്കാൾ അവിശ്വസനീയമായി തോന്നും. ടെക്സ്റ്റൈൽ എഞ്ചിനീയറായ ഞാൻ…
