പിസിഎന്‍എകെ ഏകദിന വാര്‍ഷിക ഫെലോഷിപ്പ് ജൂലൈ 3 -ന്

പെന്‍സില്‍വേനിയ: 2023 ല്‍ പെന്‍സില്‍വേനിയായില്‍ നടക്കുന്ന 38-ാമത് പെന്ത്‌ക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (PCNAK) അനുഗ്രഹത്തിനായി പിസിഎന്‍എകെ വാര്‍ഷീക ഫെലോഷിപ്പ് 2022 ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 7:30 -ന് (EST) എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് (2605 Welsh Rd, Philadelpha, PA) വെച്ച് നടക്കും. ഇഗ്ലീഷിലും, മലയാളത്തിലും ഗാന ശുശ്രൂഷകളും, സന്ദേശങ്ങളും ഉണ്ടായിരിക്കുമെന്ന് നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍ അറിയിച്ചു.

പാസ്റ്റര്‍ ചേസ് ജോസഫ് (മലയാളം), ഇവ. ആല്‍വിന്‍ ഉമ്മന്‍ (ഇംഗ്ലീഷ്) എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും.

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സണ്‍ തരകന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേത്രത്വം നല്‍കും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂം ഐഡി: 886 3672 7439 പാസ്‌കോഡ്: 2023.

Print Friendly, PDF & Email

Leave a Comment

More News