എ.വി. എബ്രഹാം എടപ്പാട്ട് (എബി) ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യു വർക്കിയുടെയും സൂസൻ വർക്കിയുടെയും മകൻ എ.വി. എബ്രഹാം (എബി – 76) ഷുഗർലാൻഡിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്. മരുമകൻ: റെജി ജോസഫ്. കൊച്ചുമക്കൾ: നിക്കോളസ്, ഒലീവിയ. പരേതൻ ഹൂസ്റ്റൺ സെന്റ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി മുതിര്‍ന്ന അംഗമാണ്.

പത്രസ്വാതന്ത്ര്യത്തിൽ യുകെയുടെയും യുഎസിന്റെയും കാപട്യമാണ് അസാൻജ് കേസ്: ചൈനീസ് വിദേശകാര്യ മന്ത്രാലയം

പത്രസ്വാതന്ത്ര്യത്തിന്റെ മറവിൽ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന ലണ്ടന്റെയും വാഷിംഗ്ടണിന്റെയും കാപട്യമാണ് വിക്കിലീക്‌സ് സ്ഥാപകന്റെ കേസ് പ്രതിഫലിപ്പിക്കുന്നതെന്ന് യുകെയും യുഎസും ജൂലിയൻ അസാൻജ് കേസ് കൈകാര്യം ചെയ്യുന്നതിനെ ചൈനീസ് സർക്കാർ അപലപിച്ചു. ചൊവ്വാഴ്ച ബീജിംഗിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ, ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഈ കേസിനെ ഒരു “കണ്ണാടി” ആയി ചിത്രീകരിച്ചു. ഇത് “യുഎസിന്റെയും യുകെയുടെയും പത്രസ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. “മറ്റ് രാജ്യങ്ങളെ തുറന്നുകാട്ടാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്, പക്ഷേ അവർ യുഎസിനെ തുറന്നു കാട്ടിയല്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരും,” വാങ് പറഞ്ഞു. യുകെ കോടതികളിലെ പരാജയപ്പെട്ട നിയമപോരാട്ടങ്ങളെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അസാന്‍‌ജിനെ യുഎസിലേക്ക് കൈമാറാനുള്ള ഉത്തരവിൽ ഒപ്പുവെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പാശ്ചാത്യ നിലവാരത്തെക്കുറിച്ച് വാങ് പറഞ്ഞത്, “മറ്റ് രാജ്യങ്ങളെ തുറന്നുകാട്ടുമ്പോൾ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ ആരംഭിക്കുന്നു)

ആമുഖം നവോത്ഥാനം (റിനൈസന്‍സ്‌) മുതല്‍ പുനരുദ്ധാരണം (റിഫര്‍മേഷന്‍) വരെയുള്ള മദ്ധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്‍പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ്‌ “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവല്‍. ഇരുളടഞ്ഞ മദ്ധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം. ആയിരത്തി മുന്നൂറു മുതല്‍ ആയിരത്തി അറുനൂറുവരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ്‌ നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടസ്കനി മലയിലെ മാര്‍ബിള്‍ക്കല്ലുകളില്‍നിന്ന്‌ ആ ഉണര്‍വ്വ്‌ ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെ ട്ടിടങ്ങള്‍ തകര്‍ത്ത്‌, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക്‌ ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു ആത്മീയ ലൗകീക സൗന്ദര്യങ്ങളുടെ പുതിയ യുഗം! ലിയനാഡോ ഡാവിന്‍ചി, മൈക്കെലാഞ്ജലോ, റാഫേല്‍, ടിറ്റന്‍,…

ഹൂസ്റ്റണില്‍ 3 മണിക്കൂർ ചൂടേറ്റ് കാറിലിരുന്ന അഞ്ചു വയസ്സുകാരന്‍ മരിച്ചു

ഹാരിസ്‌ കൗണ്ടി (ഹൂസ്റ്റണ്‍): മൂന്നു മണിക്കൂറുകളോളം കാറിനകത്ത് ഇരിക്കേണ്ടി വന്ന അഞ്ചു വയസുകാരന്‍ ചൂടേറ്റ് മരിച്ചതായി ഹാരിസ്‌കൗണ്ടി കൗണ്ടി ഷെറിഫ് ഗൊണ്‍സാലോസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു കുട്ടി കാറിനകത്ത് അകപ്പെട്ടത്. അഞ്ചു വയസുകാരന്റെ മാതാവും, എട്ട് വയസുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനാണ് കടയില്‍ പോയത്. വാങ്ങിയശേഷം തിരിച്ചു വീട്ടില്‍ എത്തി ഒരുക്കങ്ങള്‍ നടത്തുന്നതിന് മുന്‍സീറ്റിലുണ്ടായിരുന്ന മകളേയും കൂട്ടി മാതാവ് പുറത്തിറങ്ങി. പുറകിലുള്ള അഞ്ചു വയസുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് മാതാവ് കരുതിയതെന്ന് പോലീസ് പറഞ്ഞു. അങ്ങനെ സാധാരണ ചെയ്യാറുണ്ടെന്നും മാതാവ് പറഞ്ഞു. എന്നാല്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു. അതിന്റെ ഓട്ടോമാറ്റിക്ക് ഡോര്‍ സിസ്റ്റം തകരാറിലായിരുന്നുവെന്ന് മാതാവിനറിയില്ലായിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും മകനെ കാണാത്തതിനാല്‍ അന്വേഷിച്ചിറങ്ങിയപ്പോഴായിരുന്നു കാറിലിരുന്ന് ചൂടേറ്റു മരിച്ച വിവരം പുറത്തറിയുന്നത്. അപകടമരണമായിരുന്നുവെന്നും, മാതാവിനെതിരെ കേസെടുക്കണമോ എന്നതു തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഷെറിഫ് ഗോണ്‍സാലോസ് പറഞ്ഞു. ജന്മദിനം…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്‍ യുഎസ്-ഇന്ത്യ ടെക്‌നോളജി സമ്മിറ്റ് സെപ്റ്റംബര്‍ 17ന്

ചിക്കാഗോ: ഇന്ത്യന്‍ വംശജരായ എഞ്ചിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ) ടെക്‌നോളജി ഇന്നോവേഷന്‍ ആന്‍ഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് സമ്മിറ്റ് ഓക്ക്ബ്രൂക്ക് മരിയറ്റിന്റെ ഗ്രാന്‍ഡ് ബാള്‍റൂമില്‍ വെച്ച് സെപ്റ്റംബര്‍ 17ന് നടത്തുമെന്ന് ജിഇ കോര്‍പ്പറേഷന്‍ ഡിവിഷണല്‍ ഡയറക്ടറും അസോസിയേഷന്‍ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, റെഡ്‌ബെറി കോര്‍പ്പറേഷന്റെ ചെയര്‍മാനും സമ്മിറ്റിന്റെ ചെയറുമായ ഡോ. ദീപക് കാന്ത് വ്യാസ്, മുന്‍ നോര്‍ത്തേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് ഡീനും പ്രോബിസ് കോര്‍പ്പറേഷന്‍ പ്രസിഡന്റും സമ്മിറ്റിന്റെ കോ ചെയര്‍മാനുമായ ഡോ. പ്രമോദ് വോറയും അറിയിച്ചു. ഈ വര്‍ഷത്തെ സമ്മിറ്റില്‍ സ്റ്റാര്‍ട്ടപ് കമ്പനികളുടെ ട്രേഡ് ഷോ, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍, ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഫോര്‍ച്യൂണ്‍-100 കമ്പനികളുടെ സിഇഒമാര്‍, സെനറ്റര്‍മാര്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കോണ്‍സല്‍ ജനറല്‍…

2020ലെ തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം നിരസിക്കുന്ന പ്രമേയം ടെക്സസ് റിപ്പബ്ലിക്കൻമാർ അംഗീകരിച്ചു

ഹൂസ്റ്റൺ: വാരാന്ത്യത്തിൽ നടന്ന കൺവെൻഷനിൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്‌സാസ് 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നിരസിക്കുന്ന പ്രമേയം അംഗീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഹൂസ്റ്റണിൽ ശബ്ദവോട്ടോടെ പാസാക്കിയ പ്രമേയം, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ തെറ്റായ അവകാശവാദങ്ങൾ വീണ്ടും ആവർത്തിക്കുന്നു. പ്രസിഡന്റ് ജോ ബൈഡൻ വഞ്ചനാപരമായ മാർഗങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും, ഈ അവകാശവാദങ്ങളുടെ കാര്യമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. “2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ ഞങ്ങൾ നിരസിക്കുന്നു. കൂടാതെ, ആക്ടിംഗ് പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയറിനെ അമേരിക്കയിലെ ജനങ്ങൾ നിയമപരമായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് സമഗ്രത ഉറപ്പാക്കാനും 2022 നവംബറിൽ വോട്ട് ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാനും പ്രാദേശിക റിപ്പബ്ലിക്കൻമാർക്ക് വേണ്ടി സന്നദ്ധസേവനം നടത്താനും സാധ്യമായ വഞ്ചനകളെ മറികടക്കാനും എല്ലാ റിപ്പബ്ലിക്കൻമാരെയും…

അമേരിക്കക്കാർ അവർക്കുവേണ്ടി യാചിക്കുന്നത് വരെ യുഎസുമായി ആണവ നിരായുധീകരണ ചർച്ചകളിൽ അർത്ഥമില്ല: ദിമിത്രി മെദ്‌വദേവ്

മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, ആണവായുധങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ച് നിലവിൽ അമേരിക്കയുമായി ചർച്ചയുടെ ആവശ്യമില്ലെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്. ചര്‍ച്ചയിലേക്ക് വരാന്‍ അമേരിക്ക യാചിക്കുന്നതുവരെ മോസ്കോ കാത്തിരിക്കണമെന്നും പറഞ്ഞു. നിലവിൽ റഷ്യയുടെ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി തലവനായ മെദ്‌വദേവ്, പുതിയ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി (START) വിപുലീകരിക്കുന്നത് സംബന്ധിച്ച് വാഷിംഗ്ടണുമായി ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് തിങ്കളാഴ്ച ഊന്നിപ്പറഞ്ഞു. “ഇപ്പോൾ എല്ലാം ഒരു ഡെഡ് സോൺ ആണ്. ഞങ്ങൾക്ക് ഇപ്പോൾ അമേരിക്കയുമായി ഒരു ബന്ധവുമില്ല. കെൽവിൻ സ്കെയിലിൽ അവ പൂജ്യത്തിലാണെന്ന് ഒരു പുതിയ തന്ത്രപരമായ ആണവായുധ കുറയ്ക്കൽ കരാറിനെക്കുറിച്ചുള്ള ചർച്ചകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു, “അവരുമായി (ആണവ നിരായുധീകരണത്തെക്കുറിച്ച്) ഇതുവരെ ചർച്ച നടത്തേണ്ട ആവശ്യമില്ല. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം മോശമാണ്, അവർ ഓടട്ടെ അല്ലെങ്കിൽ ഇഴയട്ടെ, അത് ആവശ്യപ്പെടട്ടെ,” മെദ്‌വദേവ് കൂട്ടിച്ചേർത്തു. 1991 ജൂലൈയിൽ,…

‘മാഗ്’ ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം ജേതാക്കൾ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തിയൊന്നാമത് ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിൽ സീറോ മലബാർ ടീം ജേതാക്കളായി. ജൂൺ 11, 12 തീയതികളിൽ ഹൂസ്റ്റൺ ട്രിനിറ്റി സെൻ്ററിൽ വച്ച് നടന്ന ബാസ്ക്കറ്റ്ബോൾ മാമാങ്കത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. മാഗ് കമ്മിറ്റിയംഗം ആൻഡ്രൂസ് ജേക്കബ് സ്വാഗതം അറിയിച്ചു. തുടക്കം മുതൽ വാശിയേറിയ മത്സരങ്ങൾ കൊണ്ട് കാണികളെ ആവേശത്തിലാഴ്ത്തിയ ടൂർണമെൻ്റിൽ അവസാന നിമിഷങ്ങൾ വരെ ലീഡുകൾ മാറിമറിഞ്ഞ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ ടൂർണമെൻ്റിൻ്റെ മാറ്റുകൂട്ടി. ആദ്യ സെമിയിൽ സ്ക്വാഡ് 7 ടീമിനെ ഒരു പോയിൻ്റിന് അട്ടിമറിച്ച് ഐ പി സി ഹെബ്രോൺ ടീം (61-60) ഫൈനലിൽ ഇടം തേടിയപ്പോൾ, രണ്ടാം സെമിയിൽ ആദ്യം മുതലേ ആധിപത്യം പുലർത്തിയ സീറോ മലബാർ ടീം ഹൂസ്റ്റൺ ഹീറ്റിനെ പരാജയപ്പെടുത്തി ഫൈനലിൽ…

ഉമാ തോമസിന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് ഓഐസിസി യു എസ്എ ഡാളസ് ചാപ്റ്റര്‍

ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗം ചേർന്ന്, തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഉമാ തോമസിന്റെ വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ചു. അതോടോപ്പം ബിജെപി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. ഈഡിയെ ഉപയോഗിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തരായ നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ പാഴ് ശ്രമങ്ങളെ അപപലപിച്ചതോടൊപ്പം ബഹുമാന്യ നേതാക്കൾക്ക് ഐക്യദാർഢ്യവും യോഗം പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് ഞായറാഴ്ച ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4 മണിക്ക് ചേർന്ന ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളും യോഗത്തിൽ ഓഐസിസി ദേശീയ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത് അധ്യക്ഷത വഹിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡാളസ്സിൽ ഒഐസിസിയുടെ ശക്തമായ ഒരു…

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയില്‍ ജൂണ്‍ 19-നു ഞായറാഴ്ച പിതൃദിനം ഭംഗിയായി ആഘോഷിച്ചു. ഇന്നേദിവസം മാര്‍ട്ടിന്‍ ബാബു അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിനുശേഷം കൂടിയ പൊതുസമ്മേളനം പ്രസൂണ്‍ വര്‍ഗീസിന്റെ ശ്രുതിമധുരമായ സ്തുതിഗാനത്തോടെ ആരംഭിച്ചു. മാര്‍ട്ടിന്‍ ബാബു അച്ചനും, മാര്‍ട്ടിന്‍ ജോസും ഫാദേഴ്‌സ് ഡേ സന്ദേശങ്ങള്‍ നല്‍കി. പിതാവ് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, നല്‍കിയ സ്‌നേഹം, പ്രചോദനം, പിന്തുണ എന്നിവയെക്കുറിച്ചും രണ്ടുപേരും സംസാരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും റോബിന്‍ ഡേവിഡ് കുടുംബത്തിന്റെ വിഭവസമൃദ്ധമായ ലഞ്ച് ഒരുക്കിയിരുന്നു. എല്ലാ പിതാക്കന്മാര്‍ക്കും മാര്‍ട്ടിന്‍ അച്ചന്‍ കുടുംബത്തിന്റെ വകയായി സമ്മാനവും, കപ്പ് കേക്കും നല്‍കി. കുര്യാക്കോസ് തര്യന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.