മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയില്‍ ജൂണ്‍ 19-നു ഞായറാഴ്ച പിതൃദിനം ഭംഗിയായി ആഘോഷിച്ചു. ഇന്നേദിവസം മാര്‍ട്ടിന്‍ ബാബു അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

അതിനുശേഷം കൂടിയ പൊതുസമ്മേളനം പ്രസൂണ്‍ വര്‍ഗീസിന്റെ ശ്രുതിമധുരമായ സ്തുതിഗാനത്തോടെ ആരംഭിച്ചു. മാര്‍ട്ടിന്‍ ബാബു അച്ചനും, മാര്‍ട്ടിന്‍ ജോസും ഫാദേഴ്‌സ് ഡേ സന്ദേശങ്ങള്‍ നല്‍കി. പിതാവ് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, നല്‍കിയ സ്‌നേഹം, പ്രചോദനം, പിന്തുണ എന്നിവയെക്കുറിച്ചും രണ്ടുപേരും സംസാരിച്ചു.

പങ്കെടുത്ത എല്ലാവര്‍ക്കും റോബിന്‍ ഡേവിഡ് കുടുംബത്തിന്റെ വിഭവസമൃദ്ധമായ ലഞ്ച് ഒരുക്കിയിരുന്നു. എല്ലാ പിതാക്കന്മാര്‍ക്കും മാര്‍ട്ടിന്‍ അച്ചന്‍ കുടുംബത്തിന്റെ വകയായി സമ്മാനവും, കപ്പ് കേക്കും നല്‍കി. കുര്യാക്കോസ് തര്യന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News