കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി (100) അന്തരിച്ചു

കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ. കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി ( കുഞ്ഞൂട്ടി ) അന്തരിച്ചു, നൂറു വയസായിരുന്നു, വിട വാങ്ങിയത് ശതകവാർഷികം ആഘോഷിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ. കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റകുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്, സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിനും അഭിവൃദ്ധിക്ക് വേണ്ടിയും നിലകൊള്ളുകയും സമൂഹത്തിൽ അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം ഉയർത്തിക്കൊണ്ടു വരുന്നതിലും നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ. അദ്ദേഹത്തിൻറെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ. മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിന്‍‌തലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു…

മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണം: ബൈഡന്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിംഗില്‍ ഉപയോഗിക്കപ്പെട്ട മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന് വൈറ്റ് ഹൗസില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന് ലൊ മേക്കേഴ്‌സ് തയ്യാറാകണമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്കിനോടൊപ്പം ഹൈ കപ്പാസിറ്റി മാഗസിന്‍ വില്പനയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാന്‍ഡ്ഗണ്‍ നിരോധിക്കണമെന്ന ആവശ്യത്തോട് വൈറ്റ് ഹൗസ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊളംബയ്ന്‍, സാന്റിഹുക്ക്, ചാള്‍സട്ടണ്‍, ഒര്‍ലാന്റൊ, ലാസ് വേഗസ്, പാര്‍ക്ക്‌ലാന്റ് വെടിവെപ്പുകള്‍ക്കുശേഷം ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ഒരു കൃത്യത ഇതിനാവശ്യമാണ്. വൈററ് ഹൗസില്‍ നിന്നും 17 മിനിട്ട് നടന്ന പ്രസംഗത്തില്‍ ബൈഡന്‍ അസന്നിഗ്ദധമായി പ്രഖ്യാപിച്ചു. മാരകശേഷിയുളള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ ഗണ്‍ വില്പന നടത്തുന്ന പ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തണമെന്ന് ബൈഡന്‍…

പ്രമുഖ വാര്‍ത്താ വിതരണ സ്ഥാപനമായ ദിഗ്പൂ ന്യൂസും ഖലീജ് ടൈംസും തമ്മിൽ ധാരണ

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ഇന്ത്യന്‍ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ പി.ആര്‍ വാര്‍ത്താ വിതരണ കമ്പനിയായ ദിഗ്പൂ ന്യൂസ് നെറ്റ്‌വര്‍ക്ക് യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ മാധ്യമഗ്രൂപ്പായ ഖലീജ് ടൈംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മൂന്ന് വര്‍ഷത്തേക്കാണ് ഇരു കമ്പനികളും തമ്മില്‍ സഹവര്‍ത്തിത്തം ഉറപ്പാക്കിയിരിക്കുന്നത്. ഈ ധാരണ പ്രകാരം ദിഗ്പൂ ന്യൂസിന് വാര്‍ത്തകൾ, ബിസിനസ് സംബന്ധമായ വാര്‍ത്തകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ ഖലീജ് ടൈംസിലും അവരുടെ ഗ്രൂപ്പ് പ്രസാധകരായ സിറ്റി ടൈംസ്, ബസ് ഓണ്‍, ഇന്‍സ്പയേര്‍ഡ് ലിംവിംഗ് എന്നിവയിലും പ്രസിദ്ധീകരിക്കാന്‍ സാധ്യമാകും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഫണ്ടിംഗ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കൂട്ടായ്മ വേദി ഒരുക്കും. നിലവില്‍ യൂറോപ്യന്‍ കമ്പനികള്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം ഫണ്ടിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്കും തങ്ങളുടെ…

കാലാവസ്ഥാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

സ്റ്റോക്ക്‌ഹോം: പാരിസ്ഥിതിക-കാലാവസ്ഥാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും കാനഡയും ധാരണാപത്രത്തിൽ (എം‌ഒ‌യു) ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സംരക്ഷണം എന്നിവയിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും കാനഡയിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി സ്റ്റീവൻ ഗിൽബോൾട്ടും വ്യാഴാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ധാരണാപത്രത്തിന്റെ നിബന്ധനകൾ പ്രകാരം, പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കുക, ഘനവ്യവസായങ്ങൾ ഡീകാർബണൈസ് ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക, രാസ സുരക്ഷ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും വിവരങ്ങളും വൈദഗ്ധ്യവും പങ്കിടാനും പരസ്പരം ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകുന്ന ദീർഘകാല പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ട് തങ്ങളുടെ കാലാവസ്ഥയും പാരിസ്ഥിതിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് പരസ്പരം സഹായിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ജല-മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ശുദ്ധമായ ഹൈഡ്രജൻ,…

കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നു

അലമെഡ (കാലിഫോര്‍ണിയ): കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി. ജൂണ്‍ 3 വെള്ളിയാഴ്ചയാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. കാലിഫോര്‍ണിയ സംസ്ഥാനത്തു ആദ്യമായി മാസ്‌ക് മാന്‍ഡേറ്റ് നടപ്പാക്കുന്ന ആ്ദ്യ കൗണ്ടിയാണിത്. അലമെഡ കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണെന്ന് കൗണ്ടി ഹെല്‍ത്ത് ഓഫീസര്‍ ഡോ.നിക്കളസ് മോസ് ഒരു പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ തള്ളികളയേണ്ടതല്ല. നമ്മുടെ സമൂഹത്തെ സംരക്ഷിക്കുവാന്‍ മാസ്‌ക്ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കഴിഞ്ഞ ആഴ്ച കൗണ്ടിയിലെ 100,000 പേരില്‍ 354 പേര്‍ക്ക് വീതം കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇത് മെയ് മാസം മദ്ധ്യത്തില്‍ ഉണ്ടായതിനേക്കാള്‍ 20 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. കോവിഡ് 19 വര്‍ദ്ധിച്ചുവരുന്ന കൗണ്ടികളില്‍ ഇന്‍ഡോര്‍ പബ്ലിക്ക് സ്ഥലങ്ങളില്‍ യൂണിവേഴ്‌സല്‍ മാസ്‌ക്കിംഗ് പ്രാക്ടീസ് പാലിക്കേണ്ടിവരുമെന്ന് സി.ഡി.സി.യും മുന്നറിയിപ്പ്…

ഓക്‌ലഹോമ കൂട്ട വെടിവയ്പ്പ് നടന്ന ദിവസം തോക്കുധാരി എ ആര്‍-15 റൈഫിള്‍ വാങ്ങി: പോലീസ്

ഒക്‌ലഹോമ: തുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയില്‍ ബുധനാഴ്ച നടന്ന കൂട്ട വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ വെടിവെച്ചയാളുടെ ഡോക്ടറും ഉൾപ്പെടുന്നു. വെടിവെച്ചയാള്‍ നടുവേദനയെ കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ ചികിത്സ തേടിയിരുന്നുവെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിൽ തോക്കുധാരി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഡോക്ടർമാരായ പ്രെസ്റ്റൺ ഫിലിപ്‌സ് (തോക്കുധാരിയെ ചികിത്സിച്ച ഡോക്ടര്‍), മറ്റൊരു ഡോക്ടറായ സ്റ്റെഫാനി ഹുസൻ, സൂപ്പര്‍‌വൈസര്‍ അമൻഡ ഗ്ലെൻ, രോഗിയായ വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൈക്കിൾ ലൂയിസ് എന്ന തോക്കുധാരി സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. തോക്കുധാരി മൈക്കിള്‍ ലൂയിസ് ഡോ. ഫിലിപ്സിന്റെ പരിചരണത്തിലായിരുന്നു എന്നും, മെയ് 19 ന് നടുവേദനയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു എന്നും തുള്‍സ പോലീസ് മേധാവി വെന്‍ഡല്‍ ഫ്രാങ്ക്ലിന്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് 24-ന് മൈക്കിളിനെ ഡിസ്ചാര്‍ജ്ജ്…

പ്രശസ്ത മാധ്യമ പ്രവർത്തകൻ ബാരി ഹോഫ്‌മാൻ അന്തരിച്ചു

ഡാളസ്: പ്രിന്റ്, ബ്രോഡ്കാസ്റ്റ് മാധ്യമ രംഗത്ത് 50 വർഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള പത്രപ്രവർത്തകനും എഡിറ്ററും കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവും പ്രസ് ക്ലബ് ഓഫ് ഡാളസ് ബോർഡ് അംഗവുമായ ബാരി ഹോഫ്മാൻ ജൂൺ ഒന്നിന് ഡാളസിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പത്തു വർഷം മുമ്പാണ് അദ്ദേഹം ഡാളസിലേക്ക് താമസം മാറിയത്. രണ്ടായിരത്തിലധികം ബിസിനസ്സ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന ആരോഗ്യ-മെഡിക്കൽ വാർത്താ സേവനമായ ഹെൽത്ത് ഡേ ന്യൂസ് സർവീസിന്റെ പങ്കാളിയും സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, ന്യൂയോർക്ക് സിറ്റിയിലെ WNEW റേഡിയോ, യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ ഓഡിയോ നെറ്റ്‌വർക്ക് വാർത്താ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വാർത്താ സ്ഥാപനങ്ങളുടെ റിപ്പോർട്ടറായും എഡിറ്ററായും ഹോഫ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. ഗാനെറ്റ്, ടൈംസ് മിറർ എന്നിവയിൽ മികച്ച എഡിറ്റോറിയൽ, ജനറൽ മാനേജ്‌മെന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസോസിയേറ്റഡ് പ്രസ്…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ്‌ നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.…

മറിയാമ്മ പിള്ള ഓർമ്മയായി; ജനസഞ്ചയമൊഴുകിയെത്തിയ സ്നേഹ നിർഭരമായ വിടവാങ്ങൽ

‘ഉരുക്കു വനിത’ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ട്ട നേടിയ ഒരിക്കലും മറക്കാനാവാത്ത നാമം ചിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള അമേരിക്കൻ മലയാളികളുടെയും സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഇന്നലെ ഉച്ചയയ്ക്ക് 12 മണിയോടെ ചിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്. മലയാളി സമൂഹത്തിന് ഒരിക്കലും മറക്കനാവാത്ത നാമമായിരുന്നു മറിയാമ്മ പിള്ള. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മറിയാമ്മ പിള്ളയുടേത്. എന്നും എവിടെയും സ്നേഹത്തോടെ മാത്രം പ്രതൃക്ഷപ്പെട്ടിരുന്ന സ്ത്രീ രത്നമായിരുന്നു അവർ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായിമാറിയ മഹാത്ഭുതമായിരുന്നു മറിയാമ്മ പിള്ള.…

ഉക്രെയ്‌നിന് റോക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് അമേരിക്ക എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് റഷ്യ

ഉക്രെയിനിന് വാഷിംഗ്ടണ്‍ ദീര്‍ഘദൂര മിസൈലുകളും റോക്കറ്റുകളും നല്‍കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് റഷ്യ. കിയെവ് റഷ്യയിലേക്ക് റോക്കറ്റ് ആക്രമണം നടത്തില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, കടുത്ത സംഘർഷങ്ങൾക്കിടയിലും ഉക്രെയ്നിലേക്ക് കൂടുതൽ നൂതന റോക്കറ്റ് സംവിധാനങ്ങൾ നല്‍കിയതിനും റഷ്യ അമേരിക്കയെ ആക്ഷേപിച്ചു. ബുധനാഴ്ച പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ 700 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജിൽ ഹെലികോപ്റ്ററുകൾ, ജാവലിൻ ടാങ്ക് വിരുദ്ധ ആയുധ സംവിധാനങ്ങൾ, തന്ത്രപരമായ വാഹനങ്ങൾ, സ്പെയർ പാർട്സ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദീർഘദൂര ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന നൂതന റോക്കറ്റ് സംവിധാനങ്ങൾക്ക് ഏകദേശം 70 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ അയച്ചുകൊണ്ട് വൈറ്റ് ഹൗസ് മനഃപൂർവം എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന് മോസ്‌കോ വിശ്വസിക്കുന്നതായും, റഷ്യ അവസാനം വരെ ഉക്രേനിയക്കെതിരെ യുദ്ധം ചെയ്യണമെന്ന നിലപാടാണ് അമേരിക്ക പുലർത്തുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി…