ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന നേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാച്ച ഉച്ചയ്ക്കായിരുന്നു ഫൊക്കാനയുടെ ശക്തയായ വനിതാ നേതാവായിരുന്ന മറിയാമ്മ പിള്ള ഈ ലോകത്തോട് വിട വാങ്ങിയത്. മൃതസംസ്ക്കാരം ബുധനാഴ്ച്ച രാവിലെയാണ്. വ്യൂവിങ്ങ് (പൊതു ദർശനം) ചൊവ്വാഴ്ച്ച വൈകുന്നരവുമാണ്. ചൊവ്വ ബുധൻ ദിവസങ്ങളിലായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആശ്രുപൂജയർപ്പിക്കാൻ ഫൊക്കാനയുടെ ഒട്ടു മിക്ക നേതാക്കളും ചിക്കാഗോയിലേക്ക് എത്തിച്ചേരും. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഫൊക്കാനയുടെ നിറ സാന്നിധ്യമായിരുന്ന ഫൊക്കാനയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയിലെ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് ഫൊക്കാന നേതാക്കൾ പറയുന്നു. ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന മറിയാന്ന പിള്ളയുടെ വേര്‍പാട് ഫൊക്കാനയ്ക്ക് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വരും തലമുറയ്ക്ക് മികച്ച മാര്‍ഗ്ഗദര്‍ശിയായിരുന്ന മനുഷ്യസ്നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Category: AMERICA
നാസി സ്വസ്തിക്കും ഹിന്ദു സ്വസ്തിക്കും വ്യത്യസ്തമാണ്: കാലിഫോർണിയ
കാലിഫോർണിയ: നാസി ജർമ്മനി ഉപയോഗിച്ചിരുന്ന പകയുടെയും നശീകരണത്തിനും ചിഹ്നമായി ചരിത്രം സാക്ഷിക്കുന്ന സ്വസ്തിക്കും (ഹാക്കൻക്രൂസ്) ഹിന്ദു വിശ്വാസികൾ ഉപയോഗിച്ചു വരുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും വിശുദ്ധിയുടെയും ചിഹ്നമായ സ്വസ്തിക്കും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലി. ഇതുസംബന്ധിച്ച് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം റെബേക്കാ ബെയർ മെയ് 26നു അസംബ്ലിയിൽ അവതരിപ്പിച്ച ഹേറ്റ് ക്രൈം ബിൽ (എ ബി 2282)സഭ ചർച്ച ചെയ്തു പാസാക്കി. രണ്ട് ചിഹ്നങ്ങളും തമ്മിലുള്ള അന്തരം പരസ്യമായി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ . നാലുമാസത്തെ തുടർച്ചയായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത് . നാസികളുടെ ചിഹ്നമായ അംഗീകരിക്കപ്പെട്ടിരുന്ന ഹാക്കൻ ക്രൂസ് പരസ്യമായി പ്രദർശിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം അമേരിക്കയിൽ വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്നു. ഇതുവരെ നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന ബില്ലാണ് കാലിഫോർണിയ അസംബ്ലി പാസാക്കിയ എബി 22…
ഫൊക്കാനയിലെ ഉരുക്കു വനിത: ചിക്കാഗോ മലയാളികളുടെ സ്നേഹനിധിയായ മറിയാമ്മ ചേച്ചി ഇനി ഓർമ്മകളിൽ
മാണി സാർ നാമകരണം ചെയ്തു; “മറിയാമ്മ പിള്ള ഫൊക്കാനയുടെ ഉരുക്കു വനിത” ന്യൂജേഴ്സി: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയാണ് ലോകം ആദ്യമായി ഉരുക്കു വനിതാ (iron lady) എന്നു വിളിച്ചത്. പിന്നീട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശക്തയായ വനിതാ നേതാവായി മാറിയ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ ലോകം ആ പേരു ചൊല്ലി വിളിച്ചു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ ചിക്കോഗോയിലും ഒരു ശകതയായ വനിതാ നേതാവിനെ അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ “ഉരുക്കു വനിത” എന്ന് വിശേഷിപ്പിച്ചു തുടങ്ങി. ” ഉരുക്കു വനിത” എന്ന നാമകരണം മറ്റാരുമല്ല മറിയാമ്മ പിള്ളയ്ക്ക് ചാർത്തി നൽകിയത് ; മുൻ മന്ത്രി സാക്ഷാൽ കെ.എം. മാണിയാണ് ഫൊക്കാനയുടെ ഒരു കൺവെൻഷനിൽ പങ്കെടുക്കാനെത്തിയപ്പോൾ മറിയാമ്മ പിള്ളയെ ഉരുക്കു വനിതാ എന്ന് വിശേഷിപ്പിച്ചത്. മറിയാമ്മ പിള്ളയുടെ ചറുചുറുക്കും ആജ്ഞാശക്തിയും നേതൃപാടവും…
കുരങ്ങുപനി മന്ദീഭവിച്ചേക്കാം, പക്ഷേ ഇല്ലാതാകില്ല: റിപ്പോർട്ട്
കുരങ്ങു പനി അഥവാ മങ്കിപോക്സിന്റെ വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ, ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത് ഈ രോഗം ഒരിക്കലും ഉന്മൂലനം ചെയ്യപ്പെടില്ല. കാരണം, വളരെയധികം അണുബാധകൾ ശ്രദ്ധിക്കപ്പെടാതെ പോകുകയും വളർത്തുമൃഗങ്ങൾ വൈറസിനെ സൂക്ഷിക്കുന്നത് തുടരുകയും ചെയ്യും. ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, ആഫ്രിക്കയിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതിനാൽ, ഇപ്പോൾ യുകെയിലും യൂറോപ്പിലും കുരങ്ങുപനി വ്യാപകമാകുമെന്ന് പ്രമുഖ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ അടുത്ത സമ്പർക്കത്തിലൂടെ ഇത് പടരുന്നതിനാൽ, നിലവിലെ പൊട്ടിപ്പുറപ്പെടല്‍ കോവിഡ് പോലെയുള്ള ഒരു പകർച്ചവ്യാധിയായി മാറില്ലെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ആദം കുച്ചാർസ്കി വിശ്വസിക്കുന്നു. എന്നാല്‍, “ഏറ്റവും വലിയ അപകടസാധ്യത” സംഭവങ്ങൾ ചില പ്രദേശങ്ങളിൽ ഇല്ലാതാക്കില്ല എന്നതാണെന്ന് യുകെയുടെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (SAGE) അംഗം കൂടിയായ എപ്പിഡെമിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ പ്രസരണം വസൂരിയുമായി…
സ്റ്റീഫൻ ജോസഫ് (85) നിര്യാതനായി
ന്യൂയോർക്ക്: ഇടുക്കി ഭൂമിയാംകുളം മണ്ണാർകാട്ടിൽ സ്റ്റീഫൻ ജോസഫ് (85 വയസ്സ് ) നിര്യാതനായി. ഭാര്യ മേരി സ്റ്റീഫൻ കോട്ടയം പുന്നത്തറ പനന്താനത്ത് കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ജോസ് (ഇറ്റലി), സെലിൻ രാജു (ന്യൂയോർക്ക്), ജോയി, തോമസ്, റെജി, സണ്ണി മരുമക്കൾ: ഫിലിപ്പ്, രാജു (ന്യൂയോർക്ക്) ജോളമ്മ (ഇറ്റലി), വിജി, ലാലി, ബിന്ദു , സോഫിയ. ശവസംസ്കാര ശുശ്രൂഷകൾ മെയ് 29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഭൂമിയാംകുളത്തെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ ഇടവക ദേവാലയമായ തടിയംപാട് ഫാത്തിമാമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ : ApnadesTV Facebook streaming Link* https://www.facebook.com/Apnadestv/ കൂടുതൽ വിവരങ്ങൾക്ക്: ഷെഞ്ജു രാജു – ന്യൂയോർക്ക് 914 386 0286, റജി സ്റ്റീഫൻ (ഇന്ത്യ) (91) 790 28…
കൊറിയൻ പെനിൻസുലയിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള പദ്ധതികൾക്കെതിരെ ചൈന
ഉത്തര കൊറിയയ്ക്കെതിരായ ഉപരോധം പ്യോങ്യാങ്ങിന്റെ ആണവ പ്രശ്നം പരിഹരിക്കാൻ സഹായിക്കില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് കൊറിയൻ പെനിൻസുലയിലേക്ക് “യുദ്ധം വ്യാപിപ്പിക്കാൻ” ശ്രമിക്കുന്നവർക്കെതിരെ “ഉറച്ച തീരുമാനം” എടുക്കുമെന്ന് ചൈന പ്രതിജ്ഞയെടുത്തു. ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ പേരിൽ 2006 മുതൽ യുഎൻ രക്ഷാസമിതിയുടെ (യുഎൻഎസ്സി) ഉപരോധം തകർത്ത ഉത്തര കൊറിയ, ഈ വർഷം മിസൈൽ വിക്ഷേപണങ്ങൾ വേഗത്തിലാക്കി, ഒരു ഡസനിലധികം ആയുധ പരീക്ഷണങ്ങൾ നടത്തി. 2017 ന് ശേഷം ആദ്യമായി ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐബിഎം) ഉൾപ്പെടെ ഒരു ഡസനിലധികം ആയുധ പരീക്ഷണങ്ങളും നടത്തി. ചൈനയും റഷ്യയും യുഎസിന്റെ കരട് പ്രമേയം വീറ്റോ ചെയ്തതിനെത്തുടർന്ന് ഉത്തര കൊറിയയ്ക്കെതിരായ കൂടുതൽ ഉപരോധങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന അമെരിക്കാ, ഉത്തരകൊറിയയ്ക്കെതിരായ പുതിയ ഉപരോധങ്ങൾക്കായി യുഎൻഎസ്സിയിൽ നടത്തിയ ഏറ്റവും പുതിയ നീക്കത്തിൽ പരാജയപ്പെട്ടു. ചൈനയും റഷ്യയും ഉത്തരകൊറിയയില്‍ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നു, കൊറിയൻ ഉപദ്വീപിലെ…
റഷ്യയ്ക്കെതിരായ യുഎസ് ഉപരോധം ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കി: റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ്
വാഷിംഗ്ടണ്‍: മോസ്കോയ്ക്കെതിരായ വാഷിംഗ്ടണിന്റെ നിയമവിരുദ്ധമായ ഉപരോധം ആഗോള ഭക്ഷ്യപ്രതിസന്ധി കൂടുതൽ വഷളാക്കിയതായി അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ് വെള്ളിയാഴ്ച പറഞ്ഞു. ആഗോള ഭക്ഷ്യ വിപണിയിലെ ബുദ്ധിമുട്ടുകൾ വളരെക്കാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ വാഷിംഗ്ടണും സക്യരാജ്യങ്ങളും റഷ്യയ്ക്കെതിരെ നിയമവിരുദ്ധമായ ഉപരോധം ഏർപ്പെടുത്തിയത് പ്രതിസന്ധി കൂടുതൽ വഷളാക്കി എന്നും അദ്ദേഹം പറഞ്ഞു. ഉപരോധം കാർഷിക ഉൽപന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ഭക്ഷ്യ വിപണിയേയും അതു ബാധിച്ചു എന്ന് റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു. റഷ്യയുടെ ആഭ്യന്തര കയറ്റുമതിക്കാർക്ക് പലപ്പോഴും കയറ്റുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “അവർ തടഞ്ഞ പേയ്മെന്റുകൾ, ലോണുകളും ഇൻഷുറൻസും നിഷേധിക്കൽ, ചരക്ക് കപ്പലുകൾ ബുക്ക് ചെയ്യുന്നതിലെ പ്രശ്നങ്ങൾ, കാർഷിക ഉപകരണങ്ങളും വിത്തുകള്‍ വാങ്ങുന്നതിനു പോലും സാധിക്കുന്നില്ല. കൂടാതെ, യുഎസ് ഞങ്ങളുടെ രാസവളങ്ങളുടെ ഇറക്കുമതി നികുതി വർദ്ധിപ്പിക്കുന്നതും തുടരുന്നു എന്ന് അന്റോനോവ് പറഞ്ഞു. റഷ്യയ്ക്കെതിരായ ഉപരോധത്തിന്റെ…
കിഴക്കൻ ഉക്രെയ്നിൽ പോരാട്ടം തുടരുന്നതിനിടെ ഡോൺബാസിലെ പ്രധാന നഗരം റഷ്യ പിടിച്ചെടുത്തു
അയൽരാജ്യത്തിനെതിരായ മോസ്കോയുടെ ആക്രമണം ശാശ്വതമായി തുടരുന്നതിനാൽ കിഴക്കൻ ഉക്രെയ്നിലെ തന്ത്രപ്രധാനമായ വടക്കുകിഴക്കൻ പട്ടണമായ ലൈമാൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലായതായി റഷ്യ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക റഷ്യൻ അനുകൂല വിഘടനവാദികൾ സീവിയേറോഡോനെറ്റ്സ്കിന്റെ പടിഞ്ഞാറ് റെയിൽവേ ഹബ്ബായ ലൈമാനെ നിയന്ത്രിച്ചുവെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പ്രസ്താവന പുറപ്പെടുവിച്ചത്. “ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ മിലിഷ്യയുടെയും റഷ്യൻ സായുധ സേനയുടെയും സംയുക്ത പ്രവർത്തനങ്ങളെത്തുടർന്ന്, ലിമാൻ നഗരം ഉക്രേനിയൻ ദേശീയവാദികളിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കപ്പെട്ടു,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലിമാന്റെ ഭൂരിഭാഗവും റഷ്യ പിടിച്ചെടുത്തുവെന്നും എന്നാൽ തെക്കുപടിഞ്ഞാറുള്ള സ്ലോവിയൻസ്കിലേക്കുള്ള മുന്നേറ്റം തങ്ങളുടെ സൈന്യം തടയുകയാണെന്നും വെള്ളിയാഴ്ച ഉക്രൈൻ പറഞ്ഞിരുന്നു. ഉക്രേനിയൻ-റഷ്യൻ സേനകൾ ലൈമനുവേണ്ടി ഏതാനും ദിവസങ്ങളായി പോരാടുകയാണ്. കിഴക്കൻ പ്രദേശമായ ഡോൺബാസിലെ ബഖ്മുട്ട്, സോളേദാർ നഗരങ്ങളിലെ ഉക്രേനിയൻ കമാൻഡ് പോസ്റ്റുകൾ തകർക്കാൻ മിസൈൽ ആക്രമണങ്ങൾ ഉപയോഗിച്ചതായി…
ഗാർഡൻ ഓഫ് ലൈഫിന്റെ ഔദ്യോഗിക രേഖകൾ മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി
ന്യൂയോർക് :കൊല്ലം ജില്ലയിലെ പ്രവാസി മലയാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ മനോഹരമായ അന്തരീക്ഷത്തിൽ നിർമിച്ച GARDEN OF LIFE റിട്ടയർമെന്റ് ഹോം, മാനസികാരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയുടെ വിശദ വിവരങ്ങൾ ഉൾകൊള്ളുന്ന ഔദ്യോഗിക രേഖകൾ കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഗാ ർഡൻ ഓഫ് ലൈഫ് ചെയർമാൻ ഡോ. എം. കെ. ലൂക്കോസ് മന്നിയോട്ടിൽ നിന്ന് മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി, കൊല്ലം ജില്ലയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി പ്രധാനപ്പെട്ടതും ചരിത്രപരവുമാണെന്ന് . സ്ഥലം എം എൽ എ യും മന്ത്രിയുമായ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു .എൻ.കെ.പ്രേമചന്ദ്രൻ ലോക് സഭാംഗം, കൊല്ലം മേയർ (നഗര മാതാവ് ) പ്രസന്നാ ഏർണെസ്റ്റും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഡോ. ജേക്കബ് തോമസ്, ബിജു തോണിക്കടവിൽ.തോമസ് ടി ഉമ്മൻ, ബിജു ജോസഫ് തുടങ്ങിയവർ.ഉൾപ്പെടെ നിരവധി .വിദേശ മലയാളികളും സാമൂഹിക സാംസ്കാരിക…
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ടെക്സസ് പ്രതിഷ്ടാ ദിനാചരണ മഹോത്സവം മെയ് 27,28,29,30,31 തീയതികളിൽ നടക്കുന്നു. മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി മുഖ്യ ആചാര്യനായി കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ശ്രീ ഗിരീശൻ തിരുമേനി, ശ്രീ പരമേശ്വരൻ തിരുമേനി, ശ്രീ വാസുദേവൻ തിരുമേനി, ശ്രീ ചെക്കൂർ ഉണ്ണികൃഷ്ണൻ തിരുമേനി, ശ്രീ തിടിൽ പുലിയപ്പടമ്പ് വിനേഷ് തിരുമേനി, എന്നിവർ സഹ ആചാര്യന്മാരായും പ്രതിഷ്ഠ കർമ്മങ്ങൾ നിർവഹിക്കും. ശ്രീ പല്ലശ്ശേന ശ്രീജിത് മാരാർ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക. മെയ് 27-ആം തീയതി വൈകിട്ട് 6:00 മണിക്ക് ആചാര്യ വരണത്തോടുകൂടിയാണ് പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 108 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്രതിഷ്ടാ ദിനത്തോടനുബന്ധിച്ചിട്ടുള്ള…
