കിഴക്കൻ ഉക്രെയ്നിലെ പ്രധാന വ്യാവസായിക നഗരത്തിന്റെ മേൽ റഷ്യൻ സൈന്യം ഭാഗിക നിയന്ത്രണം ഏറ്റെടുത്ത് ഡോൺബാസ് മേഖലയിലേക്ക് മുന്നേറി. കിഴക്കൻ ഉക്രേനിയൻ നഗരമായ സെവെറോഡോനെറ്റ്‌സ്കിന്റെ പകുതിയും ഇപ്പോൾ റഷ്യൻ സൈന്യം നിയന്ത്രിക്കുന്നു എന്ന് ഉക്രേനിയൻ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. “നിർഭാഗ്യവശാൽ, മുൻനിര നഗരത്തെ പകുതിയായി വിഭജിക്കുന്നു,” നഗരത്തിന്റെ മിലിട്ടറി, സിവിൽ അഡ്മിനിസ്ട്രേഷൻ തലവൻ ഒലെക്സാണ്ടർ സ്ട്ര്യൂക്ക് ഒരു തത്സമയ സംപ്രേക്ഷണത്തിൽ പറഞ്ഞു. “എന്നാൽ നഗരം ഇപ്പോഴും സ്വയം പ്രതിരോധിക്കുന്നു, നഗരം ഇപ്പോഴും ഉക്രേനിയൻ ആണ്, ഞങ്ങളുടെ സൈനികർ അതിനെ പ്രതിരോധിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. വെവ്വേറെ, ലുഹാൻസ്ക് റീജിയണൽ ഗവർണർ സെർജി ഗൈഡേ ഒരു ഓൺലൈൻ പ്രസ്താവനയിൽ സെവെറോഡോനെറ്റ്സ്കിലെ സ്ഥിതി വളരെ സങ്കീർണ്ണമാണെന്ന് പറഞ്ഞു. ഉക്രേനിയൻ സൈന്യം ഇപ്പോഴും ചില പ്രദേശങ്ങളുടെ നിയന്ത്രണം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോൺബാസിൽ ലുഹാൻസ്ക് പിടിച്ചെടുക്കാനുള്ള റഷ്യയുടെ പാതയിൽ കിടക്കുന്ന നിരവധി…
Category: AMERICA
തോമസ് പണിക്കർ (ഷാജി 62) നിര്യാതനായി
ഡാളസ് : കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ തോമസ് പണിക്കർ (ഷാജി) നിര്യാതനായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് ജൂൺ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്. ഡാളസിൽ നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും. സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്. മക്കൾ: നീന-സേബ് മുണ്ടോലി, നിഥിൻപണിക്കർ, നിഖിൽ പണിക്കർ. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഐസക് 214 793 6450.
ജനാധിപത്യം ഇല്ലെങ്കിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനവുമില്ല: സ്പീക്കർ എം.ബി. രാജേഷ്
ഹൂസ്റ്റണ്‍: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പുതിയ ഭരണസമിതിയുടേയും ഹൂസ്റ്റണ്‍ ചാപ്റ്ററിന്റേയും പ്രവര്‍ത്തനോദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. സ്റ്റാഫോര്‍ഡിലെ അണ്‍ഫോര്‍ഗറ്റബിള്‍ മെമ്മറീസ് ഹാളിലെ നിറഞ്ഞ സദസില്‍ നടന്ന ചടങ്ങില്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കോർട്ട് ഓഫ് ലോ-3 ജഡ്ജ് ജൂലി മാത്യൂസ്, സ്റ്റാഫോര്‍ഡ് പ്രോടേം മേയര്‍ കെന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്പീക്കര്‍ രാജേഷിനേയും, വിശിഷ്ടാതിഥികളേയും ഹാളിലേക്കാനയിച്ചു. അനില്‍ ആറന്മുള, മഞ്ജു മേനോൻ എന്നിവരായിരുന്നു എം.സിമാര്‍. യുവാല്‍ഡേ സ്‌കുളില്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ക്കും, അന്തരിച്ച മറിയാമ്മ പിള്ളയ്ക്കും അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന മെമ്മോറിയല്‍ ഡേ പ്രമാണിച്ച് ധീര സൈനികരേയും അനുസ്മരിച്ചു. ഐ.പി.സി.എന്‍.എ ജനറല്‍ സെക്രട്ടറി രാജു…
പ്രൗഢി വെടിയാതെ അവസാന ശ്വാസത്തിലും നിറപുഞ്ചിരിയുമായി നിത്യതയുടെ അനന്തവിഹായസിലേക്ക് ‘ഉരുക്കു വനിത’ യാത്രയായി
മറിയാമ്മ പിള്ള അന്ത്യയാത്രയാകുമ്പോൾ കുടുംബങ്ങളോടൊപ്പം മുറിയിലുണ്ടായിരുന്ന ജോർജ് പണിക്കരുടെ സ്മരണകൾ ചിക്കാഗോ: “മരിയ്ക്കും മുൻപ് ഒരു നോക്ക് കാണാൻ, ഒരു നല്ല യാത്ര മൊഴി നൽകാൻ ഭാഗ്യമുണ്ടായില്ല എങ്കിലും കൃത്യം മരണസമയത്ത് ദൈവം എന്നെ അവിടെ ഐ.സി.യുവിന് മുൻപിൽ എത്തിക്കുമ്പോൾ ആ നെഞ്ചിൽ നിന്ന് അവസാന ശ്വാസത്തിനായി പിടയുകയായിരുന്നു ഞങ്ങളുടെ മറിയാമ്മ ചേച്ചി. ഐ.സി.യു. വരാന്തയിൽ ഹൃദയം തുറന്ന് ചേച്ചിയുടെ നല്ല മരണത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ എനിക്ക് അകത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചു.”- ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡണ്ടും ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചിയുമായിരുന്ന മറിയാമ്മ പിള്ളയുടെ മരണ സമയത്ത് എത്തിച്ചേരാൻ ഭാഗ്യം ചെയ്ത ഐ.എം.എ മുൻ പ്രസിഡണ്ടും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ ജോർജ് പണിക്കർ വികാരഭരിതനായി തന്റെ ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു. ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ഫോണിൽ വിളിച്ച് അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് പോകാൻ നിർദ്ദേശിക്കുമായായിരുന്നു.…
റഷ്യയുടെ ‘ഭീഷണി’യ്‌ക്കിടയിൽ സൈന്യത്തെ നവീകരിക്കാൻ 107 ബില്യൺ ഡോളർ ഫണ്ട് ജർമ്മനി സമ്മതിച്ചു
രാജ്യം റെക്കോർഡ് പണപ്പെരുപ്പം നേരിടുന്നതിനിടയിലും, ജർമ്മനിയുടെ സഖ്യ സർക്കാരും പ്രധാന പ്രതിപക്ഷ പാർട്ടിയും രാജ്യത്തിന്റെ സൈനിക ബജറ്റിലേക്ക് 100 ബില്യൺ യൂറോ (107 ബില്യൺ ഡോളർ) വർധിപ്പിക്കാൻ ധാരണയിലെത്തി. ഈ നീക്കത്തെ ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെടുത്തി, ബെർലിനിൽ മൂന്ന് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സായുധ സേനയ്ക്ക് പ്രത്യേക ഫണ്ട് സൃഷ്ടിക്കുന്നതിനുള്ള കരാർ ഉണ്ടായതെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഈ നിർദ്ദേശത്തിന് രണ്ട് പാർലമെന്ററി ചേമ്പറുകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. അതിനാൽ, ചാൻസലർ ഒലാഫ് ഷോൾസ് മധ്യ-വലതുപക്ഷ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മുൻകൂർ അനുമതി തേടി. “100 ബില്യൺ യൂറോ അധിക നിക്ഷേപത്തിലൂടെ വരും വർഷങ്ങളിൽ ബുണ്ടസ്‌വെഹർ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾ ഒരുമിച്ച് ഉറപ്പാക്കുന്നു,” സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഉക്രെയ്‌നിലെ രൂക്ഷമായ യുദ്ധത്തിനിടയിൽ തന്റെ രാജ്യത്തിന്റെയും യൂറോപ്പിന്റെയും സുരക്ഷയ്‌ക്കായുള്ള “വലിയ ചുവടുവയ്‌പ്പ്” എന്നാണ് ഷോൾസ് ഇതിനെ…
ഐവിൻ പീടികയിൽ കെസിസിഎൻഎ കണ്‍വൻഷൻ റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ
ഷിക്കാഗോ: ഇൻഡ്യാനയിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷന്‍റെ റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി ഐവിൻ പീടികയിലിനെ തെരഞ്ഞെടുത്തു. കണ്‍വൻഷന്‍റെ രജിസ്ട്രേഷൻ നടപടികൾ വളരെ ഭംഗിയായി നടന്നുവരുന്നതായും വടക്കേ അമേരിക്കയിലെ ക്നാനായ മക്കൾ കണ്‍വൻഷനിൽ പങ്കെടുക്കുവാൻ കാണിക്കുന്ന ഉത്സാഹത്തിനും നല്ല മനസിനും റജിസ്ട്രേഷൻ ചെയർമാൻ ഐവിൻ പീടികയിൽ നന്ദി പറഞ്ഞു. ഇനിയും കണ്‍വൻഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്നു തന്നെ കണ്‍വൻഷനിൽ രജിസ്റ്റർ ചെയത് ഈ കനാനായ മാമാങ്കത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഐവിൻ പീടികയിൽ ചെയർമാനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ കോ-ചെയർമാൻമാരായി വെബ്സൈറ്റ് കമ്മിറ്റി ചെയർമാൻ ജോയൽ വിശാഖംതറ, ജോയി ഇണ്ടിക്കുഴി, റിച്ചിൻ ജോയിൻ, അലക്സ് പടിക്കപ്പറന്പിൽ, സാമോൻ പല്ലാട്ടുമഠം, മരിയ സ്റ്റീഫൻ കൊടിഞ്ഞിയിൽ, ഫിലിപ്പ് കരിക്കശേരിൽ എന്നിവരും പ്രവർത്തിക്കുന്നു. കണ്‍വൻഷൻ കണ്‍വീനർ സിബി മുളയാനിക്കുന്നേലും കെസിസിഎൻഎ ലെയ്സണ്‍ സാബു…
എൻഎഫ്എൽ താരം ജെഫ് ഗ്ലാഡിനി വാഹനാപകടത്തിൽ മരിച്ചു
ഡാളസ്: എൻഎഫ്എൽ അരിസോണ കാർഡിനൽസ് ഡിഫൻസീവ് ബാക്ക് ജെഫ് ഗ്ലാഡിനി (25) മേയ് 30 നു ഡാളസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഡാളസ് വുഡ്ഓൾ റോജേഴ്സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാർഡിനൽ ഏജന്‍റ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെഫിന്‍റെ ആകസ്മിക മരണം ടീം അംഗങ്ങൾക്കും കൂട്ടുകാർക്കും ഉൾക്കൊള്ളാനാവുന്നില്ലെന്നാണ് ഏജന്‍റെ ഇതേക്കുറിച്ചു പ്രതികരിച്ചത്. അതേസമയം മെമ്മോറിയൽ ഡേ അവധിആയതിനാൽ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ടെക്സസിലെ ന്യൂബോസ്റ്റണിൽ 1996 ഡിസംബർ 12 നായിരുന്നു ജെഫിന്‍റെ ജനനം. ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി കോളജ് ഫുട്ബോൾ ടീമിലും (2015-19) പിന്നീട് മിനിസോട്ട വൈകിൻസിലും ജേഴ്സി അണിഞ്ഞു. 2022 ലാണ് അരിസോണ കാർഡിനൽസിൽ അംഗമാകുന്നത്. നാഷണൽ ഫുട്ബോൾ ലീഗിൽ രണ്ടു സീസണിൽ ഫുട്ബോൾ കോർണർ ബാക്കിലായിരന്നു. അരിസോണ കാർഡിനൻസുമായി ഈ വർഷം മാർച്ച് 17 നായിരുന്നു കരാറിൽ ഒപ്പിട്ടിരുന്നത്. രണ്ടു വർഷത്തേയ്ക്കായിരുന്നു…
വിവാഹ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടവർക്ക് ആദരം
ന്യൂയോർക്ക്: വിവാഹ ജീവിതത്തിന്‍റെ അമ്പത്തിയൊന്നാണ്ടുകൾ പിന്നിട്ടതിന്‍റെ സന്തോഷദീപം എൺപതുകളിലെത്തിയ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും തെളിയിച്ചപ്പോൾ ആ നിലവിളക്ക് ദീപത്തിൽ നിന്നുള്ള കിരണങ്ങൾ സദസിലുണ്ടായിരുന്ന എൺപത്തിനാല് ദമ്പതികളിൽ ആഹ്‌ളാദത്തിന്‍റേയും സായൂജ്യത്തിന്‍റെയും വർണ പൂത്തിരികളായി പെയ്‌തിറങ്ങി. ന്യൂയോർക്ക് ബെത്‌പേജ് സെന്‍റ് മേരീസ് സീറോ മലബാർ ഇടവക വൈവാഹിക രജത ജൂബിലിയും അതിലേറെയും പിന്നിട്ടവർക്ക് ആദരമർപ്പിക്കുന്ന ചടങ്ങാണ് അഭൗമിക നിമിഷങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെടുത്തത്. മേയ് 29 ന് പാരിഷ് ഹാളായിരുന്നു ഈ അപൂർവ ഒത്തുചേരലിനു വേദിയായത്. വികാരി ഫാ. ജോൺ മേലേപ്പുറത്തിന്‍റെ ചിന്താമണ്ഡലത്തിൽ വിരിഞ്ഞ ആശയത്തിന് സാക്ഷാത്കാരം നൽകാൻ പാരിഷ് കൗൺസിൽ അംഗങ്ങളും ജൂബിലി കമ്മിറ്റിയും ഏകമനസോടെ പ്രവർത്തിച്ചപ്പോൾ ചടങ്ങുകൾ അദ്ഭുത വിജയത്തിന്‍റെ മേൽത്തട്ടിലെത്തി. ഷിക്കാഗോ സെന്‍റ് തോമസ് രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്‍റെ സാന്നിധ്യം ആഘോഷദിനത്തിന്‍റെ ആത്മീയ ചൈതന്യമുയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ…
ബ്രൂക്‌ലിൻ കത്തോലിക്കാ പള്ളിയിൽ മോഷണം; സക്രാരി കാണാനില്ല
ബ്രൂക്‌ലിൻ (ന്യൂയോർക്ക്): ബ്രൂക്‌ലിൻ സെന്‍റ് അഗസ്റ്റിൻ റോമൻ കത്തോലിക്കാ ദേവലയത്തിൽനിന്നും രണ്ടു മില്യൺ ഡോളർ വിലമതിക്കുന്ന ഗോൾഡൻ ടാബർ നാക്കിൾ (സക്രാരി) കളവു പോയതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. മേയ് 26നു 28 നും ഇടയിലാണ് ടാബർ നാക്കിൾ കളവുപോയതെന്നു കരുതുന്നു. ദേവാലയത്തിന്‍റെ ആൾട്ടറിലുണ്ടായിരുന്ന മാലാഖയുടെ പ്രതിമ തല അറുത്ത നിലയിലും കാണപ്പെട്ടു. സക്രാരിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കൾ അൾത്താരക്ക് ചുറ്റും ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കൾ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചതായും സെക്യൂരിറ്റി സിസ്റ്റം തകർത്തതായും കണ്ടെത്തിയിട്ടുണ്ട്. വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്ന ബോക്സാണ് ടാബർ നാക്കിൾ. 18 കാരറ്റ് സ്വർണവും ചുറ്റുപാടും രത്നങ്ങൾ പതിച്ചതുമാണിത്. രാജ്യത്തെ തന്നെ ഏറ്റവും വിലകൂടിയ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരം വയ്ക്കുവാൻ മറ്റൊന്നില്ല എന്നാണ് ബ്രൂക്‌ലിൻ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സംഭവത്തെകുറിച്ച് എന്തെങ്കിലും…
ഫൊക്കാനയിൽ മറിയാമ്മ പിള്ളയോളം പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരു വനിതാ നേതാവില്ല: ഡോ. മാമ്മൻ സി. ജേക്കബ്
ഫ്ലോറിഡ: ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നിര്യാണം ചിക്കാഗോയില്‍ മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളിലുള്ള എല്ലാ മലയാളികള്‍ക്കും തീരാ നഷ്ടമാണെന്ന് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ.മാമ്മൻ സി. ജേക്കബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്ന മറിയാമ്മ പിള്ളയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ ഡോ.മാമ്മൻ സി. ജേക്കബ് മറിയാമ്മ പിള്ള അധ്യക്ഷയായ ഫൊക്കാന എത്തിക്സ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിക്കുക വഴി വലിയ അനുഭവ സമ്പത്താണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും മറിയാമ്മ പിള്ളയും ട്രസ്റ്റി ബോർഡിൽ ഒരുമിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ട്രസ്റ്റി ബോർഡ് മീറ്റിംഗുകളിൽ മറിയാമ്മ പിള്ളയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഏറെ വിലമതിക്കുന്നതായിരുന്നു. അവരുടെ പല നിലപാടുകളും ട്രസ്റ്റി ബോർഡിന് ഏറെ സ്വീകാര്യതയുള്ളവയായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ വിയോഗം ഫൊക്കാന ട്രസ്റ്റി ബോർഡിനും തെരെഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും…
