എൻഎഫ്എൽ താരം ജെഫ് ഗ്ലാഡിനി വാഹനാപകടത്തിൽ മരിച്ചു

ഡാളസ്: എൻഎഫ്എൽ അരിസോണ കാർഡിനൽസ് ഡിഫൻസീവ് ബാക്ക് ജെഫ് ഗ്ലാഡിനി (25) മേയ് 30 നു ഡാളസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ഡാളസ് വുഡ്ഓൾ റോജേഴ്സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാർഡിനൽ ഏജന്‍റ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെഫിന്‍റെ ആകസ്മിക മരണം ടീം അംഗങ്ങൾക്കും കൂട്ടുകാർക്കും ഉൾക്കൊള്ളാനാവുന്നില്ലെന്നാണ് ഏജന്‍റെ ഇതേക്കുറിച്ചു പ്രതികരിച്ചത്. അതേസമയം മെമ്മോറിയൽ ഡേ അവധിആയതിനാൽ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

ടെക്സസിലെ ന്യൂബോസ്റ്റണിൽ 1996 ഡിസംബർ 12 നായിരുന്നു ജെഫിന്‍റെ ജനനം. ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി കോളജ് ഫുട്ബോൾ ടീമിലും (2015-19) പിന്നീട് മിനിസോട്ട വൈകിൻസിലും ജേഴ്സി അണിഞ്ഞു. 2022 ലാണ് അരിസോണ കാർഡിനൽസിൽ അംഗമാകുന്നത്. നാഷണൽ ഫുട്ബോൾ ലീഗിൽ രണ്ടു സീസണിൽ ഫുട്ബോൾ കോർണർ ബാക്കിലായിരന്നു.

അരിസോണ കാർഡിനൻസുമായി ഈ വർഷം മാർച്ച് 17 നായിരുന്നു കരാറിൽ ഒപ്പിട്ടിരുന്നത്. രണ്ടു വർഷത്തേയ്ക്കായിരുന്നു കരാർ.

Print Friendly, PDF & Email

Leave a Comment

More News