ഓസ്റ്റിന്‍: ടെക്സസ്സിലെ ബഹുഭൂരിപക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നതു നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു ടെക്സസ് ഗവര്‍ണ്ണര്‍. ടെക്സസ്സ് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റ്സും, 85 ശതമാനം സ്വതന്ത്രരും, 74 ശതമാനം റിപ്പബ്ലിക്കന്‍സും ശരാശരി 83 ശതമാനവും മാരിജുവാന മെഡിക്കല്‍, റിക്രിയേഷ്ണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമനിര്‍മ്മാണവും വേണമെന്ന് സര്‍വ്വേ ചൂണ്ടികാട്ടി. മെയ് 18 ബുധനാഴ്ചയാണ് സര്‍വ്വെഫലം പുറത്തുവിട്ടത്. മാരിജുവാന നിയമവിധേയമാക്കുവാന്‍ തയ്യാറല്ല എന്ന് ടെക്സസ് ഗവര്‍ണ്ണര്‍ അസന്നിഗ്ധം പ്രഖ്യാപിച്ചപ്പോഴും, ഇതിനെതിരെ ക്രിമിനല്‍ പെനാലിറ്റി ക്ലാസ്സ് സിമിസ് ഡിമീനര്‍ ആക്കുന്നതിനു ഗവര്‍ണ്ണര്‍ സന്നദ്ധത പ്രകടിപ്പിച്ചു. മാരിജുവാന റിക്രിയേഷ്ണല്‍ ഉപയോഗത്തിന് 18 സംസ്ഥാനങ്ങളില്‍, ടെക്സസ്സിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്സിക്കൊ പോലും നിയമവിധേയമാക്കിയപ്പോള്‍ ടെക്സസ് അതിനു തയ്യാറല്ല എന്നാണ് ഗവര്‍ണ്ണറുടെ നിലപാട്. നവംബറില്‍ ടെക്സസില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഗ്രേഗ്…
Category: AMERICA
ഉക്രൈൻ സംഘർഷം മൂലം ആഗോളതലത്തിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിക്കുമെന്ന് യുഎൻ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ സംഘർഷത്തെത്തുടർന്ന് വരും മാസങ്ങളിൽ “ആഗോള ഭക്ഷ്യക്ഷാമം” ഉണ്ടാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന ആഗോള പട്ടിണിയെക്കുറിച്ചുള്ള യോഗത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഈ സംഘർഷം “ദശലക്ഷക്കണക്കിന് ആളുകളെ പോഷകാഹാരക്കുറവ്, കൂട്ടമായ പട്ടിണി, ദാരിദ്ര്യം എന്നിവയ്ക്ക് ശേഷം ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രേനിയൻ ധാന്യ കയറ്റുമതിയും റഷ്യൻ വളം കയറ്റുമതിയും പുനരാരംഭിക്കുന്നതിന് ശ്രമിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും റഷ്യ, ഉക്രെയ്ൻ, തുർക്കി, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി താൻ “തീവ്രമായ സമ്പർക്കം” പുലർത്തുന്നതായി അദ്ദേഹം പറഞ്ഞു. രാസവളത്തിന്റെ പ്രധാന ഘടകമായ പൊട്ടാഷിന്റെ ലോകത്തെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ റഷ്യയും ബെലാറസും ആണ്. റഷ്യയും ഉക്രെയ്നും ചേർന്ന് ആഗോള ഗോതമ്പ്, ബാർലി വിതരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും സൂര്യകാന്തി എണ്ണയുടെ പകുതിയും വഹിക്കുന്നു. യുദ്ധത്തിന്…
നായയുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരി മരിച്ച സംഭവം; മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റില്‍
വെര്‍ജിനിയ: ഏഴുവയസ്സുകാരി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ മുത്തച്ഛനേയും, മുത്തശ്ശിയേയും പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തതായി വൈന്‍സുബോറൊ കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ഒലിവിയ ഗ്രേയ്സ്സാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന നാലുവയസ്സുള്ള റോട്ടു വെയ്ലറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 29നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഈ സംഭവത്തില്‍ ഒലിവിയായുടെ മാതാപിതാക്കളആയ ആന്റ് ഫ്ളൗസ്(39), അലിഷിയ റെനെ(37) എന്നിവര്‍ക്കെതിരെ കുട്ടിക്കെതിരായ ക്രൂരത, പരിക്കേല്‍പ്പിക്കല്‍ എന്ന വകുപ്പുകള്‍(Cruelty/injury)ഉള്‍പ്പെടെ കേസ്സെടുത്തിരുന്നു. മെയ് 13ന് കേസ്സിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ഗ്രാന്റ് ജൂറി കുട്ടിയുടെ ഗ്രാന്റ് പാരന്റ്സായ സ്റ്റീഫന്‍(60), പെനിലീ(64) എന്നിവരെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ആക്രമാസക്തമായ നായയെ സൂക്ഷിക്കല്‍, ചൈല്‍ഡ് അബ്യൂസ് എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 70 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നാലുപേര്‍ക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. ഇവരെ…
അമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു
ഡാളസ് : ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ഗ്യാലന് ഗ്യാസിന് 50 സെന്റാണ് ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ച മുമ്പ് 3.89 സെന്റായിരുന്നു ഒരു ഗ്യാലന്റെ വില. ഇന്ന് ഒരു ഗ്യാലിന് 4.39 സെന്റാണ്. ദേശീയ ശരാശരി ഒരു ഗ്യാലന് ഗ്യാസിന്റെ വില 4 ഡോളര്‍ 52 സെന്റായി ഉയര്‍ന്നിട്ടുണ്ട്. ടെക്സസ്സില്‍ 4.26 സെന്റാണ് ശരാശരി ഒരു ഗ്യാലന്റെ വില. റഷ്യ-ഉക്രെയ്ന് യുദ്ധത്തിനു മുമ്പു മൂന്ന് ഡോളറിന് താഴെയായിരുന്നു വിലയാണ് ഇപ്പോള്‍ 450 ഡോളറായി ഉയര്‍ന്നിരിക്കുന്നത്. നാഷ്ണല്‍ റിസര്‍വില്‍ നിന്നും ക്രൂഡോയ്ല്‍ വിട്ടു നല്‍കിയിട്ടും ഗ്യാസിന്റെ വില നിയന്ത്രിക്കാനാകുന്നില്ല. റഷ്യയില്‍ നിന്നും ക്രൂഡോയിലിന്റെ ഇറക്കുമതി നിരോധിച്ചതാണ് മറ്റൊരു കാരണം. ടെക്സസ്സില്‍ ക്രൂഡോയില്‍ ഖനനം ഉള്ളതിനാലാണ് അല്പമെങ്കിലും വില നിയന്ത്രിക്കാനായിരിക്കുന്നത്. ഗ്യാസിന്റെ വിലയിലുണ്ടായ വര്‍ദ്ധനവിനനുസരിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ്. പാലിന്റെ വില ഒരു ഗ്യാലന് രണ്ട് ഡോളര്‍…
യുഎസ്-താലിബാൻ കരാറും യു എസ് സൈനികരുടെ പിന്മാറ്റവും അഫ്ഗാൻ സേനയുടെ തകർച്ചയ്ക്ക് കാരണമായി: റിപ്പോർട്ട്
വാഷിംഗ്ടണ്‍: താലിബാനുമായുള്ള വാഷിംഗ്ടണിന്റെ ഇടപാടും തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റവും കഴിഞ്ഞ വർഷം യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ചയുടെ “ഏറ്റവും പ്രധാനപ്പെട്ട ഘടകം” ആണെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ, 2021 ഓഗസ്റ്റിൽ അഫ്ഗാൻ സൈന്യത്തിന്റെ തകർച്ചയ്ക്കും തുടർന്നുള്ള താലിബാൻ ഏറ്റെടുക്കലിനും മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ പിൻഗാമിയും എടുത്ത തീരുമാനങ്ങളിലേക്കാണ് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാനിസ്ഥാൻ റീകണ്‍സ്ട്രക്ഷന്‍ Special Inspector General for Afghanistan Reconstruction (SIGAR) വിരൽ ചൂണ്ടുന്നത്. യുഎസ്-താലിബാൻ കരാർ “യുഎസ്-അഫ്ഗാൻ ബന്ധത്തിൽ വലിയ അനിശ്ചിതത്വം കൊണ്ടുവന്നു,” ജോൺ സോപ്കോ റിപ്പോർട്ടിൽ എഴുതുന്നു. അതിലെ പല വ്യവസ്ഥകളും ഇപ്പോഴും പരസ്യമല്ല. എന്നാൽ, യുഎസും താലിബാനും തമ്മിലുള്ള രേഖാമൂലവും വാക്കാലുള്ളതുമായ രഹസ്യ കരാറുകളിൽ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രഹസ്യ വ്യവസ്ഥകളിലേക്ക് പ്രവേശനമില്ലാതെ പോലും,…
ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള 85 നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി
ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള 85 നയതന്ത്രജ്ഞരെ റഷ്യ ബുധനാഴ്ച പുറത്താക്കി. ഉക്രെയ്നിലെ യുദ്ധം രൂക്ഷമായതിനാൽ പ്രതികാര നടപടിയായാണ് അവരെ പുറത്താക്കാൻ റഷ്യ ഫലപ്രദമായി ഉത്തരവിട്ടത്. “റഷ്യയിലെ ഫ്രഞ്ച് നയതന്ത്ര ദൗത്യങ്ങളിലെ മുപ്പത്തി നാല് ജീവനക്കാരെ വ്യക്തിത്വ നോൺ ഗ്രാറ്റ (persona non grata) യായി പ്രഖ്യാപിച്ചു,” പാരീസിനോടുള്ള പ്രതികരണമെന്ന നിലയിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അംബാസഡർക്ക് നോട്ടീസ് കൈമാറിയ തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ഫ്രഞ്ച് നയതന്ത്രജ്ഞർ റഷ്യയുടെ പ്രദേശം വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് 41 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏപ്രിൽ 11 ന് ആറ് റഷ്യൻ നയതന്ത്രജ്ഞരെ പാരീസ് പുറത്താക്കിയതിനെയും മറ്റ് 35 പേരെ ഏപ്രിൽ 4 ന് പുറത്താക്കിയതിനെയും പരാമർശിച്ചു. 41 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ഫ്രഞ്ച് സർക്കാരിന്റെ…
ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ സുവർണാവസരം
ഫിലാഡൽഫിയ: ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ വനിതാ നർത്തകരെ ക്ഷണിക്കുന്നു. ആഗസ്ത് 20 ശനിയാശ്ച കൺസ്റ്റാറ്റെർ ഓപ്പൺ എയർ തിയേറ്ററി൯റ്റെ അതി വിശാലതയിൽ ആവും മെഗാ തിരുവാതിര അരങ്ങേറുക. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ആഘോഷം എന്ന പ്രേത്യേകതയും ഇതിനുണ്ട്. മുൻ വർഷത്തെ മെഗാ തിരുവാതിര ലോക ശ്രെദ്ധ പിടിച്ചു പറ്റിയതി൯റ്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് ഈ വർഷവും 101 പേരടങ്ങുന്ന തിരുവാതിരക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാസ്യ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രേത്യേക പരിശീലനം നൽകും. താല്പര്യമുള്ള വനിതകൾ മെയ് 31 നു മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആഷ അഗസ്റ്റിൻ (267- 844-8503) എന്ന…
കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് (ഓട്ടംതുള്ളല്‍)
കൊറോണ കഴിഞ്ഞു മാസ്കും മാറ്റി മരണപ്പാച്ചിലില്‍ മനുഷമ്മാര്! നാട്ടിപോക്കിനു ആക്കം കൂടി പൂരം കാണണം പൊടിപൂര- മടിച്ചുപൊളിക്കണം വെള്ളമടിച്ചു കിറുങ്ങി നടക്കണം ഒത്താലൊന്ന് ചാറ്റി നടക്കണം നാട്ടില്‍ അമ്പേ! ഫാഷന്‍ മാറി വേഷം മാറി സാരി മാറി ചുരിദാറു മാറി ജീന്‍സില്‍ കയറി ലലനാമണികള്‍ ചെക്കന്മാരും വേഷം മാറ്റി തലയില്‍ ചുമ്മാടു കണക്കെ മുടികൊണ്ടൊരു കാടു വളര്‍ത്തി! രാഷ്ട്രീയക്കാര്‍ മുഷ്ടി ചുരുട്ടി ആവേശത്തില്‍ മുറവിളി തന്നെ! ഒന്നിനുമൊരു കുറവില്ലവിടെ വെട്ടിക്കൊലയും തട്ടിപ്പും പതിവിലുമേറെ എവിടയുമങ്ങനെ! ചൂടും, കൊതുകും ഒരു വഴിയങ്ങനെ ഉത്സവമെവിടയും കാതു പിളര്‍ക്കും ശബ്ദ മലിനീകരവുമങ്ങനെ! കൊല്ലം രണ്ടു കഴിഞ്ഞൊരു പോക്ക് കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് ഇനിയൊരു വെക്കേഷന് വേണം നാട്ടിപോയ ക്ഷീണം തീര്‍ക്കാന്‍!
ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് സമാപന ദിനത്തിൽ ഏകദിന ക്രൂയിസ് സംഘടിപ്പിക്കുന്നു
ജൂലൈ 10 ന് ഉച്ചയ്ക്ക് 12 ന് ക്രൂയിസ് പുറപ്പെടും; കൺവെൻഷൻ വേദിയിൽ നിന്ന് സീപോർട്ടിലേക്ക് ബസ് സൗകര്യവും ഫ്ളോറിഡ: ഫൊക്കാന ഒർലാന്റോ കൺവെൻഷന്റെ അവസാന ദിനമായ ജൂലായ് 10 ന് കൺവെൻഷൻ പ്രതിനിധികൾക്കായി ഏകദിന കപ്പൽ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷനോടനുബന്ധിച്ച് പ്രതിനിധികൾക്കായി ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്. കാസിനോസിക്രൂയിസ് ആയതിനാൽ ഗെയിം നിയമപ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രയിൽ പങ്കെടുക്കാനായി അനുമതി ലഭിക്കുകയുള്ളു. യാത്രയ്ക്കായി ഒർലാണ്ടോയിൽ നിന്ന് സീപോർട്ടിലേക്കുള്ള ബസ് യാത്രക്കായി 50 ഡോളർ ആൺ ഒരാളിൽ നിന്നും ഈടാക്കുക. താമസം ആവശ്യമുള്ളവർക്ക് ഹോട്ടൽ നിരക്കടക്കം നൽകേണ്ടിവരും. ഹോട്ടലിൽ ബുക്ക് ചെയ്യണമെങ്കിൽ 140 ഡോളർ ആണ് നിരക്ക്. ഒരാൾക്ക് 20 ഡോളർ വീതമാണ് ക്രൂയിസ് യാത്രയ്ക്ക് നൽകേണ്ട ടിക്കറ്റ് നിരക്ക്. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും…
മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ച എസ്.ബി- അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം പ്രൗഢഗംഭീരം
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ചിക്കാഗോയില്‍ നിന്നും ഒരു ന്യൂസ് ലെറ്റര്‍ പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേര്‍ന്ന സൂം മീറ്റിംഗില്‍ ആ സ്വപ്ന പദ്ധതി പൂവണിയുന്നതിന് നിമിത്തമായി. ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനും, എസ്.ബി കോളജ് പ്രിന്‍സിപ്പലും, രണ്ട് മുന്‍ പ്രിന്‍സിപ്പല്‍മാരും, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലും, ചിക്കാഗോ ചാപ്റ്റര്‍ അലുംമ്നികളും, ദേശീയ അലുംമ്നി അംഗങ്ങളും ഒത്തുചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് ന്യൂസ് ലെറ്റര്‍ പ്രകാശന കര്‍മം നടന്നത് എന്നത് ചിക്കാഗോ ചാപ്റ്ററിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. എസ്.ബി – അസംപ്ഷന്‍ അലുംമ്നി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന് മാര്‍ തോമസ്…
