അമേരിക്കയില്‍ നടക്കുന്ന ‘ആഗോള ഭക്ഷ്യ സുരക്ഷ’ യോഗത്തിൽ പങ്കെടുക്കാൻ ബിലാവല്‍ ഭൂട്ടോയെ ബ്ലിങ്കന്‍ ക്ഷണിച്ചു

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ പുതുതായി നിയമിത വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയുമായി താന്‍ ആദ്യമായി ഫോൺ സംഭാഷണം നടത്തുകയും, ഈ മാസം വാഷിംഗ്ടൺ സന്ദർശിക്കാനുള്ള ക്ഷണം നൽകുകയും ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സംഭാഷണത്തിനിടെ ബിലാവലിന്റെ പുതിയ ജോലിയെ അഭിനന്ദിക്കുകയും പരസ്പര പ്രയോജനകരമായ പാക്കിസ്താന്‍-യുഎസ് ഉഭയകക്ഷി പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് തുടരാനുള്ള തന്റെ ആഗ്രഹം ബ്ലിങ്കന്‍ അറിയിക്കുകയും ചെയ്തതായി പാക് വിദേശകാര്യ വക്താവ് പറഞ്ഞു. മെയ് 18 ന് ന്യൂയോർക്കിൽ നടക്കുന്ന ആഗോള ഭക്ഷ്യസുരക്ഷ സംബന്ധിച്ച മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്താനെയും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി മഹാമാരിയെ നേരിടുന്നതിൽ ഇരു രാജ്യങ്ങളുടെയും സഹകരണത്തെ അടിസ്ഥാനമാക്കി ഈ മാസം അവസാനം ഡിജിറ്റലായി നടത്തുന്ന രണ്ടാമത്തെ ആഗോള കോവിഡ് ഉച്ചകോടിയിലേക്ക് ബ്ലിങ്കന്‍ പാക്കിസ്താനെ ക്ഷണിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറിയതിനാൽ പാക്കിസ്താനും…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ആദ്യ കറുത്ത വംശജ ജീൻ പിയറി മെയ് 13ന് ചുമതലയേൽക്കും

വാഷിംഗ്ടണ്‍: ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാക്കിയുടെ ഒഴിവിലേക്ക് പുതിയ പ്രസ് സെക്രട്ടറിയായി ജീൻ പിയറി മെയ് 13 ന് സ്ഥാനമേൽക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സ്ഥാനമൊഴിയുന്ന ജെൻ സാക്കി എസ്എൻബിസി ചാനലിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ സെക്രട്ടറി ജീൻ പിയറി വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ പ്രസ് സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ്. തന്നെയുമല്ല, ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ സ്വവർഗാനുരാഗിയുമാണ്. ഒബാമ പ്രസിഡന്റായി മത്സരിച്ചപ്പോഴും, 2020 ൽ ബൈഡൻ മത്സരിച്ചപ്പോഴും പ്രചാരണ രംഗത്ത് ജീൻ സുപ്രധാന പങ്കുവഹിച്ചിരുന്നു. ഇപ്പോൾ വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജീൻ, പുതിയ തസ്തികയിൽ തന്റെ ശബ്ദമായിരിക്കുമെന്ന് നാമനിര്‍ദ്ദേശത്തിനു ശേഷം നടത്തിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണകൂടത്തില്‍ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ പ്രസ് സെക്രട്ടറിയാണ് ജെൻ സാക്കി. അടുത്തിടെ…

മലയാളി വിദ്യാര്‍ഥിനി വര്‍ണ കോടോത്തിന് കൊളംബിയ യൂണിവേഴ്‌സിറ്റി കാംപ്‌ബെല്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക് : കൊളംബിയ സര്‍വകലാശാലയുടെ കാംപ്‌ബെല്‍ അവാര്‍ഡ് കരസ്ഥമാക്കി മലയാളി വിദ്യാര്‍ഥിനി വര്‍ണ കോടോത്ത്. പബ്ലിക് ഹെല്‍ത്ത് വിഭാഗത്തില്‍ നല്‍കിയ അവാര്‍ഡാണ് വര്‍ണ സ്വന്തമാക്കിയത്. നേതൃപാടവത്തിന് സര്‍വകലാശാല നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. ബില്‍ കാംപ് ബെല്ലിന്റെ സ്മരണാര്‍ഥമാണ് യൂണിവേഴ്‌സിറ്റി കാംപ്‌ബെല്‍ അവാര്‍ഡ് നല്‍കിവരുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ മെയില്‍മാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് വര്‍ഷ. ന്യൂജഴ്‌സില്‍ താമസിക്കുന്ന പ്രസന്ന കുമാര്‍, ജയശ്രീ ദമ്പതികളുടെ മകളാണ്. വര്‍ണ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപരിപഠനത്തിന് ലണ്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും ജോലി പരിചയത്തിന് ലൊസാഞ്ചലസിലെ യുസിസിഎ ഹെല്‍ത്തിലും പഠന കാലത്തു തന്നെ സമയം ചിലവഴിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ഒന്നിലധികം തവണ മെഡിക്കല്‍ ടീമിനൊപ്പം ആതുര സേവനമനുഷ്ടിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ രാജ്യാന്തര പ്രശസ്തനായ ഡോക്ടര്‍ മൈക്കള്‍…

ടൊറന്റോയില്‍ കറുത്ത പെൺകുട്ടിയുടെ മൃതദേഹം കുപ്പത്തൊട്ടിയില്‍ കണ്ടെത്തി

ടൊറൊന്റോ (കാനഡ): ഈ ആഴ്ച ആദ്യം ആളൊഴിഞ്ഞ വീടിന് പുറത്തുള്ള നിർമ്മാണ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടേതാണെന്ന് ടൊറന്റോ പോലീസ് പറയുന്നു. പെൺകുട്ടി കറുപ്പ്, ആഫ്രിക്കൻ അല്ലെങ്കിൽ മിക്സഡ്-ആഫ്രിക്കൻ വംശജയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഡിറ്റക്ടീവ് സർജന്റ് റെനി ഫോളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഏപ്രിൽ 28 വ്യാഴാഴ്ച ഉച്ചയ്ക്കും മെയ് 2 തിങ്കളാഴ്ച്ച വൈകുന്നേരം 4:45 നും ഇടയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഫോറൻസിക് പാത്തോളജിസ്റ്റ് വിശ്വസിക്കുന്നത് പെണ്‍കുട്ടി കഴിഞ്ഞ വേനൽക്കാലത്തോ ശരത്കാലത്തിലോ അല്ലെങ്കിൽ ഒരുപക്ഷെ നേരത്തെയോ മരിച്ചിരിക്കാം,” ഫോളി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പെൺകുട്ടിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. “ഈ കൊച്ചു പെൺകുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ പ്രഥമ പരിഗണന. അതിനായി…

അലബാമ ജയിലില്‍ നിന്ന് അപ്രത്യക്ഷരായ ജയില്‍ വാര്‍ഡനും ജയില്‍ പുള്ളിയും അപകടകാരികളെന്ന് ഗവര്‍ണ്ണര്‍

അലബാമ: അലബാമ ലോഡര്‍ഡെയില്‍ കൗണ്ടി ജയിലില്‍ നിന്ന് കൊലപ്പുള്ളിയുമായി കടന്നുകളഞ്ഞ ജയില്‍ വാര്‍ഡനായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഇരുവരെയും കണ്ടെത്തുന്നതിനുള്ള പ്രതിഫലം 25,000 ഡോളറായി വര്‍ധിപ്പിച്ചു. ഇവര്‍ രണ്ടു പേരും പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അലബാമ ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി. നിരവധി കേസുകളിലായി 75 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയും, കൊലപാതക കേസില്‍ വിചാരണ നേരിടുകയും ചെയ്യുന്ന കെയ്‌സി വൈറ്റിനേയും ജയിലില്‍ നിന്നും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെയുമാണ് പൊലീസ് അന്വേഷിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇരുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോടതിയില്‍ ഹാജരാക്കണമെന്ന് പറഞ്ഞ്, കെയ്‌സി വൈറ്റിനെ ജയിലില്‍ നിന്നും വിക്കി വൈറ്റ് കൂട്ടികൊണ്ടുപോയത്. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കെയ്‌സി വൈറ്റിനെ രക്ഷപ്പെടുത്തുന്നതിനു വിക്കി വലിയ പദ്ധതിയായിരുന്നു തയാറാക്കിയിരുന്നത്. ജയിലില്‍ നിന്നും രാവിലെ ഒന്പതോടെ കാറില്‍ കയറ്റി കൊണ്ടുപോയതിനുശേഷം കുറച്ചകലെയുള്ള…

ബൈഡൻ 150 മില്യൺ ഡോളറിന്റെ പുതിയ ആയുധങ്ങൾ യുക്രൈനിലേക്ക് അയച്ചു

വാഷിംഗ്ടണ്‍: റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയിനിനെ സഹായിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കുറഞ്ഞത് 100 മില്യൺ ഡോളറിന്റെ ഒരു പുതിയ ആയുധ പാക്കേജ് ഉക്രെയ്‌നിലേക്ക് അയയ്ക്കുന്നു. യുക്രെയ്‌നിന് അധിക പീരങ്കികളും റഡാറും മറ്റ് ഉപകരണങ്ങളും നൽകി ബൈഡൻ വെള്ളിയാഴ്ച ആയുധ പാക്കേജിൽ ഒപ്പുവച്ചു. “ഇന്ന്, റഷ്യയുടെ നിരന്തരമായ ആക്രമണത്തിനെതിരെ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുമ്പോൾ യുക്രെയ്നിലെ ധീരരായ ജനങ്ങൾക്ക് അമേരിക്ക ഞങ്ങളുടെ ശക്തമായ പിന്തുണ തുടരുകയാണ്,” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ഹൊവിറ്റ്‌സർ, എയർക്രാഫ്റ്റ് വിരുദ്ധ സ്റ്റിംഗർ സംവിധാനങ്ങൾ, ടാങ്ക് വിരുദ്ധ ജാവലിൻ മിസൈലുകൾ, വെടിമരുന്ന്, അടുത്തിടെ വെളിപ്പെടുത്തിയ “ഗോസ്റ്റ്” ഡ്രോണുകൾ എന്നിവയുൾപ്പെടെ 3.4 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ ഫെബ്രുവരി 24 മുതൽ അമേരിക്ക യുക്രെയ്നിലേക്ക് അയച്ചിട്ടുണ്ട്. പുതിയ ആയുധ പാക്കേജിൽ 25,000 155 എംഎം ആർട്ടിലറി റൗണ്ടുകൾ, കൗണ്ടർ ആർട്ടിലറി റഡാർ, ജാമിംഗ് ഉപകരണങ്ങൾ, ഫീൽഡ് ഉപകരണങ്ങൾ, സ്പെയർ…

തന്റെ ട്വിറ്റർ നിരോധനത്തെ ചോദ്യം ചെയ്ത് ട്രംപ് നൽകിയ ഹര്‍ജി യുഎസ് ജഡ്ജി തള്ളി

സാന്‍ ഫ്രാന്‍സിസ്കോ: തന്റെ അക്കൗണ്ട് നിരോധിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കേസ് യുഎസ് ജഡ്ജി തള്ളി. സാൻ ഫ്രാൻസിസ്കോയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെയിംസ് ഡൊണാറ്റോയാണ് വെള്ളിയാഴ്ച പ്ലാറ്റ്‌ഫോമിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത കേസ് തള്ളിയത്. അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ട്വിറ്റർ ലംഘിച്ചുവെന്ന ട്രംപിന്റെ വാദം ജഡ്ജി അംഗീകരിച്ചില്ല. 2021 ജനുവരി 6 ന് പ്രതിഷേധക്കാർ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് ട്വിറ്റർ, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ ട്രംപിനെ അവരുടെ സേവനങ്ങളിൽ നിന്ന് വിലക്കിയിരുന്നു. ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് നിയമനിർമ്മാതാക്കളെ തടയുമെന്ന പ്രതീക്ഷയിൽ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറി, അങ്ങനെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിച്ചു,…

ക്യൂബയിലെ ചരിത്രപ്രസിദ്ധമായ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 22 പേർ മരിച്ചു; ഡസൻ പേർക്ക് പരിക്കേറ്റു

വെള്ളിയാഴ്ച ഹവാന ഡൗണ്‍‌ടൗണിലെ ഒരു പ്രശസ്ത ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 22 പേർ മരിക്കുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാതക ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ ട്വിറ്ററിൽ കുറിച്ചു. “ഹോട്ടൽ സരട്ടോഗയിലെ ഗ്യാസ് ടാങ്ക് ആകസ്മികമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഹവാന ഇന്ന് ഞെട്ടലിലാണ്, ഇത് കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകരാൻ കാരണമായി,” അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഗാധമായ അനുശോചനവും ആത്മാർത്ഥമായ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. “ഇത് ഒരു തരത്തിലും ബോംബോ ആക്രമണമോ ആയിരുന്നില്ല,” അദ്ദേഹം സംഭവസ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് “നിർഭാഗ്യകരമായ ഒരു അപകടം” ആയിരുന്നു. സ്‌ഫോടനത്തിൽ ആഡംബര ഹോട്ടലിന്റെ ചില ഭാഗങ്ങൾ തകരുകയും ക്യൂബൻ കാപ്പിറ്റോൾ കെട്ടിടത്തിന്റെ യാർഡ് അകലെയുള്ള സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൽ വിദേശികളാരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന്…

അറ്റ്‌ലാന്റ ഐ.പി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ഡോ. ചെറിയാന്‍ സി ഡാനിയേല്‍ നിയമിതനായി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ ഐപി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ഡോ. ചെറിയാന്‍ സി. ഡാനിയേല്‍ ചുമതലയേറ്റു. ഏപ്രില്‍ 17ഞായറാഴ്ച നടന്ന ആരാധനാ യോഗത്തില്‍ അറ്റ്‌ലാന്റാ ഐ.പി.സി സഭയുടെ ആരംഭകാല അംഗങ്ങളായ സഹോദര•ാര്‍ ഏബ്രഹാം സാമുവേല്‍, ജേയിംസ് റ്റി സാമുവേല്‍, രാജന്‍ ആര്യപ്പള്ളില്‍, ഏബ്രഹാം തോമസ് എന്നിവരുടെ സാനിധ്യത്തില്‍ പാസ്റ്റര്‍ ചക്ക് മോര്‍ലി പ്രാര്‍ത്ഥിച്ച് സഭയുടെ സീനിയര്‍ ശുശ്രൂഷകനായി ഡോ. ചെറിയാന്‍ സി. ഡാനിയേല്‍ നിയമിതനായി. ബെഥേല്‍ ഐ.പി.സി കോയമ്പത്തൂര്‍ സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ചെറിയാന്‍ സി. ഡാനിയേല്‍ തിരുവല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി (M. DIV ), മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും, ആക്റ്റ്‌സ് അക്കാഡമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ബെംഗളൂരു നിന്നും എം.റ്റി എച്ചും (M. Th) നേടിയിട്ടുണ്ട്. ബൈബിള്‍ കോളേജ് ഓഫ്…

ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് കമലാ ഹാരിസിന്റെ പ്രസംഗം; രൂക്ഷ വിമര്‍ശനവുമായി മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണഘടനയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രാനുകൂല നിയമത്തിനെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തെ എതിര്‍ത്ത് കമലാഹാരിസ് നടത്തിയ പ്രസംഗത്തെ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മെയ് 5 വ്യാഴാഴ്ച എമിലിസ് ലിസ്റ്റ എന്ന ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കണ്‍സര്‍വേറ്റീവ് സുപ്രീംകോടതി ജഡ്ജിമാര്‍ ഗര്‍ഭഛിദ്രാനുകൂല നിയമം ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യുന്നതിനനുകൂല നിലപാട് സ്വീകരിച്ചത് സ്്ത്രീകളുടെ ശരീരത്തില്‍ അവര്‍ക്കുള്ള അവകാശത്തെ നിഷേധിക്കലാണെന്നാണ് കമല അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ എന്തുചെയ്യണം എന്തു ചെയ്യരുത് എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശത്തില്‍ സുപ്രീം കോടതി നടത്തിയ അഭിപ്രായ പ്രകടനം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. കമല ഹാരിസ് ചൂണ്ടികാട്ടി. എങ്ങനെയാണ് ജഡ്ജിമാര്‍ക്ക് ഇതിനുള്ള ധൈര്യം ലഭിച്ചതെന്നും ഇവന്‍ ചോദിച്ചു. ഇതിന് തിരിച്ചടിയെന്നോണമാണ് മൈക്ക് പെന്‍സ് പ്രതികരിച്ചത്. ജഡ്ജിമാരെ വിമര്‍ശിക്കുന്നതിന് കമലാ ഹാരിസിന് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് മൈക്ക് പെന്‍സ് ചോദിച്ചു.…