മലയാളി വിദ്യാര്‍ഥിനി വര്‍ണ കോടോത്തിന് കൊളംബിയ യൂണിവേഴ്‌സിറ്റി കാംപ്‌ബെല്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക് : കൊളംബിയ സര്‍വകലാശാലയുടെ കാംപ്‌ബെല്‍ അവാര്‍ഡ് കരസ്ഥമാക്കി മലയാളി വിദ്യാര്‍ഥിനി വര്‍ണ കോടോത്ത്. പബ്ലിക് ഹെല്‍ത്ത് വിഭാഗത്തില്‍ നല്‍കിയ അവാര്‍ഡാണ് വര്‍ണ സ്വന്തമാക്കിയത്. നേതൃപാടവത്തിന് സര്‍വകലാശാല നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. ബില്‍ കാംപ് ബെല്ലിന്റെ സ്മരണാര്‍ഥമാണ് യൂണിവേഴ്‌സിറ്റി കാംപ്‌ബെല്‍ അവാര്‍ഡ് നല്‍കിവരുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ മെയില്‍മാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് വര്‍ഷ. ന്യൂജഴ്‌സില്‍ താമസിക്കുന്ന പ്രസന്ന കുമാര്‍, ജയശ്രീ ദമ്പതികളുടെ മകളാണ്. വര്‍ണ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉപരിപഠനത്തിന് ലണ്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും ജോലി പരിചയത്തിന് ലൊസാഞ്ചലസിലെ യുസിസിഎ ഹെല്‍ത്തിലും പഠന കാലത്തു തന്നെ സമയം ചിലവഴിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ഒന്നിലധികം തവണ മെഡിക്കല്‍ ടീമിനൊപ്പം ആതുര സേവനമനുഷ്ടിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ രാജ്യാന്തര പ്രശസ്തനായ ഡോക്ടര്‍ മൈക്കള്‍ സ്പാരര്‍ ആണ് കൊളംബിയയില്‍ വര്‍ണയുടെ മെന്റര്‍. ഡോക്ടര്‍ ചെല്‍സി ക്ലിന്ററിനൊപ്പം അക്കാദമിക് സഹായിയായും പ്രവര്‍ത്തിച്ചു. ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റി സ്ട്രിതി സ്‌കൂള്‍ ഓഫ് മെഡിസിനിലാണ് വര്‍ണ എംഡി പഠനം പൂര്‍ത്തിയാക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News