സാൻഫ്രാൻസിസ്കോ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ നെറ്റ്‌വർക്ക് ആപ്പ് ‘ട്രൂത്ത് സോഷ്യൽ’ ആപ്പ് സ്റ്റോർ റാങ്കിംഗ് തന്റെ മൈക്രോബ്ലോഗിംഗ് ഹാൻഡിൽ പങ്കിട്ടുകൊണ്ട് ടെക് കോടീശ്വരൻ എലോൺ മസ്‌ക് ബുധനാഴ്ച പിന്തുണ പ്രഖ്യാപിച്ചു. ആപ്പ് സ്റ്റോറിൽ നിന്ന് ഏറ്റവും മികച്ച അഞ്ച് സോഷ്യൽ മീഡിയ ആപ്പുകളുടെ സ്‌ക്രീൻഷോട്ട് മസ്‌ക് പങ്കിട്ടു. അതില്‍ ട്രൂത്ത് സോഷ്യൽ നമ്പർ 1 ആയി കാണിച്ചു. ട്രൂത്ത് സോഷ്യൽ നിലവിൽ ആപ്പിൾ സ്റ്റോറിൽ ട്വിറ്ററിനെയും ടിക് ടോക്കിനെയും തോൽപ്പിക്കുന്നു,” ടെസ്‌ല സിഇഒ സ്‌ക്രീൻഷോട്ടിന് അടിക്കുറിപ്പ് നൽകി. കമ്പനി വാങ്ങാനുള്ള മസ്‌കിന്റെ ഓഫർ അംഗീകരിക്കാൻ ട്വിറ്റർ ബോർഡ് സമ്മതിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ, ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചേക്കുമെന്ന് നിരവധി ഉപയോക്താക്കൾ ഊഹിക്കാൻ തുടങ്ങിയിരുന്നു. അതേസമയം, മസ്‌ക് ട്വിറ്റർ വാങ്ങിയിട്ടും ട്വിറ്ററിൽ ചേരേണ്ടതില്ലെന്ന് ട്രംപ് തീരുമാനിച്ചു, “ട്വിറ്റർ വളരെ വിരസമായിപ്പോയി” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. താൻ…
Category: AMERICA
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് സോണാൽ ഷായെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം
വാഷിംഗ്ടൺ: യു എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) ഉപദേശക സമിതിയിലേക്ക് നിയമിതയായ സോണാൽ ഷാ വിവാദത്തിൽ. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) യുഎസ് വിഭാഗത്തിലെ നേതാവായി പ്രവര്‍ത്തിക്കുന്ന അവരെ ഡിഎച്ച്എസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 13000-ത്തിലധികം പേരാണ് നിവേദനത്തിൽ ഒപ്പു വെച്ചത്. ഈ നിയമനം അവര്‍ക്ക് ആദ്യത്തേതല്ല. 2008-ലും അവർ യുഎസ് ഭരണകൂടത്തിൽ നിയമിക്കപ്പെട്ടിരുന്നു. ആ സമയത്തും, അവർ വിഎച്ച്പി നേതാവായിരുന്നതിനാലും, അവരുടെ കുടുംബം ബിജെപിയുടെ വിദേശ സുഹൃത്തുക്കളുമായി (OFBJP) ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതിനാലും അവരുടെ നിയമനത്തോട് ആളുകൾ പ്രതികരിച്ചിരുന്നു. 2014-ൽ, OFBJP യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവരുടെ പിതാവ് രമേഷ് ഷാ നരേന്ദ്ര മോദിയുടെ പ്രചാരണത്തിനായി ഇന്ത്യയിലേക്ക് പോയി. 2015-ൽ, ആർഎസ്എസ് നടത്തുന്ന ഏകൽ വിദ്യാലയത്തിന് അവർ 10,000 ഡോളർ സംഭാവന നൽകി. അതേ വർഷം തന്നെ സൊണാൽ ഷായും അവരുടെ പിതാവും ആർഎസ്എസ്-അനുബന്ധ…
ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിനായി ഏപ്രില്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം
മെയ് 14 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായി നടത്തുന്ന ഫൊക്കാന റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യുക. അമേരിക്കയിലും കാനഡയിലുമുള്ള ഫിഫ്ത് ഗ്രേഡ് മുതല്‍ 9th ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാം. അര മണിക്കൂര്‍ മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ റീജിയണില്‍ നിന്നും കൂടുതല്‍ സ്‌കോര്‍ ചെയ്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് ജൂലൈയില്‍ ഓര്‍ലന്റോയില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് ഫൊക്കാന സ്‌പെല്ലിംഗ് ബീ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റും കാഷ് പ്രൈസും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. മാത്യു വര്‍ഗ്ഗീസ് 734-634-6616, fokanaspellingbee2022@gmail.com https://forms.gle/sHWU5WXnLhtnEkNW7
കോവിഡ്-19: നാല് കുട്ടികളിൽ മൂന്ന് പേർ ഉൾപ്പെടെ പകുതിയിലധികം അമേരിക്കക്കാർക്കും രോഗബാധ
ഓരോ നാല് കുട്ടികളിൽ മൂന്ന് പേർ ഉൾപ്പെടെ പകുതിയിലധികം അമേരിക്കക്കാര്‍ക്കും കോവിഡ്-19 അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഗവേഷകർ 200,000-ത്തിലധികം അമേരിക്കക്കാരുടെ രക്ത സാമ്പിളുകൾ പരിശോധിക്കുകയും, അണുബാധകളിൽ നിന്ന് നിർമ്മിച്ച വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികൾ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ, കൂടുതൽ പകർച്ചവ്യാധിയായ ഒമൈക്രോൺ വേരിയന്റ് യുഎസില്‍ കുതിച്ചുയർന്നപ്പോൾ, മുൻകാല അണുബാധയുടെ ലക്ഷണങ്ങൾ നാടകീയമായി ഉയർന്നതായി അവർ കണ്ടെത്തി. ഇതൊരു ഒരു ഹ്രസ്വകാല പരിഹാരത്തേക്കാൾ കൂടുതലാണെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് കോവിഡ് റസ്പോണ്‍സ് കോഓര്‍ഡിനേറ്റര്‍ ഡോ. ആശിഷ് ഝാ പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള അമേരിക്കക്കാർക്കും ഡിസംബറിൽ ഏകദേശം 34% പേർക്ക് അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. രണ്ട് മാസത്തിന് ശേഷം അത് 58% ആയി.…
മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു
ടാല്ലഹസി, ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. ഏപ്രില്‍ 23 ശനിയാഴ്ച്ച ഫോര്‍ട്ട്‌ബ്രെഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെഅരങ്ങേറി. കോവിഡ് മഹാമാരി സമയത്ത് നമ്മുടെ സമൂഹത്തിന് നിസ്തൂല സേവനമര്‍പ്പിച്ച ആരോഗ്യരംഗത്ത്പ്രവര്‍ത്തിക്കുന്ന ഡോ . നാരായണ്‍ കൃഷ്ണമൂര്‍ത്തി , ഡോ . ചിത്ര നാരായണ്‍ , ഡോ . ജയന്‍ നായര്‍, ഡോ . പ്രതിഭ ജയന്‍ , ബെറ്റ്‌സി ഐറിഷ് ,അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ചിത്ര ഗിരി , ട്രെഷറര്‍ ഷിജു കുഞ്ഞ്എന്നിവര്‍ നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.മുതിര്‍ന്നഅംഗങ്ങളായ കുഞ്ഞമ്മ അലക്‌സ് , അന്നമ്മ സാമുവല്‍ കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കി . വിവിധതരംമത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഈസ്റ്റര്‍ വിഷു ബംമ്പര്‍ സമ്മാനം നറുക്കെടുപ്പില്‍…
ഓക്ലഹോമയില്‍ നായ്ക്കളുടെ ആക്രമണം; 61 വയസ്സുകാരിക്ക് ദാരുണാന്ത്യം
ഓക്ലഹോമ: ഓക്ലഹോമയിലെ ഹരിയില്‍ നായക്കളുടെ ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. അനിതാ മിയേഴ്‌സിന് (61) ആണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹരിയിലുള്ള കാറ്റ് ഫിഷ് ഡ്രൈവില്‍ ഈ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ നിരവധി കുത്തുകളേറ്റിട്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഏപ്രില്‍ 26ന് ഓക്ലഹോമ കൗണ്ടി ഷെറിഫ് ടോമി ജോണ്‍സന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ ഇവരുടെ മരണം നായ്ക്കളുടെ കൂട്ടായ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചു. സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണം കൊലപാതമല്ലെന്ന് ഷെറിഫ് അറിയിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന നായയുമായി നടക്കാന്‍ ഇറങ്ങിയ സമയത്താണ്, നായ്ക്കളുടെ ആക്രമണം ഉണ്ടായത് എന്നാണ് കരുതുന്നത്. ആക്രമണത്തില്‍ ഇവരുടെ നായ്ക്കും പരുക്കേറ്റു. യജമാനനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരിക്കും ഈ നായയും ആക്രമിക്കപ്പെട്ടതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ചു ഓക്ലഹോമ ഷെറിഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.
ഡാളസ് കേരള അസോസിയേഷന്റെ “സാദരം 2022” ഏപ്രിൽ 30 ന്
ഗാര്‍ലന്റ് (ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷന്‍ ഓപ് ഡാളസ് സംഗീത സായാഹ്നം (സാദരം 2022)സംഘടിപ്പിക്കുന്നു. ഏപ്രിൽ 30ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നര മണിക് ഗാര്‍ലന്റ്ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്.ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത. സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ജനറൽ സെക്രട്ടറി അനശ്വർ മാംമ്പിള്ളി അറിയിച്ചു. പ്രവേശനം സൗജന്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ട്ട് ഡയറക്ടർ മഞ്ജിത് കൈനിക്കരയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു . 9726798555
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡന്റ് അഞ്ജു ബിജിലി ജോർജിനു ഡോക്ടറേറ്റ്
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡന്റ് അഞ്ജു ബിജിലി ജോർജിനു അക്കാഡമിക് എക്സലൻസ് “ഡോക്ടർ ഓഫ് നഴ്സസ് പ്രാക്റ്റീഷണര്‍” ലഭിച്ചതിൽ പ്രസിഡന്റ് സിജു വി ജോർജ് അഭിനന്ദനങ്ങൾ അറിയിച്ചു മദ്രാസ് വിനായക മിഷൻ നഴ്സിംഗ് കോളേജിൽ നിന്ന് ബിഎസ്‌സി നഴ്സിംഗ് കഴിഞ്ഞ് അമേരിക്കയിലെത്തിയ അഞ്ജു 2015ൽ മാസ്റ്റേഴ്സും 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. അമേരിക്കയിൽ ചാനൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നോർത്ത് ടെക്സാസിലെ അമരക്കാരായിരുന്നു ബിജിലി ജോർജും അഞ്ജു ബിജിലിയും. മലയാളികൾ തിങ്ങിപ്പാർക്കുന്ന ചിക്കാഗോ, പെൻസിൽവേനിയ, ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി തികച്ചും വ്യത്യസ്തമായ നോർത്ത് ടെക്സസ്സിൽ ചാനലിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു. മാർത്തോമാ സഭയിലെ സജീവ അംഗങ്ങളായിരുന്ന ബിജിലിയുടെയും അഞ്ജുവിനെയും ജനസമ്മതി ചാനൽ വളർച്ചയ്ക്ക് ഏറെ പ്രചോദനം ചെയ്തു. യു എസ് വീക്കിലി…
മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീതമായ തുടക്കം
ഡിട്രോയിറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ എന്നിവരുടെ അനുഗ്രഹാശീർവാദത്തോടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക ദിനമായ 2022 ഏപ്രിൽ മാസം 24 മുതൽ പെരുന്നാൾ ദിനമായ നവംബർ മാസം 5 വരെയാണ് സിൽവർ ജൂബിലി ആഘോഷ ക്രമീകരണങ്ങൾ. ഇടവക ദിനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായ Rev. Fr. Dr. Mathew Koshy സിൽവർ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. ദൈവ പരിപാലനയുടെ 25 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഇടവക, പരിശുദ്ധ ബാവാതിരുമേനിയുടെ ‘സഹോദരൻ’ ചാരിറ്റി…
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ മാതൃദിനാഘോഷം മെയ് 7 ശനിയാഴ്ച
ഫിലഡല്‍ഫിയ: വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാതൃദിനാഘോഷങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതായി പ്രൊവിൻസ് പ്രസിഡന്റ് സിനു നായർ, വനിതാ വേദി പ്രസിഡന്റ് റ്റാനിയ സ്കറിയ എന്നിവർ അറിയിച്ചു. മെയ് 7- നു വൈകീട്ട് 5:30 മുതൽ ഫിലാഡൽഫിയ അസെൻഷൻ മാർത്തോമാ പള്ളിയുടെ ഹാളിൽ വെച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുക. ചടങ്ങിൽ മുഖ്യാതിഥികൾ ആയി, സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ ആയ സുവർണ വർഗീസ്, മെർലിൻ മേരി അഗസ്റ്റിൻ, കാർത്തിക ഷാജി എന്നിവർ പങ്കെടുക്കും. വിവിധ നൃത്തനിത്യങ്ങൾ, ഗാനങ്ങൾ, കവിതാലാപനം തുടങ്ങിയ സാംസ്‌കാരികപരിപാടികൾക്കു പുറമെ പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും ഉണ്ടായിരിക്കും. വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവാനിയ പ്രൊവിൻസിന്റെ വനിതാവേദിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫിലഡെൽഫിയയുടെയും സമീപപ്രദേശങ്ങളിലുമുള്ള വിവിധ സംഘടനകളിൽ ഏറ്റവും അധികം വനിതാ പ്രാതിനിഥ്യമുള്ള സംഘടനയാണ് വേൾഡ്…
