മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു

ടാല്ലഹസി, ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. ഏപ്രില്‍ 23 ശനിയാഴ്ച്ച ഫോര്‍ട്ട്‌ബ്രെഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെഅരങ്ങേറി.

കോവിഡ് മഹാമാരി സമയത്ത് നമ്മുടെ സമൂഹത്തിന് നിസ്തൂല സേവനമര്‍പ്പിച്ച ആരോഗ്യരംഗത്ത്പ്രവര്‍ത്തിക്കുന്ന ഡോ . നാരായണ്‍ കൃഷ്ണമൂര്‍ത്തി , ഡോ . ചിത്ര നാരായണ്‍ , ഡോ . ജയന്‍ നായര്‍, ഡോ . പ്രതിഭ ജയന്‍ , ബെറ്റ്‌സി ഐറിഷ് ,അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ചിത്ര ഗിരി , ട്രെഷറര്‍ ഷിജു കുഞ്ഞ്എന്നിവര്‍ നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.മുതിര്‍ന്നഅംഗങ്ങളായ കുഞ്ഞമ്മ അലക്‌സ് , അന്നമ്മ സാമുവല്‍ കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കി .

വിവിധതരംമത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഈസ്റ്റര്‍ വിഷു ബംമ്പര്‍ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചവര്‍ക്കുവിതരണം ചെയ്തു .പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആഘോഷത്തില്‍ പങ്കാളികളായ ശേഷംഅംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: ഷൈജു മാത്യൂസ്

Print Friendly, PDF & Email

Leave a Comment

More News