ഓക്ലഹോമയില്‍ നായ്ക്കളുടെ ആക്രമണം; 61 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓക്ലഹോമ: ഓക്ലഹോമയിലെ ഹരിയില്‍ നായക്കളുടെ ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. അനിതാ മിയേഴ്‌സിന് (61) ആണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹരിയിലുള്ള കാറ്റ് ഫിഷ് ഡ്രൈവില്‍ ഈ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമികാന്വേഷണത്തില്‍ നിരവധി കുത്തുകളേറ്റിട്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഏപ്രില്‍ 26ന് ഓക്ലഹോമ കൗണ്ടി ഷെറിഫ് ടോമി ജോണ്‍സന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ ഇവരുടെ മരണം നായ്ക്കളുടെ കൂട്ടായ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചു.

സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണം കൊലപാതമല്ലെന്ന് ഷെറിഫ് അറിയിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന നായയുമായി നടക്കാന്‍ ഇറങ്ങിയ സമയത്താണ്, നായ്ക്കളുടെ ആക്രമണം ഉണ്ടായത് എന്നാണ് കരുതുന്നത്.

ആക്രമണത്തില്‍ ഇവരുടെ നായ്ക്കും പരുക്കേറ്റു. യജമാനനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരിക്കും ഈ നായയും ആക്രമിക്കപ്പെട്ടതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ചു ഓക്ലഹോമ ഷെറിഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment