ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീം കോടതി ജഡ്ജി ജോണ്‍ എല്‍. മെക്കാല്‍സ്‌ക്കി (61) ആത്മഹത്യ ചെയ്തു. ഏപ്രില്‍ 5 ചൊവ്വാഴ്ച ആംഹെഴ്‌സിറ്റിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു ആത്മഹത്യയെന്ന് അറ്റോര്‍ണി അറിയിച്ചു. 12 ദിവസം മുമ്പ് ഫെഡറല്‍ സംസ്ഥാന പൊലീസുദ്യോഗസ്ഥര്‍ ജഡ്ജിയുടെ വീട്ടില്‍ സെര്‍ച്ച് വാറന്റ് നടപ്പാക്കിയിരുന്നു. റെയ്ഡിനുശേഷം ജഡ്ജിയുടെ കേസ്സുകളുടെ ചുമതല മറ്റുള്ളവര്‍ക്കായിരുന്നു. ജഡ്ജിയുടെ അടുത്ത സുഹൃത്തായിരുന്ന ചീക്ക്‌ടൊ വാഗ സ്ട്രിഫ് ക്ലബ് ഉടമസ്ഥന്‍ പീറ്റര്‍ ജൂനിയര്‍ സെക്‌സ് ട്രാഫിക്കിംഗിലും, തട്ടിപ്പിലും ഫെഡറല്‍ കേസ്സുകള്‍ ചാര്‍ജ് ചെയ്തിരുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജിയുടെ വീട് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത്. പീറ്റര്‍ ജൂനിയറുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇതേ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പീറ്റര്‍ക്കെതിരെ കേസെടുത്ത അതേ ദിവസം ട്രെയ്ല്‍ ട്രാക്കില്‍ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവന്‍ രക്ഷിക്കാനായി. 2006 ല്‍ ന്യുയോര്‍ക്ക് സ്റ്റേറ്റ് ആക്ടിങ്…
Category: AMERICA
ബാങ്കുകള്‍ക്കുമേലുള്ള യുഎസ് ഉപരോധം സാധാരണക്കാര്‍ക്ക് നേരെയുള്ള പ്രഹരം: റഷ്യ
വാഷിംഗ്ടണ്‍: തങ്ങളുടെ ഏറ്റവും വലിയ രണ്ട് ബാങ്കുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധത്തെ റഷ്യ അപലപിച്ചു. അത് റഷ്യൻ ജനതയ്ക്കും സാധാരണ പൗരന്മാർക്കും നേരെയുള്ള പ്രഹരമാണെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവ് ബുധനാഴ്ച പ്രസ്താവന നടത്തി. റഷ്യ ഉക്രെയ്നില്‍ നടത്തിയ അധിനിവേശത്തെത്തുടര്‍ന്ന് സ്‌ബെർബാങ്കിനും ആൽഫ-ബാങ്കിനുമെതിരെ വാഷിംഗ്ടൺ പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അംബാസഡറുടെ പ്രസ്താവന. “ഭരണകൂടത്തിന്റെ നോൺ-സ്റ്റോപ്പ് ഉപരോധ ആക്രമണങ്ങൾ യു എസിന്റെ യഥാർത്ഥ അഭിലാഷങ്ങൾ കാണിക്കുന്നു. മിക്ക റഷ്യക്കാരും തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുന്ന Sberbank, Alfa-Bank എന്നിവയ്‌ക്കെതിരായ നിയന്ത്രണങ്ങൾ തന്നെ അതിനുദാഹരണമാണ്. അത് റഷ്യന്‍ ജനതയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്, ” അദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. “പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ, വാഷിംഗ്ടൺ ആഗോള സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നത് തുടരുകയാണ്. ഇത് ഞങ്ങളുമായുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വിദേശ പങ്കാളികളുടെ സാധ്യതകളെ തുരങ്കം…
സാറാ പലിനു പിന്തുണയുമായി നിക്കി ഹേലി
ചാള്‍സ്റ്റന്‍ (സൗത്ത് കാരലിന): യുഎസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ അലാസ്‌ക്ക ഗവര്‍ണറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ സാറാ പലിനു പിന്തുണ പ്രഖ്യാപിച്ചു മുന്‍ സൗത്ത് കാരലൈനാ ഗവര്‍ണര്‍ നിക്കി ഹേലി. അലാസ്‌ക്കയില്‍ നിന്നാണു സാറാ യുഎസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നത്. 88 വയസ്സില്‍ കഴിഞ്ഞ മാസം അന്തരിച്ച യുഎസ് പ്രതിനിധി ഡോണ്‍ യംഗിന്റെ സ്ഥാനത്തേക്കാണ് സാറ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ ജയിച്ചിരുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോണ്‍ തന്നെയായിരുന്നു. 2006 മുതല്‍ 2009 വരെയാണ് അലാസ്‌ക്കാ ഗവര്‍ണറായി സാറ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സാറയെ എന്‍ഡോഴ്‌സ് ചെയ്തതോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പായി മാറി. 1964 ഫെബ്രുവരി 11 നാണ് സാറയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ ഇവര്‍ മാതാപിതാക്കളോടൊപ്പം അലാസ്‌ക്കയിലേക്ക് താമസം മാറി. യൂണിവേഴ്‌സിറ്റി ഓഫ് ഹവായില്‍ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചു. 1986 ല്‍ ബിരുദവും 1987…
മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ പുതിയ ഭരണസമിതി ചുമതലയേറ്റു
മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (MARC) അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 27-ന് മോണ്ട് പ്രൊസ്പക്ടസില്‍ വച്ചു നടന്ന വിശേഷാല്‍ പൊതുയോഗത്തില്‍ വെച്ചാണ് റെന്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള എക്‌സിക്യൂട്ടീവ് പുതിയ ഭരണസമിതിക്ക് ചുമതല കൈമാറിയത്. സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും, മൂന്നു തവണ സെക്രട്ടറിയായും, നിരവധി ഇതര ചുമതലകള്‍ ഏറ്റെടുത്ത് രണ്ട് പതിറ്റാണ്ടിലേറെ സംഘടനയെ ഹൃദയത്തിലേറ്റി സേവിച്ചിട്ടുള്ള വിജയന്‍ വിന്‍സന്റാണ് പുതിയ പ്രസിഡന്റ്. ജോമോന്‍ മാത്യു (വൈസ് പ്രസിഡന്റ്), സനീഷ് ജോര്‍ജ് (സെക്രട്ടറി), ടോം ജോസ് (ജോയിന്റ് സെക്രട്ടറി), ബന്‍സി ബനഡിക്ട് (ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ. ട്രഷറര്‍), സമയാ ജോര്‍ജ് (ജനറല്‍ ഓര്‍ഗനൈസര്‍), ജോര്‍ജ് മത്തായി, നിഷാ സജി (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് എക്‌സിക്യൂട്ടീവിലെ ഇതര അംഗങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പൊതുവേയും, പ്രൊഫഷണല്‍ സംഘടനാ…
ഡബ്ല്യുഎംസി ഹ്യൂസ്റ്റൺ പ്രോവിൻസ് 2022-24 വർഷ ഭാരവാഹികൾ ചുമതലയേറ്റു
ഹ്യൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് പുതിയ ദ്വിവർഷ ഭാരവാഹികൾ ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം സ്റ്റാഫോർഡ് ദേശി റസ്റ്റോറൻറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചുമതലയേറ്റു. അമേരിക്ക റീജയൻ വൈസ് പ്രസിഡൻറ് (അഡ്മിൻ) എൽദോ പീറ്റർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ പുതിയ ഭാരവാഹികള്‍: മാത്യുസ് മുണ്ടയ്ക്കൻ (ചെയര്‍മാന്‍) റോയി മാത്യു (പ്രസിഡന്റ്) ജിൻസ് മാത്യു (ജനറല്‍ സെക്രട്ടറി) സജി ബി പുളിമൂട്ടിൽ (ട്രഷറര്‍) മാത്യു പന്നപാറ (വൈസ് ചെയർമാൻ) സന്തോഷ് ഐപ്പ് (വൈസ് പ്രസിഡൻറ്) (അഡ്മിൻ) ജോജി ജോസഫ് (വൈസ് പ്രസിഡൻറ്) (ഓർഗ്) ജോഷി മാത്യു (ജോയിൻ സെക്രട്ടറി) തോമസ് മാമൻ (ജോയിൻ ട്രഷറർ) അജു ജോൺ (പബ്ലിക് റിലേഷൻ ചെയർ) ജെനുമോൻ തോമസ് (കൾച്ചറൽ പ്രോഗ്രാം ചെയർ) സുബിൻ സുകുമാരൻ (ചാരിറ്റി ഫോറം ചെയർ) അനിതാ സജി (വുമൺസ് ഫോറം ചെയർ)…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക് : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ അംഗവും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക എസ് സാവിത്രി (88) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹിയായും സജീവാംഗമായും വർഷങ്ങളായി അനിലാൽ ശ്രീനിവാസൻ നൽകി വന്നിരുന്ന സേവനങ്ങളെ വിലമതിക്കുന്നതായും, മാതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം അറിയിക്കുന്നതായും, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് ഒഐസിസി യുഎസ്എ
ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തും ഊർജ്ജവും നൽകുവാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ .വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചു ചുരുങ്ങിയ നാളുകൾകൊണ്ട് അമേരിക്കയിലെ കോൺഗ്രസ് പ്രവത്തകർക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നാഷണൽ കമ്മിറ്റിയംഗങ്ങൾ .ഏപ്രിൽ 3 ഞായറാഴ്ച വൈകുനേരം 6:30 നു സൂം പ്ലാറ്റ് ഫോമിൽ ചേർന്നാണ് സുപ്രധാന തീരുമാനങ്ങളെടുത്തത് കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഒഐസിസി യുഎസ്എ യുടെ പ്രഥമ നാഷനൽ കമ്മിറ്റിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 28 അംഗങ്ങൾ പങ്കെടുത്തു. മൗനപ്രാർത്ഥനയ്‌ക്കു ശേഷം ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ട്…
ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കാനുള്ള യുഎസ്-യുകെ-ഓസ്ട്രേലിയ ഉടമ്പടിയെ ചൈന അപലപിച്ചു
ഹൈപ്പർസോണിക് ആയുധങ്ങളും ഇലക്ട്രോണിക് യുദ്ധ ശേഷികളും വികസിപ്പിക്കുന്നതിന് യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവയുടെ പുതുതായി പ്രഖ്യാപിച്ച സംയുക്ത ശ്രമങ്ങളെ ചൈന അപലപിച്ചു. “ഉക്രേനിയൻ പ്രതിസന്ധി കാണാൻ ആഗ്രഹിക്കാത്തവര്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അതുപോലുള്ള പ്രതിസന്ധിയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം,” ചൈനയുടെ സ്ഥിരം യുഎൻ പ്രതിനിധി ഷാങ് ജുൻ പത്രസമ്മേളനത്തിൽ പറഞ്ഞു. “ചൈനീസ് പഴഞ്ചൊല്ല് പറയുന്നതുപോലെ – നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് മറ്റുള്ളവർക്കെതിരെ ചുമത്തരുത്,” ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ പ്രതിരോധിക്കാനുള്ള ശ്രമമായി ന്യായീകരിക്കപ്പെട്ട സംയുക്ത ആയുധ പദ്ധതിക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഷാങ് കൂട്ടിച്ചേർത്തു. ജോൺസണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രീമിയർ സ്‌കോട്ട് മോറിസണും തമ്മിലുള്ള പദ്ധതിയെക്കുറിച്ചുള്ള വെർച്വൽ ചർച്ചയ്ക്ക് ശേഷം, ആണവ ശേഷിയുള്ള ആയുധ സംവിധാനവുമായി സഹകരിക്കാനുള്ള ത്രികക്ഷി കരാർ പുറത്തിറക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഷാങിന്റെ…
റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം; എല്ലാ പുതിയ നിക്ഷേപങ്ങളും യുഎസ് നിരോധിച്ചു; പുടിന്റെ മക്കൾക്കും ഉപരോധം
വാഷിംഗ്ടണ്‍: ഉക്രെയ്നിലെ സൈനിക നടപടിയെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, റഷ്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ബുധനാഴ്ച പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യ ഉക്രെയ്നില്‍ നടത്തിയ മനുഷ്യത്വരഹിതമായ “ക്രൂരതകൾക്ക്” തക്കതായ ശിക്ഷ നല്‍കണമെന്ന ആഗോള അഭിപ്രായം കണക്കിലെടുത്താണ് വാഷിംഗ്ടൺ റഷ്യൻ ബാങ്കുകൾക്കും കമ്പനികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും – അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ – പുതിയ ഉപരോധം ഏർപ്പെടുത്തിയത്. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുതിർന്ന കുട്ടികളും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ ഭാര്യയും മകളും ഉൾപ്പെടുന്ന ഏറ്റവും പുതിയ റൗണ്ട് പൂർണ്ണ ഉപരോധം ലക്ഷ്യമിടുന്നവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് എന്നിവർക്കും റഷ്യൻ സുരക്ഷാ കൗൺസിലിലെ അംഗങ്ങള്‍ക്കും ഉപരോധം ബാധകമാണ്. യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന Sberbank, Alfa-Bank എന്നിവയുടെ എല്ലാ ആസ്തികളും തടയുമെന്നും അവരുമായി വ്യാപാരം…
ഫിലഡൽഫിയ സാഹിത്യവേദി എം.പി ഷീലയുടെ ‘മൂന്നാമൂഴം’ നോവൽ ആസ്വാദനം നടത്തി
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുവാനും ചർച്ച നടത്തുവാനുമുള്ള വേദിയായ ഫിലാഡൽഫിയ മലയാള സാഹിത്യവേദിയിൽ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എം.പി ഷീല മഹാഭാരത കഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്റെ ആസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു. സൂം ഫ്ളാറ്റ്ഫോമിലാണ് ചർച്ച നടന്നത്. അമേരിയ്ക്കയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ. സുകുമാർ, ജോൺ മാത്യു, നീന പനക്കൽ, ലൈല അലക്സ്, നിർമ്മല തോമസ്, അനിത പണിക്കർ, ജോർജ്ജ് നടവയൽ, അനിൽലാൽ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോർജ്ജുക്കുട്ടി ലൂക്കോസ്, ജോർജ്ജ് ഓലിക്കൽ, ജോസഫ് നമ്പിമഠം, റഫീക് തറയിൽ, ജെയിംസ് കുരിക്കാട്ടിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാർച്ച് 26 ശനിയാഴ്ച 7:00 മണിക്ക് ചേർന്ന സമ്മേളനത്തിൽ പ്രൊഫസർ കോശി തലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും നോവലിസ്റ്റുമായ നീന പനയ്ക്കൽ മൂന്നാംമൂഴത്തിന്റെ രചയിതാവ് എം.പി ഷീലയെ പരിചയപ്പെടുത്തി. സെക്രട്ടറി…
