സാറാ പലിനു പിന്തുണയുമായി നിക്കി ഹേലി

ചാള്‍സ്റ്റന്‍ (സൗത്ത് കാരലിന): യുഎസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ അലാസ്‌ക്ക ഗവര്‍ണറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ സാറാ പലിനു പിന്തുണ പ്രഖ്യാപിച്ചു മുന്‍ സൗത്ത് കാരലൈനാ ഗവര്‍ണര്‍ നിക്കി ഹേലി. അലാസ്‌ക്കയില്‍ നിന്നാണു സാറാ യുഎസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നത്. 88 വയസ്സില്‍ കഴിഞ്ഞ മാസം അന്തരിച്ച യുഎസ് പ്രതിനിധി ഡോണ്‍ യംഗിന്റെ സ്ഥാനത്തേക്കാണ് സാറ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ ജയിച്ചിരുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോണ്‍ തന്നെയായിരുന്നു.

2006 മുതല്‍ 2009 വരെയാണ് അലാസ്‌ക്കാ ഗവര്‍ണറായി സാറ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സാറയെ എന്‍ഡോഴ്‌സ് ചെയ്തതോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പായി മാറി.

1964 ഫെബ്രുവരി 11 നാണ് സാറയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ ഇവര്‍ മാതാപിതാക്കളോടൊപ്പം അലാസ്‌ക്കയിലേക്ക് താമസം മാറി. യൂണിവേഴ്‌സിറ്റി ഓഫ് ഹവായില്‍ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചു. 1986 ല്‍ ബിരുദവും 1987 ല്‍ ജേര്‍ണലിസവും പൂര്‍ത്തീകരിച്ചു.രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിശിത വിമര്‍ശനങ്ങള്‍ക്ക് ഇവര്‍ വിധേയയായിട്ടുണ്ട്.രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ സാറാക്ക് മുന്‍ഗാമിയുടെ സീറ്റ് നിലനിര്‍ത്താനാകും എന്നാണു പ്രതീക്ഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News