യുഎസ് വനിതാ നാഷണല്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ അറസ്റ്റില്‍

നോര്‍ത്ത് കരോളിന: യുഎസ് വനിതാ ദേശീയ ടീം മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിയിലായി. ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. മാര്‍ച്ച് 31നായിരുന്നു സംഭവം. വിന്‍സ്റ്റണ്‍ സാലേം ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം. പോലീസിന്റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈല്‍ഡ് അബ്യൂസിനും ഇവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 28നു ഇവര്‍ കോടതിയില്‍ ഹാജരാകണം. 2014 ല്‍ ഇവര്‍ക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്. യുഎസ് ദേശീയ ടീമില്‍ 202 തവണ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഗോള്‍വലയം…

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും’ സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച നടത്തുമെന്ന് സാഹിത്യ സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു. ഗ്രന്ഥകർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കും. പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ്സ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. 2022 ഏപ്രിൽ 3 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ രണ്ടാം അദ്ധ്യായത്തില്‍ കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പ്രശസ്തനായ എബ്രഹാം മാത്യു തൻ്റെ, ഋതുക്കള്‍ ഞാനാകുന്നു എന്ന കൃതിയെ മുൻനിർത്തി സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക്…

ഹൂസ്റ്റണില്‍ ഡപ്യൂട്ടി ഷരീഫ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിലെ ഡപ്യൂട്ടി ഷരീഫ് ഡാരന്‍ അല്‍മന്റാറസ് മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. മാര്‍ച്ച് 31 വ്യാഴാഴ്ച ആള്‍ഡിന്‍ വെസ്റ്റ് ഫീല്‍ഡ് ജൊവീസ് സ്മാര്‍ട്ട് ഷോപ്പ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ജന്മദിനമായതിനാല്‍ ഗിഫ്റ്റ് വാങ്ങാന്‍ എത്തിയതായിരുന്നു ഡപ്യൂട്ടിയും ഭാര്യയും കുട്ടികളും. കടയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ സ്വകാര്യ വാഹനമായ ട്രക്കിന്റെ അടിയില്‍ രണ്ടുപേര്‍ കിടക്കുന്നതായി കണ്ടെത്തി. ഇവര്‍ ട്രക്കിന്റെ കറ്റാലിറ്റിക്ക് കണ്‍വര്‍ട്ടര്‍ അഴിച്ചു മാറ്റുകയായിരുന്നു. വാഹനങ്ങളുടെ ഈ ഉപകരണം അഴിച്ചുമാറ്റുന്നത് സാധാരണമാണ്. ഭാര്യയോടു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേക്ക് നീങ്ങി. പെട്ടെന്നു മോഷ്ടാക്കളില്‍ ഒരാള്‍ ഡപ്യൂട്ടിക്കു നേരെ വെടിയുതിര്‍ത്തു. ഡപ്യൂട്ടി തിരിച്ചും വെടിവച്ചു. നിരവധി വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഡപ്യുട്ടി മോഷ്ടാക്കള്‍ക്ക് നേരെ വെടിവച്ചതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു വെടിയേറ്റ മോഷ്ടാക്കള്‍ ഓടി…

ആമസോണില്‍ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നു

ന്യൂയോര്‍ക്ക്: ആമസോണ്‍ കമ്പനിയുടെ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കുവാന്‍ തീരുമാനിച്ചു. ഫെബ്രുവരി 1 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്. 27 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചാണ് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് ജെ.എഫ്.കെ.8 എന്ന് അറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്യുന്നത്. ആമസോണില്‍ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളിയുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിലാണ് യൂണിയന്‍ എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞത്. ആമസോണ്‍ ലേബര്‍യൂണിയനെന്നാണ് പുതിയ സംഘടനക്ക് പേരിട്ടിരിക്കുന്നത്. 8325 ജീവനക്കാരില്‍ നടത്തിയ ഹിതപരിശോധനയില്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി 2654 പേര്‍ വോട്ടു ചെയ്തപ്പോള്‍ 2131 പേര്‍ എതിര്‍ത്തു. 4785 വോട്ടുകള്‍ സാധുവായപ്പോള്‍ 67 വോട്ടുകള്‍ ചാലഞ്ച് ചെയ്യപ്പെട്ടു. പതിനേഴ് വോട്ടുകള്‍ അസാധുവായി. യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിര്‍ക്കുന്നതിനുള്ള എല്ലാ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആമസോണ്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുതിയൊരു യുഗമാണിതിവിടെ…

ഈസ്റ്ററിനു മുന്‍പ് എല്ലാ രൂപതകളിലും ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: ഈസ്റ്ററിനു മുന്‍പ് ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കാന്‍ എറണാകുളം- അങ്കമാലി അതിരൂപത അടക്കം എല്ലാ രൂപതകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഏപ്രില്‍ ഒന്നിന് പുറത്തുവിട്ട കത്തിലാണ് മാര്‍പാപ്പ മേജര്‍ ആര്‍ച്ച്ബിഷപ്പ്, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി,എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍,സന്യസ്തര്‍, അല്‍മായ വിശ്വാസികള്‍ എന്നിവര്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. വിശുദ്ധ വാരത്തിനു മുന്നോടിയായി സഭയ്ക്ക് അയച്ച കത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍പാപ്പയുടെ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ”ഒരു സഭയെന്ന നിലയില്‍ , നാമെല്ലാവരും – മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, അല്‍മായ വിശ്വാസികള്‍ – ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാന്‍ പലപ്പോഴും പ്രലോഭിതരാകുന്നു: നാം ഈശോയെക്കുറിച്ചു സംസാരിക്കുന്നു, സൈദ്ധാന്തികമായി നമുക്ക് അവിടത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടത്തോടൊപ്പം ജീവിക്കാന്‍, അവിടത്തെ ഇഷ്ടപ്പെടാന്‍, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാന്‍ നമുക്കാകണം. നമുക്കു വിഘടിച്ചുജീവിക്കാനാകില്ല. നമുക്കു വിഭജനം സൃഷ്ടിക്കാനാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിനു നിന്നുകൊടുക്കാനാകില്ല.…

ഒഐസിസി യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു. ചെയർമാൻ: ജോസഫ് ഔസോ (ലോസ് ആഞ്ചലസ്‌) പ്രസിഡണ്ട് : സജി ജോർജ് (ഡാളസ്) ജനറൽ സെക്രട്ടറി : വാവച്ചൻ മത്തായി (ഹൂസ്റ്റൺ), സഖറിയ കോശി (ട്രഷറർ) വൈസ് ചെയർമാൻമാർ : ജോസഫ് ഏബ്രഹാം (ഹൂസ്റ്റൺ), റോയ് കൊടുവത്ത് (ഡാളസ്) വൈസ് പ്രസിഡന്റുമാർ: പൊന്നു പിള്ള (ഹൂസ്റ്റൺ), ഇ. സാം ഉമ്മൻ (ലോസ് അഞ്ചലസ്‌) സ്റ്റീഫൻ മറ്റത്തിൽ (സാൻ അന്റോണിയോ),ജോമോൻ ഇടയാടി (ഹൂസ്റ്റൺ), മാത്യു ജോർജ് (പ്രസാദ് – ഒക്ലഹോമ), തോമസ് മത്തായി (അരിസോണ) സെക്രട്ടറിമാർ : ഫിലിപ്പ് മാത്യു (അറ്റ്ലാന്റ്റാ) , രഞ്ജിത് പിള്ള (ഹൂസ്റ്റൺ) ബിബി പാറയിൽ (ഹൂസ്റ്റൺ), ബിജു പുളിയിലേത്ത് (ഡാളസ്), പ്രദീപ്…

ഈ സൗഹൃദം ഞങ്ങൾ തകർക്കില്ല; റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാശ്ചാത്യ രാജ്യങ്ങള്‍ക്കു നല്‍കിയ സന്ദേശം

റഷ്യ-ഉക്രെയ്ൻ നിലപാടിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നാലെ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വർധിപ്പിക്കാതിരിക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും നിരന്തരശ്രമം നടക്കുന്നുണ്ട്. ന്യൂഡല്‍ഹി: റഷ്യ ഇന്ത്യയുടെ പഴയ സുഹൃത്താണെന്നും, മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും ഈ സൗഹൃദത്തിന് ഒരിടത്തും കുറവുണ്ടാകില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വ്യക്തമായ സന്ദേശം നൽകി. റഷ്യ-ഉക്രെയ്ൻ നിലപാടിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നാലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വർധിപ്പിക്കരുതെന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നിരന്തരമായി ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ എണ്ണ വാങ്ങാത്തതുകൊണ്ട് റഷ്യയില്‍ നിന്ന് എണ്ണയുടെ ലഭ്യത വർദ്ധിക്കുമെന്നതിനാൽ, അത് ഇന്ത്യയ്ക്കും ചൈനയ്ക്കും വിൽക്കാൻ കഴിയുമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ വാദം. എന്നാൽ, ഈ സമ്മർദ്ദം ഇന്ത്യ…

സുവര്‍ണ്ണ ജൂബിലി മാതൃസംഗമം – മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍

പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാര്‍ത്ഥനാരൂപിയും ഉള്‍ക്കാഴ്ചകളുമാണ്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്രമാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളില്‍ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച് മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികള്‍ വലിയ മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടവകസമൂഹത്തിലെ 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പില്‍ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്റ് ആലീസ് കരിപ്പാപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം…

ഉക്രൈനും റഷ്യയും വെള്ളിയാഴ്ച സമാധാന ചർച്ചകൾ പുനരാരംഭിക്കും

ഉക്രെയ്‌നും റഷ്യയും അവരുടെ സമാധാന ചർച്ചകൾ വെള്ളിയാഴ്ച ഒരു ഓൺലൈൻ ഫോർമാറ്റിൽ പുനരാരംഭിക്കുമെന്ന് കിയെവിന്റെ പ്രതിനിധി സംഘത്തിലെ ഒരു അംഗം അറിയിച്ചു. ചർച്ചകൾക്കിടയിൽ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ കൗണ്ടർ വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ ധാരണയിലെത്താൻ ഉക്രേനിയൻ, റഷ്യൻ ടീമുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡേവിഡ് അരാഖാമിയയെ ഉദ്ധരിച്ച് ഒരു സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പറഞ്ഞു. “ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ അടുത്തതായി കൂടിക്കാഴ്ച നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” റഷ്യ അല്ലെങ്കിൽ ബെലാറസ് ഒഴികെ മറ്റെവിടെയെങ്കിലും കൂടിക്കാഴ്ച നടക്കണമെന്ന് ഉക്രേനിയൻ പക്ഷം ആഗ്രഹിക്കുന്നുവെന്ന് അരഖാമിയ പറഞ്ഞു. പുടിനും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വ്യക്തമായ സമയക്രമമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റഷ്യയുടെ ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. “ഞങ്ങൾ നേരത്തെ പ്രസ്താവിച്ചതുപോലെ, ഉയർന്ന തലത്തിലുള്ള ഒരു മീറ്റിംഗിന് മുമ്പായി കരാറിന്റെ വാക്കുകളുടെ ജോലികൾ പൂർത്തീകരിക്കേണ്ടതും…

റഷ്യൻ പ്രദേശത്ത് ആദ്യമായി ഉക്രേനിയ വ്യോമാക്രമണം നടത്തി; രണ്ടു പേര്‍ക്ക് പരിക്ക്

ഇന്ന് (ഏപ്രിൽ 1) ഉക്രെയ്നിന്റെ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ റഷ്യൻ നഗരമായ ബെൽഗൊറോഡിലെ ഒരു ഇന്ധന ഡിപ്പോയിൽ ആക്രമണം നടത്തി. ഫെബ്രുവരി അവസാനം മോസ്കോ അതിന്റെ അയൽരാജ്യത്തെ ആക്രമിച്ചതിനുശേഷം റഷ്യൻ മണ്ണിൽ ഉക്രേനിയയുടെ ആദ്യത്തെ വ്യോമാക്രമണമാണിതെന്ന് റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ആക്രമണത്തിന്റെ വീഡിയോ ചിത്രങ്ങൾ, താഴ്ന്ന ഉയരത്തിൽ നിന്ന് നിരവധി മിസൈലുകൾ തൊടുത്തുവിടുന്നതും തുടർന്ന് ഒരു സ്ഫോടനവും നടന്നതായി കാണപ്പെട്ടു. റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഉക്രൈന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ഉക്രൈന്‍ സൈനിക ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയത്. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ ഡിപ്പോയ്ക്ക് തകരാറുകള്‍ സംഭവിച്ചു. ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സൈനിക ഹെലികോപ്ടറുകളില്‍ നിന്ന് നിരവധി മിസൈലുകള്‍ തൊടുത്തതായി റഷ്യ പറയുന്നു. താഴ്ന്നുപറന്നാണ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി കടന്നെത്തിയത്.…