സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോള്‍, ഡീസല്‍ വരെ വിലവര്‍ദ്ധനവ് പലതാണ്. സമര സംഘടനകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കില്‍ സമരങ്ങളെ റോഡില്‍ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്റെ…
Category: AMERICA
ഫോമാ വനിതാ ഫോറം സഞ്ജയിനി സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു; അവസാനതീയതി ഏപ്രിൽ 25
സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പഠിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സമർത്ഥരായ വിദ്യാർത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഫോമാ വനിതാ ഫോറം ആരംഭിച്ച സഞ്ജയിനിയുടെ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അൻപത് നഴ്സിംഗ് വിദ്യാർത്ഥികൾക്കും, മറ്റു സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ അൻപത് പഠനാർത്ഥികൾക്കുമാണ് സ്കോളർഷിപ്പ് നൽകുക. സ്കോളർഷിപ്പ് തുക മെയ് ആദ്യവാരം തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ഫോമയുടെ കേരള കൺവൻഷൻ വേദിയിൽ വെച്ച് വിതരണം ചെയ്യും. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ വികാസത്തിന്റെ അളവുകോൽ. സ്ത്രീശാക്തീകരണത്തിന് വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സമർത്ഥരായ വിദ്യാർഥിനികൾക്ക് പ്രോത്സാഹനം നൽകേണ്ടത് അനിവാര്യമാണെന്ന ഉത്തമബോധ്യമാണ് എന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിക്ക് ഫോമാ വനിതാ ഫോറം രൂപം നൽകിയത്. ഫോമയുടെ പ്രവർത്തകരും അംഗസംഘടനകളും നൽകിയ സംഭാവനകളിലൂടെയും, മയൂഖം വേഷവിധാന മത്സരത്തിലൂടെയുമാണ് സ്കോളർഷിപ്പിനായി തുക സമാഹരിച്ചത്. സ്കോളർഷിപ്പിനായുള്ള…
ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 37-മത് പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം അഭി.മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു
ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 2022-ലെ പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 23, ബുധനാഴ്ച 7.00PM ന് ഓക്ക്ലോണിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച്, പ്രസിഡന്റ് റവ.മോണ്‍ തോമസ് മുളവനാലിന്റെ അദ്ധ്യക്ഷതയില്‍, ചിക്കാഗോയിലുള്ള ഇതര ക്രിസ്തീയ സഭകളിലെ വൈദീകന്, തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ സാക്ഷിയാക്കി, കൗണ്‍സിലിന്റെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ബിഷപ്പുമായ അഭി.മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി മന്ജു അജിത്ത്, റവ.ഫാ.എബി ചാക്കോ എന്നിവര്‍ പഠനവായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്കി. വ്യത്യസ്തകളുടെ ഇടയില്‍ ക്രിസ്തുവില്‍ നാം ഒന്നായി തീരേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട്, റവ.ഫാ.തോമസ് മാത്യു വന്നുകൂടിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ.ഫാ.തോമസ് മുളവനാലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പല ക്രിസ്തീയ വിശ്വാസവും, പാരമ്പര്യവും മുറുകെ പിടിക്കുന്ന നാം, ത്രിഏക ദൈവം ഒന്നായതുപോലെ, ക്രിസ്തുവിന്റെ ദൗത്യം സ്വീകരിച്ചുകൊണ്ട്, സഭയുടെ കൂട്ടായ്മയും,…
റഷ്യൻ വിരുദ്ധ ഉപരോധം ചരിത്രപരമായ ആഗോള പ്രതിസന്ധിയിലേക്ക് നയിക്കും: റഷ്യൻ നയതന്ത്രജ്ഞൻ
ന്യൂയോര്‍ക്ക്: പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ റഷ്യൻ വിരുദ്ധ ഉപരോധം ലോകത്തെ ചരിത്രപരമായ ഒരു ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ പറഞ്ഞു. “ആഗോള ഭക്ഷ്യവിപണിയെ ഗുരുതരമായ പ്രക്ഷുബ്ധതയാൽ ഭീഷണിപ്പെടുത്തുന്ന യഥാർത്ഥ കാരണങ്ങൾ റഷ്യയുടെ നടപടികളിലല്ല, മറിച്ച് പടിഞ്ഞാറ് റഷ്യക്കെതിരെ അഴിച്ചുവിട്ട അനിയന്ത്രിതമായ ഉപരോധ ഹിസ്റ്റീരിയയാണ്,” യുഎന്നിലെ റഷ്യയുടെ പ്രതിനിധി പറഞ്ഞു. ആഗോള തെക്ക് എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലെ ജനസംഖ്യയെയും അവരുടെ സ്വന്തം പൗരന്മാരെയും പടിഞ്ഞാറ് അവഗണിക്കുകയാണെന്ന് നെബെൻസിയ മുന്നറിയിപ്പ് നൽകി. വർഷങ്ങൾ നീണ്ട സഹകരണ ചാനലുകളിൽ നിന്ന് റഷ്യയെ സാമ്പത്തികമായും ലോജിസ്റ്റിക്പരമായും ഒറ്റപ്പെടുത്താനുള്ള ശ്രമം ഇതിനകം തന്നെ ചരിത്രപരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി എന്ന് അദ്ദേഹം പറഞ്ഞു. “ഏകപക്ഷീയമായ നിയമവിരുദ്ധ നിയന്ത്രണ നടപടികളിൽ നിന്ന് പിന്മാറുന്നത് ഗതാഗതത്തിലും ലോജിസ്റ്റിക്സിലും സാമ്പത്തിക ബന്ധങ്ങളിലുമുള്ള പിരിമുറുക്കങ്ങൾ ലഘൂകരിക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും അന്താരാഷ്ട്ര കാർഷിക,…
ഫെഡെക്സിന്റെ തലപ്പത്തേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു
മെംഫിസ് (ടെന്നസി): ലോകത്തെ ഒന്നാം കിട പാഴ്സല്‍ സര്‍വീസ് കമ്പനിയായ ഫെഡെക്സിന്റെ പുതിയ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. നിലവിലുള്ള പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് ഡബ്യു സ്മിത്ത് അധികാരമൊഴിയുന്ന സ്ഥാനത്തേക്കാണ് രാജിന്റെ നിയമനം. ജൂൺ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. ഇതോടെ സ്മിത്ത് എക്സിക്യൂട്ടീവ് ചെയർമാനാകും. തിരുവനന്തപുരം ലയോള സ്കൂളിലെ പഠനത്തിനു ശേഷം ബോംബെ ഐഐടിയിൽ നിന്നുമാണ് രാജ് ബിരുദം നേടിയത്. ഫുൾ സ്കോളർഷിപ്പോടെ അമേരിക്കയിൽ ബിരുദാനന്തര പഠനം നടത്തി. കെമിക്കൽ എൻജിനീയറിംഗിൽ സൈറാക്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഓസ്റ്റിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും എംബിഎയും നേടിയിട്ടുണ്ട്. കേരള മുൻ ഡിജിപി സി. സുബ്രഹ്മണ്യത്തിന്റെ മൂത്ത മകനാണ്. കുടുംബത്തിലെ മൂന്നു പേർ ഫെഡെക്സിൽ സഹപ്രവർത്തകരായി ജോലി ചെയ്തുവെന്ന പ്രത്യേകതയും ഉണ്ട്. ഭാര്യ ഉമ മൂന്നു വർഷം മുൻപാണു രാജിവച്ചത്. രാജിന്റെ…
ട്രംപിന്റെ ജനുവരി 6ലെ ഫോണ്‍ കോൾ റെക്കോർഡിൽ വിശദീകരിക്കാനാകാത്ത വിടവ് കാണിക്കുന്നതായി വൈറ്റ് ഹൗസ് രേഖകൾ
വാഷിംഗ്ടണ്‍: 2021 ജനുവരി 6 മുതലുള്ള വൈറ്റ് ഹൗസ് രേഖകൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയവിനിമയത്തിന്റെ റെക്കോർഡിൽ ഏഴ് മണിക്കൂറിലധികം വിശദീകരിക്കാനാകാത്ത വിടവ് കാണിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റും സിബിഎസും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധി സമിതിക്ക് ലഭിച്ച രേഖകൾ, പ്രാദേശിക സമയം രാവിലെ 11:17 നും വൈകുന്നേരം 6:54 നും ഇടയിൽ ട്രംപോ ട്രംപിനെയോ ആരും വിളിച്ചിട്ടില്ലെന്ന് കാണിക്കുന്നു. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ അനുയായികൾ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതും. 11 പേജുള്ള രേഖകൾ കാണിക്കുന്നത് ഇടവേളയ്ക്ക് മുമ്പും 11 പേരുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് 11 പേജുള്ള രേഖകള്‍ കാണിക്കുന്നതായി സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 6-ന് സഖ്യകക്ഷികളുമായും നിയമനിർമ്മാതാക്കളുമായും ട്രംപ് നടത്തിയ നിരവധി സംഭാഷണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു. ഈ ഫോണ്‍ കോളുകള്‍ അനൗദ്യോഗിക ബാക്ക് ചാനലുകളിലൂടെയാണോ അതോ “ബേണർ…
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്ക് 49 കോളജുകളില്‍ നിന്ന് പ്രവേശന വാഗ്ദാനം; ഒരു മില്യന്‍ ഡോളര്‍ സ്കോളര്‍ഷിപ്പ്
അറ്റ്ലാന്റാ: മെക്കൻസി തോംപ്സൺ എന്ന വിദ്യാർഥിനി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു ലഭിച്ചു. മാത്രമല്ല ഒരു ദശലക്ഷം ഡോളർ പഠനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനവും ലഭിച്ചു. 18 വയസ്സുള്ള ഇവർ ഇതുവരെ ഏതു കോളേജിൽ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല. അറ്റ്ലാന്റാ വെസ്റ്റ് ലേക്ക് ഹൈസ്ക്കൂൾ വിദ്യാർഥിനിയാണ് മെക്കൻസി. സീനിയർ ക്ലാസ് പ്രസിഡന്റ്, കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ബീറ്റാ ക്ലബ് മെമ്പർ, ബേസ് ബോൾ മാനേജർ, നാഷനൽ ഹണർ സൊസൈറ്റി മെമ്പർ, ഡാൻസ് ആന്റ് ആർട്ട്സ് ഹണ്ടർ സൊസൈറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവർ ഹൈസ്ക്കൂൾ വിദ്യാർഥികളിൽ സ്റ്റാർ സ്റ്റുഡന്റ് എന്ന സ്ഥാനത്തിനും അർഹയായിരുന്നു. മൃഗങ്ങളെ വളരെ സ്നേഹിച്ചിരുന്ന ഇവർ അനിമൽ സയൻസിൽ മേജർ ചെയ്യാനാണ്…
അമേരിക്കയില്‍ ഫെബ്രുവരി മാസം ജോലി രാജിവെച്ചവരുടെ എണ്ണം 44 മില്യണ്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ് ലാബര്‍ സ്റ്റാറ്റിക്സ് മാര്‍ച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍ ഫെബ്രുവരിയില്‍ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു. മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഏറ്റവും കൂടുതല്‍ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യണ്‍) റീട്ടെയ്ല്‍, ഉല്പാദനം, സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഗവണ്മെന്റ്, എഡുക്കേഷന്‍, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജിവെച്ചവരില്‍ ഭൂരിഭാഗവും. അമേരിക്കയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതോടെ 20 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പാന്‍ഡമിക്കിന്റെ ഭീതിയില്‍ നിന്നും മോചനം പ്രാപിച്ചതോടെ തൊഴില്‍ മേഖലിയില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ ഡിസംബറില്‍ 11.4 മില്യണ്‍ ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ തൊഴില്‍ അന്വേഷകരില്‍ ഓരോരുത്തര്‍ക്കും 1.8 തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. എന്നാല്‍…
ഒഐസിസി യുഎസ്എ നോർത്തേൺ റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു. പ്രസിഡണ്ട് : അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറൽ സെക്രട്ടറി: സജി കുര്യൻ (ചിക്കാഗോ), ട്രഷറർ; ജീ മുണ്ടക്കൽ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാർ; :ജിൻസ്മോൻ സഖറിയ (ന്യൂയോർക്ക്), ജിജോമോൻ ജോസഫ് (ഫിലാഡൽഫിയ), സൈജൻ കണിയോടിക്കൽ, ഡിട്രോയിറ്റ്, ജോൺ ശാമുവേൽ (ഫിലാഡൽഫിയ). സെക്രട്ടറിമാർ : സതീഷ് നായർ (ഫിലാഡൽഫിയ), ജോബി ജോൺ (ഫിലാഡൽഫിയ) സജി ഫിലിപ്പ് (ന്യൂജേഴ്സി) ജോയിന്റ് ട്രഷറർമാർ : ജോജി മാത്യു (ന്യൂയോർക്ക്), ജെയിംസ് പീറ്റർ (ഫിലാഡൽഫിയ) ചെയർ പേഴ്സൺസ്: ക്രിസ്റ്റി മാത്യു, ഫിലാഡൽഫിയ (സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയ) രാജൂ ശങ്കരത്തിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്) എക്സിക്യൂട്ടീവ്…
Articles and stories from Epics and Mythologies – CHITHRAKETHU CHARITHAM
INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…
