ഒഐസിസി യുഎസ്‌എ നോർത്തേൺ റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു.

പ്രസിഡണ്ട് : അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറൽ സെക്രട്ടറി: സജി കുര്യൻ (ചിക്കാഗോ), ട്രഷറർ; ജീ മുണ്ടക്കൽ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാർ; :ജിൻസ്മോൻ സഖറിയ (ന്യൂയോർക്ക്), ജിജോമോൻ ജോസഫ് (ഫിലാഡൽഫിയ), സൈജൻ കണിയോടിക്കൽ, ഡിട്രോയിറ്റ്, ജോൺ ശാമുവേൽ (ഫിലാഡൽഫിയ).

സെക്രട്ടറിമാർ : സതീഷ് നായർ (ഫിലാഡൽഫിയ), ജോബി ജോൺ (ഫിലാഡൽഫിയ) സജി ഫിലിപ്പ് (ന്യൂജേഴ്‌സി) ജോയിന്റ് ട്രഷറർമാർ : ജോജി മാത്യു (ന്യൂയോർക്ക്), ജെയിംസ് പീറ്റർ (ഫിലാഡൽഫിയ)

ചെയർ പേഴ്സൺസ്: ക്രിസ്റ്റി മാത്യു, ഫിലാഡൽഫിയ (സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയ) രാജൂ ശങ്കരത്തിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്)

എക്സിക്യൂട്ടീവ് കമ്മിറ്റി : ജിജു കുരുവിള (ഫിലാഡൽഫിയ), ഫിലിപ്പ് കെ ഫിലിപ്പ് (ഷിബു- ഡിട്രോയിറ്റ്), ലിബിൻ തോമസ് (ഫിലാഡൽഫിയ) സാംജി കോശി (ഡിട്രോയിറ്റ്), ജെയിംസ് പീറ്റർ (ഫിലാഡൽഫിയ), ജോബി ജോസ് (ന്യൂയോർക്ക്), ബിജിൽ എബ്രഹാം (ഫിലാഡൽഫിയ), സുനോജ് മാത്യു (ഫിലാഡെൽഹിയ) സജി ജോസഫ് (ന്യൂയോർക്ക്), കെ.എസ്. എബ്രഹാം (ഫിലാഡൽഫിയ), വർഗീസ് കുര്യൻ (ഫിലാഡെൽഫിയ), ബോബി തോമസ് (ന്യൂയോർക്ക്), റോയ് അയിരൂർ (ഫിലാഡൽഫിയ), ലിബിൻ കുര്യൻ പുന്നശ്ശേരിൽ (ഫിലാഡൽഫിയ), സജു ഫിലിപ്പ് (ഡിട്രോയിറ്റ്), വര്ഗീസ് പാലമലയിൽ (ചിക്കാഗോ).

അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ,അനുഭാവികളെയും സംഘടിപ്പിച്ചു കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകാൻ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയോടൊപ്പം നോർത്തേൺ റീജിയൻ ഭാരവാഹികൾക്ക് കഴിയട്ടെയെന്നു ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. സതേൺ റീജിയണൽ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു,

ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ നാഷണൽ കമ്മിറ്റിയുടെ അനുമോദനങ്ങൾ പുതിയ നേതൃത്വത്തെ അറിയിച്ചു,

പി.പി. ചെറിയാൻ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ചെയര്മാൻ )

Print Friendly, PDF & Email

Leave a Comment

More News