ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന ഇടതുമുന്നണി യോഗമാണ് നിരക്ക് വർധന സംബന്ധിച്ച് തീരുമാനമെടുക്കുക. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

ഇക്കാര്യം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുന്നണിയില്‍ നയ തീരുമാനമുണ്ടാകാത്തതിനാല്‍ നടപ്പാക്കുന്നത് നീണ്ടു. ഇതോടെ ബസുടമകള്‍ സമരത്തിലേക്ക് പോയി.

സമരത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ബസുടമകളുമായി ചർച്ച നടത്തുകയും നിരക്ക് വർധനവ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ബസുടമകൾ സർവീസ് പുനരാരംഭിച്ചു. ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. ബസ് നിരക്ക് കൂടാതെ ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയിലും ഇന്ന് തീരുമാനമുണ്ടാകും.

Print Friendly, PDF & Email

Leave a Comment

More News