അമേരിക്കയില്‍ ഫെബ്രുവരി മാസം ജോലി രാജിവെച്ചവരുടെ എണ്ണം 44 മില്യണ്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ്  ലാബര്‍ സ്റ്റാറ്റിക്‌സ് മാര്‍ച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍ ഫെബ്രുവരിയില്‍ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു.

മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഏറ്റവും കൂടുതല്‍ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യണ്‍) റീട്ടെയ്ല്‍, ഉല്പാദനം, സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ്, എഡുക്കേഷന്‍, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജിവെച്ചവരില്‍ ഭൂരിഭാഗവും. അമേരിക്കയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതോടെ 20 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

പാന്‍ഡമിക്കിന്റെ ഭീതിയില്‍ നിന്നും മോചനം പ്രാപിച്ചതോടെ തൊഴില്‍ മേഖലിയില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ 11.4 മില്യണ്‍ ജോലി  ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അമേരിക്കയില്‍ തൊഴില്‍ അന്വേഷകരില്‍ ഓരോരുത്തര്‍ക്കും 1.8 തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. എന്നാല്‍ ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ലാ എന്ന് തൊഴിലുടമകള്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ മൂന്നുമാസമായി അമേരിക്കയുടെ സാമ്പത്തിക രംഗം ശക്തിപ്രാപിച്ചുവരികയാണെന്ന് ഇക്കണോമിക്‌സ് ഇന്‍ഡിക്കേറ്റേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ ലിന്‍ ഫ്രാങ്കോ പറഞ്ഞു.

തൊഴില്‍ രഹിതര്‍ക്ക് ലഭിക്കുന്ന ഫെഡറല്‍, സ്റ്റേറ്റ് ആനുകൂല്യങ്ങള്‍ കൂടുതല്‍ ആളുകളെ ജോലിയില്‍ നിന്നും വിരമിക്കുന്നതിന് പ്രേരണ നല്‍കുന്നു.

Print Friendly, PDF & Email

Leave a Comment

More News