പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ

കാല്‍ഗറി (കാനഡ): വലിയ നോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗറിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ് ധ്യാനം. സമയക്രമം: മാർച്ച് 18 വെള്ളി വൈകുന്നേരം 5:30 മുതൽ 9:30 വരെ. മാർച്ച് 18,19 ( ശനി – ഞായർ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ. കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ 734 516 0641.

ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരന്‍

ടെക്സസ് : ആറു വിദ്യാര്‍ത്ഥികളും, ഗോള്‍ഫര്‍ കോച്ചും , പിക്കപ്പ് ട്രക്ക് ഡ്രൈവറും , യാത്രക്കാരനും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ മാര്‍ച്ച് 17 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . രണ്ടു ലൈന്‍ മാത്രമുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്നിരുന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഗോള്‍ഫ് കളിക്കാര്‍ സഞ്ചരിച്ചിരുന്ന വാനില്‍ നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചതിനെ തുടര്‍ന്നാണ് 9 പേര്‍ കൊല്ലപ്പെട്ടത് , ആളി പടര്‍ന്ന തീയില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു . ഒടുവില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്പക്ക് യൂണിവേഴ്‌സിറ്റി…

മിസ്സ് വേള്‍ഡ് റണ്ണര്‍ അപ്പായി ഇന്ത്യന്‍ അമേരിക്കന്‍ ശ്രീസെയ്‌നി

ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടറിക്കോയില്‍ മാര്‍ച്ച് 16ന് നടന്ന മിസ്സ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത ശ്രീസെയ്‌നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി. ഹൃദയ തകരാര്‍ മൂലം 12 വയസ്സു മുതല്‍ പേസ്‌മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍ വളര്‍ന്ന സെയ്‌നി 2019 ഒക്ടോബറില്‍ നടന്ന മിസ്സ് വേള്‍ഡ് അമേരിക്കാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ബോധരഹിതയായെങ്കിലും, പിന്നീട് ബോധം വീണ്ടെടുത്ത് മത്സരത്തില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മിസ്സ് ഇന്ത്യ യു.എസ്.എ.യായി (2017-2018), മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡായി(2018-2019) ലും വിജയകിരീടം ചൂടിയിരുന്നു. മോസസ് ലേക്കില്‍വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളല്‍ ഏറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവര്‍…

അഗതികൾക്കും അശരണർക്കും ഫൊക്കാനയുടെ സഹായ ഹസ്തം

ഫ്ലോറിഡ: കോവിഡ് പ്രെതിസന്ധിയിൽ ദുരിതത്തിലായ കേരളത്തിലെ അഗതികൾക്കും അശരണർക്കും സഹായ ഹസ്തവുമായി ഫൊക്കാന പ്രെതിനിധികൾ വീണ്ടും കേരളത്തിൽ എത്തിയതായി ഫൊക്കാന ട്രെഷറർ എബ്രഹാം കളത്തിൽ അറിയിച്ചു. അവശ കലാകാരന്മാർക്കുള്ള ഒന്നാം ഘട്ട ഫണ്ട് വിതരണത്തിന് ശേഷം അശരണർക്കുള്ള സഹായവുമായി ഫൊക്കാന വൈസ് പ്രെസിഡെ൯റ്റ് എബ്രഹാം വർഗീസി൯റ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫണ്ട് വിതരണത്തിനായി എത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി വാസവൻ, പത്തനാപുരം ഗാന്ധി ഭവൻ പ്രെതിനിധി സജി തോമസിന് ഫണ്ട് നൽകിക്കൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു. ആലംബഹീനർക്കെന്നും അഭയം നൽകിയിട്ടുള്ള ഫൊക്കാന ഈ വർഷം പദ്ധതി ഇട്ടിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കാര്യപരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നു ഫൊക്കാന പ്രെസിഡെ൯റ്റ് ജേക്കബ് പടവത്തിൽ അറിയിച്ചു. ചെയ്യുന്ന പ്രേവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി വറുഗീസ്…

ഇന്ത്യ – യുഎഇ കരാര്‍: അഭിവൃദ്ധിയുടെ നാഴികക്കല്ല് (മാധവന്‍ ബി നായർ)

ഇന്ത്യയും യുഎഇയുമായി 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഇന്നോളമുള്ള ഇന്ത്യ- യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ്. ഇന്ത്യയും യു എ ഇയും ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ കരാറാണിത്. “പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു അറബ് മാധ്യമങ്ങള്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കരാറിന്റെ വ്യാപ്തിയും പ്രാധാന്യവും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോവുകയായിരുന്നു. യുഎഇ ഇന്നോളം അന്യരാജ്യങ്ങളുമായി ഒപ്പിട്ടതില്‍ ഏറ്റവും വലിയ വ്യാപാര വ്യവസായ തൊഴില്‍ കരാര്‍ മാറിയ കാലത്തെ ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് വര്‍ഷം കൊണ്ട് 100 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍.…

കരോലിന ബിലാവാസ്‌ക 2021 ലോക സുന്ദരി

പോളണ്ടിന്റെ കരോലിന ബിലാവാസ്‌ക 2021 ലെ ലോകസുന്ദരി പട്ടം നേടി. ജമൈക്കയുടെ ടോണി-ആൻ സിംഗ് അവരെ കിരീടമണിയിച്ചു. പ്യൂർട്ടോറിക്കോയിലെ സെന്റ് ജുവാനിൽ നടന്ന ഈ മത്സരത്തിൽ അമേരിക്കയുടെ മിസ് സൈനിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന്റെ ഒലിവിയ യെസ് മൂന്നാം സ്ഥാനത്തെത്തി. ഈ മത്സരത്തിൽ വാരണാസിയിൽ നിന്നുള്ള മാൻസ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെങ്കിലും അവർക്ക് ഫൈനലിൽ കടക്കാനായില്ല. എന്നാല്‍, സെമി ഫൈനലിലെത്താൻ അവൾക്ക് കഴിഞ്ഞിരുന്നു. 2021 ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം കോവിഡ്-19 കാരണം മാറ്റി വെയ്ക്കേണ്ടി വന്നു. പരിപാടിക്കിടെ, കരോലിന ബിലാവാസ്‌കയോട് ചോദിച്ച ഒരു ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് മത്സരത്തിൽ കിരീടം നേടിയത്. “ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്താണ്?” എന്നായിരുന്നു ചോദ്യം. “നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ധാരാളം അനുഭവങ്ങള്‍ നമ്മില്‍ തന്നെയുണ്ട്. മറ്റുള്ളവരുടെ ജീവിതം സമ്പന്നമാക്കുന്നതിന്…

ചിക്കാഗോയില്‍ വ്യാഴാഴ്ച രാവിലെ 7 മുതല്‍ സൗജന്യ ഗ്യാസ് വിതരണം

ചിക്കാഗോ: രാജ്യത്താകമാനം ഗ്യാസ് വില കുതിച്ചുകയറുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ 200,000 ഡോളര്‍ സൗജന്യ ഗ്യാസ് വിതരണത്തിനായി നീക്കിവച്ചിരിക്കുന്നു. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ വച്ചാണ് ഗ്യാസ് വിതരണം. രണ്ടു ലക്ഷം ഡോളര്‍ കഴിയുന്നതുവരെ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ അമ്പത് ശതമാനം വര്‍ധനവ്. വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്‍ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് ഗ്യാസ് സ്റ്റേഷന്‍…

റഷ്യ-ഉക്രെയ്ൻ യുദ്ധം: നേറ്റോ’സൈനിക നില പുനഃസജ്ജമാക്കുന്നു

റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ നേറ്റോ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിൽ യൂറോപ്പിലെ സഖ്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൊണ്ടുവരാൻ സൈനിക കമാൻഡർമാരെ ചുമതലപ്പെടുത്താൻ നേറ്റോ പ്രതിരോധ മന്ത്രിമാർ സമ്മതിച്ചു. “ഈ പുതിയ യാഥാർത്ഥ്യത്തിനായി ഞങ്ങളുടെ സൈനിക നില പുനഃസജ്ജമാക്കേണ്ടതുണ്ട്,” ചൊവ്വാഴ്ച ബ്രസൽസിൽ നേറ്റോ പ്രതിരോധ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം ഒരു വാർത്താ സമ്മേളനത്തിൽ നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. റഷ്യയെ പിന്തിരിപ്പിക്കാനുള്ള പുതിയ വഴികൾക്കായി പദ്ധതികൾ തയ്യാറാക്കാൻ സൈനിക മേധാവികളെ ചുമതലപ്പെടുത്താൻ പ്രതിരോധ മന്ത്രിമാർ സമ്മതിച്ചതായി സ്റ്റോൾട്ടൻബർഗ് പറഞ്ഞു. കരയിൽ കൂടുതൽ സൈനികരെയും “കൂടുതൽ മുൻകൂർ സ്ഥാനമുള്ള ഉപകരണങ്ങളും സപ്ലൈകളും” വിന്യസിക്കുക, “സംയോജിത വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ” ശക്തിപ്പെടുത്തുക, “കടൽ വാഹക സ്ട്രൈക്ക് ഗ്രൂപ്പുകൾ, അന്തർവാഹിനികൾ, ഗണ്യമായ എണ്ണം യുദ്ധക്കപ്പലുകൾ എന്നിവ സ്ഥിരമായി വിന്യസിക്കുക” എന്നിവ ആ പദ്ധതികളിൽ ഉൾപ്പെടുന്നു. നേറ്റോയുടെ…

ആഗോളതലത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു: ലോകാരോഗ്യ സംഘടന

പരിശോധനകൾ കുറയ്‌ക്കുകയും ആഴ്ചകളോളം അണുബാധകൾ കുറയുകയും ചെയ്‌തിട്ടും, ലോകാരോഗ്യ സംഘടന (WHO) COVID-19 കേസുകളുടെ ആഗോള വർദ്ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിലേറെയായി അണുബാധ കുറഞ്ഞതിന് ശേഷം, ഏഷ്യയുടെ ചില ഭാഗങ്ങളിൽ COVID കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് WHO പറയുന്നു. വാക്സിനേഷൻ കവറേജ് നീട്ടാനും ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പകർച്ചവ്യാധി നിയന്ത്രണങ്ങൾ നീക്കുന്നതിൽ ജാഗ്രത പാലിക്കാനും അഭ്യർത്ഥിച്ചു. “ചില രാജ്യങ്ങളിൽ പരിശോധനയിൽ കുറവുണ്ടായിട്ടും ഈ വർദ്ധനവ് സംഭവിക്കുന്നു, അതിനർത്ഥം നമ്മൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നു. വളരെയധികം കൈമാറ്റം ചെയ്യപ്പെടുന്ന ഒമിക്‌റോൺ വേരിയന്റും അതിന്റെ വകഭേദമായ BA.2 സബ് വേരിയന്റും ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് വർദ്ധനവിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയിൽ 11 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് WHO യുടെ COVID-19…

യുക്രെയിന് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് സെനറ്റര്‍ റിക്ക് സ്‌കോട്ട്

ഫ്ളോറിഡ: ബുധനാഴ്ച രാവിലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് യുക്രെയിന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റി എയര്‍ക്രാഫ്റ്റ് ഡിഫന്‍സ് സിസ്റ്റവും അടിയന്തിരമായി നല്‍കണമെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ട് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു . ഇത് രണ്ടും നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യുക്രെയിനിനെ നോ ഫ്‌ളൈ സോണായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു റഷ്യന്‍ വ്യോമസേനയുടെ ആക്രമണത്തെ ചെറുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നോ ഫ്‌ളൈ സോണ്‍ വേണമെന്ന ആവശ്യം അമേരിക്കയുടെ മുന്‍പാകെ സെലന്‍സ്‌കി വച്ചിട്ടുള്ളത് . യുക്രെയിന്‍ ജനവാസമുള്ള സിറ്റികളില്‍ റഷ്യന്‍ വ്യോമസേന വര്‍ഷിക്കുന്ന ബോംബുകള്‍ നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനാണ് അപഹരിക്കുന്നതെന്ന് സെലന്‍സ്‌കി യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തി . പ്രസിഡന്റ് ബൈഡന്‍ ഉടനെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അവിടെ മരിച്ചു വീഴുന്ന നിരപരാധികളായ…