വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡാലസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തപ്പെട്ട ആഘോഷങ്ങൾ ആഗസ്റ്റ് 21 നു ഞായറാഴ്ച വൈകിട്ടു 6:30 നു (ന്യൂയോർക്ക് സമയം) ആരംഭിച്ചു. ഫോറെസ്റ്റ് മിനിസ്റ്റർ A. K ശശീധരൻ, ന്യൂയോർക് സെനേറ്റർ കെവിൻ തോമസ്, ഹൂസ്റ്റൺ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഇത്രെയും വിപുലമായ രീതിയിൽ നടത്താൻ മുൻകയ്യെടുത്ത അമേരിക്ക റീജിയൻ ഭാരവാഹികളെ മിനിസ്റ്റർ അഭിനന്ദിച്ചു. നോർത്ത് ടെക്സസ് പ്രൊവിൻസ് അംഗം റാണി റോബിൻ പ്രാർത്ഥന ഗാനം ആലപിച്ചു. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. ന്യൂ ജെഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ്‌ മാലിനി നായരുടെ പേട്രിയോട്ടിക്‌ ഡാൻസ്, ചിക്കാഗോ പ്രൊവിൻസ് അംഗം അലോന…

കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു. കരളിന്റെ മുഖ്യ ശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരിൽ ആരാണ് മയക്കു മരുന്നുകൾ അടിച്ചേൽപ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ ഉല്പാദിപ്പിക്ക മാത്രമല്ല അറപ്പും, വെറുപ്പും മടുപ്പും മൃഗീയ പ്രവർത്തികൾക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല കുടുംബത്തിലുള്ളവർക്കും കണ്ണീരിന്റെ പാടുകൾ പതിയുന്നു.സമുഹത്തെ, സംസ്‌ക്കാരത്തെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം മൂലം കുട്ടികൾക്ക് അവിടെ പഠിക്കാൻ…

അജു എസ്. വര്‍ഗീസിന്റെ സംസ്‌കാരം സെപ്റ്റംബര്‍ മൂന്നിന്

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): ഓഗസ്റ്റ് 26-നു അന്തരിച്ച അജു എസ്. വര്‍ഗീസിന്റെ വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ടൗണ്‍ഷിപ്പ് ഓഫ് വാഷിംഗ്ടണിലുള്ള (ന്യൂജേഴ്‌സി) സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ (56 Ridgewood road, Township of Washington, NJ 07676) നടക്കും. സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 3-നു രാവിലെ 8 മുതല്‍ 10 വരെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയിലും, തുടര്‍ന്ന് 11 മണിക്ക് ഹാക്കന്‍സാക്ക് സെമിത്തേരിയില്‍ (289 Haekensack Ave, Haekensack, NJ 07601) സംസ്‌കാരവും നടക്കും. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (201 983 7148), സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).

മരുപ്പച്ച (കവിത): ജോണ്‍ ഇളമത

മനസ്സില്‍ കൊരുത്ത കിനാക്കളുമായി ഞാന്‍ വെറുതേയിരുന്നൊന്നു മോഹിച്ചു! മനസ്സില്‍……. വറുതിയില്‍ ഞാന്‍ വെറുതെ നടന്നു മരുപ്പച്ച കണ്ടു പുറകെ നടന്നു മനസ്സില്‍… മഴപെയ്യുമെന്നോര്‍ത്ത്‌ മരുഭുവിലുഴറി കഴുകര്‍ പറന്ന ശ്മശാനഭൂവില്‍ മനസ്സില്‍….. തീപാറും വെയലില്‍ തീതിനി പക്ഷികള്‍ കൂര്‍ത്ത ചുണ്ടാല്‍ ശവങ്ങള്‍ കൊത്തി കീറി മനസ്സില്‍……. ദൂരെ ജലസ്രോതസ്സുകള്‍ മാടിവിളിച്ചെന്നെ ഭ്രാന്തമാമൊരു പ്രലോഭനചുഴിയിലുഴറ്റി മനസ്സില്‍……. ദൈവം വരച്ചിട്ട വഴിമാറ്റി ഞാന്‍ ദൈവത്തെ മാറ്റി മറിച്ചു ഞാന്‍! മനസ്സില്‍…… ഒരുപാട്‌ സ്പനം എന്റെയുള്ളില്‍ സ്വാര്‍ത്ഥ എന്നില്‍ ഗോപുരം തീര്‍ത്തു! മനസ്സില്‍……. ഇനി ഞാനാണ്‌ ദൈവം! ചെങ്കോല്‍ പിടിച്ചു ഞാനിരിക്കട്ടെ, എന്റെ സിഹാസനത്തില്‍. മനസ്സില്‍…….

ഗ്രീൻലാൻഡിലെ “സോംബി ഐസ്” ലോകമെമ്പാടും സമുദ്രനിരപ്പ് ഏകദേശം 30 സെന്റീമീറ്റർ ഉയരാൻ കാരണമാകുമെന്ന് പഠനം

ഗ്രീൻലാൻഡ്: വിശാലമായ ഗ്രീൻലാൻഡ് ഹിമപാളിയിലെ സോംബി ഐസ് ഒടുവിൽ ആഗോള സമുദ്രനിരപ്പ് കുറഞ്ഞത് 27 സെന്റീമീറ്റർ (10 ഇഞ്ച്) ഉയർത്തുമെന്ന് ഒരു പുതിയ പഠനം പ്രവചിക്കുന്നു. മഞ്ഞുപാളികളുടെ കട്ടിയുള്ള ഭാഗങ്ങളിൽ ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്ന, എന്നാൽ ആ വലിയ ഹിമാനിയിൽ നിന്ന് പോഷണം ലഭിക്കാത്ത ഐസ് സോംബി അല്ലെങ്കിൽ പാഴായ ഐസ് എന്നറിയപ്പെടുന്നു. യഥാർത്ഥ ഗ്ലേഷ്യൽ നികത്തലിൽ മഞ്ഞുവീഴ്ച കുറയുന്നതിന് ഇത് കാരണമാകുന്നു. ഡെന്മാർക്കിലെയും ഗ്രീൻലൻഡിലെയും ജിയോളജിക്കൽ സർവേയിലെ പഠന സഹ-രചയിതാവും ഹിമശാസ്‌ത്രജ്ഞനുമായ വില്യം കോൾഗന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ വ്യതിയാനം ഇടയ്‌ക്കിടെ പാഴായ ഹിമത്തെ ഉരുക്കുന്നു. കോൾഗന്റെ അഭിപ്രായത്തിൽ, അത് മഞ്ഞുപാളിയിൽ നിന്ന് ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്യും. ഈ സമയത്ത് നമ്മൾ ഏത് കാലാവസ്ഥാ [എമിഷൻ] സാഹചര്യം തിരഞ്ഞെടുത്താലും, ഈ ഐസ് സമുദ്രത്തിലേക്ക് പിൻവലിക്കപ്പെടും. സമുദ്രനിരപ്പ് 27 സെന്റീമീറ്റർ ഉയരുന്നത് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ഉരുകുന്നത് മൂലം വിദഗ്ധർ നേരത്തെ…

ഇറാൻ ആണവകരാറിനെ കുറിച്ച് ഇസ്രായേൽ ചാര മേധാവി യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

ഇറാൻ ആണവ കരാറിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേലിന്റെ മൊസാദ് ചാര ഏജൻസിയുടെ തലവൻ സെപ്റ്റംബർ ആദ്യം യുഎസിലേക്ക് പോകുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. 2015 ലെ ചരിത്രപരമായ ടെഹ്‌റാനുമായുള്ള കരാർ പുനരാരംഭിക്കുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറാൻ പാശ്ചാത്യ ശക്തികളെ പ്രേരിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഇസ്രായേലിന്റേത്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ടെഹ്‌റാനെ തടയാൻ ഒന്നും ചെയ്യുന്നില്ലെങ്കിലും, ഒരു കരാർ ഇറാന് തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നത് എളുപ്പമാക്കുമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. എന്നാല്‍, ഈ ലക്ഷ്യം ഇറാൻ നിരന്തരം നിഷേധിച്ചു. മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഇറാൻ കരാറിനെക്കുറിച്ച് കോൺഗ്രസിലെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും പ്രതിരോധ മന്ത്രിയുടെയും കൂടിക്കാഴ്ചകൾ അടുത്തിടെ യുഎസിൽ നടന്നതായി ഇസ്രായേലി പ്രധാനമന്ത്രി യെയർ…

ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ സുബ്രഹ്മണ്യൻ യുഎൻ സമാധാന സേനയുടെ കമാൻഡറായി

യുണൈറ്റഡ് നേഷൻസ്: ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ മോഹൻ സുബ്രഹ്മണ്യൻ ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ 13 ഓപ്പറേഷനുകളിൽ ഏറ്റവും വലിയ സമാധാന സേനയുടെ കമാൻഡർ പദവി ഏറ്റെടുത്തു. യുണൈറ്റഡ് നേഷൻ മിഷൻ ഇൻ സൗത്ത് സുഡാൻ (UNMISS) എന്നറിയപ്പെടുന്ന ഓപ്പറേഷനിൽ 17,982 ഉദ്യോഗസ്ഥരിൽ 13,254 സൈനികരുണ്ട്. അവരിൽ 2,385 സൈനികരും 30 പോലീസ് ഉദ്യോഗസ്ഥരും ഇന്ത്യയിൽ നിന്നുള്ളവരാണ്. “ലോകത്തിലെ ഏറ്റവും വലിയ സമാധാന ദൗത്യത്തിൽ വൈവിധ്യമാർന്ന സൈനിക സമാധാന സേനാംഗങ്ങളെ നയിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായ ദക്ഷിണ സുഡാനിൽ സുസ്ഥിര സമാധാനത്തിനായി സേവനം ചെയ്യാനുള്ള അവസരം ലഭിച്ചത് ഒരു വലിയ പദവിയാണ്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന, നേപ്പാൾ, ബംഗ്ലാദേശ്, റുവാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ജനറൽ സുബ്രഹ്മണ്യനെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ഇടക്കാല കമാൻഡറായിരുന്ന ബംഗ്ലാദേശിലെ മേജർ ജനറൽ…

മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്‌നിക്കും – സെപ്തംബർ 3 ശനിയാഴ്ച

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും പിക്‌നിക്കും സെപ്തംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽവച്ച് നടത്തപ്പെടുമെന്ന് (4033, Hwy 6, Sugaralnd, TX ) പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുടുംബസംഗമവും പിക്‌നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്‌ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ (പ്രസിഡണ്ട്) – 832 661 7555.

നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍

നാനാത്വത്തില്‍ ഏകത്വം അതാണ്‌ ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത്‌ പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്‌. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ. ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക്‌ എത്തിക്കുന്ന ഉപകരണമാണ്‌. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്‌ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക്‌ തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ്‌ കേരളം. അതുകൊണ്ടാണ്‌ റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന്‌ ഒരുമയോടെ ആഘോഷിക്കുന്നത്‌. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും…

ഡാളസ് ഇടവക “ഫാമിലി ഡേ” ഉജ്ജ്വല വിജയം

ഡാളസ് : ഇടവക സമൂഹത്തിൽ ആവേശം വിതറി കൊണ്ട് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഫാമിലി ഡേ ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആഘോഴിച്ചു . അതിവേഗം വളർന്നുകിണ്ടിരിക്കുന്ന ഇടവകയിൽ ഇപ്പോൾ നാനൂറില്പരം കുടുബങ്ങൾ അംഗങ്ങളായിട്ടുണ്ട് . ഇടവകയുടെ പൊതുവായ ഉണർവിനും , പുതു തലമുറയെ ഇടവകയോട് ചേർത്ത് നിറുത്തുന്നതിനും ,ഇടവകാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാഹോദരിവും ഊട്ടി ഉറപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഇടവകയിലെ വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിലാണ് ഫാമിലി ഡേ സംഘടിപ്പിച്ചത് . ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഫാമിലി ഡേ , ഗ്രൂപ്പ് വാക്കിങ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ ഉൽഘാടനം നിർവഹിച്ചു . വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിൽ വൈവിധ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു. കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരുന്ന പെറ്റിങ് സൂ , ട്രാക്‌ലസ് ട്രെയിൻ ,ഫേസ്…