കെ എച്ച് എൻ എ യുടെ സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഹ്യൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഗസ്ത്യം കളരിയുടെയും കെ എച്ച് എൻ എയുടെയും സംയുക്ത സംരംഭമാണ് സ്കൂൾ ഓഫ് യോഗ. യുവജനങ്ങൾക്കും വയോധികർക്കും പ്രത്യേകമായി പരിശീലന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. യോഗ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടിയവർക്ക് സ്വന്തമായി യോഗസ്കൂൾ നടത്തുന്നതിനുള്ള ഫ്രാൻചൈസി അംഗീകാരവും അടിസ്ഥാന സഹായങ്ങളും കെ എച്ച് എൻ എ നൽകും. പഠിതാക്കളുടെ അഭിരുചിയനുസരിച്ച് കളരിയിലും യോഗയിലും ഒരേ സമയം പരിശീലനം നേടാനാവുന്ന വിധമാണ് പാഠ്യപദ്ധതികൾ . “ജ്വാല” എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പദ്ധതി ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൗരാണിക ഭാരതത്തിന്റെ ആരോഗ്യ സംരക്ഷണ ശാസ്ത്രമായ യോഗവിദ്യയെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും സർവദാ അംഗീകരിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. കോവി ഡാനന്തര ലോകത്ത്…

യുഎസ് പിൻവാങ്ങി ഒരു വർഷത്തിനു ശേഷം കാബൂൾ വിമാനത്താവളം സാധാരണ നിലയിലേക്ക്

യുഎസ് സൈന്യം യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പിൻവാങ്ങുകയും ഒരു വർഷം മുമ്പ് വിമാനത്താവളം വിട്ടുപോവുകയും ചെയ്തതിന് ശേഷം കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്താവളത്തില്‍ പഴയതുപോലെ ഫ്ലൈറ്റുകളുടെ എണ്ണം ക്രമേണ ഉയർന്നതായി കാബൂൾ വിമാനത്താവളത്തിലെ ഇൻഫർമേഷൻ ഓഫീസ് ഡയറക്ടർ സഫർ ഖാൻ ആതിഫ് പറഞ്ഞു. 2021-ൽ, കാബൂൾ വിമാനത്താവളം ഏതാണ്ട് തകർന്ന നിലയിലായിരുന്നു. അവിടെ കേടായ യുഎസ് ഹെലികോപ്റ്ററുകള്‍ പാർക്ക് ചെയ്തിരുന്നു, തകർന്ന സൗകര്യങ്ങളും ഉപകരണങ്ങളും എയർപോർട്ട് ഏപ്രണിൽ ചിതറിക്കിടക്കുകയായിരുന്നു. കാബൂൾ വിമാനത്താവളത്തിൽ അവശേഷിക്കുന്ന നിരവധി വിമാനങ്ങളും സൈനിക വാഹനങ്ങളും നൂതന റോക്കറ്റ് പ്രതിരോധ സംവിധാനങ്ങളും തങ്ങളുടെ വിട്ടുപോകല്‍ ദൗത്യം പൂർത്തിയാക്കുന്നതിന് മുമ്പ് തകർക്കുമെന്ന് യുഎസ് സൈന്യം നേരത്തേ പറഞ്ഞിരുന്നു. “അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ താമസത്തിനിടയിൽ അമേരിക്ക ഒരു നല്ല കാര്യവും ചെയ്തില്ല. അവർ (യുഎസ് സൈനികർ) ചെയ്തത് അധിനിവേശവും നാശവും മാത്രമായിരുന്നു.…

അന്വേഷണത്തിനിടെ ട്രംപ് സംഘം രഹസ്യരേഖകൾ നീക്കിയിരിക്കാം: ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടുത്താൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘം ശ്രമിച്ചതിന് തെളിവുകൾ കൈവശമുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് ജൂണിൽ എഫ്ബിഐ രേഖകള്‍ വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾ രഹസ്യ രേഖകൾ മനഃപൂർവം മറച്ചുവെച്ചതിന് തെളിവുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു. ആ സംഭവമാണ് അദ്ദേഹത്തിന്റെ വീട്ടിൽ അഭൂതപൂർവമായ പരിശോധനയ്ക്ക് പ്രേരിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ട ശേഷം മുൻ പ്രസിഡന്റ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന എല്ലാ സർക്കാർ രേഖകളും തിരികെ നൽകിയെന്ന് ട്രംപ് സഹായികൾ ജൂണിൽ തെറ്റായി സാക്ഷ്യപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തിയതിന്റെ തെളിവുകളും അവര്‍ നിരത്തി. രേഖകൾ വീണ്ടെടുക്കുന്നതിനായി എഫ്ബിഐ ഏജന്റുമാർ ജൂണിൽ അദ്ദേഹത്തിന്റെ പാം ബീച്ച് മാർ-എ-ലാഗോ റിസോർട്ടിലേക്ക് ആദ്യമായി യാത്ര…

ഷിക്കാഗോ മലയാളി അസോസിയേഷൻ ഫോമ സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നു

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി വള്ളിക്കളം, നാഷണൽ കമ്മറ്റിയംഗം അച്ചൻകുഞ്ഞ് മാത്യു, റീജനൽ വൈസ് പ്രസിഡന്റ് രഞ്ചൻ എബ്രഹാം എന്നിവരാണ് അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നവർ. യോഗം ഇവരെ അനുമോദിക്കുകയും എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു.

മാതൃസംഘടനയുടെ പരിപൂർണ പിന്തുണയുമായി ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

വാഷിംഗ്‌ടൺ : ഏതൊരു സാമൂഹ്യ പ്രവർത്തകന്റെയും ഏറ്റവും വലിയ മൂലധനം അവർ സ്ഥിരമായി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ പ്രാദേശികതലത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ദേശിയ നേതൃത്വത്തിലേക്ക് കടന്നു വരുന്നത് ഫോമയെ ശക്തിപ്പെടുത്തും. ഒന്നൊഴിയാതെ എല്ലാ മുൻ പ്രസിഡന്റുമാരും ഏറ്റവും പ്രധാനമായി ഇന്ന് വരെ കൂടെ പ്രവർത്തിച്ചവരും ഒരുമിച്ച് ചേർന്ന് ഒരു വ്യക്തിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് നല്ലത് മാത്രം പറയുന്നുണ്ടെങ്കിൽ അത് ആ സംഘടനയുടെ ഐക്യവും ആ വ്യക്തിയുടെ നിഷ്പക്ഷതയും മികവും കാര്യക്ഷമതയും വിളിച്ചോതുന്നു. 1991-ൽ സ്ഥാപിതമായ, 650-ലധികം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള കെ എ.ഡബ്ലിയു (KAW)-വിന് ഈ കഴിഞ്ഞ 31 വർഷമായി നേതൃത്വം നൽകിയ എല്ലാ പ്രസിഡന്റുമാരും കമ്യുണിറ്റി നേതാക്കന്മാരും ചേർന്നാണ് ഓജസ് ജോണിന്റെ നാളിതു വരെയുള്ള അനുപമമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ എല്ലാ വിജയാശംസകളും അർപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW)-വിന്റെ ആദ്യ…

വാഷിംഗ്‌ടൺ സിറോ മലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ

വാഷിംഗ്ടണ്‍: നിത്യസഹായ മാതാ സിറോമലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ അത്യന്തം ആഡംബര പൂർവം വിവിധ പരിപാടികളോടെ സെപ്റ്റംബർ 9,10, 11 തീയതികളിൽ നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ന് ആരംഭിച്ച ഒൻപതു ദിവസത്തെ നൊവേന സെപ്റ്റംബർ 8 ന് അവസാനിക്കും. 9 ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ. റോയി മൂലേച്ചാലിൽ കൊടിയേറ്റ് നടത്തുന്നതോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. 6:30 ന് ഫാ. മാത്യു പുഞ്ചയിലിന്റെ പ്രധാന കാർമികത്വത്തിൽ എല്ലാ മരിച്ചവർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും തുടർന്ന് നേർച്ച സദ്യയും ഉണ്ടായിരിക്കും. 10 ശനിയാഴ്ച വൈകുന്നേരം 4:30ന് ഫാ. സിബി കൊച്ചീറ്റതോട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുർബാനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 6:30 ന് സ്നേഹവിരുന്ന്. 7:30 നു വാഷിംഗ്ടണ്‍ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയും കലാഭവൻ ലാൽ, ജയൻ എന്നിവരുടെ മിമിക്സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന…

ഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ നിര്യാതയായി

അടൂർ: വടക്കേടത്തുകാവ് തെക്കേവീട്ടിൽ പരേതനായ റ്റി. ഒ. ജോണിൻറെ (ജോജി) ഭാര്യ ഏലിയാമ്മ ജോൺ (ശാന്തമ്മ, 69) കൊച്ചിയിൽ നിര്യാതയായി. അയിരൂർ മേലേടത്ത് കുടുംബാംഗം ആണ്. മലയാള സിനിമാ ഗാനരചയിതാവ് ജോ പോളിന്റെ ഭാര്യാമാതാവാണ് പരേത. സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിയ്ക്ക് സ്വഭവനത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ച ശേഷം 1.30 ന് അടൂർ കണ്ണങ്കോട്‌ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം. മക്കൾ: ധന്യ (ഡാലസ്, യുഎസ് ), സാജൻ (ദുബായ്‌).  

സാന്തോം ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് – 2022 സെപ്റ്റംബർ 2, 3, 4 തീയതികളിൽ

ഡാളസ് : സാന്തോം ലീഗിന്റെ ആഭിമുഖ്യത്തിൽ ഗാർലാൻഡ് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സെപ്റ്റംബർ 2,3,4 തീയതികളിൽ T20 ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിക്കുന്നു. കാലങ്ങളോളം കൂടുതൽ ആളുകളേ ക്രിക്കറ്റിലേക്ക് ആകർഷിക്കുവാനും, തങ്ങളുടെ വരും തലമുറകളിൽ ക്രിക്കറ്റ് എന്ന മാസ്മരിക കായിക വിനോദത്തോട് അവബോധം സൃഷ്ടിക്കുവാനും വേണ്ടി പ്രായം തളർത്താത്ത മനസ്സോടു കൂടി ഒന്നിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം, കൗതുകമുണർത്തുകയും സൗഹൃദം വളർത്തുകയുമാണ് സംഘാടകർ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഡാളസിലെ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ വളരെ ആവേശകരവും മിന്നി തിളങ്ങുന്നതുമായ മത്സരങ്ങൾ ഈ ഓണക്കാലത്ത് സമ്മാനിക്കുന്നതായിരിക്കുമെന്ന് സംഘാടകർ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഭാവിയിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമായി മത്സരങ്ങൾ നടത്താനും, അമേരിക്കയിലെ ക്രിക്കറ്റ്‌ ടീമുകളേയൊക്കെ തന്നെ ക്ഷണിക്കാനും, പ്രോത്സാഹനം കൊടുക്കുവാനും ടൂർണമെന്റ് കമ്മിറ്റി ലക്ഷ്യമിടുന്നുണ്ട്. ടൂർണമെന്റ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ മാത്യു ഒഴുകയിലും, കോർഡിനേറ്റർമാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ്…

എഡ്മന്റൺ ഈഗിൾസ് കപ്പ് 2022 – സൂപ്പർ ജയൻ്റ്സ് കാൽഗറി ജേതാക്കൾ

കാൽഗറി : എഡ്മന്റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ആഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്റൺ കൊറോനേഷൻ പാർക്കിൽ വെച്ച് നടന്നു. 10 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്റൺ ഈഗിൾസ് നെ പരാജയപ്പെടുത്തി സൂപ്പർ ജയൻ്റ്സ് കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം. സൂപ്പർ ജയൻ്റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെൻ്റ്ലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി. ജാക്സൺ – മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ) എബിൻ ഫ്രോ – മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ) ശിവ – ബെസ്റ്റ് ബൗളർ എന്നിവരും വ്യക്തിഗത അവാർഡ് ന് അർഹരായി. വളരെ അധികം ആവേശം നിറഞ്ഞ കളികൾ ഈ ടൂർണമെൻ്റിൽ കാണുവാൻ…

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഇടവക ദിനാചരണവും, വി.പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ആഘോഷവും

ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 4 ഞായറാഴ്ച വി. പത്താം പീയൂസ്.പാപ്പയുടെ തിരുനാൾ ആഘോഷവും ഇടവകയുടെ പതിനാറാം വാർഷികവും ഇടവക ദിനമായി ആഘോഷിക്കുന്നു. ഞായറാഴ്ച രാവിലെ 9:45 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ആഘോഷമായ സ്വീകരണം നൽകുന്നതും തുടർന്ന് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ തോമസ് മുളവനാളിന്റെയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിൻെറയും സഹ കാർമ്മികത്വത്തിലും വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വി. ബലി അർപ്പണത്തിനുശേഷം ഒക്ടോബർ 1 ന് വിരമിക്കുന്ന മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഈ ഇടവകക്കും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിനും ചെയ്ത അകമഴിഞ്ഞ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ട് പൊതുസമ്മേളനം ഉണ്ടായിരിക്കും. ഇതേ തുടർന്ന്…