അറ്റ്ലാന്റ: ക്രിസ്തുവിന്റെ ജനനത്തെ പ്രഘോഷിക്കുന്ന ഈ വർഷത്തെ ഏറ്റവും ആസ്വാദ്യകരമായ ക്രിസ്മസ് കരോൾ ഗാനം ‘വരവേൽപ് ‘ പ്രകാശനം ചെയ്തു. ‘സ്വർഗ്ഗീയനാദം’ സംഘാടകനായ സണ്ണി പറവനേത്താണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സിസിലി സണ്ണിയും ഈ ഗാനത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഈ ഗാനം പ്രശസ്ത ഗായകനായ റോയ് പുത്തൂരും (Roy Puthur) സംഘവുമാണ് ആലപിച്ചിരിക്കുന്നത്. റയാൻസ് മീഡിയ (Ryans Media) പുറത്തിറക്കിയ ഗാനം യൂട്യൂബിൽ (YouTube) ലഭ്യമാണ്. ഗാനത്തിന്റെ കരോക്കെ ഉടൻ തന്നെ പുറത്തിറക്കുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പറവനേത്ത് 678-866-5336
