അഗതികൾക്കും അശരണർക്കും ഫൊക്കാനയുടെ സഹായ ഹസ്തം

ഫ്ലോറിഡ: കോവിഡ് പ്രെതിസന്ധിയിൽ ദുരിതത്തിലായ കേരളത്തിലെ അഗതികൾക്കും അശരണർക്കും സഹായ ഹസ്തവുമായി ഫൊക്കാന പ്രെതിനിധികൾ വീണ്ടും കേരളത്തിൽ എത്തിയതായി ഫൊക്കാന ട്രെഷറർ എബ്രഹാം കളത്തിൽ അറിയിച്ചു. അവശ കലാകാരന്മാർക്കുള്ള ഒന്നാം ഘട്ട ഫണ്ട് വിതരണത്തിന് ശേഷം അശരണർക്കുള്ള സഹായവുമായി ഫൊക്കാന വൈസ് പ്രെസിഡെ൯റ്റ് എബ്രഹാം വർഗീസി൯റ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫണ്ട് വിതരണത്തിനായി എത്തിയത്.

സഹകരണ വകുപ്പ് മന്ത്രി വി വാസവൻ, പത്തനാപുരം ഗാന്ധി ഭവൻ പ്രെതിനിധി സജി തോമസിന് ഫണ്ട് നൽകിക്കൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു.

ആലംബഹീനർക്കെന്നും അഭയം നൽകിയിട്ടുള്ള ഫൊക്കാന ഈ വർഷം പദ്ധതി ഇട്ടിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കാര്യപരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നു ഫൊക്കാന പ്രെസിഡെ൯റ്റ് ജേക്കബ് പടവത്തിൽ അറിയിച്ചു.

ചെയ്യുന്ന പ്രേവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി വറുഗീസ് പാലമലയിലും, മനുഷ്യരുടെ പ്രതിസന്ധിയിൽ അവരോടൊപ്പം കൈ കോർത്തു നീങ്ങാൻ ഫൊക്കാന പ്രതിജ്ജാ ബദ്ധ മാണെന്ന് ട്രെഷറർ എബ്രഹാം കളത്തിലും പ്രസ്‌താവിച്ചു.

എക്സിക്ക്യൂട്ടീവ് വൈസ് പ്രെസിഡെ൯റ്റ് സുജ ജോസ്, വൈസ് പ്രെസിഡെ൯റ്റ് എബ്രഹാം വർഗീസ്, ട്രുസ്ടീ ബോർഡ് ചെയർമാൻ വിനോദ് കെ ആർ കെ, ഫൗഡേഷൻ ചെയർമാൻ ജോർജ് ഓലിക്കൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷീല ചെറു, ജൂലി ജേക്കബ്, അലക്സ് പൊടിമണ്ണിൽ, ബാല വിനോദ്, പ്രോഗ്രാം കമ്മറ്റി ചെയർ പേഴ്സൺ സ്വരൂപ അനിൽ, ആർ വി പി മാരായ ജോർജി വ൪ഗീസ്, ബൈജു എബ്രഹാം, തോമസ് ജോർജ്, റെജി വ൪ഗീസ്, ബേബി മാത്യു എന്നിവർ ഫൊക്കാനയുടെ തുടർന്നുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുകയുണ്ടായി.

Print Friendly, PDF & Email

Leave a Comment

More News