ഫിലഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ ഇടവകകളും, മിഷനുകളും നവീകരണധ്യാനങ്ങള്‍, തീര്‍ത്ഥാടനയാത്രകള്‍, ബൈബിള്‍ പഠനങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തിവരുന്നു. ആത്മീയ നവീകരണത്തിനായി ഫിലാഡല്‍ഫിയ ഫൊറോനാ ദേവാലയം ഈ ജൂബിലിവര്ഷത്തില് പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ജൂബിലി തീര്‍ത്ഥാടനം നടത്തുന്നു. എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണി മാതാവിന്റെ തിരുനാളും പൂര്‍വാധികം ഭക്തിപുര്വം ഈ വര്‍ഷം സെപ്റ്റംബര്‍ 6 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍(The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144)തുടര്‍ച്ചയായി ഇതു പതിനാലാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ…
Category: AMERICA
ഡ്യൂട്ടിക്കിടെ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
കൻസാസ് സിറ്റി: ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.ആഗസ്ത് 26 ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അക്രമി മനഃപൂർവം കാറിടിപ്പിച്ചതാണെന്ന് കൻസാസ് സിറ്റി പൊലീസ് പറഞ്ഞു. കൻസാസ് സിറ്റി പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ഓഫീസറായ ഹണ്ടർ സിമോൺസിക് (26) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. കൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളേജിന് സമീപം 75-ആം സ്ട്രീറ്റിലും സ്റ്റേറ്റ് അവന്യൂവിലും വെച്ചാണ് ഓഫീസർ സിമോൺസിക്കിന് അപകടം സംഭവിച്ചത്. പൊലീസിനെ അനുസരിക്കാതെ അമിതവേഗതയിൽ പോയ ഒരു വാഹനം തടയാൻ സിമോൺസിക് ശ്രമിക്കുന്നതിനിടെയാണ് അക്രമി മനഃപൂർവം വാഹനമിടിപ്പിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
എഡ്മന്റൺ നേർമയുടെ ഓണം സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ
എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മഹാബലി തമ്പുരാനെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്. എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും. പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയ്യാറാക്കും. നാല് കോടിയിലേറെ…
ഇൻസ്ട്രുമെന്റ് പാനൽ ഡിസ്പ്ലേയിലെ തകരാർ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചു വിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി
ന്യൂയോർക് : ഇൻസ്ട്രുമെന്റ് പാനൽ ഡിസ്പ്ലേയിലെ പ്രശ്നം കാരണം യുഎസിൽ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഓഗസ്റ്റ് 27ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 2025-2026 മോഡലുകളായ Ford F-550 SD, F-450 SD, F-350 SD, F-250 SD, 2025 മോഡലായ Ford F-150 എന്നിവയെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുക. വാഹനത്തിൻ്റെ ഡാഷ്ബോർഡിലെ ഡിജിറ്റൽ ഡിസ്പ്ലേ നിയന്ത്രിക്കുന്നത് ഇൻസ്ട്രുമെന്റ് പാനൽ ക്ലസ്റ്ററാണ്. വേഗത, ഇന്ധന നില, നാവിഗേഷൻ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ഇത് കാണിക്കുന്നു.
അമേരിക്കന്‍ -കൊച്ചിന് കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്
ഷിക്കാഗോ: അലുമ്നി അസോസിയേഷന് ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന് ക്ലബ് ചിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന് കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോണ്സണ് (പ്രശാന്ത്) പാലയ്ക്കാപ്പള്ളില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്. എച്ച് കോളജ്, തേവര) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois) -ല്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 4744), അലന് ജോര്‍ജ് (സെക്രട്ടറി) 331 262 1301). RSVP Cell 630-400-1172.
സി.ഡി.സി ഡയറക്ടർ സൂസൻ മൊണാരെസ് സ്ഥാനമേറ്റ് ഒരു മാസത്തിനുള്ളിൽ സ്ഥാനമൊഴിഞ്ഞു.
ന്യൂയോർക്ക് (എ.പി.) – അമേരിക്കയിലെ ഉന്നത പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സി.ഡി.സി) ഡയറക്ടർ സൂസൻ മൊണാരെസ് സ്ഥാനമൊഴിഞ്ഞു. സ്ഥാനമേറ്റ് ഒരു മാസത്തിനുള്ളിലാണ് ഈ അപ്രതീക്ഷിത രാജി. ഇവരെ കൂടാതെ സി.ഡി.സിയിലെ മറ്റ് പ്രമുഖരും രാജിവെച്ചിട്ടുണ്ട്. സൂസൻ മൊണാരെസ് സി.ഡി.സി ഡയറക്ടർ സ്ഥാനത്ത് ഇനി ഇല്ലെന്ന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്.എച്ച്.എസ്) സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ, രാജിക്ക് പിന്നിലെ കാരണം എച്ച്.എച്ച്.എസ് വ്യക്തമാക്കിയിട്ടില്ല. ശാസ്ത്രീയ അടിത്തറയില്ലാത്തതും അപകടകരവുമായ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ അവർ വിസമ്മതിച്ചതാണ് രാജിയുടെ കാരണമെന്ന് സൂസൻ മൊണാരെസിൻ്റെ അഭിഭാഷകർ പ്രസ്താവനയിലൂടെ അറിയിച്ചു. “പൊതുജനാരോഗ്യ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനും വിദഗ്ദ്ധരെ നിശബ്ദരാക്കാനും ശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കാനുമുള്ള നീക്കമാണിത്,” അവർ കൂട്ടിച്ചേർത്തു. സൂസൻ മൊണാരെസിൻ്റെ രാജിക്ക് പിന്നാലെ സി.ഡി.സിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡെബ്ര ഹൗറി, ഡോ. ഡാനിയൽ…
റവ. ഫിലിപ്പ് വറുഗീസ് ഡിട്രോയിറ്റിൽ നിര്യാതനായി
ഡിട്രോയിറ്റ്: മാർത്തോമ സഭയിലെ സീനിയർ പട്ടകാരനും കൺവെൻഷൻ പ്രാസംഗികനും ആയിരുന്ന ഫിലിപ്പ് വർഗീസ് അച്ചൻ (87) ഡിട്രോയിറ്റിൽ നിര്യാതനായി. വെണ്മണി വാതല്ലൂർ കുടുംബത്തിൽ വെട്ടത്തേത് പരേതരായ വി. ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മുന്നാമത്തെ മകനാണ്. വെണ്മണി മാർത്തോമ ഹൈസ്കൂളിലും പന്തളം എൻഎസ് എസ് കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊമ്പാടി മാർത്തോമ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേടിയ തിരുവചന പഠനവും കോട്ടയം മാർത്തോമ സെമിനാരിയിൽ നിന്നും നേടിയ തിയോളജി ബോധനവും അച്ചന് 1963 മെയ് 7-ാം തീയതി ഡീക്കൻ പദവിയും ജൂൺ 26-ാം തീയതി കശീശ പട്ടവും നൽകി സഭയുടെ ശ്രുശുഷ സമൂഹത്തിലേക്ക് കൈ പിടിച്ചു ഉയർത്തി. തന്മൂലം ധാരാളം പേരെ ക്രിസ്തുവിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുവാൻ അച്ചന്റെ പ്രസംഗങൾ, പ്രവർത്തനങ്ങൾ മൂലം സാധിച്ചു. കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ,…
അക്കാമ്മ വി. ചാക്കോ (79) ഡാളസിൽ അന്തരിച്ചു
ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേൽ, വർഗ്ഗീസ് മാത്തൻ – ഏലിയാമ്മ ദമ്പതികളുടെ മകൾ അക്കാമ്മ വർഗീസ് ചാക്കോ (79) ആഗസ്റ്റ് 26 ന് ഡാളസിൽ അന്തരിച്ചു .നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോയുടെ ഭാര്യയാണ് .ഇന്ത്യാ പെന്തകോസ്ത് ദൈവ സഭ ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു. പ്രാഥമികവിദ്യാഭ്യാസ അനന്തരം നാഗ്പൂർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് മേഖലയിൽ പഠനം പൂർത്തിയാക്കി. 1974-ൽ ജോലിയോടനുബന്ധിച്ച് അമേരിക്കയിലെത്തി. ദീർഘകാലം ഡാളസ് പാർക്ലാൻഡ് ആശുപത്രിയിൽ ആതുര ശുശ്രുഷ രംഗത്തെ സേവനത്തിനു ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. . ഭൗതിക ശരീരം ഓഗസ്റ്റ് 29 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ…
ഡോക്ടറുടെ സഹായമില്ലാതെ വീട്ടിൽ 11 വയസ്സുള്ള വളർത്തുമകൾക്ക് പ്രസവം; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു
ഓക്ലഹോമ : ഓക്ലഹോമയിലെ മസ്കോഗിയിൽ 11 വയസ്സുള്ള വളർത്തുമകൾ പ്രസവിച്ച സംഭവത്തിൽ വളർത്തച്ഛൻ ഡസ്റ്റിൻ വാക്കർ (34) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയും ഡസ്റ്റിൻ വാക്കറുടെ ഭാര്യയുമായ ഷെറി വാക്കറെ (33) ലൈംഗിക പീഡനത്തിന് കൂട്ടുനിന്നതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 16-നാണ് കുട്ടി വീട്ടിൽവെച്ച് പ്രസവിച്ചത്. തുടർന്ന് നടത്തിയ ഡി.എൻ.എ. പരിശോധനയിൽ കുഞ്ഞിന്റെ അച്ഛൻ ഡസ്റ്റിൻ വാക്കറാണെന്ന് 99.9% ഉറപ്പായി. ഡസ്റ്റിനും ഷെറിയും നേരത്തെ കുട്ടിയെ അവഗണിച്ചതിനും അഞ്ച് കുട്ടികളെ ശരിയായ സാഹചര്യങ്ങളിലല്ലാതെ വളർത്തിയതിനും കേസെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന വീട് വളരെ വൃത്തിഹീനമായിരുന്നുവെന്നും കണ്ടെത്തി. ഡസ്റ്റിൻ വാക്കറിനും ഷെറി വാക്കറിനുമെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം, അവഗണന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ജാനറ്റ് ഹട്സൺ അറിയിച്ചു.
‘കുട്ടികൾ അക്ഷരാർത്ഥത്തിൽ പ്രാർത്ഥിക്കുകയായിരുന്നു’; അക്രമി വെടിവെച്ചത് ജനാലയിലൂടെ; മിനിയാപൊളിസ് സ്കൂൾ വെടിവയ്പ്പിനെക്കുറിച്ച് മേയര്‍
മിനിയാപൊളിസിലെ അനൗൺസിയേഷൻ ചർച്ചിലും സ്കൂളിലും ഉണ്ടായ വെടിവയ്പ്പ് നഗരത്തെ മുഴുവൻ ഞെട്ടിച്ചു. ഈ ആക്രമണത്തിൽ രണ്ട് നിരപരാധികളായ കുട്ടികളും അക്രമിയും ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിനസോട്ട: മിനിയാപൊളിസിൽ അനൗൺസിയേഷൻ പള്ളിയിലും സ്കൂളിലും നടന്ന വെടിവയ്പ്പ് നഗരത്തെ മുഴുവൻ ഞെട്ടിച്ച ഹൃദയഭേദകമായ സംഭവത്തില്‍, രണ്ട് നിരപരാധികളായ കുട്ടികളും അക്രമിയും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്കേറ്റു. സംഭവത്തിനുശേഷം, നഗര മേയർ ജേക്കബ് ഫ്രേ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഈ ദുരന്തം വാക്കുകൾക്ക് അതീതമാണെന്ന് പറയുകയും ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോൾ കുട്ടികൾ പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്നുവെന്ന് മേയർ ഫ്രേ പറഞ്ഞു. വികാരാധീനനായി അദ്ദേഹം പറഞ്ഞു, “ഈ നിമിഷത്തിന്റെ ഗൗരവവും വേദനയും വിവരിക്കാൻ കഴിയില്ല. ഈ സംഭവം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ‘ചിന്തകളും പ്രാർത്ഥനകളും’ എന്ന് പറഞ്ഞുകൊണ്ട് ഈ സംഭവം അവഗണിക്കാൻ കഴിയില്ലെന്നും,…
