‘വന്ദേമാതരം’ പിറന്നിട്ട് 150 വർഷങ്ങൾ; ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അനശ്വര മന്ത്രം നൽകിയത് ബങ്കിം ചന്ദ്ര ചാറ്റർജി

2025 നവംബർ 7, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഇന്ന് ദേശീയഗാനമായ “വന്ദേമാതര” ത്തിന്റെ 150-ാം വാർഷികമാണ്. 1874 നവംബർ 7 ന് അക്ഷയ നവമിയുടെ ശുഭകരമായ അവസരത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമായി. സ്വാതന്ത്ര്യ സമരത്തിന് പുതിയ ഊർജ്ജം പകരുക മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിന് ഒരു പുതിയ ദിശാബോധം നൽകുകയും ചെയ്തു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും. “വന്ദേമാതരം” എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഈ പരിപാടി സമർപ്പിക്കുന്നു. ഈ ഗാനം ഇപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ദേശസ്‌നേഹത്തിന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടായിരുന്നു അത്, ഇന്ത്യ അതിന്റെ സാംസ്കാരിക സ്വത്വത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള…

ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും, അസോസിയേഷനുകളുടെ  ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2026-2028 ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ കഴിഞ്ഞ 30-ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യവുമായ ലാജി തോമസ് മത്സരിക്കുന്നു. ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നവംബർ ഒന്ന് ശനിയാഴ്ച  നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയായ ലാജി തോമസിനെ സംഘടനയിൽ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുകയും, അസോസിയേഷൻ ഒന്നടങ്കം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഫൊക്കാനയുടെ നിലവിൽ ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന ലാജി തോമസ് 2022-24 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായും, ഫൊക്കാനയുടെ ന്യൂസ് ലെറ്ററായ ഫൊക്കാന ടുഡേ എഡിറ്റോറിയൽ…

ഇന്‍റർനാഷണൽ പ്രയർലെെൻ 600-മത് സമ്മേളനം നവ:11 നു; ഡോ.ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു

ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി  മാർത്തോമാ കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫെസ്സർ  ഡോ ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.നവ:11 ചൊ വ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ ലീനായുടെ  പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി    പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ…

അറ്റ്ലാന്റായിലെ സെൻ്റ് പോൾ II മിഷനിൽ വിജയകരമായ കൺവെൻഷൻ കിക്കോഫ്

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് അറ്റ്ലാന്റായിലെ സെൻ്റ്. പോൾ II മിഷനിൽ നടന്നു. കൺവെൻഷൻ കൺവീനർ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവർ അടങ്ങുന്ന കൺവെൻഷൻ ടീമിനെ ഫാ: ജോസ് ഉപ്പാണിയുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ സന്തോഷപൂർവ്വം സ്വീകരിച്ചു. സജീവ് കളരിക്കൽ, ടിജി തോമസ്, ആഷിഷ് ബെൻ, രശ്മി ഫ്രാൻസിസ്, ടോം ജോസഫ് എന്നിവർ രജിസ്ട്രേഷന് നേതൃത്വം നൽകി. ഇടവക വികാരി ഫാദർ റെനേഴ്സ് കോയിക്കലോട്ട് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു. അമേരിക്ക എന്ന കുടിയേറ്റ മണ്ണിൽ വിശ്വാസത്തിൻറെ വേര് ഉറപ്പിക്കുവാനും അത് തലമുറകളിലേക്ക് പകർന്നു നൽകുവാനും പരിശ്രമിക്കുന്ന വിശ്വാസികളുടെ സമൂഹത്തിന്, തലമുറകൾ തമ്മിലുള്ള അന്തരം കുറയ്ക്കുവാനും ഭാവിയിലെ സഭയെ സുരക്ഷിതമാക്കുവാനും ഉള്ള ഒരു സുവർണ്ണാവസരമായി…

ന്യൂയോർക്കിൽ ഇന്ത്യൻ വോട്ട് ബാങ്ക് കാര്യങ്ങൾ തകിടം മറിക്കുന്നു; ട്രംപ് ക്യാമ്പ് നിശബ്ദതയും തന്ത്രപരമായ പ്രതിസന്ധിയും നേരിടുന്നു

ന്യൂയോർക്കിലെ ഇന്ത്യൻ-അമേരിക്കൻ സൊഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഈ ഫലം ഇന്ത്യയോടും ഇന്ത്യൻ-അമേരിക്കക്കാരോടും ഉള്ള തന്റെ നിലപാട് പുനഃപരിശോധിക്കാൻ ട്രംപിനെ നിർബന്ധിതനാക്കിയേക്കാം. ന്യൂയോർക്ക്: ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമുള്ള ഇന്ത്യൻ സമൂഹം പ്രബലമാണ്. അവരില്‍ നിന്നുള്ള പലരും ഇപ്പോൾ യുഎസ് തിരഞ്ഞെടുപ്പുകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മംദാനിയുടെ വിജയം വ്യക്തമാക്കുന്നത് ഇന്ത്യൻ-അമേരിക്കക്കാർ ഇനി അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നേതൃത്വത്തെ പിന്തുണയ്ക്കുമെന്നാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ വാചാടോപത്തിൽ ഇന്ത്യൻ സമൂഹം രോഷാകുലരാണ്. ഇന്ത്യയെക്കുറിച്ചും ഹിന്ദു സ്വത്വത്തെക്കുറിച്ചും ദക്ഷിണേഷ്യൻ കുടിയേറ്റക്കാരെക്കുറിച്ചും നിരവധി രാഷ്ട്രീയക്കാർ ഈ അടുത്ത കാലങ്ങളിലായി കടുത്ത പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഈ കോപം ഒടുവിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന വോട്ടുകളായി മാറി. അതുകൊണ്ടാണ് മംദാനിയുടെ വിജയം നഗര രാഷ്ട്രീയത്തിന്റെ മാത്രം സൂചനയായിട്ടല്ല, ദേശീയ സൂചനയായി കാണുന്നത്.…

കെ.എച്ച്.എൻ.എയുടെ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാർച്ചന: അഞ്ചാം വർഷത്തിലേക്ക്; നവയുഗത്തിന് തിരിതെളിക്കുന്നു!

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) അഭിമാനകരമായ ആത്മീയ സംരംഭമായ “മൈഥിലി മാ” ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2025 നവംബർ 7 വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും. ഗവൺമെന്റ് സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രൊഫ. സരിത മഹേശ്വർ 2025–2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ശ്രീമതി മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും. ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശ്രീമതി ശാന്ത പിള്ള, ശ്രീമതി രാധാമണി നായർ, ശ്രീമതി ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക്…

ഹൃദ്രോഗങ്ങളും പ്രതിവിധികളും: ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് ‘ഹൃദ്രോഗങ്ങളും പ്രധിവിധികളും ‘ ((Cardiological Diseases and Precautions) എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ് ഡോ. ജിക്കു സക്കറിയായും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷില്ല സക്കറിയായും നയിക്കുന്ന, ഒപ്പം, റവ. ഫാദർ എം.കെ കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന വിജ്ഞാനപ്രദമായ ക്ലാസ്സ്‌ നവംബർ 9 ന് ഞായറാഴ്ച ഉച്ചക്ക് കൃത്യം 12മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെടുന്നു. (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111) ക്ലാസ്സ്‌ വിഷയം: “ഹൃദ്രോഗങ്ങളും പ്രധിവിധികളും “ (Cardiological Diseases and Precautions) ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് വളരെയധികം പുത്തൻ അറിവുകളും,…

ഗീത ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചുവരുന്ന ഗീത ജോര്‍ജ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ട് നേതൃത്വം നല്‍കുന്ന ടീമില്‍ മത്സരിക്കുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ഗീത ജോര്‍ജ് കോളജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരം അലുംമ്‌നി ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റാണ്. 300 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. സിലിക്കണ്‍വാലിയിലെ ജൂപ്പിറ്റര്‍ നെറ്റ് വര്‍ക്‌സ് സ്‌പെഷ്യലൈസ്ഡ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നു. മികച്ച സംഘാടക മാത്രമല്ല ഐടി രംഗത്തും സാംസ്‌കാരിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗീത ജോര്‍ജ് ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഫൊക്കാനയുടെ ചാരിറ്റി പ്രൊജക്ടുകളുടെ നെടുംതൂണാണ്. കൂടാതെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നു. ചാരിറ്റി മുഖമുദ്രയാക്കി 1995-ല്‍ രൂപീകരിക്കപ്പെട്ട വനിതകളുടെ ഇന്ത്യന്‍ അസോസിയേഷന്‍ ‘വനിത’യുടെ പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.…

ന്യൂയോർക്കില്‍ സൊഹ്‌റാൻ മംദാനിയുടെ വിജയം ട്രംപിന്റെ കുടിയേറ്റ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കും

ന്യൂയോർക്ക് മേയറായി സൊഹ്‌റാൻ മംദാനിയുടെ തിരഞ്ഞെടുപ്പ് വെറുമൊരു തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല, മറിച്ച് കുടിയേറ്റ സമൂഹത്തിന്റെ രാഷ്ട്രീയ ശക്തിയുടെ ഉയർച്ചയുടെ അടയാളമാണ്, ഇത് നിലവിലുള്ള അധികാര ഘടനയ്ക്ക് ഒരു പുതിയ സന്ദേശം നൽകുന്നു. ന്യൂയോർക്ക് നഗരത്തിലെ സാധാരണക്കാർക്കിടയിൽ ദീർഘകാലമായി പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ വംശജനായ നേതാവാണ് സൊഹ്‌റാൻ മംദാനി. വാടക പ്രതിസന്ധി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ വിഷയങ്ങൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹം ഉന്നയിച്ചു. പ്രസംഗങ്ങളിലൂടെയോ വലിയ വേദികളിലൂടെയോ അല്ല, മറിച്ച് വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം കെട്ടിപ്പടുത്തത്. അതാണ് അദ്ദേഹത്തിലുള്ള പൊതുജന വിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അദ്ദേഹം വൻകിട വ്യവസായികളിൽ നിന്ന് പണം സ്വീകരിച്ചില്ല. പകരം, ചെറിയ ചെറിയ സംഭാവനകൾ സ്വീകരിച്ചാണ് തന്റെ പ്രചാരണം നടത്തിയത്. ഈ യുവ നേതാവ് സാധാരണ പൗരന്മാർക്കൊപ്പം…

വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ അർദ്ധസഹോദരനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജനായ അഫ്താബ് പുരേവൽ വീണ്ടും സിൻസിനാറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു

ഒഹായോയിലെ സിൻസിനാറ്റിയിലെ ഇന്ത്യൻ-അമേരിക്കൻ മേയർ അഫ്താബ് പുരേവൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കോറി ബോമാനെ പരാജയപ്പെടുത്തി രണ്ടാം തവണയും വിജയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അർദ്ധസഹോദരനാണ് ബോമാൻ. ചൊവ്വാഴ്ചത്തെ വിജയം സിൻസിനാറ്റിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഡെമോക്രാറ്റുകളുടെ നിയന്ത്രണം ഉറപ്പിക്കുകയും ഒഹായോ രാഷ്ട്രീയത്തിൽ അഫ്താബിന്റെ വളർന്നുവരുന്ന സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച അഫ്താബ് പുരേവലിന്റെ വിജയം സിൻസിനാറ്റിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്മേലുള്ള ഡെമോക്രാറ്റുകളുടെ നിയന്ത്രണം ഉറപ്പിക്കുകയും ഒഹായോ രാഷ്ട്രീയത്തിൽ പുരേവലിന്റെ വളർന്നുവരുന്ന സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്തുവെന്ന് ഫോക്സ് ന്യൂസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. മുൻ സ്പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായ 43 കാരനായ പുരേവൽ 2021 ൽ ആദ്യമായി മേയർ സ്ഥാനത്തേക്ക് മത്സരിച്ചതായി റിപ്പോർട്ട് പറയുന്നു. പുരേവലിന്റെ ടിബറ്റൻ അമ്മ കുട്ടിക്കാലത്ത് കമ്മ്യൂണിസ്റ്റ് ചൈനീസ് അധിനിവേശത്തിൽ നിന്ന് പലായനം ചെയ്ത് ദക്ഷിണേഷ്യന്‍ അഭയാർത്ഥി ക്യാമ്പിലാണ്…