വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിൽ കുട്ടികൾക്കായുള്ള ഡേകെയർ സെന്ററുകളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി അന്വേഷണ റിപ്പോർട്ട്. സൊമാലിയൻ വംശജർ നടത്തുന്നതെന്ന് അവകാശപ്പെടുന്ന ഒരു ഡേകെയർ സെന്റർ 2025-ൽ മാത്രം 2,10,000 ഡോളർ (ഏകദേശം 1.75 കോടി രൂപ) സർക്കാർ ഫണ്ട് കൈപ്പറ്റിയെങ്കിലും, അങ്ങനെയൊരു സ്ഥാപനം അവിടെ പ്രവർത്തിക്കുന്നില്ലെന്ന് മാധ്യമ പ്രവർത്തകർ കണ്ടെത്തി. മാധ്യമപ്രവർത്തകരായ കാം ഹിഗ്ബിയും ജോനാഥൻ ചോയും നടത്തിയ അന്വേഷണത്തിലാണ് ‘ദഗാഷ് ചൈൽഡ് കെയർ’ എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം വ്യാജമാണെന്ന് തെളിഞ്ഞത്. ഡേ കെയർ പ്രവർത്തിക്കുന്നതായി രേഖകളിലുള്ള വീട്ടിലെത്തിയപ്പോൾ, അവിടെ താമസിക്കുന്ന സ്ത്രീ തനിക്ക് അങ്ങനെയൊരു ബിസിനസ് ഇല്ലെന്നും അവിടെ കുട്ടികൾ വരുന്നില്ലെന്നും വെളിപ്പെടുത്തി. മാസം 3,500 ഡോളർ വാടകയുള്ള ഈ വീട്ടിൽ കുട്ടികൾ വരുന്നതായി കണ്ടിട്ടില്ലെന്നും ഒരു കുട്ടി മാത്രമാണ് അവിടെയുള്ളതെന്നും അയൽക്കാർ സാക്ഷ്യപ്പെടുത്തി. രേഖകളിൽ ഒമ്പത്…
Category: AMERICA
റെസ്റ്റോറന്റ് ശുചിമുറിയിൽ ഒളിക്യാമറ: ജീവനക്കാരൻ അറസ്റ്റിൽ
ഹൂസ്റ്റൺ, ടെക്സസ്: പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ ‘ലൂപ്പേ ടോർട്ടിയ’യിലെ (Lupe Tortilla) ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിലായി. 31 വയസ്സുകാരനായ ബെയ്സൺ ഏലിയാസ് പു എന്നയാളെയാണ് ഹെഡ്വിഗ് വില്ലേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30-നാണ് റെസ്റ്റോറന്റിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും സ്ത്രീകളുടെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. റെസ്റ്റോറന്റ് ജീവനക്കാരനായ ബെയ്സൺ ആണ് ക്യാമറ ഒളിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 31-ന് ഇയാളെ പോലീസ് പിടികൂടി. സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. 1.5 ലക്ഷം ഡോളർ ബോണ്ടിൽ ജാമ്യം ലഭിച്ച ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ക്യാമറകൾ എത്ര കാലമായി അവിടെ ഉണ്ടായിരുന്നുവെന്നും ഇത് എങ്ങനെയാണ് കണ്ടെത്തിയതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം
സാൻ ഫ്രാൻസിസ്കോ: ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ വൻതോതിൽ നിക്ഷേപം നടത്തുന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ എന്നീ കമ്പനികൾ സംയുക്തമായി ഏകദേശം 67.5 ബില്യൺ ഡോളറിലധികം (ഏകദേശം 5.6 ലക്ഷം കോടി രൂപ) ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാന സൗകര്യങ്ങൾക്കുമായി നീക്കിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾക്കായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതേസമയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള എഐ-അധിഷ്ഠിത സംരംഭങ്ങളിൽ 35 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ആമസോൺ പദ്ധതിയിടുന്നു. ഇന്ത്യൻ കമ്പനികളായ അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഡാറ്റാ സെന്ററുകൾക്കായി ഗൂഗിൾ 15 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റ് ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെ പദ്ധതികൾക്കൊപ്പം ഗൂഗിളിന്റെ ആസൂത്രിത സൈറ്റുകൾക്ക് സമീപം മെറ്റ…
മറിയാമ്മ വർഗ്ഗീസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഈ.ഏ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘനാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ വിശ്വാസിയും സണ്‍ഡേ സ്കൂൾ അദ്ധ്യാപികയുമായിരുന്ന പരേത ഫ്രാങ്ക്ളിൻ സ്ക്വയർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു. ജനുവരി 2 വെള്ളി വൈകിട്ട് 5 മുതൽ 9 വരെ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ (858 Roosevelt Street, Franklin Square, NY 11010) പൊതുദർശനത്തിന് ശേഷം 3 ശനിയാഴ്ച രാവിലെ 9-ന് നാസ്സോ നോൾസ് സെമിത്തേരിയിൻ സംസ്കാരവും നടത്തുന്നതാണ്. മക്കൾ: സണ്ണി, മോനി, രാജൻ, വൽസൻ, ജിജി, ബിജു. എല്ലാവരും സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗങ്ങൾ. മരുമക്കൾ: ശാന്തി, സൂസൻ, ലിസ്സി, ഓമന, ബീന, പ്രീത.
ജെസ്മി തോമസ് കൊച്ചുവീട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അനുശോചനം രേഖപ്പെടുത്തി. ജെറി തോമസ് ആണ് ഭർത്താവ്. ജെറമി, ജയ്ല എന്നിവർ മക്കളാണ്. ജയിംസ് അക്കത്തറ – മറിയാമ്മ അക്കത്തറദമ്പതികളുടെ മകളാണ് പരേത. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജനുവരി 5 തിങ്കളാഴ്ച രാവിലെ 8:30ന് ബ്രാൻഡനിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തുന്നതാണ്. ജെസ്മിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ തീരാനഷ്ടത്തിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അറിയിച്ചു.
അമേരിക്കക്കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി ബുർക്കിന ഫാസോയും മാലിയും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ കുടിയേറ്റ നയങ്ങൾ അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താൻ തുടങ്ങിയിരിക്കുന്നു. നിരവധി രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് ട്രംപ് ഭരണകൂടം അടുത്തിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പകരമായി രണ്ട് രാജ്യങ്ങൾ അമേരിക്കൻ പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് പ്രതികരിച്ചു. ഈ നീക്കം ആഗോളതലത്തിൽ യുഎസിനെ കൂടുതൽ നാണം കെടുത്തുകയും നയതന്ത്ര ബന്ധങ്ങളെ വഷളാക്കുകയും ചെയ്തു 2025 ഡിസംബറിൽ, ട്രംപ് ഭരണകൂടം യാത്രാ നിരോധന പട്ടിക 39 രാജ്യങ്ങളിലേക്ക് വികസിപ്പിച്ചു. ഈ രാജ്യങ്ങളിലെ പല പൗരന്മാർക്കും അമേരിക്കയിൽ പ്രവേശിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്, മറ്റുള്ളവ ഭാഗിക നിയന്ത്രണങ്ങൾക്ക് വിധേയമാണ്. പുതിയ ഉപരോധങ്ങളിൽ ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു. ദേശീയ സുരക്ഷയും വിസ ലംഘനങ്ങളും മൂലമാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് ഭരണകൂടം പറയുന്നു. ഈ…
ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡെമോക്രാറ്റിക് പാർട്ടി അംഗമായ സൊഹ്റാൻ മംദാനി ഇന്ന് അമേരിക്കയുടെ സുവർണ്ണ ചരിത്രത്തിൽ ഔദ്യോഗികമായി തന്റെ പേര് രേഖപ്പെടുത്തും. ഖുറാനിൽ കൈവെച്ചായിരിക്കും അദ്ദേഹം മേയറായി സത്യപ്രതിജ്ഞ ചെയ്യുക. ന്യൂയോര്‍ക്ക്: അമേരിക്കൻ ചരിത്രം മാറ്റിമറിച്ച ഡെമോക്രാറ്റിക് പാർട്ടിക്കാരനായ സൊഹ്റാൻ മംദാനി ഇന്ന് ന്യൂയോർക്ക് സിറ്റി മേയറായി ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചരിത്രത്തിൽ അങ്ങനെ ചെയ്യുന്ന ആദ്യത്തെ മേയറാകും മംദാനി. കലണ്ടർ 2026 ആകുന്നതോടെ മംദാനി ഔദ്യോഗികമായി അധികാരമേൽക്കും. ന്യൂയോർക്ക് സിറ്റിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. അദ്ദേഹത്തിന്റെ സംഘം രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്, ഒന്ന് സ്വകാര്യവും മറ്റൊന്ന് പൊതുവേദിയിലായിരിക്കും. ന്യൂയോർക്കിൽ, വളരെക്കാലമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ് പുതുവർഷത്തിന്റെ തുടക്കത്തിൽ ഒരു പുതിയ മേയറുടെ കാലാവധി ആരംഭിക്കുന്നു. അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെ പ്രധാന പൊതുപരിപാടികൾക്ക് മുമ്പ് പ്രാരംഭ ചടങ്ങുകൾ നടത്തി സ്ഥാനമൊഴിയുന്ന മേയർ എറിക് ആഡംസും മുൻ…
ഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക ഉൽഘാടനം
ഹ്യൂസ്റ്റൺ: 2026 ഫാമിലി ബോണ്ടിങ് വർഷമായി ആചരിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ കുടുംബനവീകരണ വർഷം ഉൽഘാടനം ചെയ്തു. ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ കൂട്ടായ്മ, കുടുംബ ദാമ്പത്യ ബന്ധങ്ങൾ, എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ഇടവകയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 24 വൈകുന്നേരം അതിഗംഭീരമായി ആചരിച്ചു. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും, പൊതുവായി മലയാളത്തിലും വിജിൽ മാസ്സുകൾ നടത്തപ്പെട്ടു. വിശുദ്ധമായ തീ കായൽ ചടങ്ങുകൾക്ക് ആബാലവൃദ്ധം ഇടവകജനങ്ങളും പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച് പങ്കുവെച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇമ്പമേറിയ ഗാനങ്ങളാലപിച്ച ഗായക സംഘവും, അൾത്താര ശുശ്രുഷികളും ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു. ഫാ.ഏബ്രഹാംമുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ചടങ്ങുകൾ നയിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. ക്രിസ്തുമസ് രാവിൽ നടന്ന ചടങ്ങിൽ ഈ ഇടവകയിൽ നിന്നും 2025…
മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു
ന്യൂയോർക്:മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മലങ്കര സഭാതാരക’യുടെ ജന്മമാസമായ ജനുവരി, ‘സഭാതാരക മാസമായി’ സഭ ആചരിക്കുന്നു. 133 വർഷത്തെ സുദീർഘമായ ദൗത്യം പൂർത്തിയാക്കിയ സഭാതാരകയുടെ ജന്മമാസമായ ജനുവരിയാണ് താരക മാസമായി ആചരിക്കുന്നത്. സഭാതാരകയുടെ പ്രചാരണം വർദ്ധിപ്പിക്കുക, കൂടുതൽ വായനക്കാരെയും വരിക്കാരെയും കണ്ടെത്തുക ‘ഓരോ മാർത്തോമ്മാ ഭവനത്തിലും ഒരു സഭാതാരക’ എന്ന ലക്ഷ്യം കൈവരിക്കാനായി ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ., മലയാളത്തിന് പുറമെ ഇംഗ്ലീഷ് പതിപ്പും ഓൺലൈനായി ലഭ്യമാണ്.വാർഷിക വരിസംഖ്യ 200 രൂപയും, ആജീവനാന്ത വരിസംഖ്യ 3500 രൂപയുമാണ്.10 പുതിയ വരിക്കാരെ ചേർക്കുന്നവർക്ക് ഒരു വർഷത്തെ താരക സൗജന്യമായി ലഭിക്കും. എല്ലാ കുടുംബങ്ങളും വരിക്കാരായ ഇടവകകളെ ‘സമ്പൂർണ്ണ താരക ഇടവക’ ആയി പ്രഖ്യാപിക്കും. മെത്രാപ്പോലീത്തയുടെ കത്തുകൾ, സഭാ വാർത്തകൾ, സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങൾ, ഭക്തിനിർഭരമായ ചിന്തകൾ എന്നിവ…
IPCNA ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഫിന്നി രാജു പ്രസിഡന്റ്, ജീമോന്‍ റാന്നി സെക്രട്ടറി, വിജു വര്‍ഗീസ്, ട്രഷറര്‍
സ്റ്റാഫോർഡ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലെ നേർക്കാഴ്ച പത്രത്തിന്റെ ഓഫീസിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹാര്‍വെസ്റ് ടിവി നെറ്റ് വര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ആയ ഫിന്നി രാജു ഹൂസ്റ്റണ്‍ ആണ് പുതിയ പ്രസിഡണ്ട്. IPCNA ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ മുന്‍ ട്രഷററും നാല് വര്‍ഷത്തോളം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഫിന്നി, പ്രയർ മൗണ്ട് മീഡിയയുടെ ഡയറക്ടര്‍ കൂടിയാണ്. അമേരിക്കയിലെ മാധ്യമ യുവനിരയിലെ പ്രമുഖനും വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യവുമായ ഫിന്നി രാജു, ഹൂസ്റ്റണ്‍ ചാപ്റ്ററിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജീമോന്‍ റാന്നി ഓണ്‍ലൈന്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു. മാര്‍ത്തോമ്മാ സഭ നോര്‍ത്ത്…
