ഹ്യൂസ്റ്റൺ: ആസന്നമായ ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ പ്ലാറ്റുഫോമിൽ, ഏപ്രിൽ 20, 2024, ശനി, വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം ) സംഘടിപ്പിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ ഇലക്ഷൻ അത്യന്തം വിധി നിർണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കൻ മലയാളികളേയും ഒരു പരിധിവരെ ബാധിക്കുന്നു. അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ് . അവർക്കവിടെ വീട്ടുകാർ ഉണ്ട്, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരിൽ അധികവും വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അധികവും അവരോട് നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ ഭരണ ജന…
Category: AMERICA
ഇറാൻ വിദേശകാര്യ മന്ത്രിയുടെ വിസ റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജയിംസ് ലാങ്ക്ഫോര്‍ഡ്
ന്യൂയോര്‍ക്ക്: യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ന്യൂയോർക്ക് സന്ദർശനത്തിന് തയ്യാറെടുക്കുന്ന ഇറാനിയൻ വിദേശകാര്യ മന്ത്രി ഹൊസിൻ അമീർ അബ്ദുള്ളാഹിയാൻ്റെ വിസ റദ്ദാക്കണമെന്ന് യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ജെയിംസ് ലാങ്ക്ഫോർഡ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കൻ സഖ്യകക്ഷിയായ ഇസ്രായേലിനു നേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതിന് ശേഷം “ഇസ്രായേൽ വിരുദ്ധ, അമേരിക്കൻ വിരുദ്ധ വാചാടോപങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോം” ആയി അമേരിക്കൻ മണ്ണിനെ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് തടയണമെന്ന് ഒക്ലഹോമ സ്റ്റേറ്റിൽ നിന്നുള്ള സെനറ്റർ പറഞ്ഞു. “ഇറാൻ വിദേശകാര്യ മന്ത്രി അമീർ-അബ്ദുള്ളാഹിയാൻ്റെ യുഎസിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് അനിവാര്യവും പ്രസിഡൻ്റ് ഒബാമയും പ്രസിഡൻ്റ് ട്രംപും സ്ഥാപിച്ച മാതൃകയുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു,” സെനറ്റര്‍ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന് എഴുതി. “അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ 133 പേരെ നിലവിൽ ബന്ദികളാക്കിയിരിക്കുന്ന ഹമാസ് ഭീകരരുമായി അമീർ-അബ്ദുള്ളാഹിയന് അനിഷേധ്യമായ…
മാർക്ക് സക്കർബർഗിനെ മറികടന്ന് എലോൺ മസ്‌ക് തൻ്റെ നഷ്ടപ്പെട്ട പദവി വീണ്ടെടുത്തു
കാലിഫോര്‍ണിയ: ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്ന ഇലോൺ മസ്‌ക് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിലെ മുകേഷ് അംബാനി 11-ാം സ്ഥാനത്തെത്തി കരുത്തനായപ്പോൾ 14-ാം സ്ഥാനത്തുള്ള ഗൗതം അദാനി ദുർബലനായി. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിലെ ആദ്യ 10 അമേരിക്കൻ ശതകോടീശ്വരന്മാരിൽ ഫ്രാൻസിൻ്റെ ബെർണാഡ് അർനോൾട്ട് ആധിപത്യം പുലർത്തുന്നു. ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്, അദ്ദേഹത്തിൻ്റെ ആസ്തി 226 ബില്യൺ ഡോളറാണ്. ഈ വർഷം 18.4 ബില്യൺ ഡോളർ സമ്പാദിച്ചു. ആമസോൺ മുൻ സിഇഒ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ഈ വർഷം ഇതുവരെ 30.60 ബില്യൺ ഡോളറിലധികം സമ്പാദിച്ച ബെസോസിൻ്റെ ആസ്തി 207 ബില്യൺ ഡോളറാണ്. ഇലോൺ മസ്‌ക് വീണ്ടും മൂന്നാം സ്ഥാനത്ത് തിങ്കളാഴ്ച, അദ്ദേഹത്തിൻ്റെ സമ്പത്ത് 5.78 ബില്യൺ…
ഗാസയിലെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള യുഎസ് കോൺഗ്രസ് അംഗത്തിൻ്റെ വിമർശനം ഖത്തർ തള്ളി
വാഷിംഗ്ടണ്‍: ഗാസ ബന്ദി പ്രതിസന്ധിയെ കുറിച്ചും ഖത്തറുമായുള്ള യുഎസ് ബന്ധം പുനർമൂല്യനിർണയം ചെയ്യുമെന്ന ഭീഷണിയെ കുറിച്ചും യുഎസ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം നടത്തിയ പരാമർശത്തിൽ യുഎസിലെ ഖത്തർ എംബസി ചൊവ്വാഴ്ച ആശ്ചര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഈജിപ്തിനൊപ്പം ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ബന്ദികളെ മോചിപ്പിക്കുന്നതിനും താൽക്കാലിക വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമുള്ള പുരോഗതി പാലസ്തീനിയൻ സംഘം തുടരുകയാണെങ്കിൽ “അനന്തര ഫലങ്ങള്‍” ഉണ്ടാകുമെന്ന് ഹമാസിനോട് പറയണമെന്ന് കോൺഗ്രസ് അംഗം സ്റ്റെനി ഹോയർ തിങ്കളാഴ്ച പറഞ്ഞു. “ഹമാസിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുകയോ ഹമാസിൻ്റെ നേതാക്കൾക്ക് ദോഹയിൽ അഭയം നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നതാണ് അനന്തരഫലങ്ങൾ. ഈ സമ്മർദം പ്രയോഗിക്കുന്നതിൽ ഖത്തർ പരാജയപ്പെട്ടാൽ, അമേരിക്ക ഖത്തറുമായുള്ള ബന്ധം പുനഃപരിശോധിക്കണം,” ഹോയർ പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മറുപടിയായി, ഹോയറിൻ്റെ അഭിപ്രായങ്ങൾ സൃഷ്ടിപരമല്ലെന്ന് ഖത്തർ പറഞ്ഞു. “ഖത്തർ ഒരു മധ്യസ്ഥൻ മാത്രമാണ് – ഇസ്രായേലിനെയോ ഹമാസിനെയോ ഞങ്ങൾ…
കാണാതായ 2 കൻസാസ് അമ്മമാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഒക്‌ലഹോമ അധികൃതർ
ഒക്‌ലഹോമ:ഒക്‌ലഹോമയിലെ റൂറൽ ടെക്‌സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കാണാതായ കൻസാസ് അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ടെക്സസ് കൗണ്ടിയിൽ നിന്ന് മരിച്ച രണ്ട് പേരെ 39 കാരനായ ജിലിയൻ കെല്ലിയും 27 കാരിയായ വെറോണിക്ക ബട്ട്ലറുമാണെന്ന് തിരിച്ചറിഞ്ഞതായി ഒക്ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ (OSBI) ഓഫീസ്, ചൊവ്വാഴ്ച,അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപ്രത്യക്ഷരായത് .അവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ മാർച്ച് 30 ന് ഗ്രാമീണ ഒക്‌ലഹോമ ഹൈവേയിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൻ്റെ മതിയായ തെളിവുകളോടെ കണ്ടെത്തി, സംഭവവുമായി ബന്ധപെട്ടു ടാഡ് ബെർട്ട് കലം, 43, ടിഫാനി മച്ചൽ ആഡംസ്, 54, കോൾ എർൾ ടുംബ്ലി, 50, കോറ ടുംബ്ലി, 44 എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏപ്രിൽ 13 ന് അറിയിച്ചു. ‘ഫസ്റ്റ് ഡിഗ്രി കൊലപാതകം,…
വാലി കോട്ടേജ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചൻ, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. പോൾ കറുകപ്പിള്ളിൽ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം), വത്സ ജോർജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ സന്നിഹിതനായിരുന്നു. ഫാമിലി കോൺഫറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും…
പ്രാർത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത് മറ്റുള്ളവർക്കുവേണ്ടി കൂടെയുള്ളതായിരിക്കണം: ഡോ മുരളിധരൻ
ഡിട്രോയിറ്റ് :ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും ജനസമൂഹത്തെയും പഠിപ്പിച്ച “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നാരംഭിക്കുന്ന പ്രാർത്ഥന നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ അത് സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും ഡോ മുരളിധരൻ ഉധബോധിപ്പിച്ചിച്ചു. 517-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസ്11-1-8.വരെയുള്ള .വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയിൽ ഹര്ശ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന കൺവെൻഷൻ പ്രാസംഗീകാനും കാർഡിയോളോജിസ്റ്റുമായ ഡോ കെ മുരളിധരൻ (കൊല്ലം).ഹൃദയാന്തര്ഭാഗത്തുനിന്നും ഉയരുന്ന പ്രാർത്ഥനക്കു ഉത്തരം നല്കുന്നവനാണ് നമ്മുടെ ദൈവം .പലപ്പോഴും പ്രാർത്ഥനക്കു മറുപടി ലഭിക്കാതിരിക്കുന്നതിനുള്ള കാരണം സ്വയത്തിൽ മാത്രം ഒതുങ്ങുന്ന പ്രാർത്ഥനമൂലമായിരിക്കാമെന്നും ഡോക്ടർ പറഞ്ഞു ഡാലസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ…
ടി കെ എഫ് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും വര്‍ണാഭമായി
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്യത്തില്‍ 2024 ഓഗസ്‌റ് 31 നു ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ‘ആരവം 2024’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ…
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18നു
ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC USA)ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18 വ്യാഴം വൈകിട്ട് 6.30ന് സ്റ്റാഫ്‌ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാഷണൽ പ്രിസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിയവർക്കൊപ്പം ഹൂസ്റ്റണിലെ മുഴുവൻ യുഡിഫ് പ്രവർത്തകരും പങ്കെടുക്കും കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേത്ര്വത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡൻറ് വാവച്ചൻ അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജോജി ജോസഫ് അഭ്യർത്ഥിച്ചു .
ചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവല്‍ മെയ് 11 ന്
ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഭാവനയും, സര്‍ഗ്ഗശേഷിയും, സമുദായ, സാമൂഹ്യ പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവല്‍ അടുത്ത മാസം (മെയ് 11) പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുപ്പതു (8.30അങ) മുതല്‍ ഡെസ് പ്ലെയിന്‍സിലുള്ള കെ. സി. എസ് ക്‌നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. 5 വേദികളിലായി 27 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. മെയ് 5 വരെ യൂത്ത് ഫെസ്റ്റിവലിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യൂത്ത് ഫെസ്റ്റിവല്‍ന്റെ വിശദമായ വിവരങ്ങള്‍, നടപടി ക്രെമങ്ങള്‍ എന്നിവ വേേു:െ//സരരെവശരമഴീ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. യൂത്ത് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി ബിനു ഇടകരയില്‍ ചെയര്‍പേഴ്‌സണ്‍നും, ബെക്കി ഇടിയാലില്‍, ബിബി കല്ലിടുക്കില്‍, ജിനു പുന്നച്ചേരില്‍ എന്നീ കോര്‍ഡിനേറ്റേഴ്സിനേയും കൂടാതെ കെ. സി. എസ് എക്‌സിക്യൂട്ടീവ്‌സ് ആയ പ്രസിഡന്റ് ജെയിന്‍…
