സൗത്ത് ഫ്ളോറിഡ:നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്‌വ്യക്തി ആയിരുന്നു ശ്രീ വിൻസെൻ്റെ എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു. സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിൻ്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി കുര്യൻ വര്ഗീസ് അനുസ്മരിച്ചു. ഇന്ത്യൻ കത്തോലിക്ക അസോസിയേഷൻ്റെ ആദ്യത്തെ പ്രസിഡന്റ് നവകേരള മലയാളീ അസോസിയേഷൻ്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനും ആയിരുന്ന ശ്രീ വിൻസെന്റിൻ്റെ നിര്യാണം നവകേരളക്ക് മാത്രമല്ല ഫോമയ്‌ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റുമാരായ ഷാന്റി വര്ഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ…
Category: AMERICA
അമൃത ടിവി സൂപ്പര്‍ അമ്മയും മകളും: മെല്‍ബണ്‍ മലയാളി വിദ്യ വിനു, വേദിക നായര്‍ വിജയി
തിരുവനന്തപുരം: വന്‍ ജനശ്രദ്ധനേടിയ അമൃത ടിവി ഒരുക്കിയ ‘സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി. അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി. കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപത്തിമൂലം എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ ആയിരുന്നു.…
ഷിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങൾ ഹൃദ്യമായി
ഷിക്കാഗോ: മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു സമാനതകൾ ഇല്ലാതെ വിപുലമായി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു. കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച് പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും, കണിവെള്ളരിയും, കാർക്ഷിക വിളകളും, പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ചിക്കാഗോ ഗീതാമണ്ഡലം ചിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്. ഈ വർഷത്തെ മഹാവിഷു ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ മേൽശാന്തി ബിജു കൃഷ്ണന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ഗീതാമണ്ഡലം കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ നാരായണീയ പാരായണവും, ഗീതാമണ്ഡലത്തിലെ കുട്ടികൾ ചേർന്ന് നടത്തിയ ഗീത പാരായണവും വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്തജനങ്ങൾക്ക് നൽകിയത്. ഈ വർഷത്തെ വിഷുവിന്റെ ഏറ്റവും വലിയ പ്രത്യകത ഉണ്ണിക്കണ്ണനായി വന്ന…
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡൻ്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയൺ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിന് മുൻപേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോൺ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കേരളാ യൂണിവേഴ്സ്റ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി ,വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന യുവ നേതാവാണ്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി പൊതുപ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം താലൂക്ക് ലൈബ്രറി…
ഇറാൻ്റെ ഫതഹ് മിസൈലിന് മുന്നിൽ ഇസ്രയേലിൻ്റെ അയൺ ഡോം ദുർബലമായി
ഏപ്രിൽ 13ന് രാത്രി ഇസ്രായേലിനെ ആക്രമിക്കുന്നതിന് മുമ്പ് ഇറാൻ അതിൻ്റെ പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളിൽ ഹൈപ്പർസോണിക് ആയുധങ്ങളുടെ ഹോർഡിംഗുകൾ സ്ഥാപിച്ചിരുന്നു. അതിൽ ‘400 സെക്കൻഡിൽ ടെൽ അവീവ്’ എന്ന് എഴുതിയിരുന്നു. അതായത് ഇറാനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചാൽ അത് വെറും 400 സെക്കൻഡിനുള്ളിൽ (ആറര മിനിറ്റുനിള്ളില്‍) ടെൽ അവീവിൽ എത്തും. ഫതഹ് എന്ന് പേരിട്ടിരിക്കുന്ന ഇത് ഒരു ഇടത്തരം ബാലിസ്റ്റിക് മിസൈലാണ്. 1400 കിലോമീറ്ററാണ് റേഞ്ച്. അതിൻ്റെ വേഗത ശബ്ദത്തിൻ്റെ വേഗതയേക്കാൾ 15 മടങ്ങ് കൂടുതലാണ്. അതായത് മണിക്കൂറിൽ 17.9 ആയിരം കിലോമീറ്റർ. ഈ വേഗത്തിലുള്ള ഒരു മിസൈൽ ട്രാക്ക് ചെയ്യാൻ ഇസ്രായേലിന് കഴിയുമായിരുന്നു. അവരുടെ വ്യോമ പ്രതിരോധ സംവിധാനത്തിന് ഈ മിസൈലുകളെ തടയാന്‍ കഴിയുമോ ഇല്ലയോ എന്നൊരു ആശയക്കുഴപ്പം അവര്‍ക്കുണ്ടായിരുന്നു. ആ ആശയക്കുഴപ്പമാണ് ഇപ്പോള്‍ സത്യമായി ഭവിച്ചത്. ഏപ്രിൽ 13ലെ ഇറാൻ ആക്രമണത്തിൽ അത് സ്ഥിരീകരിക്കുകയും…
ഇറാൻ ആക്രമണത്തിന് ശേഷം ഇസ്രായേലിന് ‘പൂർണ്ണ പിന്തുണ’ പ്രഖ്യാപിച്ച് G7 രാജ്യങ്ങള്‍
വാഷിംഗ്ടൺ: ജി 7 രാജ്യങ്ങളിലെ നേതാക്കൾ ഞായറാഴ്ച ഫലത്തിൽ കൂടിക്കാഴ്ച നടത്തി “ഇസ്രായേലിനും അതിൻ്റെ ജനങ്ങൾക്കും പൂർണ്ണമായ ഐക്യദാർഢ്യവും പിന്തുണയും” പ്രകടിപ്പിക്കുകയും ഇസ്രയേലിന്റെ സുരക്ഷയോടുള്ള “പ്രതിബദ്ധത” ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. “ഞങ്ങൾ, G7 നേതാക്കൾ, ഇസ്രായേലിനെതിരായ ഇറാൻ്റെ നേരിട്ടുള്ളതും അഭൂതപൂർവവുമായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഇറാൻ ഇസ്രായേലിന് നേരെ പ്രയോഗിച്ചു. പങ്കാളികളുടെ സഹായത്തോടെ ഇസ്രായേൽ ആക്രമണം പരാജയപ്പെടുത്തി,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഇറ്റലി, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയും യൂറോപ്യൻ യൂണിയനുമാണ് ജി7 രാജ്യങ്ങൾ. ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് മേഖലയുടെ അസ്ഥിരതയിലേക്കും അനിയന്ത്രിതമായ പ്രാദേശിക വർദ്ധനവിന് കാരണമാകുന്ന അപകടത്തിലേക്കും ഇറാൻ കൂടുതൽ ചുവടുവെച്ചിരിക്കുന്നു. അത് ഒഴിവാക്കണം എന്ന് അവര്‍ പറഞ്ഞു. “ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തും. ഉടനടി സുസ്ഥിരമായ വെടിനിർത്തൽ,…
സലീന വെടിവെപ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ്(ന്യൂയോർക് ): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥൻ്റെയും ഒനോണ്ടാഗ കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടിയുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടു. സിറാക്കൂസ് പോലീസ് ഓഫീസർ മൈക്കൽ ഇ ജെൻസണും ഷെരീഫിൻ്റെ ലെഫ്റ്റനൻ്റ് മൈക്കൽ ഹൂസോക്കും സബർബൻ പരിസരത്ത് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ സിറാക്കൂസ് പോലീസ് മേധാവി ജോ സിസിലി പറഞ്ഞു..രാത്രി 8.51 ഓടെയാണ് രണ്ട് ഉദ്യോഗസ്ഥർക്കും സംശയിക്കുന്നയാൾക്കും വെടിയേറ്റത്..പ്രതിഎന്ന് സംശയിക്കുന്ന സലീനയിലെ ക്രിസ്റ്റഫർ ആർ. മർഫി (33) എന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.2014-ൽ മദ്യപിച്ച് വാഹനമോടിച്ചതിന് വെടിവെച്ചയാളുടെപേരിൽ അറസ്റ്റിനെ ചെറുത്തതിനെതിരെ കേസടുത്തിരുന്നു നഗരത്തിലെ ടിപ്പ് ഹിൽ പരിസരത്ത് ഏഴു മണിയോടെ ഗതാഗതം നിലച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.സെസിലി പറഞ്ഞു. സിറാക്കൂസ് പോലീസ് ഒരു കാർ തടയാൻ ശ്രമിച്ചു പക്ഷേ ഡ്രൈവർ നിർത്താതെ വേഗത്തിൽ ഓടിക്കുകയും ചെയ്തു.ഡ്രൈവർ മണിക്കൂറിൽ…
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
സൗത്ത് കരോലിന: ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ആയി ചേരുന്നതായി നിക്കി ഹേലി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മുൻ സൗത്ത് കരോലിന ഗവർണർ കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ നിന്ന് പുറത്തായി, സൂപ്പർ ചൊവ്വയെത്തുടർന്ന് എതിരാളിയായ ഡൊണാൾഡ് ട്രംപിനെതിരെ വേണ്ടത്ര ശക്തി നേടുന്നതിൽ പരാജയപ്പെട്ടു, മുൻ പ്രസിഡൻ്റ് മിക്കവാറും എല്ലാ മത്സരങ്ങളും തൂത്തുവാരി. യുക്രെയ്ൻ, ഇസ്രായേൽ, തായ്‌വാൻ എന്നിവയുമായുള്ള അമേരിക്കയുടെ സഖ്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും തൻ്റെ വിദേശ നയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഹഡ്‌സണിലെ തൻ്റെ സ്ഥാനം ഉപയോഗിക്കുമെന്നും യുഎന്നിലെ മുൻ യുഎസ് അംബാസഡർ പറഞ്ഞു. നമ്മുടെ നയരൂപകർത്താക്കൾ നമ്മുടെ ശത്രുക്കളെ വിളിച്ചറിയിക്കുന്നതിനോ നമ്മുടെ സഖ്യങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനോ പരാജയപ്പെടുമ്പോൾ, ലോകം അത്ര സുരക്ഷിതമല്ല. അതുകൊണ്ടാണ് ഹഡ്‌സൻ്റെ പ്രവർത്തനം വളരെ നിർണായകമാകുന്നത്, ”ഹേലി പ്രസ്താവനയിൽ പറഞ്ഞു.. അമേരിക്കയെ ലോകത്തിലെ…
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാനെ ആദരിച്ചു
ഡാളസ് : ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാനെ ആദരിച്ചു. വർത്തമാനകാലത്ത് അമേരിക്കൻ ഐക്യ നാടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒട്ടും വൈകാതെ തന്നെ ജനങ്ങളിൽ എത്തിക്കുന്ന പി. പി ചെറിയാൻ കഴിഞ്ഞ 22 വർഷങ്ങളായി വിവിധ മാധ്യമളിലൂടെ വാർത്ത പ്രാധാന്യമുള്ള വാർത്തകൾ അറിയിച്ചു പോരുന്നു. അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ സൗമ്യനും നല്ല സമീപനവുമുള്ള ആൾ എന്നു പരക്കെ അറിയപ്പെടുന്ന പി. പി ചെറിയാൻ ഗുണകരവും ഗവേഷണപരവുമായ വാർത്തകൾ കൂടാതെ നിരവധി ലേഖനങ്ങളും എഴുതിട്ടുണ്ട്. പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലെ അപ്രഖ്യാപന പരിപാടി ഇനമായിരുന്നു ഈ ആദരവ്. പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ മുഖ്യാതിഥിയായി സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനി, കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ,ഇന്ത്യ കൽച്ചുറൽ…
മാർത്തോമ്മാ മിഷൻ ബോർഡ് “ഇന്ത്യൻ മിഷൻ ട്രിപ്പ് 2024” സംഘടിപ്പിക്കുന്നു
ന്യൂയോർക് : നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു, • അങ്കോള • കാർവാർ ഗോവ വഴി • കുംത • ഹോണവർ • സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം),• തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം)എന്നിവയാണ് അതിൽ ഉൾപ്പെടുന്നത് രജിസ്ട്രേഷൻ സമയപരിധി അവസാനിക്കുന്നതു ഏപ്രിൽ 30 നാണ്. വിമാന ടിക്കറ്റ് നിരക്കിൻ്റെ പകുതി അല്ലെങ്കിൽ പരമാവധി $1000 വരെ.നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ഇന്ത്യ മിഷൻ സബ് കമ്മിറ്റി അംഗങ്ങളുമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശ്രീമതി തങ്കം വിനു ജോർജ് (കൺവീനർ) ഫോൺ: +1 781-866-1673 | ഇമെയിൽ: georgevinu2000@gmail.com ശ്രീമതി വൽസമ്മ മാത്യു,ഫോൺ:…
