ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയ്‌നി പാര്‍ക്ക് ഡിസ്ട്രിക്ട് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ശ്രേയ മഹേഷിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു. കമ്മിറ്റി അംഗം ചന്ദ്രന്‍ പിള്ള ഏവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി. സതീശന്‍ നായര്‍ വിഷുവിന്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയും ഏവര്‍ക്കും വിഷുദിനാശംസകള്‍ നേരുകയും ചെയ്തു. സെറാഫിന്‍ ബിനോയിയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത നൃത്യങ്ങള്‍, ശ്രേയാ ഘോഷും ശ്രുതി മഹേഷും കൂടി ആലപിച്ച ഗാനങ്ങള്‍, മഞ്ജു പിള്ളയുടെ ഗാനാലാപനം, ദീപു നായരും ധന്യാ ദീപുവും കൂടി ആലപിച്ച ഗാനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ചടങ്ങിനെ അവിസ്മരണീയമാക്കി. വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, ദീപക് നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, അജി…
Category: AMERICA
സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
ബേക്കേഴ്‌സ്‌ഫീൽഡ് (കാലിഫോർണിയ): ബേക്കേഴ്‌സ്‌ഫീൽഡ് സിറ്റി കൗൺസിൽ യോഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളുമായി റിദ്ദി പട്ടേൽ വിവാദം സൃഷ്ടിച്ചു, കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് റിദ്ദി പട്ടേലിനെ ഏപ്രിൽ 10 രാത്രി അറസ്റ്റ് ചെയ്തത്..18 കുറ്റാരോപണങ്ങൾ നേരിടുന്ന പട്ടേൽ കൗൺസിൽ അംഗങ്ങളെയും മേയർ കാരെൻ ഗോഹിനെയും “കൊലപ്പെടുത്തുമെന്ന്” ഭീഷണിപ്പെടുത്തിയതാണ് നിയമപാലകരെ വേഗത്തിലുള്ള നടപടിയെടുക്കാൻ പ്രേരിപ്പിച്ചത് രണ്ട് ദിവസത്തിന് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ അവർ പൊട്ടി കരയുന്നത് കണ്ടു. കൗൺസിൽ മീറ്റിംഗിൻ്റെ പൊതു അഭിപ്രായ വിഭാഗത്തിനിടെ, 28 കാരി യായ പട്ടേൽ, മഹാത്മാഗാന്ധിയെയും ഹിന്ദു ഉത്സവമായ ചൈത്ര നവരാത്രിയെയും വിളിച്ച് ഇസ്രായേൽ വിരുദ്ധ ആക്രമണത്തിന് തുടക്കമിട്ടു. എന്നിരുന്നാലും, മേയർ ഗോ ഉൾപ്പെടെയുള്ള സിറ്റി ഉദ്യോഗസ്ഥർക്ക് നേരെ അക്രമ ഭീഷണി മുഴക്കിയപ്പോൾ അവരു ടെ പ്രസംഗം അസ്വസ്ഥമാക്കുന്ന രീതിയിലേക്ക് വഴിമാറി പട്ടേലിൻ്റെ അഭിപ്രായങ്ങൾ വീഡിയോയിൽ പകർത്തുകയും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു, വിവിധ…
റിഡ്‌ജ് വുഡ് സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
റിഡ്‌ജ് വുഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 7 ഞായറാഴ്ച്ച, സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി. ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നും ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ) എന്നിവർ ഏപ്രിൽ 7 ന് പള്ളി സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ജോർജ് മാത്യു (വികാരി) കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. തോമസ് വർഗീസ് (ഇടവക സെക്രട്ടറി & ഭദ്രാസന കൗൺസിൽ അംഗം), അനീഷ് കെ. ജോസ് (ട്രഷറർ), ഷാജി ജോസഫ് (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിലുണ്ടായിരുന്നു. പ്രബുദ്ധമായ ആത്മീയാനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. ജോർജ് മാത്യു സഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. ചെറിയാൻ പെരുമാൾ കോൺഫറൻസിനെക്കുറിച്ചും…
വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുൻ ഗ്ലോബൽ ചെയർമാനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു നൽകിയാണ് പ്രകാശനം ചെയ്തത്. അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, നാഷണൽ ഡിസാസ്റ്റർ മാനേജ്മൻ്റ് അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. വിനോദ് ചന്ദ്ര മേനോൻ, സിംഫണി ടിവി എംഡി വി കൃഷ്ണകുമാർ, ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു, ഗ്ലോബൽ ഭാരവാഹികളായ വിജയചന്ദ്രൻ, ശശി നടയ്ക്കൽ, ടി.കെ. വിജയൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു. ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ബിസിനസ് കോൺക്ലേവിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു. ജൂലൈ 29, 30, 31 ഓഗസ്റ്റ് ഒന്ന്…
മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് നമ്മുടെ തീരുമാനങ്ങൾ എപ്പോഴും മാറ്റിമറിക്കരുത് (ലേഖനം): ഫിലിപ്പ് മാരേട്ട്
മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും മാറ്റിമറിക്കരുത്. കാരണം മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി നമളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അവരെ അനുവദിക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യതകൾ ഏറെയുണ്ടാകുന്നു. അതുപോലെ നിങ്ങൾക്കായി ഒരു തീരുമാനമെടുക്കാൻ മറ്റൊരാളെ ആശ്രയിക്കുന്നതുകൊണ്ട് നിങ്ങളുടെ സ്വന്തം ശക്തിയും, നിങ്ങളുടെ കഴിവിലുള്ള ആത്മവിശ്വാസവും, എല്ലാം കുറയുന്നു. അതുപോലെതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടേതിനേക്കാൾ പ്രാധാന്യമാകുമ്പോൾ, അവരുടെ നിബന്ധനകൾക്കനുസരിച്ചു നിങ്ങൾ മാറേണ്ടിവരും. കാരണം മറ്റുള്ളവരുടെ അഭിപ്രായങ്ങളെല്ലാം അവരുടെ സ്വന്തം പരിമിതികളെയും, വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി ഉള്ളതാണ്. അതുകൊണ്ട് നിങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങളിൽ അവർ വിദഗ്ധരല്ലാത്തിനാൽ മറ്റുള്ളവരുടെ അഭിപ്രായത്തെ സ്വീകരിക്കുന്നത് നിർത്തിയിട്ട്, നമ്മുടെ സ്വന്തം മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, അഭിലാഷങ്ങൾ, അറിവുകൾ, കഴിവ്, എന്നിവ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിൽ മാത്രം ശരിയായ തീരുമാനങ്ങൾ എടുക്കുക. അങ്ങനെ മറ്റുള്ളവരുടെ അനാവശ്യ സ്വാധീനം ഒഴിവാക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നമ്മെ എങ്ങനെ ബാധിക്കുന്നു?. ആത്യന്തികമായി, നമ്മളെ ബാധിക്കുന്ന തീരുമാനങ്ങൾ…
എഡ്മിന്റൻ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
എഡ്മിന്റൻ: എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ (നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ്റെ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .ഏപ്രിൽ 13 ന് ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. നമഹ പ്രസിഡൻ്റ് രവിമങ്ങാട്, മാതൃ സമിതി കോഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥ് നമഹ മെഗാസ്പോൺസർ ജിജോജോർജ് മറ്റു ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമപ്രകാശ്,പ്രജീഷ്, അജയ്കുമാർ,സിദ്ധാർത്ഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിഷുകണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു. തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി.നമഹ മാതൃസമിതി,ശിവമനോഹരി ഡാൻസ് അക്കാദമി,അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ നമ്ഹ വിഷു പ്രാഗ്രാമിൻ്റെ മാറ്റ് കൂട്ടി.നീതുഡാക്സ്,വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനദാനത്തോട് ട…
സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ നിറഞ്ഞ സദസ്സിൽ ” ദി ഹോപ്പ് “പ്രദർശിപ്പിച്ചു
ഗാർലാൻഡ് (ഡാളസ് ):ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ നിറഞ്ഞ സദസ്സിൽ :” ദി ഹോപ്പ് എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രസ്‌തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസ് ബാനറിൽ ജോയ് കല്ലൂക്കാരനാണ് .രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും, വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത് ബോംബയിലെ കമ്പ്യൂട്ടർ കമ്പനിയിൽ നിന്നും ജോലി രാജിവെച്ച് പുതിയൊരു കമ്പനി ആരംഭിച്ചുവെങ്കിലും ഇതിൽ നിന്നൊന്നും തനിക്കു പൂർണ സന്തോഷം ലഭിച്ചില്ല എന്നാൽ ചാലക്കുടിയിൽ ഡിവൈൻ റിട്രീറ്റ് സെൻററിൽ ഒരു ആഴ്ച നീണ്ടുനിന്ന ധ്യാനത്തിൽ പങ്കെടുതാണ് ജീവിതത്തിൽ ഒരു വ്യതിയാനം സംഭവിക്കുവാൻ ഇടയാക്കിയത് .പിന്നീട് ജീവിതത്തെ കുറിച്ചും അന്ത്യ ന്യായവിധിയെകുറിച്ചും അറിയുന്നത് ബൈബിൾ പഠിക്കുവാൻ ആരംഭിച്ചു. തുടർന്ന് അന്ത്യന്യായവിധിയെ കുറിച്ച് ഒരു മൂവി നിർമിച്ചു.അതിൽ നിന്നും…
ഗീതാമണ്ഡലം വിഷു; ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു
ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിലേറെയായി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13ന് ശനിയാഴച രാവിലെ പത്തു മണിമുതല്‍ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു. മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലംകൊണ്ട് തന്നെ കണ്ടുമടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളി ഹൈന്ദവ കുടുംബങ്ങളിൽ തരംഗമാവാന്‍ മന്ത്രക്ക് സാധിച്ചു എന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതമരുളിക്കൊണ്ട് ഗീതാമണ്ഡലം പ്രസിഡന്റ് ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആദ്ധ്യാത്മിക അദ്ധ്യക്ഷൻ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാഗണപതി…
അന്താരാഷ്ട്ര വടംവലി മത്സരം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് 17 ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വര്ഷം ആഗസ്ത് 17 -)൦ തീയതി ന്യൂ യോര്കിൽ വച്ച് അന്താരാഷ്ട്ര വടംവലി മത്സരം നടത്തുന്നതാണെന്നു ക്ലബ് ഭാരവാഹികൾ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ) ന്യൂയോർക് ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി , ബ്രിട്ടൺ , കുവൈറ്റ് , ഓസ്ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി ), സാജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ ), സിജു ചെരുവൻകാലായിൽ (പി ആർ ഒ ) എന്നിവർ പറഞ്ഞു. യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി…
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ചിത്രകാരന്‍ രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം സംഘടിപ്പിച്ചു
ഡാളസ്: ക്യാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക്കുന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര കലകളുടെ പ്രദര്ശനം കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ചു. ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിച്ച ചിത്ര പ്രദർശനം ആസ്വദിക്കുവാൻ ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു കേരളം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ , വൈസ് പ്രസിഡന്റ് അനസ്വീർ മാംമ്പിള്ളി , ബോർഡ് ഓഫ് ഡയറക്ടർ ഹരിദാസ് തങ്കപ്പൻ , സിജു വി ജോർജ്, ബേബി കൊടുവത് , ഫ്രാൻസിസ് ,രാജൻ ഐസക് ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഡ്വൈസറി ബോർഡ് ചെയര്മാന് ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശത്തിന് ഡാളസ്സിൽ എത്തിച്ചേർന്ന ആർട്ടിസ്റ്…
