കാലാവസ്ഥാ മാറ്റം ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും അത് സംഭവിക്കുന്നതിന് ഭൂമിയിലെ മനുഷ്യന്റെ പ്രവർത്തികൾ ഒരു ചെറിയ പങ്ക് വഹിച്ചിട്ടുമുണ്ടാവാം. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായി ഇത്തരംപ്രതിഭാസങ്ങൾ എത്രയോ തവണ ഭൂമിയിൽ സംഭവിച്ചിട്ടുണ്ടാകണം. എന്നാൽ ഇന്ന് വാർത്താ മാധ്യമങ്ങളുടെ പ്രധാന ചർച്ചാവിഷയം എന്ന് പറയാവുന്നത് കാലാവസ്ഥാ മാറ്റങ്ങളെയും അതുമൂലം സംഭവിക്കാനിരിക്കുന്ന സർവ്വ നാശത്തെയും കുറിച്ചാകുന്നു എന്നതാണ് സത്യം. ഇത്തരം ഭയപ്പെടുത്തലുകളിൽ പെട്ടെന്ന് വീണുപോകുന്നസാധാരണ മനുഷ്യൻ അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കച്ചവട തന്ത്രത്തിന്റെ കാണാച്ചരട് ഒട്ടും തന്നെമനസ്സിലാക്കുന്നുമില്ല. മുമ്പ് ഈ ഭയം സമൃദ്ധമായി കച്ചവടം നടത്തി വിറ്റഴിച്ചിരുന്നത് മതങ്ങളായിരുന്നെങ്കിൽ അവരെയും കടത്തിവെട്ടി ഇന്നത് വിറ്റഴിക്കുന്നത് ശാസ്ത്ര മാധ്യമങ്ങളാണ് എന്നതാണ് വ്യത്യാസം. (2024 ഏപ്രിൽ 8 ന് സംഭവിക്കാനിരിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് ശാസ്ത്ര – മാധ്യമ സംവിധാനങ്ങൾ.) രണ്ടായിരാമാണ്ടിൽ കട്ടായം ലോകം അവസാനിക്കുമെന്ന് പറഞ്ഞു പരത്തിയിരുന്ന മതങ്ങൾ (പ്രത്യേകിച്ചും ക്രിസ്തുമതം) അതിൽ…
Category: AMERICA
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച
ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) പ്രശസ്തരായ പത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കും. സാമൂഹിക സാംസ്കാരിക പ്രവർത്തകർ അണിനിരക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ, ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാന നേതാവായ ഡോ. സജിമോൻ അൻ്റണി, ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികൾ, ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികകളും, കലാ സാമൂഹ്യ പ്രവർത്തകരും…
2 കുട്ടികളെ വധിച്ച അമ്മ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കുമെന്ന് ജഡ്ജി
ഒക്ലഹോമ:18 വയസ്സുള്ള മകനെയും 16 വയസ്സുള്ള മകളെയും ക്രൂരമായി കൊലപ്പെടുത്തിയതിന് മാതാവ് ആമി ലീൻ ഹാൾ തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കുമെന്ന് ജഡ്ജി തിങ്കളാഴ്ച വിധിച്ചു. 2018-ൽ 18 വയസ്സുള്ള മകൻ കെയ്സൺ ടോളിവറിൻ്റെയും 16 വയസ്സുള്ള മകൾ ക്ലോയി ടോളിവറിൻ്റെയും കൊലപാതകങ്ങൾക്ക് ഫെഡറൽ പെനിറ്റൻഷ്യറിയിൽ ആമി ലീൻ ഹാളിനോട് രണ്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ ജില്ലാ ജഡ്ജി റൊണാൾഡ് എ. വൈറ്റ് ഉത്തരവിട്ടു. മസ്കോഗി ഫെഡറൽ കോടതിയിൽ, 43 കാരിയായ ആമി ലീൻ ഹാൾ ഇന്ത്യൻ രാജ്യത്ത് നടന്ന രണ്ട് കൊലപാതകങ്ങളിൽ കുറ്റം സമ്മതിച്ചു. 2018 നവംബർ 1 ന് അതിരാവിലെ, ഹാൾ തൻ്റെ 18 വയസ്സുള്ള മകൻ്റെ കിടപ്പുമുറിയിലെത്തി ഉറങ്ങുമ്പോൾ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.തുടർന്ന് 16ഉം 14ഉം വയസ്സുള്ള തൻ്റെ പെൺമക്കളുടെ കിടപ്പുമുറിയിൽ പ്രവേശിച്ച ഹാൾ ഉറങ്ങുമ്പോൾ…
സുവർണ്ണ ജൂബിലി നിറവിൽ ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ആത്മീയതയുടെയും സാംസകാരിക പൈതൃകത്തിന്റെയും നിലവിളക്കായ് കഴിഞ്ഞ 50 സുവർണ്ണ വർഷങ്ങൾ നിലനിന്നു പോന്ന ടെക്സാസിലെ സ്റ്റാഫോർഡിലുള്ള സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 1974-ൽ സ്ഥാപിതമായ ഈ പരിശുദ്ധ ദേവാലയം ഗ്രെറ്റർ ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തോഡോക്സ് സമൂഹത്തിനു ആത്മീയ നേതൃത്വവും സാംസ്കാരിക പിന്തുണയും നല്കിപ്പോരുന്നു. ടെക്സാസിലെ സ്റ്റാഫോർഡിലെ 2411 ഫിഫ്ത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽ 2024 സെപ്റ്റംബർ 20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ അക്ഷീണം പ്രവർത്തിക്കുകയാണ് ആകമാന ഇടവക ജനങ്ങൾ. വെരി റവ. ഗീവർഗീസ് അരൂപാല, കോർ-എപ്പിസ്കോപ്പ (വികാരി എമിരിറ്റസ്), റവ. ഫാ. ഫാ. പി എം ചെറിയാൻ (വികാരി & പ്രസിഡൻ്റ്), വെരി…
രാജ്യവ്യാപകമായി ഗ്യാസ് വിലകൾ കുത്തനെ ഉയർന്നു; ജോ ബൈഡന് കീഴിൽ 45% വർദ്ധനവ്
വാഷിംഗ്ടൺ ഡി സി :സാധാരണ ഗ്യാസിൻ്റെ രാജ്യവ്യാപക ശരാശരി വില ഗാലന് 3.54 ഡോളറിലെത്തി, പ്രസിഡൻ്റ് ജോ ബൈഡൻ്റെ കീഴിൽ ഇത് 45 ശതമാനത്തിലധികം ഉയർന്നതായി AAA ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തിൽ, ഗ്യാസിൻ്റെ വില 20 സെൻറ് ($3.34) ഉയർന്നു, ട്രംപ് അധികാരം വിട്ട സമയത്തേക്കാൾ ഒരു ഡോളർ ($2.38) കൂടുതലാണ്. വ്യവസായ, രാഷ്ട്രീയ ഘടകങ്ങൾ കാരണം ഗ്യാസ് വില ഉയർന്ന നിലയിൽ തുടരും. മിഡിൽ ഈസ്റ്റിലെയും ഉക്രെയ്നിലെയും അസ്ഥിരതയിൽ അമേരിക്കൻ ഊർജ്ജ സ്വാതന്ത്ര്യത്തിനെതിരായ ബൈഡൻ്റെ സാമ്പത്തിക യുദ്ധം സുപ്രധാന ഘടകങ്ങളാണ്. “പല ഘടകങ്ങൾ എണ്ണവില ഉയരാൻ കാരണമാകുന്നു. അതിനാൽ ഒപെക് + അവരുടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ പോകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുണ്ട്. അതും വിലകൾ വർധിപ്പിക്കുന്നു,”
സാഹിത്യത്തില്‍ രാഷ്ട്രീയമെന്തിന്? (ലേഖനം): കാരൂര്‍ സോമന്, ചാരുംമൂട്
സാഹിത്യരംഗം ഒരു അപചയ കാലഘട്ടത്തില്‍ കൂടി സഞ്ചരിക്കുമ്പോഴാണ് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന് രാജി വെച്ചത്. മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ സി.ആര്. ദീര്‍ഘകാലമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യക്ഷമായും പരോക്ഷമായും സാഹിത്യമേഖലകളില്‍ നുഴഞ്ഞു കയറുന്നത് ഒരു ഫാഷനായി കാണുന്നു. അതിനെ നിരുത്സാഹപ്പെടുത്തേണ്ടത് സര്‍ഗ്ഗപ്രതിഭകളുടെ കര്‍ത്തവ്യമാണ്. സാഹിത്യ-സാംസ്കാരിക രംഗത്ത് നടക്കുന്ന വിപത്തുകളില്‍ ഒന്നാണ് അര്‍ഹതയില്ലാത്തവര്‍ സാഹിത്യ സാംസ്കാരിക വേദികളില്‍ മുഖ്യാതിഥികളായി കടന്നുവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചും ആശങ്ക പങ്കുവെച്ചുമാണ് സി.ആര്. രാജിവെച്ചത്. ഇതിന് മുമ്പ് സഹമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതാണ്. ആരുടെ രാഷ്ട്രീയ താല്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്? രാഷ്ട്രീയ മേലാളന്മാര് സാംസ്കാരിക സ്ഥാപനങ്ങളില്‍ ഇടപെടുന്നതിന്റെ തെളിവാണിത്. അവരുടെ ഇംഗീതത്തിന് വഴങ്ങിയാല്‍ പുരസ്കാരങ്ങളും, പദവികളും ലഭിക്കും. രാഷ്ട്രീയമില്ലാത്ത സ്വതന്ത്ര എഴുത്തുകാരന് ഇവിടെ കണ്ണിലെ കരടല്ലേ?…
കനേഡിയന്‍ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയും പാക്കിസ്താനും ഇടപെടാൻ ശ്രമിച്ചതായി സിഎസ്ഐഎസ്
ഒട്ടാവ: 2019-ലെയും 2021-ലെയും കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയും പാക്കിസ്താനും “ഇടപെടാൻ” ശ്രമിച്ചെന്ന് കനേഡിയൻ ചാര ഏജൻസി ആരോപിച്ചതായി വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2019-ലെയും 2021-ലെയും തെരഞ്ഞെടുപ്പുകളിൽ ചൈനയും ഇന്ത്യയും റഷ്യയും മറ്റുള്ളവരും ഇടപെട്ടേക്കാമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത് പരിശോധിക്കുന്ന ഫെഡറൽ കമ്മീഷൻ ഓഫ് എൻക്വയറിയുടെ ഭാഗമായി കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയുടെയും പാക്കിസ്താന്റെയും പേരുകള്‍ പൊന്തിവന്നതെന്ന് പറയുന്നു. കാനഡയിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ഇന്ത്യയും പാക്കിസ്താനും ശ്രമിച്ചെന്ന് രേഖയിൽ പറയുന്നതായി കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. എന്നാല്‍, കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന “അടിസ്ഥാന രഹിത” ആരോപണങ്ങൾ ഇന്ത്യ ശക്തമായി നിരസിക്കുകയും ന്യൂഡൽഹിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒട്ടാവയുടെ ഇടപെടലാണ് കാതലായ പ്രശ്നമെന്ന് പറയുകയും ചെയ്തു. കനേഡിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെട്ടെന്ന ആരോപണങ്ങൾ…
ന്യൂയോർക്ക് നഗരത്തിലും ന്യൂജെഴ്സിയിലും ഭൂചലനം; ജെഎഫ്കെ, നെവാര്‍ക്ക് വിമാനത്താവളങ്ങള്‍ താത്ക്കാലികമായി സര്‍വീസ് നിര്‍ത്തി
ന്യൂയോര്‍ക്ക്: ഇന്ന് (വെള്ളിയാഴ്ച) രാവിലെ ജനത്തിരക്കേറിയ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ പ്രദേശത്ത് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശത്തുടനീളമുള്ള നിവാസികൾക്ക് ചലനം അനുഭവപ്പെട്ടതായി ഏജന്‍സി അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 10:23 നാണ് ലെബനൻ, ന്യൂജേഴ്സി, അല്ലെങ്കിൽ ന്യൂയോർക്ക് സിറ്റിക്ക് 45 മൈൽ പടിഞ്ഞാറ്, ഫിലാഡൽഫിയയിൽ നിന്ന് 50 മൈൽ വടക്ക് എന്നീ ഭാഗങ്ങളില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. 42 ദശലക്ഷത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ്ജിഎസ് കണക്കുകൾ സൂചിപ്പിക്കുന്നു. രാവിലെ 11 മണി വരെ സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. പ്രദേശത്തെ പാലങ്ങൾക്കും തുരങ്കങ്ങൾക്കും എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അത് വിലയിരുത്താൻ സ്റ്റേറ്റ് ഓഫീസ് ഓഫ് എമർജൻസി മാനേജ്മെൻ്റിന് നിർദ്ദേശം നൽകിയതായി ന്യൂയോർക്ക് ഗവർണർ…
ഒഹായോയില്‍ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂയോർക്ക്: ഒഹായോയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച അറിയിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിക്കുന്ന ദുരന്തങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ ഈ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “ഒഹായോയിലെ ക്ലീവ്ലാൻഡിൽ ഇന്ത്യൻ വിദ്യാർത്ഥിയായിരുന്ന ഉമ സത്യസായി ഗദ്ദേയുടെ ദൗർഭാഗ്യകരമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്നും, വിദ്യാര്‍ത്ഥിയുടെ ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. “ഉമാ ഗദ്ദേയുടെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്,” കോൺസുലേറ്റ് പറഞ്ഞു. 2024 ൻ്റെ തുടക്കം മുതൽ, യുഎസിൽ ഇന്ത്യൻ, ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണങ്ങള് ഒരു തുടര്‍ക്കഥയാകുകയാണ്. ഇക്കാലയളവില്‍ അര ഡസൻ മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. ഇത് സമൂഹത്തില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ…
ന്യൂജേഴ്സി പാറ്റേഴ്സൺ സെയ്ൻറ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക തിരുനാളും ഏപ്രിൽ 19 മുതൽ 28 വരെ
ന്യൂജേഴ്സി : പാറ്റേഴ്സൺ സെയ്ൻറ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക തിരുനാളും ഏപ്രിൽ 19 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കുന്നു, ഇടവക മധ്യസ്ഥനായ സെയ്ൻറ് ജോർജിന്റെ നാമത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തിരുനാളിനൊപ്പം സ്വന്തമായി ഇടവക ദേവാലയം വാങ്ങിയതിന്റെ പത്താം വാർഷികം കൂടി ഇത്തവണ ആഘോഷിക്കുകയാണ്, വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഫാദർ സിമ്മി തോമസിന്റെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്, ഏപ്രിൽ 19 ന് വൈകിട്ട് കൊടിയേറുന്നതോടു കൂടി ഒരാഴ്ചയിലധികം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും ഒരാഴ്ച നീളുന്ന നൊവേനയും ഇടവകദിനത്തിന്റെ ഭാഗമായി സൺഡേ സ്കൂൾ കുട്ടികൾ, മിഷൻ ലീഗ്, എസ് എം സി സി, വിമൻസ് ഫോറം, വിൻസെന്റ് ഡി പോൾ അംഗങ്ങളും തിരുനാൾ ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് പിന്നണിയിൽ പ്രവർത്തിക്കുന്നു, വാർഡ് തലത്തിൽ ഇടവകാ…
