ന്യൂജേഴ്‌സി പാറ്റേഴ്സൺ സെയ്ൻറ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക തിരുനാളും ഏപ്രിൽ 19 മുതൽ 28 വരെ

ന്യൂജേഴ്‌സി : പാറ്റേഴ്സൺ സെയ്ൻറ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക തിരുനാളും ഏപ്രിൽ 19 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കുന്നു, ഇടവക മധ്യസ്ഥനായ സെയ്ൻറ് ജോർജിന്റെ നാമത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തിരുനാളിനൊപ്പം സ്വന്തമായി ഇടവക ദേവാലയം വാങ്ങിയതിന്റെ പത്താം വാർഷികം കൂടി ഇത്തവണ ആഘോഷിക്കുകയാണ്,

വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഫാദർ സിമ്മി തോമസിന്റെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്, ഏപ്രിൽ 19 ന് വൈകിട്ട് കൊടിയേറുന്നതോടു കൂടി ഒരാഴ്ചയിലധികം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും ഒരാഴ്ച നീളുന്ന നൊവേനയും ഇടവകദിനത്തിന്റെ ഭാഗമായി സൺ‌ഡേ സ്കൂൾ കുട്ടികൾ, മിഷൻ ലീഗ്, എസ് എം സി സി, വിമൻസ് ഫോറം, വിൻസെന്റ് ഡി പോൾ അംഗങ്ങളും തിരുനാൾ ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് പിന്നണിയിൽ പ്രവർത്തിക്കുന്നു, വാർഡ് തലത്തിൽ ഇടവകാ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും,

സെയ്ൻറ് തോമസ് സിറോ മലബാർ കാത്തലിക് ഡയോസിസ് ഓഫ് ചിക്കാഗോ ബിഷപ്പ് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ഡയോസിസ് ഓഫ് പാറ്റേഴ്സൺ ബിഷപ്പ് മാർ കെവിൻ ജെ സ്വീനി, ബൈസന്റൈൻ കാത്തലിക് എപ്പാർക്കി ഓഫ് പസ്സായ്ക്ക് ബിഷപ്പ് മാർ കർട്ട് ബർനേറ്റ്, ഇടവകയുടെ മുൻ വികാരിമാർ, പാറ്റേഴ്സൺ സിറ്റി അംഗങ്ങൾ അടക്കമുള്ള അനേകം അതിഥികൾ തിരുനാളിൽ പങ്കെടുക്കും, ഏപ്രിൽ 28 ന് ആഘോഷമായ കുർബാനയും നഗരം ചുറ്റിയുള്ള ആഘോഷമായ പ്രദിക്ഷിണവും ശേഷം പൊതുസമ്മേളനവും ഉണ്ടായിരിക്കും, ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്ന ചെണ്ട മേളവും സൺ‌ഡേ സ്കൂൾ കുട്ടികളുടെ ബാൻഡും പ്രദിക്ഷിണത്തിന്റെ ഭാഗമാകും, എല്ലാ വിശ്വാസികളെയും ഇടവക തിരുനാളിലേക്കും പ്രസ്തുത ആഘോഷങ്ങളിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ടോം, സാബു ജോർജ് തോമസ്, ആൽബിൻ തോമസ് എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News