വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപും പുടിനും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദത്തെക്കുറിച്ച് ഒരു പുതിയ രാഷ്ട്രീയ സിദ്ധാന്തം ഉയർന്നുവരുന്നു – അതാണ് “റിവേഴ്സ് കിസിഞ്ചർ”! ഇത് ചൈനയെ പരാജയപ്പെടുത്താനുള്ള ഒരു പദ്ധതി മാത്രമാണോ, അതോ ഈ മൃദുത്വത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ? പുടിനോടുള്ള ട്രംപിന്റെ സൗഹൃദ നയത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഈ തന്ത്രത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ട്രംപിന്റെ ഈ നടപടി അമേരിക്കയ്ക്ക് ഗുണകരമോ അതോ അപകടകരമോ എന്ന് ട്രംപിന്റെ രാഷ്ട്രീയത്തിലെ ഈ പുതിയ ട്വിസ്റ്റ് തെളിയിക്കും. ട്രംപിന്റെ പുടിനുമായുള്ള സൗഹൃദ ബന്ധവും റഷ്യയുമായുള്ള അദ്ദേഹത്തിന്റെ നല്ല ബന്ധവും ഒരു പ്രത്യേക രാഷ്ട്രീയ തന്ത്രമായി കണക്കാക്കപ്പെടുന്നു, ഇതിനെ ‘റിവേഴ്സ് കിസിഞ്ചർ’ എന്ന് വിളിക്കുന്നു. ഈ റിവേഴ്സ് കിസിഞ്ചര്‍ എന്താണെന്നും പുടിനോടുള്ള ട്രംപിന്റെ മൃദുത്വത്തിന് പിന്നിലെ കാരണം എന്തായിരിക്കുമെന്നും വരും കാലങ്ങളില്‍ നമുക്ക് മനസ്സിലാകും. അമേരിക്കൻ രാഷ്ട്രീയത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും…
Category: AMERICA
ഏറ്റവും മോശം പ്രസിഡന്റ് ജോ ബൈഡൻ ആയിരുന്നു!: ട്രംപ്
വാഷിംഗ്ടണ്‍: ജനുവരി 20 ന് അധികാരമേറ്റതിനു ശേഷമുള്ള തന്റെ രണ്ടാം ടേമിനെക്കുറിച്ചുള്ള കണക്ക് അവതരിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. അയൽരാജ്യങ്ങളായ കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്തി വാഷിംഗ്ടൺ വ്യാപാര യുദ്ധം ആരംഭിച്ചതോടെ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസംഗം. അമേരിക്ക സാമ്പത്തിക അനിശ്ചിതത്വത്തിലൂടെയും വ്യാപാര തർക്കങ്ങളിലൂടെയും കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസംഗം. ‘അമേരിക്കൻ സ്വപ്നത്തിന്റെ നവീകരണം’ തന്റെ പ്രധാന വിഷയമാക്കിയ ട്രംപ്, തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിച്ചു. തന്റെ പ്രസംഗത്തിൽ ട്രംപ് മുന്‍ പ്രസിഡന്റ് ജോ ബൈഡനെയും രൂക്ഷമായി ആക്രമിച്ചു. “ബൈഡന് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മോശം പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്ക ദുർബലമാവുകയും അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം വർദ്ധിക്കുകയും ചെയ്തു. ബൈഡൻ ഭരണകൂടത്തിൽ നടപ്പിലാക്കിയ തെറ്റായ നയങ്ങളിൽ നിന്ന് അമേരിക്ക ഇപ്പോൾ…
അമേരിക്ക തിരിച്ചെത്തി!: ഇന്ത്യയോട് പ്രതികാരം ചെയ്യും; നടപ്പാക്കൽ തീയതി പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടണ്‍: യു എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. അമേരിക്ക ഇപ്പോൾ മുമ്പെന്നത്തേക്കാളും ശക്തമാണെന്നും, ഇനി എല്ലാ രാജ്യങ്ങളോടും അവർ അമേരിക്കയോട് പെരുമാറുന്ന അതേ രീതിയിൽ പെരുമാറുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ തീരുവ ചുമത്തുന്ന ഏതൊരു രാജ്യത്തിനും മേൽ അമേരിക്കയും തീരുവ ചുമത്തുമെന്നും ഈ നിയമം ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ അതിന്റെ നേരിട്ടുള്ള ആഘാതം വഹിക്കേണ്ടിവരും. അമേരിക്കൻ സമ്പദ്വ്യവസ്ഥ, തൊഴിൽ, പണപ്പെരുപ്പ നിയന്ത്രണം, പോലീസ് സുരക്ഷ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ ട്രംപ് തന്റെ പ്രസംഗത്തിൽ നടത്തി. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ തന്റെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി പുതിയ നയങ്ങളും കടുത്ത തീരുമാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. “അമേരിക്ക തിരിച്ചുവന്നു”…
അപകടത്തെതുടര്‍ന്ന് കോമയില്‍ കഴിയുന്ന നീലം ഷിന്‍ഡെയുടെ കുടുംബം അമേരിക്കയിലെത്തി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നീലം ഷിൻഡെയുടെ കുടുംബത്തിന് യു എസ് വിസ ലഭിക്കുകയും അവര്‍ തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍ എത്തി മകളെ കാണുകയും ചെയ്തു. കാലിഫോർണിയയിലെ യുസി ഡേവിസ് മെഡിക്കൽ സെന്ററിൽ വെച്ചാണ് കുടുംബം നീലത്തെ കണ്ടത്. അപകടത്തെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നീലം ഇപ്പോഴും കോമയിലാണ്, പക്ഷേ നില മെച്ചപ്പെട്ടതായി ഒരു കുടുംബാംഗം പറഞ്ഞു. “അവളുടെ തലച്ചോറിലെ മർദ്ദം കുറഞ്ഞു, ഞങ്ങളുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി,” നീലം ഷിൻഡെയുടെ അമ്മാവൻ സഞ്ജയ് കദം പറഞ്ഞു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ നീലം ഷിൻഡെ ഫെബ്രുവരി 14 നാണ് വാഹനം ഇടിച്ച് അപകടത്തില്‍ പെടുന്നത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനാൽ അവർ കോമയിലായി. ഇതിനുപുറമെ, നെഞ്ചിലും കൈകളിലും കാലുകളിലും ഒടിവുകളും പരിക്കുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് സാക്രമെന്റോയ്ക്കടുത്തുള്ള യുസി ഡേവിസ് മെഡിക്കൽ…
മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ലൈഫ് ലെന്റ് ഇന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും
ന്യൂയോർക്ക് : മലങ്കര മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ മാർച്ച് മാസം രണ്ടാം തീയതി മുതൽ ഏപ്രിൽ 20 വരെയുള്ള ദിവസങ്ങൾ ലൈഫ് ലെന്റ് എന്ന പേരിൽ നോമ്പ് ആചരിക്കുന്നതിനായി ആഹ്വാനം ചെയ്തിരിക്കുന്നു. ഈ ലൈഫ് ലെന്റ് നോമ്പ് ആചരണത്തിന്റെ ഉദ്ഘാടനം മാർച്ച് അഞ്ചാം തീയതി ബുധനാഴ്ച്ച (ഇന്ന് ) രാവിലെ 9 ന് നടക്കുന്ന വെബിനാറിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കും. പരിസ്ഥിതി കമ്മീഷൻ ചെയർമാൻ ബിഷപ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. 7 ആഴ്ചകളായി ഏഴ് പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് പഠനങ്ങളും ചർച്ചകളും സെമിനാറുകളും നടക്കും. ആദ്യ വെബ്നാറിൽ ജീവനും ജലവും എന്ന വിഷയത്തെ ആസ്പദമാക്കി പഠനത്തിനും ചർച്ചകൾക്കും റവ. ഷിബി വർഗീസ് പി. നേതൃത്വം നൽകും. ഡോ. അനു വർഗീസ് ജീവനും ജലവും…
മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോര്‍ക്കില്‍ വൻ വരവേൽപ്പ്
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ വിവിധ ഇടവകൾ സന്ദർശിക്കുവാനായി എത്തിച്ചേർന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഭദ്രാസന ചുമതലക്കാർ ചേർന്ന് വൻ വരവേൽപ്പ് നൽകി. നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും,ബിഷപ് സെക്രട്ടറിയുമായ റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ , ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു, മുൻ മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മിറ്റി അംഗം തോമസ് ദാനിയേൽ, ന്യൂയോർക്ക് ലോങ്ങ് ഐലന്റ് ഇടവക വികാരി റവ.ജോസി ജോസഫ് ഭദ്രാസന ഓഫീസ് അക്കൗണ്ടന്റ് തോമസ് ഉമ്മൻ, എന്നിവർ വിമാനത്താവളത്തിൽ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാൻ എത്തിയിരുന്നു. മാർച്ച് 6 വ്യാഴാഴ്ച ഡാലസിൽ എത്തിച്ചേരുന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിലെ വിവിധ മാർത്തോമ്മ ദേവാലയങ്ങൾ സന്ദർശിക്കുന്നതും, മാർച്ച് 9 ഞായറാഴ്ച ഡാലസ് കരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ…
മറിയാമ്മ വർഗീസ് കാനഡയിൽ നിര്യാതയായി
കാനഡ: അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ നിര്യാതയായി. മണക്കാല അടുച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിജു വർഗീസ്, ആശ വിനോ ജോൺ, ആഗി ജെയിംസ് . മരുമക്കൾ: സൂസൻ വർഗീസ്, വിനോ ജോൺ, ജെയിംസ് ജോസ് കൊച്ചു മക്കൾ: അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ സംസ്കാര ശുശ്രൂഷ 10ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഫ്രെയ്സർ റിവർ ഫ്യൂണറൽ ഹോമിൽ (2061 Riverside Rd, Abbotsford, BC) ആരംഭിക്കുകയും തുടർന്ന് 2 ന് ഹെയ്സൽ വുഡ് സെമിത്തേരിയിൽ (34070 Hazelwood Ave, Abbotsford, BC) സംസ്ക്കരിക്കുകയും ചെയ്യും. വാർത്ത: നിബു വെള്ളവന്താനം
കേരളം ലഹരിയുടെ പിടിയിൽ (ലേഖനം): ജയശങ്കര്‍ പിള്ള
കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേക്ക് മുതിരുമ്പോൾ തന്നെ അതീവ ദുഃഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നടക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാക്ഷര കേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്ക്കുന്നു. കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേക്കും, അതിരുവിട്ട അക്രമവാസനയിലേക്കും വ്യാപരിച്ചിരിക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ലഭ്യതയും, വിതരണവും, ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും, ഭരണാധികാരികളും, നിയമപാലകരും ഉണ്ടെങ്കിലും ഉപഭോത്കൃത സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും, വഷളായും തുടരുന്നു. രാഷ്ട്രീയ പിൻബലവും, സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തു നിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും, ചാനൽ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷൻ ഒർലാന്റോയിൽ – ജൂലൈ 3 മുതൽ 6 വരെ
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷനും സംഗീത ശുശ്രൂഷയും ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ് ദൈവസഭയിൽ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ അനുഗ്രഹീത പ്രഭാഷകരായ റവ. ഡേവിഡ് സ്റ്റുവേർഡ്, ഡോ. തോംസൺ കെ മാത്യു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. 5 ന് ശനിയാഴ്ച രാവിലെ 10 ന് നടത്തപ്പെടുന്ന സിൽവർ ജൂബിലി സമ്മേളനം ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഇവാഞ്ചലിസ്റ്റ് കെ.ബി ഇമ്മാനുവലും റീജിയൻ ക്വയറും ശ്രുതി മധുരമായ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 6ന് ഞയറാഴ്ച നടത്തപ്പെടുന്ന സംയുക്ത…
അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം; റവ രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം,എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി, വിശുദ്ധിയിൽ വളരുന്നവരായി തീരണമെന്നു ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം ഈ നോബ് കൊണ്ട് സ്വായത്തമാകേണ്ടതെന്നും അച്ചൻ പറഞ്ഞു സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ അൻപതു നോമ്പിലെ ആരംഭദിവസത്തിൽ അനുരജനത്തിന്റെ ശുശ്രുഷായോടനുബന്ധിച്ചു മാർച്ച് 3 തിങ്കളാഴ്ചയിലെ സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.ദേവാലയത്തിൽ കടന്നുവന്ന തകർന്ന മനസ്സോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ലെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ…
