കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി

എഡ്മിന്റൻ : ആൽബർട്ടയിലെ ആദ്യകാല മലയാളി അസ്സോസിയേഷനായ കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ (CKCAA) 2024 ഓണം വിപുലമായി ആഘോഷിച്ചു. 2024 ലെ ഓണാഘോഷം നിരവധി രാഷ്രീയ സാമൂഹിക പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡന്റ് ടോം ഈപ്പൻ, വൈസ് പ്രസിഡന്റ് റേച്ചൽ മാത്യു, സെക്രട്ടറി ഗ്രേസ് ആന്റണി, പ്രോഗ്രാം കോഓർഡിനേറ്റർ നിതിൻ നാരായണ, ഫുഡ് കമ്മിറ്റി ചെയർ സജീവ് ആൻഡ്രൂസ് എന്നിവർ ഓണാഘോഷ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. വിവിധ നൃത്തങ്ങൾ, ഗാനങ്ങൾ എന്നിവ ഉൾപ്പെട്ട ദൃശ്യ- ശ്രവ്യ വിരുന്ന് CKCAA ഒരുക്കിയിരുന്നു. സംഘടനയുടെ പൂർവകാല പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജേക്കബ് കുര്യൻ, P C ജോർജ്, P D വർഗീസ്, R S പണിക്കർ, എന്നീ വ്യക്തികളെ ഫലകവും പൊന്നാടയും നൽകി വേദിയിൽ ആദരിച്ചു. മാഗസിൻ പബ്ലിഷർ മാത്യു കിടങ്ങൻ ‘ആൽബെർട്ട മലയാളി മാഗസിൻ’…

ആഗോള പ്രതിസന്ധികൾക്കിടയിൽ ലോകം ഒരു ‘ഇൻഫ്ലെക്ഷൻ പോയിൻ്റിൽ’ ആണെന്ന് ബൈഡൻറെ മുന്നറിയിപ്പ്

ന്യൂയോർക് :ആഗോള പ്രതിസന്ധികൾക്കിടയിൽ ലോകം ഒരു ‘ഇൻഫ്ലെക്ഷൻ പോയിൻ്റിൽ’ ആണെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകുന്നു.തൻ്റെ അവസാന യു.എൻ പ്രസംഗത്തിൽ, “അധികാരത്തിൽ തുടരുന്നതിനേക്കാൾ ചില കാര്യങ്ങൾ പ്രധാനമാണ്”  വീണ്ടും തിരഞ്ഞെടുപ്പിനുള്ള  ശ്രമം ഉപേക്ഷിക്കാനുള്ള തൻ്റെ തീരുമാനം പ്രസിഡൻ്റ് ബൈഡൻ വെളിപ്പെടുത്തി . റഷ്യയുടെ അധിനിവേശത്തിനെതിരെ ഉക്രെയ്നിൻ്റെ പ്രതിരോധവും അമേരിക്കയുടെ ആഗോള സഖ്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള തൻ്റെ പ്രവർത്തനവും ആഘോഷിക്കാൻ പ്രസിഡൻ്റ് ബൈഡൻ ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയോടുള്ള തൻ്റെ അവസാന പ്രസംഗം ഉപയോഗിച്ചു. യു.എൻ ജനറൽ അസംബ്ലിയിൽ 20 മിനിറ്റിലധികം ദൈർഘ്യമുള്ള ഒരു പ്രസംഗത്തിൽ, മിസ്റ്റർ ബൈഡൻ വ്യക്തിപരമായ സ്പർശനങ്ങളും നയപരമായ ആവശ്യകതകളും ജനാധിപത്യത്തിൻ്റെ ആവേശകരമായ പ്രതിരോധവും സംയോജിപ്പിച്ചു. 1972-ൽ 29-ആം വയസ്സിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മുതൽ, വീണ്ടും തിരഞ്ഞെടുപ്പിനുള്ള തൻ്റെ ശ്രമം ഉപേക്ഷിക്കാനുള്ള “ബുദ്ധിമുട്ടുള്ള” തീരുമാനം വരെ അദ്ദേഹം സ്വന്തം രാഷ്ട്രീയ ജീവിതത്തിൻ്റെ വഴിത്തിരിവായി – ഇത് മറ്റ് തലവന്മാർക്ക് ഒരു…

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രോവിന്‍സിന്റെ ഓണാഘോഷം ഉജ്ജ്വലമായി

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് സെപ്റ്റംബര്‍ 21 ാം തീയതി ശനിയാഴ്ച സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് കരോള്‍ട്ടനില്‍ നടത്തിയ ഓണാഘോഷം വര്‍ണ്ണാര്‍ഭമായി. രാവിലെ പത്തു മണിക്ക് ജോവാനയുടെ പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം നോര്‍ത്ത് ടെക്‌സാസ് പ്രോവിന്‍സ് പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍ അതിഥികള്‍ക്കും മാന്യ സദസിലെ എല്ലാംവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം അര്‍പ്പിച്ചു. മുഖ്യ അതിഥി സണ്ണി വെയില്‍ മേയര്‍ സജി ജോര്‍ജ്, ഡബ്ല്യു. എം. സി. ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രി. ഗോപാലപിള്ള, ഡബ്ല്യു. എം. സി. അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ശ്രി. ജോണ്‍സണ്‍ തലച്ചെല്ലൂര്‍ വൈസ് ചെയര്‍ പേര്‍സണ്‍ ശാന്ത പിള്ള, നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് ചെയര്‍മാന്‍ സുകു വര്‍ഗീസ്, പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍, സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറര്‍ സിറില്‍ ചെറിയാന്‍ എന്നീവര്‍ ഭദ്ര ദീപം കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ചീഫ്…

മാർത്തോമാ സഭ പ്രതിനിധി മണ്ഡലയോഗം സമാപിച്ചു; ഇടവക പ്രതിനിധികളിലെ സ്ത്രീ പ്രതിനിധ്യം 20% ൽ നിന്നും 33% ആയി ഉയർത്തി

ന്യൂയോർക് /തിരുവല്ല: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നാല് ദിവസം നീണ്ടു നിന്ന പ്രതിനിധി മണ്ഡലയോഗവും സ്പെഷ്യൽ മണ്ഡലയോഗവും സമാപിച്ചു. മലങ്കര മാർത്തോമാ സുറിയാനി സഭാ പ്രതിനിധി മണ്ഡലയോഗവും സ്പെഷ്യൽ മണ്ഡലയോഗവും നോട്ടിസനുസരിച്ചു 2024 സെപ്റ്റംബർ 17മുതൽ 20 വരെ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. പ്രാരംഭദിനം 10 മണിക്ക് പാട്ട്, ആരാധന എന്നിവയോടെ ആരംഭിച്ച യോഗത്തിൽ അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ധ്യാന പ്രസംഗം നിർവഹിച്ചു. ആകെയുള്ള 1485 അംഗങ്ങളിൽ 1031 പേർ യോഗത്തിൽ സംബഡിച്ചു. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ സ്വാഗതപ്രസംഗം നടത്തി. റിപ്പോർട്ട്‌ വർഷത്തിൽ നിര്യാതരായ വിവിധ വ്യക്തികളെയും വയനാട് ദുരന്തത്തിൽ ഇരയായവരെയും അനുസ്മരിച്ചുകൊണ്ട് സഭ സെക്രട്ടറി അനുശോചനപ്രമേയം അവതരിപ്പിച്ചു.തുടർന്ന് അഭി. മെത്രാപ്പോലിത്ത തിരുമേനി അധ്യക്ഷപ്രസംഗം നിർവഹിച്ചു. സഭാ സെക്രട്ടറി 2023-24…

കേരള സമാജം സൗത്ത് ഫ്ലോറിഡ ഓണാഘോഷം കളർഫുൾ … പ്രൗഢഗംഭീരം

സൗത്ത് ഫ്ലോറിഡ : നാല് പതിറ്റാണ്ടായി സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹവും , ക്ഷണിക്കപ്പെട്ട ജനപ്രതിനിധികളും 200ലധികം കലാകാരന്മാരും , കലാകാരികളും , മാവേലി മന്നനും , വാദ്യമേളഘോഷങ്ങളും ഒത്തുചേർന്നപ്പോൾ ഓണാഘോഷവേദിയായ കൂപ്പർ സിറ്റി സ്‌കൂൾ കൊച്ചു കേരളമായി മാറി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് കേരളത്തനിമയിൽ വാദ്യമേള അകമ്പടിയോടെ, ഓണക്കോടികൾ അണിഞ്ഞെത്തിയ ആയിരത്തിലധികം പേർ പങ്കെടുത്ത ഘോഷയാത്രയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു. പൂതാലവും, പൂവിളികളുമായി പങ്കെടുത്ത വിമൻസ് ഫോറം ഒരുക്കിയ താലപ്പൊലി സംഘം ഘോഷയാത്രക്ക് മാറ്റ് കൂട്ടി. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്.ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കേരള സമാജം…

മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കാൽഗറി മെഗാ ഓണം ആഘോഷിച്ചു

കാൽഗറി: മലയാളീ കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി ( എം സി എ. സി ),കാൽഗറി ഇതുവരേയും കണ്ട ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചു  ചരിത്രം സൃഷ്ടിച്ചു . നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിൽ ആണ് സെപ്റ്റെംബർ 21 നു എംസിഎസിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നത് .  ആയിരത്തോളം പേർക്കുള്ള സദ്യയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണം . നൂറിലധികം വോളന്റീയേഴ്സിന്റെ  കഠിനപ്രയത്നമാണ്  ഈ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീർത്തത് . എം.സി.എ.സി പ്രസിഡണ്ട് ശ്രീ മുഹമ്മദ് റഫീഖ് , എം.സി.എ.സി യുടെ ഇത്തവണത്തെ പ്ലാറ്റിനം സ്പോൺസർ ശ്രീ ജിജോ വര്ഗീസ് , മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന്  ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് സമാരംഭം കുറിച്ചു . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്കെത്തിയ മാവേലിക്കൊപ്പം ചുവടുവെച്ച പുലിക്കുട്ടികൾ കാണികളെ ഹരം കൊള്ളിച്ചു . തുടർന്ന് കേരളത്തിന്റെ തനത്…

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ സംഘടിപ്പിച്ച  ഓണാഘോഷ പരിപാടികളിൽ  മാനിട്ടോബ സൗത്ത് എം .പി  ടെറി ഡുഗൈഡ്,  ലഗ്ഗിമോഡിയർ  എം. എൽ.  എ  ടൈലർ ബ്ലാഷ്‌കോ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു . സംഘടനയുടെ  ഭാരവാഹികൾ: ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്  , രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ , ഷാനി സതീഷ് , ഗിരിജ അശോകൻ  , സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത് , വിഷ്ണു വിജയൻ , അശ്വിത അനിൽ, സാജൻ സനകൻ , കാവേരി സാജൻ , ബിബിൻ കല്ലുംകൽ  , വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ് , ലീന…

മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ ഡാലസിൽ

ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴാഴ്ച മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്ത് തുടക്കം കുറിക്കും. ചടങ്ങിൽ വെരി റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും. വിശ്വാസ തികവുള്ള ഭാവി (Mould – Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫ്രറൻസിന് ബാംഗ്ളൂർ എക്യൂമെനിക്കൽ…

കാർ തട്ടിയെടുത്ത മൂന്ന് പ്രതികളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു

ഡാളസ്:കാർ മോഷ്ടിച്ച  മൂന്ന് പ്രതികളെ ഡാളസ് പോലീസ് പിൻതുടർന്ന ശേഷംഅറസ്റ്റ് ചെയ്തു.ഓൾഡ് ഈസ്റ്റ് ഡാലസിലെ ഈസ്റ്റ് സൈഡ് അവന്യൂവിലെ 5100 ബ്ലോക്കിൽ വെള്ളിയാഴ്ച രാത്രിയാണ് കാർ മോഷണം നടന്നത്.പ്രതികൾ തോക്ക് ചൂണ്ടി ഇയാളുടെ വാനിൽ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ മോഷ്ടിച്ച വാൻ കണ്ടെത്തി, അൽപ്പനേരം പിന്തുടരുകയായിരുന്നു. ഒടുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 36 കാരിയായ ജെസ്സി ഗാർസിയ കവർച്ച, അറസ്റ്റ് ഒഴിവാക്കൽ, മയക്കുമരുന്ന് കൈവശം വച്ച കുറ്റങ്ങൾ എന്നിവ നേരിടുന്നു. അറസ്റ്റ് ഒഴിവാക്കിയതിന് ജോസ് ഹെർണാണ്ടസ് (38), സ്റ്റാർ വില്യംസ് (43) എന്നിവരെ പ്രൊബേഷൻ ലംഘനത്തിന് ജയിലിലടച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബിനോയ് വിശ്വത്തിനു ‘പ്രവാസി മിത്രം’ അവാർഡ് സമ്മാനിച്ചു

ന്യുയോർക്ക്: പൊതുരംഗത്തും വ്യക്തിജീവിതത്തിലും മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായ സിപി.ഐ. സെക്രട്ടറി ബിനോയ് വിശ്വത്തിനു  ‘പ്രവാസി മിത്രം’ അവാർഡ് നൽകി  ആദരിച്ചു. കേരള  കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ)  വർണാഭമായ ഓണാഘോഷച്ചടങ്ങിൽ വച്ച്   പ്രവാസി ചാനൽ ചെയർമാൻ  വർക്കി എബ്രഹാം  അവാർഡ് സമ്മാനിച്ചു. കെ.സി.എ.എൻ.എ പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ അടക്കം ഒട്ടേറെ സംഘടനാ നേതാക്കളും പങ്കെടുത്തു. പ്രവാസികളുടെ ഉറ്റ സുഹൃത്തു കൂടിയാണ് ബിനോയ് വിശ്വമെന്ന് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ട് ജോർജ് ജോസഫ് (ഇ-മലയാളി) പറഞ്ഞു. ഫൊക്കാന-ഫോമാ സമ്മേളനങ്ങളിലും പ്രസ് ക്ലബിന്റെ സമ്മേളനങ്ങളിലും പലവട്ടം അതിഥിയായി അദ്ദേഹം വന്നിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളും  അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും  പരിഹരിക്കാൻ അദ്ദേഹം എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്. കേരളത്തിലെ ഭരണചക്രം തിരിക്കുന്ന  പ്രധാനപ്പെട്ട പാർട്ടികളിൽ ഒന്നിന്റെ നേതാവാണെങ്കിലും നമുക്കൊപ്പം സാധാരണക്കാരനായി ഇടപഴകുന്ന നേതാവാണദ്ദേഹം . അദ്ദേഹത്തിന്…